വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റ്

  • Home
  • India
  • Guruvayur
  • വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റ്

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റ് Page to remember former congress leader Veettikkizhi Gopalakrishnan He was expired on 27th of june 2004. M. Sudheeran.

Veettikkizhy Gopalakrishnan was former congress leader and first vice chairman of guruvayoor municipality. To keep his memories alive, we the colleagues of Veettikkizhy decided to form a trust and it has started working in 2005. Veettikkizhy Gopalakrishnan memorial trust was inaugurated by former minister and kerala legislative assembly speaker sri.V. The trust has conducted memorial day functions

all over the years till now. We conducted charity programs on his memorial day every year to those poor people and students. The trust also gives local journalist award every year to various veteran journalists of guruvayoor. We kindly request all his colleagues and followers to support the trust to ensure his memories are kept alive.

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണം 2025
28/06/2025

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണം 2025

ഗുരുവായൂരിൻ്റെ പ്രഥമ വൈസ് ചെയർമാനും സാമൂഹ്യ രംഗത്തും സാംസ്ക്കാരിക രംഗത്തും പത്രപ്രവർത്തന രംഗത്തും തൻ്റേതായ വ്യക്തിമുദ്ര ...
28/06/2025

ഗുരുവായൂരിൻ്റെ പ്രഥമ വൈസ് ചെയർമാനും സാമൂഹ്യ രംഗത്തും സാംസ്ക്കാരിക രംഗത്തും പത്രപ്രവർത്തന രംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപത്തിഒന്നാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ വച്ച് ആചരിച്ചു.

ചടങ്ങിൽ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ നാമധേയത്തിൽ വർഷം തോറും നൽകുന്ന പ്രാദേശിക ലേഖകനുള്ള മാധ്യമ പുരസ്ക്കാരവും പ്രശസ്തി പത്രവും, പൊന്നാടയും ചന്ദ്രിക ചാവക്കാട് ലേഖകൻ റാഫി വലിയ കത്തിനും പൊതു പ്രവർത്തകനുള്ള പാലിയത്ത് ചിന്നപ്പൻ സ്മാരക പുരസ്കാരവും പ്രശസ്തി പത്രവും പൊന്നാടയും നായർ സമാജം ജനറൽ സെക്രട്ടറി വി അച്ചുത കുറുപ്പിനും, മികച്ച സഹകാരിക്കുള്ള എ.പി മുഹമ്മദുണ്ണി സ്മാരക പുരസ്ക്കാരവും പ്രശസ്തി പത്രവും പൊന്നാടയും മറ്റം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ എം. കെ അപ്പുവിനും സമ്മാനിച്ചു.
ചടങ്ങിൽ വച്ച് വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ സ്മരണാർത്ഥം ഗുരുവായൂർ നഗര മേഖലയിൽ 2025 വർഷത്തിൽ SSLC, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു.

മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ശ്രീ ടി വി ചന്ദ്രമോഹൻ Ex MLA അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും പുരസ്ക്കാരങ്ങൾ വിതരണം നടത്തുകയും ചെയ്തു. ട്രസ്റ്റ് പ്രസിഡണ്ട് ആർ രവികുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി ഉദയൻ ചികിൽസാ സഹായം വിതരണം ചെയ്തു.
ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ട് സി എ ഗോപ പ്രതാപൻ, ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാൻ എ.ടി സ്റ്റീഫൻ, പുന്നയൂർക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി ഗോപാലൻ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്,മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഓ.കെ ആർ മണികണ്ഠൻ,
നഗരസഭ കൗൺസിലർ കെ. പി എ റഷീദ്, ആർ ജെ. ഡി ജില്ലാ സെക്രട്ടറി പി ഐ സൈമൺ,പ്രസ്സ് ക്ലബ് പ്രസിഡണ്ട് ആർ ജയകുമാർ, പ്രസ്സ് ഫോറം പ്രസിഡണ്ട് ലിജിത്ത് തരകൻ , ട്രസ്റ്റ് ഭാരവാഹികളായ ശശി വാറനാട്, പി വി ഗോപാലകൃഷ്ണൻ, ശിവൻ പാലിയത്ത്, നന്ദകുമാർ വീട്ടിക്കിഴി, നിഖിൽ ജി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്‌ക്കാര ജേതാവ്: ശ്രീ. റാഫി വലിയകത്ത് പാലിയത്ത് ചിന്നപ്പൻ സ്മാരക പൊതുപ്രവർത്തക...
25/06/2025

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്‌ക്കാര ജേതാവ്: ശ്രീ. റാഫി വലിയകത്ത്

പാലിയത്ത് ചിന്നപ്പൻ സ്മാരക പൊതുപ്രവർത്തക പുരസ്‌ക്കാര ജേതാവ്: ശ്രീ. വി അച്യുതകുറുപ്പ്

എ.പി മുഹമ്മദുണ്ണി സ്മാരക സഹകാരി പുരസ്‌ക്കാര ജേതാവ്: ശ്രീ. എം.കെ അപ്പു

2025 ജൂൺ 27ന് ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ വെച്ച്‌ നടക്കുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ വെച്ച് മുൻ നിയമസഭാ സ്പീക്കർ ശ്രീ തേറമ്പിൽ രാമകൃഷ്ണൻ ജേതാക്കൾക്ക് പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും.

വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ മാധ്യമ പുരസ്‌കാരം റാഫി വലിയകത്തിന്-------ഗുരുവായൂരിന്റെ പ്രഥമ വൈസ് ചെയര്‍മാനും സാമൂഹ്യ രംഗത്ത...
24/06/2025

വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ മാധ്യമ പുരസ്‌കാരം റാഫി വലിയകത്തിന്
-------
ഗുരുവായൂരിന്റെ പ്രഥമ വൈസ് ചെയര്‍മാനും സാമൂഹ്യ രംഗത്തും സാംസ്‌ക്കാരിക രംഗത്തും മാധ്യമ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ ഇരുപത്തിഒന്നാം ചരമ വാര്‍ഷികം വിവിധ പരിപാടികളോടെ ജൂണ്‍ 27 വൈകീട്ട് 4.30 ന് ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ ആചരിക്കും. വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ നാമധേയത്തില്‍ വര്‍ഷം തോറും നല്‍കുന്ന മാധ്യമ പുരസ്‌ക്കാരം ചന്ദ്രിക ചാവക്കാട് ലേഖകന്‍ റാഫി വലിയകത്തിന് നല്‍കും. പൊതു പ്രവര്‍ത്തകന്നുള്ള പാലിയത്ത് ചിന്നപ്പന്‍ സ്മാരക പുരസ്‌കാരം നായര്‍ സമാജം ജനറല്‍ സെക്രട്ടറി വി അച്ചുത കുറുപ്പ് നല്‍കും. സഹകാരിക്കുള്ള എ.പി മുഹമ്മദുണ്ണി സ്മാരക പുരസ്‌ക്കാരത്തിന് മറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടറായ എം.കെ അപ്പുവാണ് അര്‍ഹനായിരിക്കുന്നത്. ഗുരുവായൂര്‍ നഗര മേഖലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളം ചടങ്ങില്‍ അനുമോദിക്കും. മുന്‍ നിയമസഭാ സ്പീക്കര്‍ അഡ്വ തേറമ്പില്‍ രാമകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ ടി വി ചന്ദ്രമോഹന്‍ മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് ചികില്‍സാ സഹായം വിതരണം ചെയ്യും. നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി ഉദയന്‍, ചാവക്കാട് ഫര്‍ക്ക സഹകരണ റൂറല്‍ ബാങ്ക് പ്രസിഡണ്ട് സി എ ഗോപപ്രതാപന്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആര്‍ മണികണ്ഠന്‍, പ്രസ്സ് ക്ലബ് പ്രസിഡണ്ട് ആര്‍ ജയകുമാര്‍, പ്രസ്സ് ഫോറം പ്രസിഡണ്ട് ലിജിത്ത് തരകന്‍ എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തും.

28/06/2024
28/06/2024

ഗുരുവായൂർ നഗരസഭ പ്രഥമ വൈസ് ചെയർമാൻ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനം മുൻ നിയമസഭ സ്പീക്കർ വി.എം സുധീരൻ ഉദ്ഘാടനം
ചെയ്തു.

28/06/2024

ഗുരുവായൂർ നഗരസഭ പ്രഥമ വൈസ് ചെയർമാൻ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനം മുൻ നിയമസഭ സ്പീക്കർ വി.എം സുധീരൻ ഉദ്ഘാടനം
ചെയ്തു.

ഗുരുവായൂരിലെ പ്രഥമനഗരസഭ വൈസ് ചെയർമാനും രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്...
27/06/2024

ഗുരുവായൂരിലെ പ്രഥമനഗരസഭ വൈസ് ചെയർമാനും രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപതാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം മുൻ നിയമസഭ സ്പീക്കർ വി. എം സുധീരൻ ഉദ്ഘാടനം ചെയ്തു. ശ്രീ ഗോപാലകൃഷ്ണൻ്റെ പേരിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ പുരസ്ക്കാരം മലയാള മനോരമ ചാവക്കാട് ലേഖകൻ കെ.സി ശിവദാസിനും, പാലിയത്ത് ചിന്നപ്പൻ സ്മാരക പൊതു പ്രവർത്തക പുരസ്ക്കാരം ജീവകാരുണ്യ പ്രവർത്തകൻ സി.എൽ ജയ്ക്കബ്ബിനും , ഏ. പി മുഹമ്മദുണ്ണി സ്മാരക സഹകാരി പുരസ്ക്കാരം ചിറനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി. മാധവനും വി.എം സുധീരൻ സമ്മാനിച്ചു. മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി വി ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. കേരള പ്രവാസി കാര്യ ക്ഷേമ ബോർഡ് ചെയർമാൻ ശ്രീ കെ.വി അബ്ദുൾ ഖാദർ നഗര മേഖലയിൽ SSLC ക്കും, പ്ലസ് ടുവിനും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും, ചികിൽസാ സഹായവും വിതരണം ചെയ്തു. ഏഷ്യൻ യൂണിവേഴ്സിറ്റി പവ്വർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവായ രോഹിത് സോമനെ ആദരിച്ചു.

