05/07/2022
ഡോക്ടർ അബ്ദുവിനെ ജന്മനാട് ആദരിക്കുന്നു.
വടക്കേകാട് : ഇന്ത്യയടക്കം നിരവധി വിദേശ രാജ്യങ്ങളുടെ പുരസ്കാര ജേതാവായ
ലോക പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോക്ടർ എം എ അബ്ദുവിനെ ജന്മനാട് ആദരവൊരുക്കുന്നു. ജൂലൈ 16 ന് ശനിയാഴ്ച കൊച്ചനൂർ പൗരാവലിയും പൂമുഖം സാംസ്കാരിക വേദിയും സംയുക്തമായാണ് ആദരവ് സംഘടിപ്പിക്കുന്നത്. കൊച്ചനൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള പ്രമുഖർ സംബന്ധിക്കും.
പ്രോഗ്രാം കമ്മിറ്റി രൂപീകരണ യോഗത്തിൽ നടനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ ആമുഖ പ്രസംഗം നടത്തി. കൊച്ചനൂർ ഗ്രാമത്തിൽ നിന്നും ലോക രാഷ്ടങ്ങളുടെ ശാസ്ത്ര പുരോഗതിയിൽ കാര്യമായ പങ്കുവഹിച്ച വ്യക്തിത്വമാണ് ഡോക്ടർ എം. എ. അബ്ദുവെന്ന് അദ്ദേഹം പറഞ്ഞു. ഏത് പ്രതികൂല സാഹചര്യങ്ങളിലും പ്രതിഭകൾ ഉയർന്നുവരുമെന്നതിന്റെ മികച്ച ഉദാഹരണമാണ് അദ്ധേഹം.
വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ് വി കെ ഫസലുൽ അലി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം റഹിം വീട്ടിപ്പറമ്പിൽ, നബീൽ എൻ എം കെ, ശ്രീധരൻ മാക്കാലിക്കൽ, യു എം കുഞ്ഞഹമ്മദ്, ഡോ. ഐ പി അബ്ദുൽ റസാക്ക്, കെ എം ഗഫൂർ, അഷ്റഫ് പേങ്ങാട്ടയിൽ, മൈമൂന അഭയം, ഫാറൂഖ് മംഗുളങ്ങര, ഉസ്മാൻ പള്ളിക്കരയിൽ, കെ.വി.ഹംസ, ഹനീഫ കൊച്ചനൂർ, അഷ്കർ അറക്കൽ, ജബ്ബാർ മംഗലത്തയിൽ തുടങ്ങിയവർ സംസാരിച്ചു. ടി.എൻ പ്രതാപൻ എംപി, എൻ കെ അക്ബർ എംഎൽഎ, അഡ്വ: മുഹമ്മദ് ഫൈസൽ, റഹീം വീട്ടിപ്പറമ്പിൽ തുടങ്ങിയവർ രക്ഷാധികാരികളായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നതിനായുള വിവിധ സ്വാഗത സംഘങ്ങൾ രൂപീകരിച്ചു.
Dr Mangalathayil Ali Abdu