myerattupetta.com

myerattupetta.com Erattupetta is a Municipality town in Kottayam district in the state of Kerala, India.It is 38 km east of Kottayam, the district Centre. Erattupetta was kn

20/01/2021

Travel to Bundi placeTravel to Bundi JaipurBundi cityBundi City RajasthanBundi fortBundi city daily life style ...

26/12/2020
18/12/2020

വിൻമാർട്ട് ഹൈപ്പർമാർക്കറ്റ് തുറന്നു.

ഈരാറ്റുപേട്ട : പ്രവാസി സംരഭമായ വിൻമാർട്ട് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യത്തെ റീറ്റെയ്ൽ സ്റ്റോർ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ തുറന്നു. പ്രൈവറ്റ് ബസ്റ്റാൻഡിനും മാർക്കറ്റ് കോംപ്ലെക്സിനും സമീപത്തായി വിശാലമായ പാർക്കിംഗ് സംവിധാനത്തോടെ ആധുനിക ഷോപ്പിംഗ് അനുഭവം സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് വിൻമാർട്ട് മുന്നോട്ട് വെക്കുന്നത്.

"നിങ്ങളുടെ മക്കളും താരമായേക്കാം" എന്ന മത്സരത്തിലൂടെ തെരഞ്ഞെടുത്ത #അമലുസോബി, #തീക്കോയി ആണ് പൊതുജനങ്ങൾക്കായി വിൻമാർട്ട് തുറന്ന് കൊടുത്തത്.

ഉയർന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഏറ്റവും വിലക്കുറവിൽ വിൻമാർട്ടിലൂടെ ലഭ്യമാവുമെന്നും പുതിയ ഔട്‍ലെറ്റുകൾ ഉടൻ തുറക്കുമെന്നും സ്വാഗതം പ്രസംഗം നിർവഹിച്ച ഡയറക്ടർ ജോബി ജോസഫ് വടക്കേൽ അറിയിച്ചു.

റവ . ഫാദർ സിറിൽ തയ്യിൽ - പ്രവാസി ഡെവലപ്മെന്റ് ഡയറക്ടർ പാലാ ഡയോസിസ്, അങ്കാളമ്മൻ കോവിൽ മേൽശാന്തി ശ്രീ പുരുഷോത്തമൻ, മുഹമ്മദ് ഇസ്മാഈൽ മൗലവി - ചീഫ് ഇമാം ടൌൺ ജുമാ മസ്ജിദ്, മുഹമ്മദ് നദീർ മൗലവി - ചീഫ് ഇമാം പുത്തൻപള്ളി, AMA കാദർ - പ്രസിഡന്റ് വ്യാപാരി വ്യവസായി ഈരാറ്റുപേട്ട യൂണിറ്റ്, എം കെ തോമസുകുട്ടി - വ്യാപാരി വ്യവസായി കോട്ടയം ജില്ലാ സെക്രട്ടറി, ഹാഷിർ നദ്‌വി, ഇമാം അമാൻ മസ്‌ജിദ്‌ കൂടാതെ കൗൺസിലർമാരായ ഡോ സഹ്ല ഫിർദൗസ്, നാസർ വെള്ളൂപ്പറമ്പിൽ, അഡ്വ വിഎം ഇല്യാസ് എന്നിവരും മുൻ ചെയർമാൻമാരായ വിഎം സിറാജ്, നിസാർ കുർബാനി എന്നിവരും ഇത്തരം സ്ഥാപനത്തിന്റെ ആവശ്യകതയിലൂന്നി ആശംസകൾ അറിയിച്ചു സംസാരിച്ചു.

കുടുംബ സമേതം യഥേഷ്‌ടം തെരഞ്ഞെടുത്തു സുരക്ഷിതമായി ഷോപ്പിംഗ് നിർവഹിക്കാൻ വിൻമാർട്ടിൽ കഴിയും എന്നത് ഈരാറ്റുപേട്ടയിലെയും പരിസര പഞ്ചായത്തുകളിലെയും ഉപഭോക്താക്കൾക്ക് പ്രയോജനകരമാവുമെന്നും അവർ അഭിപ്രായപ്പെട്ടു. വിൻമാർട്ട് മാളിന്റെ നിർമാണ പ്രവർത്തികളിൽ പൂർണ പിന്തുണ നൽകിയ മുൻ വാർഡ് കൗൺസിലർ അൻവർ അലിയാറിനും, അയൽവാസിയും സഹകാരിയുമായ ശ്രീ കബീർ അവർകളെയും യഥാക്രമം ഡയറക്ടർമാരായ ജോബി ജോസഫ്, സുബൈർ പട്ടാമ്പി എന്നിവർ പൊന്നാടയണിച്ചു. അമലു സോബിക്കും പ്രോഗ്രാം ആങ്കർ ചെയ്ത മഹ്ബൂബ സൈഫിനും യഥാക്രമം വിൻമാർട്ട് ഡയറക്ടർമാരായ അഫ്‌സൽ പുളിക്കീലും , ജാബിർ കുന്നപ്പള്ളിയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഡയറക്ടർ നൗഷാദ് മുത്തലീഫ് നന്ദി പറഞ്ഞു.

ഒരുകൂട്ടം പ്രവാസി നിക്ഷേപകർ ഉൾപ്പെടുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് വിൻമാർട്ട്.

16/12/2020

എവിടെയാണ് വിൻമാർട്ട് മാൾ ? എങ്ങനെ അവിടെയെത്താം ?

നിങ്ങൾ പാലാ അല്ലെങ്കിൽ കാഞ്ഞിരപ്പള്ളി റോഡിൽ നിന്ന് വരുന്നവരാണെങ്കിൽ സെൻട്രൽ ജംഗ്ഷനിൽ നിന്നും പ്രൈവറ്റ് ബസ്റ്റാൻഡ് റോഡിലൂടെ സഞ്ചരിച്ചു, ബസ്റ്റാൻഡ് കഴിഞ്ഞു ആദ്യം ലഭിക്കുന്ന ഇടത്തേക്കുള്ള റോഡിൽ പ്രവേശിച്ചു അൽപം മുന്നോട്ട് പോയാൽ വൻമാർട്ട് മാളിന്റെ കവാടത്തിലെത്തും.

നിങ്ങൾ പൂഞ്ഞാർ, തീക്കോയി ഭാഗത്തു നിന്നാണ് വരുന്നതെങ്കിൽ ബസ്റ്റാൻഡ് എത്തുന്നതിന് മുമ്പ് വലത്തേക്ക് മാർക്കറ്റ് റോഡുമായി ബന്ധിപ്പിക്കുന്ന റോഡിൽ പ്രവേശിച്ചു അൽപം മുന്നോട്ട് പോയാൽ വൻമാർട്ട് മാളിന്റെ കവാടത്തിലെത്തും.

അഹ്‌മദ്‌ കുരിക്കൾ നഗറിൽ നിന്നും മാർക്കറ്റ് റോഡ് വഴി വന്നാലും ഉണക്കമീൻ മാർക്കറ്റിലേക്ക് പോകുന്ന വഴിയിലൂടെ വിൻമാർട്ട് മാളിന്റെ കവാടത്തിലെത്താം.

https://goo.gl/maps/7ovrV4dGCs472x9TA

വിശാലമായ പാർക്കിങ്, സുരക്ഷിതമായ ഷോപ്പിംഗ്.

16/12/2020
15/12/2020

പരവൻപറമ്പിൽ തറവാട്ടുമുറ്റത്ത്
ഐരാവതസമാൻ ഈരാറ്റുപേട്ട അയ്യപ്പനും
സാരഥി ബാലാജിയും....

15/12/2020
13/12/2020

Address

Erattupetta
686124

Alerts

Be the first to know and let us send you an email when myerattupetta.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share