Kerala Congress-M Edathua / കേരള കോൺഗ്രസ്-എം എടത്വാ

  • Home
  • India
  • Edathua
  • Kerala Congress-M Edathua / കേരള കോൺഗ്രസ്-എം എടത്വാ

Kerala Congress-M Edathua / കേരള കോൺഗ്രസ്-എം  എടത്വാ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Congress-M Edathua / കേരള കോൺഗ്രസ്-എം എടത്വാ, Political Party, Edathua.

13/03/2024

Thomas Chazhikadan 🌱

12/02/2024
കേരള കോൺഗ്രസ്‌ (എം) പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ബിനു ഐസക്ക...
29/10/2022

കേരള കോൺഗ്രസ്‌ (എം) പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ബിനു ഐസക്ക് രാജുവിനെ കേരളാ കോൺഗ്രസ്സ് (എം) ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ വി. സി. ഫ്രാൻസിസ് പൊന്നാട അണിയിച്ചു അനുമോദിക്കുന്നു. ജെന്നിങ്സ് ജേക്കബ്, വി. ടി. ജോസഫ്, ജേക്കബ് അരികുപുറം എന്നിവർ സമീപം.

കേരളാ കോൺഗ്രസ് (എം ) ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുത്ത ശ്രീ. ബിനോയി ഒലക്കപ്പാടി.
29/10/2022

കേരളാ കോൺഗ്രസ് (എം ) ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുത്ത ശ്രീ. ബിനോയി ഒലക്കപ്പാടി.

കേരളാ കോണ്‍ഗ്രസ് (എം ) ആലപ്പുഴ ജില്ലാ പ്രസിഡന്റായി വി. സി. ഫ്രാന്‍സീസിനെ വീണ്ടും തെരഞ്ഞെടുത്തു. ജില്ലാ ഓഫീസ് ചുമതലയുള്ള ...
16/08/2022

കേരളാ കോണ്‍ഗ്രസ് (എം ) ആലപ്പുഴ ജില്ലാ പ്രസിഡന്റായി വി. സി. ഫ്രാന്‍സീസിനെ വീണ്ടും തെരഞ്ഞെടുത്തു. ജില്ലാ ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ജന്നിംഗ്‌സ് ജേക്കബിനെയും തെരഞ്ഞെടുത്തു.
അഡ്വ.സോജന്‍ വര്‍ഗീസ് ജോണ്‍ വരണാധികാരിയായിരുന്നു. തെരഞ്ഞെടുപ്പു സമ്മേളനം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. തോമസ് ചാഴികാന്‍ എംപി, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ., പ്രമോദ് നാരായണ്‍ എംഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ്, സഖറിയാസ് കുതിരവേലില്‍, വി.ടി. ജോസഫ്, ജേക്കബ് തോമസ് അരികുപുറം എന്നിവര്‍ പ്രസംഗിച്ചു.

ടി. പി. ജോണ്‍ താമരവേലി- ചെങ്ങന്നൂര്‍, രാധാകൃഷ്ണ കുറുപ്പ് - മാവേലിക്കര (വൈസ് പ്രസിഡന്റ്മാര്‍ ) ജോസ് കൊണ്ടോടിക്കരി- ചേര്‍ത്തല, അഡ്വ. പ്രദീപ് കൂട്ടാല, എം. എസ്. നൗഷാദ് അലി (ഇരുവരും അമ്പലപ്പുഴ), ഹരികുമാര്‍ മാടയില്‍- ഹരിപ്പാട്, ഷിബു ലൂക്കോസ്- കുട്ടനാട്, ടി. കുര്യന്‍- ആലപ്പുഴ, ജോജി വൈലപ്പിള്ളി, കെ. പി. കുഞ്ഞുമോന്‍ - ഇരുവരും കുട്ടനാട്, ഷീന്‍ സോളമന്‍- ആലപ്പുഴ (ജനറല്‍ സെക്രട്ടറിമാര്‍ ) എബ്രഹാം ഇഞ്ചക്കലോടി - ചെങ്ങന്നൂര്‍ (ട്രഷറര്‍ ) എന്നിവരെയും ജില്ലാ പ്രതിനിധി സമ്മേളനം ഭാരവാഹികളായി തെരെഞ്ഞെടുത്തു.

