DYFI എടത്വ സൗത്ത് മേഖലാ കമ്മറ്റി

  • Home
  • India
  • Edathua
  • DYFI എടത്വ സൗത്ത് മേഖലാ കമ്മറ്റി

DYFI എടത്വ സൗത്ത് മേഖലാ കമ്മറ്റി DYFI EDATHUA SOUTH MEKHALA COMMITTEE

12/01/2024
പ്രിയസഖാവിന് ആദരാഞ്ജലികൾ.... 🌹🌹🌹
06/01/2024

പ്രിയസഖാവിന് ആദരാഞ്ജലികൾ.... 🌹🌹🌹

04/11/2023

നവംബർ 4

ഡിവൈഎഫ്ഐ മുൻ സംസ്ഥാന ട്രഷറർ സഖാവ് പി ബിജുവിന്റെ ഓർമ്മദിനം .

നവംബർ 3DYFI സ്ഥാപക ദിനം
03/11/2023

നവംബർ 3
DYFI സ്ഥാപക ദിനം

DYFI "ഹൃദയപൂർവ്വം"                "  വയറെരിയുന്നവരുടെ                മിഴി നിറയാതിരിക്കാൻ “       15/10/2023 (ഞായറാഴ്ച)  ...
11/10/2023

DYFI "ഹൃദയപൂർവ്വം"
" വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ “
15/10/2023 (ഞായറാഴ്ച)
എല്ലാവരുടെയും സ്നേഹവും, സഹകരണവും പ്രതീക്ഷിക്കുന്നു.

എടത്വ സെന്റ് അലോഷ്യസ് കോളേജിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ...❤️❤️❤️🚩🚩🚩🚩❤️❤️❤️
05/10/2023

എടത്വ സെന്റ് അലോഷ്യസ് കോളേജിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ...
❤️❤️❤️🚩🚩🚩🚩❤️❤️❤️

16/08/2023

മലയാള മനോരമയുടെ ആലപ്പുഴ ലേഖകന് ഒരു തുറന്ന കത്ത്:

എടത്വ സെൻ്റ് അലോഷ്യസ് കോളേജിലെ വിദ്യാർത്ഥി സമരത്തെ സംബന്ധിച്ച് മലയാള മനോരമ ദിനപത്രത്തിൽ ഇന്ന് വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടു. കള്ള വാർത്ത നൽകിയ കേന്ദ്രത്തെ പറ്റി നല്ല ധാരണയുണ്ട്. വാർത്ത നൽകുന്നത് SFI യ്ക്ക് എതിരെ ആയതു കൊണ്ട് തന്നെ മനോരമയ്ക്ക് ഉണ്ടാവുന്ന അത്യാവേശം ഞങ്ങൾക്ക് മനസ്സിലാവും. എന്നാലും വാർത്തയുടെ ആധികാരികത പരിശോധിക്കാതെ വിദ്യാർത്ഥി സമരത്തിനെതിരായി കള്ള വാർത്ത നൽകുന്നത് പ്രതിഷേധാർഹമാണ്.

എടത്വ സെൻ്റ് അലോഷ്യസ് കോളേജിൽ ഈ മാസം 10 ആം തീയതിയാണ് സമരത്തിന് ആധാരമായ വിഷയം ഉണ്ടാവുന്നത്. കോളേജിലെ ഒരു സെക്യൂരിറ്റി വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറുകയും അതിനെ ചോദ്യം ചെയ്ത വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇത് ആദ്യമായല്ല ഇയാൾക്കെതിരെ വിദ്യാർത്ഥികളുടെ പരാതി ഉയർന്ന് വരുന്നത്. നിരവധി തവണ സമാന പരാധികൾ ഇയാൾക്കെതിരെ ഉയരുകയും പല തവണ ഇനി അവർത്തിക്കില്ലെന്ന് അധികൃതർ ഉറപ്പു നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഇയാൽ തന്നെ മാപ്പ് പറഞ്ഞ് തെറ്റ് സമ്മതിച്ചിട്ടുള്ളതുമാണ്. ഈ വിഷയത്തിലും വിദ്യാർത്ഥിനികൾ പ്രശ്നമുണ്ടായപ്പോൾ തന്നെ കോളേജ് അധികൃതർക്ക് പരാതിയും നൽകി. എന്നാൽ എല്ലാ തവണത്തെയും പോലെ ഈ വെട്ടവും വിദ്യാർത്ഥികളുടെ പരാതി ഗൗനിക്കാതെ ഒതുക്കി തീർക്കാനുള്ള ശ്രമമാണ് കോളേജ് അധികൃതർ നടത്തിയത്. ഇത് തിരിച്ചറിഞ്ഞാണ് വിദ്യാർത്ഥികൾ പോലിസിൽ പരാതി നൽകുന്നതും. ഈ പശ്ചാതലത്തിലാണ് വിദ്യാർത്ഥികളോട് നിരന്തരമായി അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്യുന്ന ഈ സെക്യൂരിറ്റിയെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരത്തിലേക്ക് നീങ്ങുന്നത്.

എന്നാൽ കോളേജിന് ചീത്ത പേരുണ്ടാവും എന്ന് പറഞ്ഞ് സെക്യൂരിറ്റിയ്ക്കെതിരായ പരാതി മുക്കാനാണ് അധികൃതർ കിണഞ്ഞ് പരിശ്രമിക്കുന്നത്. ഇതിൻ്റെ ഭാഗമായി പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്ക് എതിരെയടക്കം അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണ്. ഇത് അംഗീകരിക്കാൻ കഴിയുന്നതല്ല. പരാതി നൽകിയ വിദ്യാർത്ഥികളാണ് തെറ്റുകാരെന്ന വിചിത്ര വാധമാണ് ഇപ്പോൾ അധികൃതർ ഉയർത്തുന്നത്.

ഇതിനെ തുടർന്നാണ് ഇന്നലെ SFI ജില്ല ജോയിൻ്റ് സെക്രട്ടറി ആതിരയ്ക്കും ഏരിയ സെക്രട്ടറി ഗുരുപ്രസാദിനും ഒപ്പം ക്യാമ്പസിൽ എത്തിയത്. ആദ്യ ഘട്ടമെന്ന നിലയിൽ കോളേജ് പ്രിൻസിപ്പളിനെ രാവിലെ നേരിൽ കാണുകയും ഈ വിഷയങ്ങളാകെ ഗൗരവത്തോടെ അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തു. കോളേജ് സ്വീകരിച്ച നടപടികൾ അദ്ദേഹം വിശദീകരിക്കുകയും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അദ്ദേഹത്തോട് പറയുകയും പരാതി ഉയർത്തിയ വിദ്യാർത്ഥികൾക്കെതിരായി നടപടി സ്വീകരിച്ചതിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തു. വിദ്യാർത്ഥികളോട് നിരന്തമായി അപമര്യാദയായി പെരുമാറുന്ന സെക്യൂരിറ്റിയെ പുറത്താക്കണം എന്ന ആവശ്യമാണ് SFI മുന്നോട്ട് വെച്ചത്. ആദ്യം നിശേധാത്മകമായ നിലപാട് സ്വീകരിച്ചെങ്കിലും കോളേജ് കൗൺസിൽ കൂടി ആവശ്യം ചർച്ച ചെയ്യാമെന്ന് പ്രിൻസിപ്പാൾ ഉറപ്പു നൽകി. ഉച്ചയ്ക്ക് ശേഷം കൗൺസിൽ കൂടാൻ അദ്ദേഹം തന്നെയാണ് തീരുമാനിച്ചത്.

ഇന്നലെ 2.45 ന് ആരംഭിച്ച കൗൺസിൽ 3. 30 ന് ആണ് അവസാനിച്ചത്. മറ്റ് ആവശ്യങ്ങൾക്കായി കാത്തു നിന്ന മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രിൻസിപ്പളിനെ കണ്ടതിനു ശേഷമാണ് SFI പ്രവർത്തകർ അദ്ദേഹത്തെ കാണാൻ കയറുന്നത്. എന്നാൽ കൗൺസിൽ ചേർന്ന് അധികൃതർ സ്വീകരിച്ചു വന്ന നടപടികൾ തുടരും എന്ന് തീരുമാനിച്ചതായാണ് മറുപടി ലഭിച്ചത്. വിദ്യാർത്ഥികൾ ഉയർത്തിയ ന്യായമായ ഒരു ആവശ്യവും അംഗീകരിക്കുവാൻ കോളേജ് കൗൺസിൽ തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് പ്രിൻസിപ്പളിൻ്റെ മുറിയിൽ നിന്ന് ഇറങ്ങി പുറത്ത് വിദ്യാർത്ഥികൾ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിഷേധം ആരംഭിച്ച് 10 മിനിറ്റ് ആയപ്പോൾ തന്നെ പോലീസ് ഞങ്ങളെ അറസ്റ്റു ചെയ്ത് നീക്കി.

ഇതാണ് വസ്തുത എന്നിരിക്കെ ഒരു മണിക്കൂർ പ്രിൻസിപ്പിളിനെ പൂട്ടിയിട്ടു എന്ന കള്ള വാർത്തയാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. പ്രചരിപ്പിക്കുന്ന കള്ള വാർത്തയിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ CC TV സർവെയല്ലൻസ് ഉള്ള ക്യാമ്പസിൽ ഇത് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തു വിടാൻ അധികൃതരെയും മലയാള മനോരമയേയും വെല്ലുവിളിക്കുന്നു.

പച്ച കള്ളങ്ങളിലുടെ വിദ്യാർത്ഥി സമരത്തെ ഒതുക്കാനുള്ള തന്ത്രം ഇവിടെ നടക്കില്ല. വിദ്യാർത്ഥികളോട് നിരന്തരമായി അപമര്യാദയായി പെരുമാറുന്ന സെക്യൂരിറ്റിയെ പുറത്താക്കുകയും പരാതി പറഞ്ഞതിൻ്റെ പേരിൽ സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുകണമെന്നും ആവശ്യപ്പെട്ട് SFI ശക്തമായ സമരം തുടരും.

വിദ്യാർത്ഥി അവകാശ പോരാട്ടങ്ങളുമായി SFl മുന്നോട്ട് പോവുക തന്നെ ചെയ്യും. മനോരമയെ കൊണ്ട് വ്യാജ വാർത്ത എഴുതിപ്പിച്ച് വിദ്യാർത്ഥി സമരത്തെ തകർക്കാം എന്ന് ചിന്തിക്കുന്നവർ വിഢികളുടെ സ്വർഗ്ഗത്തിലെന്നല്ലാതെ എന്ത് പറയാൻ...!

Address

Edathua

Alerts

Be the first to know and let us send you an email when DYFI എടത്വ സൗത്ത് മേഖലാ കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share