Youth Congress Ettumanoor

Youth Congress Ettumanoor ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്

ഏറ്റുമാനൂർ യൂത്ത് കോൺഗ്രസ്‌ അസ്സെമ്പ്ളി കമ്മിറ്റിയുടെ മാർച്ച്‌ മാസ എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ കെപിസിസി മെമ്പർ ആയി  തിരഞ...
15/03/2023

ഏറ്റുമാനൂർ യൂത്ത് കോൺഗ്രസ്‌ അസ്സെമ്പ്ളി കമ്മിറ്റിയുടെ മാർച്ച്‌ മാസ എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ കെപിസിസി മെമ്പർ ആയി തിരഞ്ഞെടുക്കപെട്ട യൂത്ത് കോൺഗ്രസ്‌ ഓഫീസ് ചാർജുള്ള സംസ്ഥാന സെക്രട്ടറികൂടിയായ ശ്രീ ജോബിൻ ജേക്കബ്നെ യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ സെക്രട്ടറി ശ്രീ ലിജോ പാറേക്കുന്നുപുറം ഷാൾ അണിയിച്ചു ആദരിച്ചു.🙏♥️🇮🇳🇮🇳🇮🇳.

ഒത്തൊരുമ കൊണ്ടും  മികച്ച സംഘാടനം കൊണ്ടും ഒന്നിനൊന്നിനു മികച്ച രണ്ടു  പ്രവർത്തനങ്ങൾ.എം. ആർ വാസുദേവൻ  മെമ്മോറിയൽ എവെർ റോളി...
22/01/2023

ഒത്തൊരുമ കൊണ്ടും മികച്ച സംഘാടനം കൊണ്ടും ഒന്നിനൊന്നിനു മികച്ച രണ്ടു പ്രവർത്തനങ്ങൾ.എം. ആർ വാസുദേവൻ മെമ്മോറിയൽ എവെർ റോളിങ് ട്രോഫിക്കു വേണ്ടിയുള്ള തിരുവാർപ്പ് മണ്ഡലം കമ്മിറ്റി നേതൃത്വം കൊടുത്ത കൊച്ചമ്പലം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിക്കറ്റ്‌ ടൂർണമെന്റ് ഉം, അയ്മനം മണ്ഡലം കമ്മിറ്റിയുടെ ചാർജ്എടുക്കൽ ചടങ്ങും.രണ്ടു പരിപാടികൾക്കും നേതൃത്വം കൊടുത്ത പ്രിയപ്പെട്ട മുഴുവൻ പേർക്കും ഏറ്റുമാനൂർ യൂത്ത് കോൺഗ്രസ്‌ അസ്സെമ്പ്ളി കമ്മിറ്റിയുടെ നൂറു ത്രിവർണ്ണ അഭിവാദ്യങ്ങൾ 🇮🇳🧡🤍💚

യൂത്ത് കോണ്‍ഗ്രസ് കൊച്ചമ്പലം യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് അവസാന തയ്യാറെടുപ്പുകളു...
21/01/2023

യൂത്ത് കോണ്‍ഗ്രസ് കൊച്ചമ്പലം യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് അവസാന തയ്യാറെടുപ്പുകളുമായി സഹപ്രവര്‍ത്തകരോടോപ്പം

അപകടങ്ങൾ തുടർക്കഥയാകുന്ന പട്ടിത്താനം- മണർകാട് ബൈപ്പാസ് റോഡിലെ സിഗ്നൽ ലൈറ്റും, വഴിവിളക്കുകൾ അടക്കമുള്ള സുരക്ഷ ക്രമീകരണങ്ങ...
23/12/2022

അപകടങ്ങൾ തുടർക്കഥയാകുന്ന പട്ടിത്താനം- മണർകാട് ബൈപ്പാസ് റോഡിലെ സിഗ്നൽ ലൈറ്റും, വഴിവിളക്കുകൾ അടക്കമുള്ള സുരക്ഷ ക്രമീകരണങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ പട്ടിത്താനം ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധാഗ്നി കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. ജി ഹരിദാസ് ഉത്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു ചെമ്മുണ്ടവള്ളി അധ്യക്ഷത വഹിച്ചു.ജെയിംസ് തോമസ്,സനൽ കാട്ടാത്തി,സജി തടത്തിൽ, ബിജു കൂമ്പിക്കൻ,ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയിൽ, ബിജു വലിയമല,ഐസക് പാടിയത്ത്, സിനു ജോൺ,ജൂബി ഐക്കരയിൽ,വിപിൻ അതിരമ്പുഴ,ജിമ്മി പ്ലാക്കുഴി,ജിതിൽ വെക്കത്താനം,ജോജോ അട്ടേൽ,സുബിൻ സാബു,ബോബൻ,ഷിജോ, ജോജോ,ജോബിൻ,റെജി പട്ടിത്താനം,രജിതഹരികുമാർ,ജോസ് മോൻ,ആദിത്യൻ,ജസ്റ്റിൻ, ജിസൻ ജോസ്,എന്നിവർ പ്രസംഗിച്ചു.