ജന്നിംഗ്‌സ് ജേക്കബ്, ജോസഫ് കെ. നെല്ലുവേലി, തോമസ് വടക്കേക്കരി, സി. ഇ. അഗസ്റ്റിന്‍, ജോസഫ് കുട്ടി തുരുത്തേല്‍, ജിജോ തോമസ്, ജസ്റ്റിന്‍ രാജ്, അഡ്വ. റോയ് വര്‍ഗീസ്, മോഹന്‍ കൊട്ടാരത്ത് പറമ്പ്, വത്സമ്മ എബ്രഹാം, പ്രഭ വി. മറ്റപ്പള്ളി എന്നിവരെ സംസ്ഥാന കമ്മിറ്റിയിലേക്കും പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു.

അലക്‌സ് സി. മാത്യു ചെറുകാട് അന്തരിച്ചുമിത്രക്കരി: ചെറുകാട് പരേതനായ സി.സി. മാത്യുവിന്റെ (റിട്ട: എ.ഇ.ഓ., റിട്ട. ഹെഡ്മാസ്റ്...
15/07/2022

അലക്‌സ് സി. മാത്യു ചെറുകാട് അന്തരിച്ചു

മിത്രക്കരി: ചെറുകാട് പരേതനായ സി.സി. മാത്യുവിന്റെ (റിട്ട: എ.ഇ.ഓ., റിട്ട. ഹെഡ്മാസ്റ്റര്‍ ജി.എച്ച്. എസ്.എസ്. കിടങ്ങറ) പുത്രന്‍ അലക്‌സ്. സി. മാത്യു (53) അന്തരിച്ചു. സംസ്‌കാരം നാളെ (ശനിയാഴ്ച) 2.30 ന് മിത്രക്കരി സെന്റ്. സേവിയേഴ്‌സ് ദേവാലയത്തില്‍.

കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപികയും വേഴപ്ര നെല്ലുവേലില്‍ കുടുംബാംഗവുമായ ഷീന പോള്‍ ആണ് ഭാര്യ. മക്കള്‍. അലീന മാത്യു (എല്‍.എല്‍. ബി. വിദ്യാര്‍ത്ഥിനി), അപ്പു. പരേതന്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം, കെ.എസ്.സി ആലപ്പുഴ ജില്ലാ പ്രസിഡണ്ട്, ഗാന്ധിജി യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, പ്രവാസി കേരള കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി, മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എ മാരായ ജോബ് മൈക്കിള്‍, തോമസ് കെ. തോമസ്, പ്രമോദ് നാരായണന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ അനുശോചിച്ചു.

11/05/2022
ബഹു.ജലവിഭവ വകുപ്പ് മന്ത്രി Roshy Augustine  തിരുന്നാളിനോട് അനുബന്ധിച്ച് എടത്വാ പള്ളി സന്ദർശിച്ചു.
10/05/2022

ബഹു.ജലവിഭവ വകുപ്പ് മന്ത്രി Roshy Augustine തിരുന്നാളിനോട് അനുബന്ധിച്ച് എടത്വാ പള്ളി സന്ദർശിച്ചു.

12/04/2022

കർഷകർക്ക് അടിയന്തിര സഹായം നൽകണം

- ജോസ് കെ മാണി MP
----------------------------------------------

മഴകെടുതി മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിര സഹായം നൽകണമെന്ന്, കേരളകോൺഗ്രസ്സ് (m)ചെയർമാൻ ജോസ് കെ മാണി Mp ആവശ്യപ്പെട്ടു. ഇൻഷുറൻസ് പരിരക്ഷ, ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം, പാട്ടകർഷകർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം, കൃഷിഓഫിസർ മാരുടെ ഒഴിവുകൾ നികത്തണം ഈ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രെദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു, ചങ്ങനാശ്ശേരി MLA. Adv ജോബ് മൈക്കിൾ നൊപ്പം കുട്ടനാട്ടിലെ വിവിധ പാടങ്ങൾ, പറമ്പടി പാടം, തൈപറമ്പ് തെക്കു പാടം, വാഴേപാടം, വഴപ്പള്ളി പഞ്ചായത്തിലെ, കടംബാടം, ഓടേറ്റി പാടം, എന്നിവ സന്ദർശിച്ചു, ജില്ലാ പ്രസിