CPIM Ernakulam DC

CPIM Ernakulam DC സി.പി.ഐ(എം) എറണാകുളം ജില്ലാകമ്മിറ്റി This is the official page of the Ernakulam District Committee of the Communist Party of India (Marxist).
(6)

The CPIM works for the establishment of a socialist society in India, free from class exploitation and social oppression. The Party has adopted the principles of Marxism-Leninism as the guide to action to attain the objective of socialism and to advance towards the ultimate goal of communism. The CPIM places its revolutionary programme before the people of India to establish people’s democracy. A

people’s democratic revolution will open the way for the advance to socialism and an exploitation free society. Such a revolution to emancipate the Indian people has to be led by the working class in alliance with the peasantry. In order to achieve this goal, the Communist Party as the vanguard of the working class has to lead militant struggles against imperialism, monopoly capitalism and landlordism. By concretely applying the principles of Marxism-Leninism to the conditions prevailing in our country, the Party has to conduct prolonged struggles on all fronts – political, ideological, economic, social and cultural – till victory is attained. The Party is at the forefront of the fight against communalism in the country, in defence of the minorities who are being hounded by the Sangh Parivar. The Party stands for women's liberation, democratic decentralisation and the protection of the environment. The Party tries to implement alternative policies wherever it leads state government and local governments, within the constraints of the capitalist system prevailing in the country. Kerala created history by electing the Communist Party to power in 1957. The new direction given by that government laid the foundation for the renowned 'Kerala Model'. The government led by EMS Namboodiripad showed the way in developing the understanding on how the Communist Party should work in the parliamentary system in a capitalist country, clarifying and defining the role of the Party which participates in government where it has popular mandate while continuing to keep the Party's major focus on developing mass movements and struggles of the working people.

അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്...
03/06/2026

അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ നാളെ (ജൂൺ o4 വ്യാഴാഴ്‌ച) സിപിഐ എം നേതൃത്വത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിലായിരിക്കും സമരം.

പെട്രോള്‍, ഡീസല്‍, പാചകവാതകം, സിഎന്‍ജി തുടങ്ങിയ ഇന്ധനങ്ങളുടെ വില തുടര്‍ച്ചയായി വര്‍ധിപ്പിച്ച്‌ രാജ്യത്തെ സാധാരണ ജനങ്ങളുട...
03/06/2026

പെട്രോള്‍, ഡീസല്‍, പാചകവാതകം, സിഎന്‍ജി തുടങ്ങിയ ഇന്ധനങ്ങളുടെ വില തുടര്‍ച്ചയായി വര്‍ധിപ്പിച്ച്‌ രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്ന കേന്ദ്രസര്‍ക്കാർ നയം ശക്തമായ പ്രതിഷേധത്തിന്‌ ഇടയാക്കുന്നു. ഏതാനും ദിവസത്തിനുള്ളില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടു രൂപയിലേറെ വര്‍ധിപ്പിച്ചു. വാണിജ്യ പാചകവാതകത്തിന്റെ വിലയും വീണ്ടും ഉയര്‍ത്തി ജനങ്ങളുടെമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രം. വിലക്കയറ്റം, തൊഴിലില്ലായ്‌മ, വരുമാനക്കുറവ് എന്നിവയാൽ നട്ടംതിരിയുന്ന ജനവിഭാഗങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് നടപടികള്‍.

​അഞ്ച് സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനുപിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വിലവര്‍ധനയ്‌ക്ക്‌ തുടക്കമിട്ടത്. തെരഞ്ഞെടുപ്പുകാലത്ത് വിലവര്‍ധന പിടിച്ചുനിര്‍ത്തി. പക്ഷേ, ഫലം വന്നയുടന്‍ ഘട്ടം ഘട്ടമായി വില ഉയര്‍ത്തി. ഇ‍ൗ നടപടി ജനങ്ങളെ വഞ്ചിക്കുന്ന രാഷ്‌ട്രീയസമീപനത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനങ്ങളുടെമേല്‍ ഭാരം കയറ്റുന്ന രീതി ജനാധിപത്യത്തോടുള്ള വെല്ലുവിളികൂടിയാണ്.

