02/09/2023
സ്കന്ദകുമാർ മാഷിൻ്റെ പുസ്തക പ്രകാശനം പുസ്തക ചർച്ച...
പാവറട്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ
പുസ്തക ചർച്ച സംഘടിപ്പിച്ചു.
സ്കന്ദകുമാർ എഴുതിയ
" കേസില്ലാ പോലീസിന്റെ നാട്ടിൽ " എന്ന പുസ്തകത്തിന്റെ വായനാനുഭവങ്ങളാണ് ചർച്ച ചെയ്തത്.
എ.വി. ജോളി മാഷ് ചർച്ചകൾക്ക് നേതൃത്വം നൽകി. സിദ്ധിഖ് കൈതമുക്ക് ഉദ്ഘാടനം ചെയ്തു., ഗ്രന്ഥകർത്താവ് സ്കന്ദകുമാർ എഴുത്തനുഭവങ്ങൾ പങ്കുവയ്ച്ചു പബ്ളിക്
ലൈബ്രറി പ്രസിഡന്റ് എൻ.ജെ.ജെയിംസ് , പി.വി. കുട്ടപ്പൻ , സജീവൻ വെന്മേനാട് , രാജൻ പേരകം, സുരേഷ് വിളക്കാട്ടുപാടം. ജോജു . വി.ജെ.
എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഡോ. അനീഷ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പബ്ളിക് ലൈബ്രറി ഹാളിലാണ് പുസ്തക ചർച്ച സംഘടിപ്പിച്ചത്.