പി ടി തോമസ് അനുസ്മരണം നടത്തി...   യൂത്ത് കോൺഗ്രസ്സ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി ടി തോമസ് എക്സ് എം എൽ ...
23/12/2022

പി ടി തോമസ് അനുസ്മരണം നടത്തി...
യൂത്ത് കോൺഗ്രസ്സ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി ടി തോമസ് എക്സ് എം എൽ എ യുടെ ഒന്നാം അനുസ്മരണ ദിനമായ ഇന്ന് അതിരമ്പുഴ ടൗണിൽ അനുസ്മരണസമ്മേളനം നടത്തി... പി ടി തോമസിന്റെ ഛായചിത്രത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ചു കൊണ്ട് നടത്തിയ അനുസ്മരണ സമ്മേളനം കോൺഗ്രസ്സ് ഏറ്റുമാനൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ ജി ഹരിദാസ് ഉദ്ഘാടനം ചെയ്തു... യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ വിപിൻ അതിരമ്പുഴ അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ ജോറോയ് പൊന്നാറ്റിൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജി തടത്തിൽ, ബിജു വലിയമല,ജൂബി ഐക്കരക്കുഴി,ജെയിംസ് തോമസ്,വിഷ്ണു ചെമ്മുണ്ടവള്ളി,സനൽ കാട്ടാത്തി,ജോസഫ് ചാക്കോ,ജോണി കുറ്റിയിൽ, ആകാശ് തെക്കില്ലത്ത്,മനോജ്‌ മാങ്ങാപറമ്പിൽ, സജു, തുടങ്ങിയവർ പ്രസംഗിച്ചു

ലീഡർ കാലാതീതനാണ്.അദ്ദേഹം ഇന്നും ജീവിക്കുന്നു ലക്ഷക്കണക്കിനു ജനങ്ങളുടെ മനസ്സിൽ.നവകേരള ശിൽപി കെ.കരുണാകരൻ നമ്മെ വിട്ടു പിരി...
23/12/2022

ലീഡർ കാലാതീതനാണ്.
അദ്ദേഹം ഇന്നും ജീവിക്കുന്നു ലക്ഷക്കണക്കിനു ജനങ്ങളുടെ മനസ്സിൽ.
നവകേരള ശിൽപി കെ.കരുണാകരൻ നമ്മെ വിട്ടു പിരിഞ്ഞതിനു ഇന്നേക്ക്‌ ആറു വർഷങ്ങൾ.കെ.കരുണാകരൻ ഒരു ചിത്രകാരനായിരുന്നു.അദ്ദേഹം വരച്ച മനോഹര ചിത്രമാണ് നാം ഇന്നു കാണുന്ന കേരളം.പ്രധാനമന്ത്രി വരെ ആകാമായിരുന്നിട്ടും ആ സ്ഥാനത്തേക്ക്‌ മറ്റൊരാളെ നിയോഗിച്ച്‌ കിംഗ്‌ മേക്കർ ആയി മാറി നിന്നു ലീഡർ.ദേശിയ രാഷ്ട്രീയം ഇത്രത്തോളം ശ്രദ്ധിച്ച മറ്റൊരു മലയാളി ഇല്ല.
ലീഡർ,അങ്ങ്‌ കോൺഗ്രസ്സിനും കേരളത്തിനും എക്കാലത്തും അഭിമാനമാണ്.
പ്രിയപ്പെട്ട ലീഡറുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം

സുദീർഘമായ  ഒൻപതു വർഷങ്ങൾക്കു ശേഷം  കെ ഇ കലാലയത്തിൽ നീല വസന്ധം  വിരിയിച്ച KSU വിന്റെ ചുണ കുട്ടികളെ ഏറ്റുമാനൂർ യൂത്ത് കോൺഗ...
08/12/2022

സുദീർഘമായ ഒൻപതു വർഷങ്ങൾക്കു ശേഷം കെ ഇ കലാലയത്തിൽ നീല വസന്ധം വിരിയിച്ച KSU വിന്റെ ചുണ കുട്ടികളെ ഏറ്റുമാനൂർ യൂത്ത് കോൺഗ്രസ്‌ അസ്സെമ്പ്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചപ്പോൾ....

മാറ്റം അനിവാര്യമാണ് തുടക്കം കലാലയങ്ങളിൽ നിന്ന് തന്നെ ആകട്ടെമാന്നാനം KE കോളേജ് ഇലക്ഷനിൽ ദീപ ശിഖാങ്കിത നീല പൊൻ പതാക പാറിച്...
02/12/2022

മാറ്റം അനിവാര്യമാണ് തുടക്കം കലാലയങ്ങളിൽ നിന്ന് തന്നെ ആകട്ടെ

മാന്നാനം KE കോളേജ് ഇലക്ഷനിൽ
ദീപ ശിഖാങ്കിത നീല പൊൻ പതാക പാറിച്ച തിരുവാർപ്പിൽ നിന്നുള്ള പ്രിയപ്പെട്ടവർ ..

അഭിരാം മോനിച്ചൻ മാഞ്ഞൂർ വട്ടപ്പള്ളി ,

ആൽബിൻ നെബു മണിയാംകേരിൽ , ആൽഫി ആൻ ടോം തുമ്പേക്കളം പ്രയിസ് വില്ല ,
മാത്യു ഫ്രാൻസിസ് തുമ്പേക്കളം

എന്നിവർക്ക് തിരുവാർപ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ അനുമോദനങ്ങൾ ....

💜💜💜

02/12/2022
യൂത്ത് കോൺഗ്രസ്‌ കുമരകം മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ചാർജ് എടുത്തു 2022-2023 വർഷത്തെ യൂത്ത് കോൺഗ്രസ്‌ കുമരകം മണ്...
27/11/2022

യൂത്ത് കോൺഗ്രസ്‌ കുമരകം മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ചാർജ് എടുത്തു 2022-2023 വർഷത്തെ യൂത്ത് കോൺഗ്രസ്‌ കുമരകം മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ചാർജ് എടുത്തു വീണ്ടും മണ്ഡലം പ്രസിഡന്റ്‌ ആയി ശ്രീ അഖിൽ എസ് പിള്ള വൈസ് പ്രസിഡന്റ്‌ ശ്രീ ശാഹുൽ ശ്രീ ഹരികൃഷ്ണൻ എന്നിവർ കോട്ടയം ഡിസിസി പ്രസിഡന്റ്‌ ശ്രീ നാട്ടകം സുരേഷ് INTUC ജില്ലാ പ്രസിഡന്റ്‌ ശ്രീ ഫിലിപ്പ് ജോസഫ് കുമരകം കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശ്രീ മോൻസ് ഏറ്റുമാനൂർ ബ്ലോക്ക്‌ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ശ്രീ ജെയിംസ് യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീ രാഷ്‌മോൻ എന്നിവരുടെ സന്നിദ്യത്തിൽ നടന്നു 100 കണക്കിന് പ്രവർത്തകർ പങ്കെടുത്തു

യൂത്ത് കോണ്‍ഗ്രസ് തിരുവാര്‍പ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയെ ശാസ്ത്ര പുരോഗതിയിലേക്കും ലോകത്തിൻറെ നെറുകയിലേ...
14/11/2022

യൂത്ത് കോണ്‍ഗ്രസ് തിരുവാര്‍പ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയെ ശാസ്ത്ര പുരോഗതിയിലേക്കും ലോകത്തിൻറെ നെറുകയിലേക്കും ഉയർത്തിയ ബഹുമുഖ പ്രതിഭയുടെ ജന്മദിനം .കുട്ടികളുടെ സ്വന്തം ചാച്ചാജിയുടെ ജന്മദിനം ആഘോഷിച്ചു

ശിശുദിനാഘോഷം പതിനൊന്നാം വാർഡിലെ അംഗൻവാടി കുട്ടികൾക്കൊപ്പം വാർഡ് മെമ്പർ സുമേഷ് കാഞ്ഞിരം ശിശുദിന സന്ദേശം നല്‍കി
യൂത്ത് കോൺഗ്രസ്സ് ഏറ്റുമാനൂർ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പ്രോമിസ് കാഞ്ഞിരം ,യൂത്ത് കോണ്‍ഗ്രസ് തിരുവാര്‍പ്പ് മണ്ഡലം പ്രസിഡന്റ് സോണി മണിയകേരി മഹേഷ് നല്ലുവാക്കൻ ,പ്രിൻസ് T ജോൺ ,അനുരാഗ് കാഞ്ഞിരം എന്നിവര്‍ നേതൃത്വം നല്‍കി

പ്രിയ നേതാവിന് ആദരാഞ്ജലികൾ... 🌹
27/10/2022

പ്രിയ നേതാവിന് ആദരാഞ്ജലികൾ... 🌹

Address

Youth Congress Ettumanoor Assembly
Ettumanoor

Website

Alerts

Be the first to know and let us send you an email when Youth Congress Ettumanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share