15/01/2026
തൃശ്ശൂർ ജില്ലാ ഹിന്ദു കുടുംബ സമീക്ഷ - 2026.
തൃശ്ശൂർ പാറമേക്കാവ് അഗ്രശാലയിൽ.
=======================
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ നവതി വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷന് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ തൃശ്ശൂർ ജില്ലയിലെ സംഗമം, ജനുവരി 16ന് വൈകീട്ട് 03.00 മണിക്ക്, തൃശ്ശൂർ പാറമേക്കാവ് ദേവസ്വം അഗ്രശാലയിൽ വെച്ചു നടക്കും.
ജാതികള്‍ക്കും, കക്ഷി രാഷ്ട്രീയത്തിനും അതീതമായ ഹൈന്ദവ കൂട്ടായ്മയാണ് സമീക്ഷ ലക്ഷ്യമാക്കുന്നത്. സ്നേഹം, ഐക്യം, ശക്തി, ശാന്തി തുടങ്ങിയ ചതുര്വിധ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഹൈന്ദവ കുടുംബ ബന്ധങ്ങളുടെ ശാക്തീകരണം എന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
സമീക്ഷക്ക് ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ സംപൂജ്യ സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി മാര്‍ഗ്ഗദര്‍ശനം നല്‍കും.
ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത്ത്, ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, ഹരികുമാർ ഭട്ടത്തിരിപ്പാട് എന്നീവർ നേതൃത്വം നൽകും.
ഗുരുധ്യാനത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ ശ്രീമതി അനഘ കെ എസ് രാമായണ പാരായണം ചെയ്യും. സമീക്ഷ ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതി ആമുഖ പ്രഭാഷണം നടത്തും. ഡോ വടക്കുമ്പാട്ട് നാരായണൻ, പാറമേക്കാവ് ദേവസ്വം സിക്രട്ടറി ജി രാജേഷ്, പൈതൃകം ഗുരുവായൂരിന്റെ ചീഫ് കോ-ഓർഡിനേറ്റർ അഡ്വ രവികുമാർ ചങ്കത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. തുടർന്ന് വടക്കാഞ്ചേരി ഹരീശ്രീ ഭജൻസ് നയിക്കുന്ന ''നാമജപലയം'' ഭജനയുമുണ്ടാകും.
ചടങ്ങിന് ബാബുരാജ് കേച്ചേരി സ്വാഗതം ആശംസിക്കും.
ഹിന്ദു കുടുംബ സമീക്ഷയിലേക്ക് ഏവരുടെയും മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു.