CPIM Edava Local Committee

CPIM Edava Local Committee CPIM

ഈ വർഷത്തെ  HSE, VHSE, THSE പരീക്ഷാഫലങ്ങള്‍ മെയ് 26 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന്  പ്രഖ്യാപിക്കും. ഫലപ്രഖ്യാപന ശേഷം 3.30 ന്...
26/05/2026

ഈ വർഷത്തെ HSE, VHSE, THSE പരീക്ഷാഫലങ്ങള്‍ മെയ് 26 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും.

ഫലപ്രഖ്യാപന ശേഷം 3.30 ന് www.results.hse.kerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.results.digilocker.gov.in, www.results.kite.kerala.gov.in, www.examresults.kerala.gov.in, www.nammudekeralam.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ലഭിക്കും.

സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ 'നമ്മുടെ കേരളം', SAPHALAM 2026, iExaMS - Kerala മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം അറിയാം.

91886 19958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് 'RESULT' എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ച് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ വിശദമായ ഫലം പിഡിഎഫായി ലഭ്യമാകാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

തലസ്ഥാനത്തെ തൊഴിലാളിവര്‍ഗ്ഗ പോരാട്ട ചരിത്രത്തിലെ മുന്നണിപ്പോരാളിയും ട്രേഡ് യൂണിയന്‍ രംഗത്തെ കരുത്തനുമായിരുന്നു സഖാവ് കെ ...
21/05/2026

തലസ്ഥാനത്തെ തൊഴിലാളിവര്‍ഗ്ഗ പോരാട്ട ചരിത്രത്തിലെ മുന്നണിപ്പോരാളിയും ട്രേഡ് യൂണിയന്‍ രംഗത്തെ കരുത്തനുമായിരുന്നു സഖാവ് കെ അനിരുദ്ധൻ.

അസാധാരണ രാഷ്ട്രീയ ജീവിതാധ്യായങ്ങളുടെ ഉടമയായിരുന്നു അദ്ദേഹം. സ്വാതന്ത്യ സമരകാലയളവില്‍ സ്കൂൾ വിദ്യാർത്ഥിയായിരിക്കെ ബ്രിട്ടീഷ് ദുര്‍ഭരണത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കാളിയായ അനിരുദ്ധന്‍ ജനനായകനായും ജനസേവകനായും വളര്‍ന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയാണ്.

ഇടതുപക്ഷ പ്രസ്ഥാനം പ്രതിസന്ധികൾ നേരിട്ട ഘട്ടങ്ങളില്‍ അതിനെ അതിജീവിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് തിരുവനന്തപുരത്ത് തലയെടുപ്പോടെയും നട്ടെല്ല് നിവര്‍ത്തിനിന്നും ശക്തിപകര്‍ന്ന സംഘാടകനായിരുന്നു.
തിരുവനന്തപുരം നഗരസഭ മുതൽ ലോക്സഭ വരെയുള്ള പാര്‍ലമെന്ററി വേദികളില്‍ തിളങ്ങിയ അദ്ദേഹം ആ വേദികളെയെല്ലാം പോരാട്ടവേദിയാക്കി മാതൃക കാട്ടി.

അസാധാരണ ധൈര്യശാലിയായ പ്രിയ സഖാവ് നിരവധി പോരാട്ടങ്ങളാൽ ശ്രദ്ധേയമായ ചരിത്രത്തിന്റെ ഉടമ കൂടിയാണ്.

പ്രിയ സഖാവിന്റെ ഓർമ്മകൾ മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്താകട്ടെ...

മെയ് 22
സഖാവ് അനിരുദ്ധൻ ദിനം.

ബഹുമാന്യരെ, കഴിഞ്ഞ 10 വർഷക്കാലം നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന്റെയും പിന്തുണയുടെയും കരുത്തിന്റെയും ബലത്തിലാണ് ഞാൻ മുന്ന...
20/05/2026

ബഹുമാന്യരെ,
കഴിഞ്ഞ 10 വർഷക്കാലം നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന്റെയും പിന്തുണയുടെയും കരുത്തിന്റെയും ബലത്തിലാണ് ഞാൻ മുന്നോട്ട് പോയത്.
മൂന്നാംവട്ടം വർക്കല നിയോജകമണ്ഡലം എംഎൽഎ ആയി നാളെ രാവിലെ ഞാൻ സത്യപ്രതിജ്ഞ ചെയ്യുകയാണ്.
കഴിഞ്ഞകാലങ്ങളിൽ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും വരും നാളുകളിലും എന്നോടൊപ്പം ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
ഏറെ സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം
അഡ്വ. V. ജോയി.

മെയ് 19 സഖാവ് ഇ കെ നായനാർ ദിനം
18/05/2026

മെയ് 19
സഖാവ് ഇ കെ നായനാർ ദിനം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന____________________________പെട്രോളിനും ഡീസലിനും വില കൂ...
16/05/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
____________________________
പെട്രോളിനും ഡീസലിനും വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. പെട്രോളിനും ഡീസലിനും ലിറ്ററിന്‌ മൂന്ന്‌ രൂപ വീതമാണ്‌ വര്‍ധിപ്പിച്ചത്‌. ഊര്‍ജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പരാജയം ജനങ്ങള്‍ക്ക്‌ മേല്‍ അടിച്ചേല്‍പ്പിക്കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഇത്‌ ജനങ്ങള്‍ക്ക്‌ നേരെയുള്ള യുദ്ധപ്രഖ്യാപനമാണ്‌. എണ്ണ ഇറക്കുമതിക്കായി വൈവിധ്യമാര്‍ന്ന സ്രോതസ്സുകളെ ആശ്രയിച്ച്‌ ദീര്‍ഘവീക്ഷണത്തോടെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിരുന്നെങ്കില്‍ ഇത്തരമൊരു പ്രതിസന്ധിയില്‍ രാജ്യം എത്തിച്ചേരുമായിരുന്നില്ല. വിലക്കയറ്റം അതിരൂക്ഷമായിരിക്കെയുള്ള ഈ നടപടി ജനജീവിതം കൂടുതല്‍ ദുരിതമയമാക്കും.

കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റതോത്‌ രാജ്യത്ത്‌ രേഖപ്പെടുത്തിയതിന്‌ പിന്നാലെയാണ്‌ ഇടിത്തീ പോലെ ഇന്ധന വിലവര്‍ദ്ധനവും എത്തുന്നത്‌. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം മാര്‍ച്ചിലെ 3.83 ശതമാനത്തില്‍ നിന്ന്‌ ഏപ്രിലില്‍ 8.3 ശതമാനമായാണ്‌ ഉയര്‍ന്നത്‌. ഇന്ധന വിലവര്‍ധനവ്‌ കൂടി വരുന്നതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാവും.
ക്രൂഡ്‌ ഓയില്‍ വില വന്‍തോതില്‍ ഇടിഞ്ഞപ്പോള്‍, ജനങ്ങള്‍ക്ക്‌ ഇതിന്റെ ഗുണഫലം നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല. പകരം ഇന്ധന നികുതി കുത്തനെ ഉയര്‍ത്താനായിരുന്നു ഈ അവസരം കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ചത്‌. അതേസമയം ക്രൂഡ്‌ ഓയില്‍ വില വര്‍ധിച്ചപ്പോള്‍ ഈ വിലവര്‍ദ്ധനയുടെ കെടുതികള്‍ ജനങ്ങളുടെ ചുമലിലേക്ക്‌ കെട്ടിവെക്കുകയും ചെയ്യുന്നു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച്‌ ആശങ്കപ്പെടാനൊന്നുമില്ലെന്ന അവകാശവാദങ്ങളുടെ പൊള്ളത്തരമാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിന്റെ പേരില്‍ ജനങ്ങളെ ദ്രോഹിക്കാനും, ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിക്കാനുമാണ്‌ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നത്‌. ഇതിന്‌ പകരം ആക്രമണം അവസാനിപ്പിക്കാനും, ഹോര്‍മുസ്‌ കടലിടുക്കിലൂടെയുള്ള സ്വതന്ത്ര ഗതാഗതം അനുവദിക്കാനും വേണ്ടി അമേരിക്കയ്‌ക്ക്‌ മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ്‌ കേന്ദ്രം ശ്രമിക്കേണ്ടത്‌. എന്നാല്‍ ഏത്‌ രാജ്യത്ത്‌ നിന്ന്‌ എണ്ണ വാങ്ങണമെന്ന്‌ പോലും അമേരിക്കന്‍ തിട്ടൂരത്തിന്‌ വഴങ്ങിയാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇന്ന്‌ തീരുമാനമെടുക്കുന്നത്‌.