കെ.പി സി സി വൈസ് പ്രസിഡണ്ട് വി.ടി ബൽറാം എക്സ് എം.എൽ എ , മുൻ പാലക്കാട് ഡി സി സി പ്രസിഡന്റ് സി. വി ബാലചന്ദ്രൻ, നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ കെ.പി ഉദയൻ, അർബൻ ബാങ്ക് ചെയർമാൻ കെ.ഡി വീരമണി , കോൺഗ്രസ്സ് നേതാക്കളായ അരവിന്ദൻ പല്ലത്ത്, ഓ.കെ ആർ മണികണ്ഠൻ, കെ.വി ഷാനവാസ്, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ആർ. ജയകുമാർ, പ്രസ്സ് ഫോറം വൈസ് പ്രസിഡണ്ട് ജോഫി ചൊവ്വന്നൂർ, ട്രസ്റ്റ് ഭാരവാഹികളായ ആർ രവികുമാർ, ശശി വാറനാട്ട്, പി വി ഗോപാലകൃഷ്ണൻ, നിഖിൽ ജി കൃഷ്ണൻ, എൻ ഇസ്മയിൽ, ശിവൻ പാലിയത്ത്, നന്ദകുമാർ വീട്ടിക്കിഴി എന്നിവർ പ്രസംഗിച്ചു.

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ജൂൺ 27ന് ഉച്ച തിരിഞ്ഞ് 3:30ന് ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ എല്ലാ പ്രിയപെട്ടവരു...
21/06/2024

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനം
ജൂൺ 27ന് ഉച്ച തിരിഞ്ഞ് 3:30ന്
ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ

എല്ലാ പ്രിയപെട്ടവരും പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ 20-ാം ചരമവാർഷികം അനുസ്മരണ സമ്മേളനം മാധ്യമ പുരസ്‌ക്കാര വിതരണം പൊതുപ്രവർത്തക-സഹകാരി പുരസ്‌ക്കാര വ...
16/06/2024

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ 20-ാം ചരമവാർഷികം

അനുസ്മരണ സമ്മേളനം
മാധ്യമ പുരസ്‌ക്കാര വിതരണം
പൊതുപ്രവർത്തക-സഹകാരി പുരസ്‌ക്കാര വിതരണം
വിദ്യാഭ്യാസ അവാർഡ് ദാനം

2024 ജൂൺ 27ന്
വൈകീട്ട് 3:30ന്
ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ

ഏവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു..

ഗുരുവായൂർ നഗരസഭയുടെ പ്രഥമ വൈസ് ചെയർമാനും രാഷ്ട്രീയ സാമൂഹിക മാധ്യമ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃ...
30/06/2023

ഗുരുവായൂർ നഗരസഭയുടെ പ്രഥമ വൈസ് ചെയർമാനും രാഷ്ട്രീയ സാമൂഹിക മാധ്യമ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷണൻ്റെ പത്തൊൻപതാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ പേരിലുള്ള മാധ്യമ പുരസ്ക്കാരം ദേശാഭിമാനി ലേഖകൻ ടി.ബി ജയപ്രകാശിനും, എ.പി മുഹമ്മദുണ്ണി സ്മാരക സഹകാരി പുരസ്ക്കാരം തൃശൂർ ജില്ലാ സഹകരണ ആശുപത്രി പ്രസിഡണ്ട് ടി.കെ പൊറിഞ്ചുവിനും, പാലിയത്ത് ചിന്നപ്പൻ സ്മാരക പൊതു പ്രവർത്തക പുരസ്ക്കാരം ബാലൻ വാറനാട്ടിനും വി.ഡി സതിശൻ സമ്മാനിച്ചു. മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു.

കേരള പ്രവാസികാര്യ ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ വിദ്യാഭ്യാസ പുരസ്കാര വിതരണവും, ചികിൽസാ സഹായ വിതരണവും നടത്തി. ഗുരുവായൂർ നഗര മേഖലയിലെ വാർഡുകളിൽ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.

നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ആർ.ജയകുമാർ, പ്രസ്സ് ഫോറം പ്രസിഡണ്ട് പി.കെ രാജേഷ് ബാബു, ട്രസ്റ്റ് പ്രസിഡണ്ട് ആർ.രവികുമാർ, ഭാരവാഹികളായ ശശി വാറനാട്ട്, പി.വി ഗോപാലകൃഷ്ണൻ, ശിവൻ പാലിയത്ത്, നിഖിൽ ജി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Address

Guruvayur
680101

Telephone

09633774681

Website

Alerts

Be the first to know and let us send you an email when വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share