​പശ്ചിമേഷ്യൻ സംഘര്‍ഷവും അന്താരാഷ്‌ട്രവിപണിയിൽ ക്രൂഡ്‌ ഓയില്‍വില കൂടിയതുമാണ് ആഭ്യന്തര വിലവര്‍ധനയ്‌ക്ക്‌ കാരണമെന്നാണ് കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും അവകാശപ്പെടുന്നത്. എന്നാല്‍, ഈ വാദം വസ്‌തുതകളുമായി പൊരുത്തപ്പെടുന്നതല്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിക്കുംമുമ്പ് ഇന്ത്യയിലെ ഇന്ധനവില ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നായിരുന്നു. ആഗോളവിപണിയില്‍ ക്രൂഡ്‌ ഓയില്‍വില ബാരലിന് 70–80 ഡോളറിനിടയില്‍ നിന്ന കാലത്തും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

​2022ല്‍ റഷ്യ–ഉക്രയ്‌ന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ്‌ ഓയില്‍വില ബാരലിന് 100 ഡോളര്‍ കടന്നപ്പോള്‍ രാജ്യത്ത് ഇന്ധനവില പലതവണ വര്‍ധിപ്പിച്ചു. എന്നാല്‍, പിന്നീട് ക്രൂഡ്‌ ഓയില്‍വില ഗണ്യമായി കുറഞ്ഞിട്ടും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിച്ചില്ല. അന്താരാഷ്‌ട്രവിപണിയിലെ വിലവര്‍ധനയാണ് ഏക കാരണമെന്ന വാദം, യാഥാര്‍ഥ്യം മറച്ചുവയ്‌ക്കാനുള്ള ശ്രമം മാത്രമാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

​ഇന്ധനവിലയെ കേന്ദ്രസര്‍ക്കാര്‍ ഏറ്റവും വലിയ വരുമാനസ്രോതസ്സായി ഉപയോഗിക്കുകയാണ്. 2014നുശേഷം പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവയും മറ്റു പ്രത്യേക നികുതികളും പലമടങ്ങ് വര്‍ധിപ്പിച്ചു. ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞപ്പോള്‍പ്പോലും നികുതികള്‍ കുറയ്‌ക്കാതെ വരുമാനം വര്‍ധിപ്പിക്കുകയായിരുന്നു കേന്ദ്രം. ഇതിന്റെ ഫലമായി ലക്ഷക്കണക്കിന് കോടി രൂപയാണ് സാധാരണ ജനങ്ങളുടെ പോക്കറ്റില്‍നിന്ന് കേന്ദ്രസര്‍ക്കാരിന്റെ ഖജനാവിലേക്ക് ഒഴുകിയത്.

​ഇന്ധന വിലവര്‍ധനയുടെ മറ്റൊരു പ്രധാന പ്രത്യാഘാതം വിലക്കയറ്റമാണ്. ചരക്കുനീക്കംമുതല്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനംവരെ എല്ലാ മേഖലകളെയും ഇന്ധനവില നേരിട്ട് ബാധിക്കും. ഡീസല്‍വില ഉയരുമ്പോള്‍ കൃഷിച്ചെലവ് വര്‍ധിക്കുന്നു. ലോറി, ബസ്, ഓട്ടോറിക്ഷ, ടാക്‌സി തുടങ്ങി എല്ലാ ഗതാഗതമേഖലകളുടെയും ചെലവ് കൂടുന്നു. അതിന്റെ ഫലമായി ഭക്ഷ്യവസ്‌തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില ഉയരുന്നു. ഇതിനകംതന്നെ ഉയര്‍ന്നനിലയില്‍ നില്‍ക്കുന്ന വിലക്കയറ്റം ഇന്ധന വിലവര്‍ധനയാൽ കൂടുതല്‍ രൂക്ഷമാകും.

​രാജ്യത്തെ നിലവിലെ സാമ്പത്തികപ്രതിസന്ധിക്ക് പശ്ചിമേഷ്യന്‍ യുദ്ധത്തെമാത്രം കുറ്റപ്പെടുത്താനാകില്ല. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസും ബിജെപിയും പിന്തുടര്‍ന്ന നവഉദാര സാമ്പത്തികനയങ്ങളാണ് പ്രതിസന്ധിയുടെ അടിസ്ഥാനകാരണം. 1991ല്‍ ആരംഭിച്ച ഉദാരവല്‍ക്കരണനയങ്ങള്‍ കോര്‍പറേറ്റ് മൂലധനത്തിനും ധനമൂലധനത്തിനും അനുകൂലമായ വളര്‍ച്ച സൃഷ്‌ടിച്ചെങ്കിലും സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ല. മറിച്ച് അസമത്വം വര്‍ധിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയെ വിദേശമൂലധനത്തെ ആശ്രയിക്കുന്നനിലയിലേക്ക് തള്ളിവിടുകയും ചെയ്തു.

ഇറാന്‍, വെനസ്വേല, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ്‌ ഓയില്‍ ലഭിക്കാനുള്ള അവസരങ്ങള്‍ ഇന്ത്യക്ക് ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, അമേരിക്കന്‍ സമ്മര്‍ദത്തിന്‌ വഴങ്ങി ഇറാനില്‍നിന്നും വെനസ്വേലയില്‍നിന്നുമുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയതും റഷ്യയില്‍നിന്നുള്ള ഇറക്കുമതി കുറച്ചതുമാണ്‌ നിലവിലെ പ്രതിസന്ധിയുടെ പ്രധാന ഘടകങ്ങളിലൊന്ന്. 40 ശതമാനം വിലക്കുറവില്‍ എണ്ണ നല്‍കാമെന്ന റഷ്യന്‍ വാഗ്‌ദാനം അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ഇന്ത്യ നിര്‍ത്തിവയ്‌ക്കുകയാണ്. സ്വതന്ത്രമായ വിദേശനയത്തിനുപകരം അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്ന സമീപനമാണ് രാജ്യത്തെ ഊര്‍ജസുരക്ഷ ദുര്‍ബലമാക്കിയത്. വിദേശനയത്തിലുണ്ടാകുന്ന വ്യതിയാനം രാജ്യത്തിന്റെ വിവിധ മേഖലകളിലെ ജനജീവിതത്തെ ബാധിക്കുമെന്ന ഇടതുപക്ഷനിലപാടുകള്‍ ശരിയായിരുന്നുവെന്ന് ഇത് ഓര്‍മപ്പെടുത്തുന്നു.

​ആഗോളവല്‍ക്കരണനയങ്ങള്‍ ആരംഭിച്ച കോണ്‍ഗ്രസിന്റെ നയമാണ് പെട്രോളിയം വിലവര്‍ധനയിൽ ഉള്‍പ്പെടെ പ്രതിഫലിച്ചിട്ടുള്ളത്. നേരത്തേ, രാജ്യത്ത്‌ നിലനിന്ന ഓയില്‍ പൂള്‍ അക്കൗണ്ട് ഇല്ലാതാക്കി സര്‍ക്കാരിന്റെ നിയന്ത്രണം എടുത്തുമാറ്റി എണ്ണക്കമ്പനികള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം നല്‍കിയതാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്. ഇത്തരം നയം നടപ്പാക്കുമ്പോള്‍ അന്താരാഷ്‌ട്ര മാര്‍ക്കറ്റിലെ വിലക്കുറവിന്റെ ആനുകൂല്യം അതത് ഘട്ടത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍, അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിച്ചില്ല. അതേസമയം, വില കൂടുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുന്ന സ്ഥിതിയാണുണ്ടാകുന്നത്.

​2004ല്‍ 33.75 രൂപയായിരുന്നു പെട്രോളിന്റെ വില. 2017ല്‍ 72.26 ആയി. ഇപ്പോൾ 115 രൂപയിലേക്കെത്തി. ജനങ്ങള്‍ ഇത്തരത്തില്‍ പിഴിയപ്പെടുമ്പോള്‍ അത് എണ്ണക്കമ്പനിയുടെ ലാഭമായി മാറുന്നു. രണ്ടുലക്ഷം കോടിയുടെ ലാഭമാണ് ഇക്കാലത്ത് എണ്ണക്കമ്പനികള്‍ക്കുണ്ടായത്. കോര്‍പറേറ്റുകള്‍ ഈ രംഗത്ത് ശക്തമായി കാലുറപ്പിച്ചതോടെയാണ് ഇത്തരം വിലക്കയറ്റത്തിന്റെ ലോകം ഉണ്ടായത്. എല്‍പിജി സബ്സിഡി എടുത്തുമാറ്റുമ്പോള്‍ അവ അക്കൗണ്ടിലേക്ക് ലഭിക്കുമെന്നായിരുന്നു വാഗ്‌ദാനം. എന്നാല്‍, അതും നടപ്പാക്കിയില്ല. ചുരുക്കത്തില്‍ സര്‍ക്കാര്‍നിയന്ത്രണം എടുത്തുമാറ്റുകയെന്ന ആഗോളവല്‍ക്കരണനയത്തിന്റെ ഫലമാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ഇന്ധന വിലവര്‍ധന.

​രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്‌ ലഭിക്കുന്ന നികുതിവര്‍ധന വെട്ടിച്ചുരുക്കണമെന്നായിരുന്നു യുഡിഎഫ് പ്രതിപക്ഷത്തിരുന്ന കാലത്ത് പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇത്തരം നികുതി ഇളവ് അതിന്റെ സാമ്പത്തികപരിമിതിക്കകത്തുനിന്ന്‌ നല്‍കുകയുണ്ടായി. 2018ല്‍ അധികവരുമാനം വേണ്ടെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ച് നടപ്പാക്കിയിരുന്നു. യുഡിഎഫ്‌ അധികാരത്തില്‍ വന്നശേഷം ഇന്ധന വിലവര്‍ധനയിലൂടെ സംസ്ഥാന ഖജനാവിലേക്കെത്തിയത് 1100 കോടിയിലേറെ രൂപയാണ്. നികുതി കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ അതേ ആവശ്യം ഉപേക്ഷിക്കുകയാണ്. തെരഞ്ഞെടുപ്പിനുമുമ്പ് പ്രഖ്യാപിച്ച കാര്യത്തിലെല്ലാം പിറകോട്ടുപോയ യുഡിഎഫിന്റെ നടപടിയുടെ തുടര്‍ച്ചയാണിത്‌.

​ജനങ്ങളുടെ ദൈനംദിനജീവിതത്തെ തകര്‍ക്കുന്ന വിലക്കയറ്റത്തിനെതിരെ ശക്തമായ ജനകീയപ്രക്ഷോഭം ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ധനവില കുറയ്‌ക്കുക, കേന്ദ്ര എക്‌സൈസ് തീരുവയില്‍ വന്‍ കുറവുവരുത്തുക, സംസ്ഥാന നികുതികള്‍ സംബന്ധിച്ച് നല്‍കിയ വാഗ്‌ദാനത്തിന്റെ അടിസ്ഥാനത്തില്‍ അവ പുനഃപരിശോധിക്കുക, പൊതുവിതരണസംവിധാനം ശക്തിപ്പെടുത്തുക, തൊഴിലാളികളുടെയും കര്‍ഷകരുടെയും വരുമാനം സംരക്ഷിക്കുക തുടങ്ങിയ നടപടികളാണ് അടിയന്തരമായി ആവശ്യമായിരിക്കുന്നത്.

​പെട്രോളിയം വിലവര്‍ധന ജനജീവിതം കൂടുതൽ താറുമാറാക്കും. ഈ സാഹചര്യത്തിലാണ്‌ ജൂണ്‍ നാലിന്‌ ജില്ല, ഏരിയ കേന്ദ്രങ്ങളില്‍ സിപിഐ എം വലിയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌. ഈ പ്രക്ഷോഭത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ജില്ല - ഏരിയ കേന്ദ്രങ്ങളിൽ ജൂൺ 04 ന് കേന്ദ്രസ...
03/06/2026

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ജില്ല - ഏരിയ കേന്ദ്രങ്ങളിൽ ജൂൺ 04 ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും..

ഭരണമാറ്റം ഉണ്ടായതിന്റെ പേരിൽ ജീവനക്കാരെ അന്യായമായും ചട്ടവിരുദ്ധമായും സ്ഥലം മാറ്റുന്ന നടപടിയാണ് ഉണ്ടായത്. ഈ രീതി തിരുത്തി...
03/06/2026

ഭരണമാറ്റം ഉണ്ടായതിന്റെ പേരിൽ ജീവനക്കാരെ അന്യായമായും ചട്ടവിരുദ്ധമായും സ്ഥലം മാറ്റുന്ന നടപടിയാണ് ഉണ്ടായത്. ഈ രീതി തിരുത്തിയേ പറ്റൂ. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണ് സ്ഥലമാറ്റങ്ങൾ നടത്തുന്നത്. രണ്ടായിരത്തോളം ജീവനക്കാരെയാണ് ഈ ചുരുങ്ങിയ കാലയളവിൽ സ്ഥലം മാറ്റിയത്. ​ഗുരുതരമായി രോ​ഗം ബാധിച്ചവർ, റിട്ടയർ ചെയ്യാൻ മാസങ്ങൾ മാത്രമുള്ളവർ, സ്ത്രീകൾ, പട്ടിക ജാതി പട്ടിക വർ​ഗ വിഭാ​ഗത്തിൽ ഉള്ളവർ തുടങ്ങിയവരെ തലങ്ങളും വിലങ്ങും സ്ഥലമാറ്റി. മനുഷ്യത്വരഹിതമായ നടപടിയാണ് ഉണ്ടായത്. സർക്കാർ അധികാരത്തിൽ വരും മുമ്പ് തന്നെ സ്ഥലംമാറ്റം തുടങ്ങി. പവർ ബ്രോക്കർമാരും ദല്ലാൾമാരും കാര്യം തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട കമീഷനിങ്‌ വൈകും. നിർമാണത്തിനുള്ള നിക്ഷേപത്തിൽ കമ്പനി നിയന്ത്രണം ഏർപ്പെട...
03/06/2026

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട കമീഷനിങ്‌ വൈകും. നിർമാണത്തിനുള്ള നിക്ഷേപത്തിൽ കമ്പനി നിയന്ത്രണം ഏർപ്പെടുത്തിയതായാണ്‌ വിവരം. തുറമുഖത്തിന്റെ നിർമാണവും നടത്തിപ്പും ചുമതലയുള്ള അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും (എവിപിപിഎൽ) സംസ്ഥാന സർക്കാരും തമ്മിലുള്ള കരാർപ്രകാരം 2028 ഡിസംബറിൽ കമീഷനിങ്‌ നടക്കേണ്ടതാണ്‌. രണ്ടുമുതൽ നാലുഘട്ടം ഒന്നിച്ച്‌ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട്‌ ജനുവരി 24ന്‌ ഒ‍ൗദ്യോഗിക ഉദ്‌ഘാടനവും തീരുമാനിച്ചിരുന്നു. 2025 നവംബറിൽ നിർമാണം ആരംഭിച്ചു. 2--025 –2-026 സാന്പത്തിക വർഷത്തിൽ 1000 കോടിക്ക്‌ അടുത്ത്‌ നിക്ഷേപിച്ചതായാണ്‌ വിവരം.

നടപ്പുസാന്പത്തിക വർഷം 1500 കോടി രൂപകൂടി അദാനി കന്പനി നീക്കിവച്ചേക്കും. ഇതുകൂടി ചേരുന്പോൾ 30 ശതമാനം പ്രവൃത്തിയാകും. ആകെ 16,000 കോടി നിക്ഷേപിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കമീഷനിങ്‌ ബാലരാമപുരം – വിഴിഞ്ഞം റെയിൽപ്പാത പൂർത്തിയാകുംവരെ നീട്ടികൊണ്ടുപോകുമെന്നാണ്‌ വിവരം. പേർട്ട്‌ അധികൃതർ സിഇഒ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. 1200 മീറ്റർ ബെർത്തിന്റെ നിർമാണം, ക്രെയിൻ സ്ഥാപിക്കൽ, ഒരുകിലോമീറ്റർ പുലിമുട്ട്‌ നിർമാണം, കണ്ടെയ്നർ യാർഡിന്റെയും ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 660 മീറ്റർ വീതമുള്ള മൾട്ടിപർപ്പസ് ബർത്ത്‌ നിർമാണം, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്ത്‌ (പുലിമുട്ടിനോടനുബന്ധിച്ച്‌) നിർമാണം, ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം, കടൽ നികത്തി 77.17 ഹെക്ടർ സൃഷ്ടിക്കൽ എന്നിവയാണ്‌ രണ്ടാംഘട്ടത്തിലുള്ളത്‌. ഇത്‌ പൂർത്തിയാകുന്നതോടെ സ്ഥാപിതശേഷി വർഷം 40 ലക്ഷം കണ്ടെയ്നറാകും.

മുംബൈയെ ചുവപ്പിച്ച്‌ ആസാദ്‌ മൈതാനിയിൽ ആയിരക്കണക്കിന്‌ സ്‌കീം തൊഴിലാളികളുടെ വൻപ്രക്ഷോഭം. തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, വേ...
03/06/2026

മുംബൈയെ ചുവപ്പിച്ച്‌ ആസാദ്‌ മൈതാനിയിൽ ആയിരക്കണക്കിന്‌ സ്‌കീം തൊഴിലാളികളുടെ വൻപ്രക്ഷോഭം. തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, വേതനം വർധിപ്പിക്കുക, കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ സിഐടിയു നേതൃത്വത്തിലാണ്‌ പ്രേക്ഷോഭം. ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, സ്‌കൂൾ പാചക തൊഴിലാളികൾ, എൻഎച്ച്‌എം ജീവനക്കാർ തുടങ്ങിയവർ അണിനിരക്കുന്ന മൂന്നുദിന ധർണ ‘ആക്രോശ്‌’ ബുധനാഴ്‌ച സമാപിക്കും.

അങ്കണവാടി ജീവനക്കാർ, ആശമാർ, ഗ്രൂപ്പ് ഫെസിലിറ്റേറ്റർമാർ, സ്‌കൂൾ പോഷകാഹാര പദ്ധതി തൊഴിലാളികൾ, എൻഎച്ച്എം ജീവനക്കാർ, മറ്റ് സ്‌കീം തൊഴിലാളികൾ എന്നിവരെ സ്ഥിരപ്പെടുത്തുക, പിഎഫ്‌, ഗ്രാറ്റുവിറ്റി, പെൻഷൻ തുടങ്ങിയവ ഉറപ്പാക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ റദ്ദാക്കുക, ഓണറേറിയം, യാത്രാ അലവൻസ് എന്നിവ കുടിശ്ശികയില്ലാതെ നൽകുക എന്നിവയാണ്‌ പ്രധാന ആവശ്യങ്ങൾ.

സിഐടിയു ദേശീയ സെക്രട്ടറി ഉഷാ റാണി, പ്രൊഫ. സുചിത കൃഷ്‌ണപ്രസാദ്, സിഐടിയു മഹാരാഷ്‌ട്ര സംസ്ഥാന പ്രസിഡന്റ് ഡോ. ഡി എൽ കരാഡ്‍, ജനറൽ സെക്രട്ടറി എം എച്ച് ഷെയ്ഖ്, അങ്കണവാടി എംപ്ലോയീസ് യൂണിയൻ, മഹാരാഷ്‌ട്ര ആശാ ഫെഡറേഷൻ, സ്‌കൂൾ ന്യൂട്രീഷൻ വർക്കേഴ്സ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. വീട്ടുജോലിക്കാർ, നിർമാണത്തൊഴിലാളികൾ, ബീഡി തൊഴിലാളികൾ, മറ്റ് അസംഘടിത മേഖലയിലെ തൊഴിലാളികൾ തുടങ്ങിയവരും ‘ആക്രോശി’ൽ അണി നിരന്നു.

പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വിലകൂട്ടി കേന്ദ്രസർക്കാർ നടത്തുന്ന ജനദ്രോഹ നടപടികൾ കേരളത്തെ വിലക്കയറ്റത്തിലേക്ക് തള്ളിവിടുന്...
03/06/2026

പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വിലകൂട്ടി കേന്ദ്രസർക്കാർ നടത്തുന്ന ജനദ്രോഹ നടപടികൾ കേരളത്തെ വിലക്കയറ്റത്തിലേക്ക് തള്ളിവിടുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ സപ്ലൈകോ, മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ കുറഞ്ഞത്‌ സാധാരണക്കാരെ പ്രതിസന്ധിയിലാക്കി. ഇന്ധനവില വർധനയിലൂടെ ലഭിക്കുന്ന അധിക നികുതി വരുമാനത്തിൽനിന്ന് പത്ത് രൂപയെങ്കിലും കുറയ്ക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌.

തമിഴ്‌നാട്ടിൽനിന്ന്‌ പച്ചക്കറി വരവ് കുറഞ്ഞതും ചരക്കുവണ്ടി വാടക 20 ശതമാനം വർധിച്ചതും വിപണിയെ തകിടം മറിച്ചു. ചൊവ്വാഴ്ച മൊത്തവ്യാപാര നിരക്കനുസരിച്ച് ഇഞ്ചി വില 80ൽനിന്ന് 160 ആയി. പയർ 120, ചെറിയ ഉള്ളി 90, വഴുതനങ്ങ 60, വെണ്ടയ്ക്ക 50 എന്നിങ്ങനെ വില ഉയർന്നു. കോളിഫ്ലവർ, കാബേജ്, വെള്ളരിക്ക എന്നിവയ്ക്ക് കിലോഗ്രാമിന് 20 രൂപ വീതം കൂടി. പാമോയിലിന് 165 രൂപയും സൺഫ്ലവർ ഓയിലിന് 135 രൂപയുമായപ്പോൾ ബിരിയാണി അരിവില 120ൽനിന്ന്‌ 140 ആയി. മട്ടന് 1100 രൂപയും പോത്തിറച്ചിക്ക് 500 രൂപയും ബീഫിന് 450 രൂപയും കോഴിക്ക് 175 രൂപയുമാണ് പുതിയ നി�രക്ക്.

വാണിജ്യ സിലിണ്ടർ വില വർധിപ്പിച്ചത് ഹോട്ടൽ ഭക്ഷണവില ഇനിയും ഉയർത്തും. 19 കിലോ സിലിണ്ടറിന് 53.50 രൂപവരെയാണ്‌ കൂട്ടിയത്‌. തലസ്ഥാനത്ത്‌ 3,152 രൂപയാണ്‌ വില. നിർമാണ മേഖലയിൽ കന്പി, സിമന്റ് എന്നിവയ്ക്ക് വില ഉയർന്നതിനൊപ്പം ടാർ വിലവർധന റോഡ് നിർമാണ പ്രവർത്തനങ്ങളെയും ബാധിച്ചു.

ക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചു നൽകണമെന്ന സർക്കാർ ഉത്തരവ് കാറ്റിൽപറത്തി, മലപ്പുറത്ത് യുഡിഎഫ് തെരഞ്ഞെട...
03/06/2026

ക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചു നൽകണമെന്ന സർക്കാർ ഉത്തരവ് കാറ്റിൽപറത്തി, മലപ്പുറത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ച് പെൻഷൻ വിതരണം നടത്തി. മലപ്പുറം പുൽപ്പറ്റയിലെ കാരാപ്പറമ്പിലാണ് പ്രായമായവർ ഉൾപ്പെടെയുള്ള പെൻഷൻ ഗുണഭോക്താക്കളെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി പണം വിതരണം ചെയ്യുന്നത്. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
പുൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ അക്ബർ, പഞ്ചായത്ത് പ്രസിഡന്റ് എൻ കെ ഫൗസിയ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹി വാഹിദ് എന്നിവരുടെ നേതൃത്വത്തിലാണ് പെൻഷൻ വിതരണം നടത്തുന്നത്. പെൻഷൻ തുക ഗുണഭോക്താക്കളുടെ വീട്ടിൽ എത്തിക്കുന്നതിനായി വിതരണ ഏജന്റിന് 25 രൂപയും ബാങ്കിന് 5 രൂപയും ഉൾപ്പെടെ 30 രൂപ വീതം ഓരോ പെൻഷനിലും സർക്കാർ അധികമായി അനുവദിക്കുന്നുണ്ട്. എന്നാൽ ഈ തുക വാങ്ങി പോക്കറ്റിലിട്ടാണ് പെൻഷൻ വേണമെങ്കിൽ പാർട്ടി ഓഫീസിലേക്ക് വരണമെന്ന നിലപാട് ഇവർ സ്വീകരിച്ചത്.
മുൻപ് എൽഡിഎഫ് ഭരണകാലത്ത് പെൻഷൻ തുക കൃത്യമായി ജനങ്ങളുടെ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകുന്ന സുതാര്യമായ സംവിധാനമാണുണ്ടായിരുന്നത്.
പെരുന്നാളിന് മുന്നേ നൽകുമെന്ന് പ്രഖ്യാപിച്ച പെൻഷൻ പെരുന്നാൾ കഴിഞ്ഞിട്ടും ലഭിക്കാതിരുന്ന സാഹചര്യമുണ്ടായിരുന്നതിനാൽ, ഗുണഭോക്താക്കൾ മറിച്ചൊന്നും പറയാതെ പണം കൈപ്പറ്റാൻ എത്തുകയായിരുന്നു. ജനങ്ങളുടെ ഈ സാഹചര്യം മുതലെടുത്ത്, സ്വന്തം പാർട്ടി ഓഫീസിന് മുന്നിൽ ജനങ്ങളെ ക്യൂ നിർത്തിച്ച ലീഗ്-കോൺഗ്രസ് നേതാക്കളുടെ നടപടിക്കെതിരെ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

പാരിയത്തുകാവ് വിഷയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞത് കള്ളം. പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച...
03/06/2026

പാരിയത്തുകാവ് വിഷയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞത് കള്ളം. പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് പാരിയത്തുകാവിലെ കുടുംബങ്ങള്‍ വ്യക്തമാക്കി. കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ദളിത് കുടുംബങ്ങള്‍ക്ക് സ്ഥലംനല്‍കി വീട് നിര്‍മിച്ചുനല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും അത് അവര്‍ അംഗീകരിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി ചൊവ്വാഴ്ച നിയമസഭയില്‍ പറഞ്ഞത്.
എന്നാല്‍, അത്തരമൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കുടുംബങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'പുനരധിവാസവുമായി ബന്ധപ്പെട്ട് സംസാരംപോലുമുണ്ടായിട്ടില്ല. സ്ഥലം അളന്നുതിട്ടപ്പെടുത്തണമെന്നും പുറന്‌പോക്കുഭൂമി കണ്ടെത്തണമെന്നുമാണ് ഞങ്ങളുടെ ആവശ്യം. പട്ടികജാതി ക്ഷേമമന്ത്രി വന്നപ്പോഴും ആവശ്യം ഉന്നയിച്ചിരുന്നു. അളക്കാമെന്ന് അവര്‍ സമ്മതിച്ചു. ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഇവിടെനിന്ന് മാറാമെന്ന് പറഞ്ഞിട്ടില്ല. ഇവിടെത്തന്നെ പുനരധിവസിപ്പിക്കണം. ജനിച്ച മണ്ണില്‍നിന്ന് ഇറങ്ങില്ല. കഷ്ടപ്പെട്ടുണ്ടാക്കിയ വീടാണ്. ഇത് വിട്ടിറങ്ങില്ല'-കുടുംബങ്ങള്‍ പറഞ്ഞു.
പുനരധിവാസ ചര്‍ച്ച നടന്നിട്ടില്ലെന്ന് സമരസമിതി കണ്‍വീനര്‍ കെ എം സിറാജും പറഞ്ഞു. കുടുംബങ്ങളുടെ നിലപാടിനും ഒപ്പമാണ് സമരസമിതി. അവരുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി കുടിയൊഴിപ്പിക്കാന്‍ എത്തിയാല്‍ അനുവദിക്കില്ലെന്നും സിറാജ് പറഞ്ഞു.
കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ പൊലീസ് നടത്തിയ നരനായാട്ടില്‍ സ്ത്രീകള്‍ക്കും രോഗികള്‍ക്കുമുള്‍പ്പെടെ പരിക്കേറ്റിരുന്നു. കോടതിവിധി നടപ്പാക്കാന്‍ രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചൊവ്വാഴ്ച സഭയില്‍ പറഞ്ഞത്.

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ജില്ല - ഏരിയ കേന്ദ്രങ്ങളിൽ ജൂൺ 04 ന് കേന്ദ്രസ...
02/06/2026

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ജില്ല - ഏരിയ കേന്ദ്രങ്ങളിൽ ജൂൺ 04 ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും.

Address

Lenin Centre A. K. G Road Kaloor
Eranakulam
682017

Telephone

+914842536952

Website

Alerts

Be the first to know and let us send you an email when CPIM Ernakulam DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Ernakulam DC:

Share