പാചകവാതക വിലവര്‍ധനവിന്റെയും ദൗര്‍ലഭ്യത്തിന്റെയും കെടുതികളും നാട്‌ അനുഭവിക്കുകയാണ്‌. വാണിജ്യ സിലിണ്ടറിന്‌ അഞ്ചുമാസത്തിനിടെ അഞ്ചുതവണയാണ്‌ വില വര്‍ധിപ്പിച്ചത്‌. മെയ്‌ ആദ്യം വില ഒറ്റയടിക്ക്‌ 993 രൂപയോളമാണ്‌ വര്‍ധിപ്പിച്ചത്‌. രാജ്യത്താകെ ഹോട്ടല്‍ - റെസ്‌റ്റോറന്റ്‌ മേഖലയും കാറ്ററിംഗ്‌, ഓണ്‍ലൈന്‍ ഡെലിവറി, വിനോദസഞ്ചാര മേഖലയും തകരുകയാണ്‌. ലക്ഷണക്കണക്കിന്‌ പേരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌. കേരളത്തില്‍ ആയിരക്കണക്കിന്‌ ഹോട്ടലുകള്‍ പൂട്ടിപ്പോയി. ശേഷിക്കുന്ന ഹോട്ടലുകളില്‍ ഭക്ഷണവില 20 മുതല്‍ 30 ശതമാനം വരെ ഉയര്‍ന്നു. ഹോസ്‌റ്റലുകളിലും അനാഥമന്ദിരങ്ങളിലും എല്ലാം പ്രതിസന്ധി രൂക്ഷമാണ്‌. സിലിണ്ടറുകളുടെ ലഭ്യത കേന്ദ്രം പരിമിതപ്പെടുത്തിയതും പ്രതിസന്ധി രൂക്ഷമാക്കി. ഇന്ധന വില വര്‍ധന കൂടി വരുന്നതോടെ ജനങ്ങളുടെ ഉപജീവനവും സമ്പദ്‌വ്യവസ്ഥയും കൂടുതല്‍ തളരും.

ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറാകണമെന്ന്‌ ജനങ്ങളോട്‌ ആഹ്വാനം ചെയ്യുന്നു.

SSLC 2026 ഫലം ഇന്ന് അറിയാംresults.kerala.gov.inexamresults.kerala.gov.inprd.kerala.gov.inkbpe.kerala.gov.inresults.digil...
15/05/2026

SSLC 2026 ഫലം ഇന്ന് അറിയാം

results.kerala.gov.in

examresults.kerala.gov.in

prd.kerala.gov.in

kbpe.kerala.gov.in

results.digilocker.gov.in

sslcexam.kerala.gov.in

thsicexam.kerala.gov.in/thslc

sslchiexam.kerala.gov.in

thslchiexam.kerala.gov.in

ahslcexam.kerala.gov.in

എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് 3-ാമതും വിജയിച്ച നിയുക്ത എം.എൽ.എ.അഡ്വ. വി.ജോയി വോട്ടർമാരെ നേരിൽ കണ്ട് നന്ദി പറയുന്ന...
12/05/2026

എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് 3-ാമതും വിജയിച്ച നിയുക്ത എം.എൽ.എ.
അഡ്വ. വി.ജോയി വോട്ടർമാരെ നേരിൽ കണ്ട് നന്ദി പറയുന്നതിനായി 12-ാം തീയതി വൈകുന്നേരം 3 മണി മുതൽ ഇടവയിൽ പര്യടനം നടത്തുന്നു.പ്രസ്‌തുത പരിപാടി വൻ വിജയമാക്കുന്നതിന് നിങ്ങളേവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

സാബു ഇക്ക ❤️💥
10/05/2026

സാബു ഇക്ക ❤️💥

ലോക്കൽ സെക്രട്ടറി ❤️💥ഷിബു വക്കീൽ
10/05/2026

ലോക്കൽ സെക്രട്ടറി ❤️💥
ഷിബു വക്കീൽ

Address

Edava

Telephone

+919895682513

Website

Alerts

Be the first to know and let us send you an email when CPIM Edava Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share