17/12/2021
എന്‍ടിപിസി കേന്ദ്രീയ വിദ്യാലയം നിലനിര്‍ത്തുവാന്‍
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം എബിവിപി
ആലപ്പുഴ ജില്ലയിലെ കേന്ദ്രീയ വിദ്യാലയമായ ഹരിപ്പാട് എന്‍ടിപിസി സ്കൂള്‍ ഇല്ലാതാക്കാനുള്ള നീക്കം സര്‍ക്കാർ ഉപേക്ഷിക്കുക. സാധാരണക്കാരായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടേയും രക്ഷകര്‍ത്താക്കളുടേയും ആശങ്ക പരിഹരിക്കണം.
ഈ കേന്ദ്രീയ വിദ്യാലയം നിലനിര്‍ത്തുവാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിക്കും. സ്കൂൾ നിലനിര്‍ത്തുന്നതിനായി ഇതിന്‍റെ സ്പോണ്‍സര്‍ഷിപ്പ് സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ ഏറ്റെടുക്കണം. അതുമല്ലങ്കില്‍ 5 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രീയ വിദ്യാലയത്തിന് നല്‍കിയാലും മതിയാകും. സ്കൂള്‍ നിലനിര്‍ത്തുവാന്‍ രക്ഷകര്‍ത്താക്കളുടെയും വിദ്യര്‍ത്ഥികളുടെയും സമരത്തിന് എബിവിപിയുടെ പൂർണ പിന്തുണ ഉണ്ടാവുമെന്നും, വരും ദിവസങ്ങളിൽ ശക്തമായ സമരം പരിപാടികളുമായി മുന്നോട്ട്പോകുമെന്നും
എബിവിപി ആലപ്പുഴ ജില്ലാ +2, സ്കൂൾ ഇൻചാർജ് ജിഷ്ണു തിലകൻ പറഞ്ഞു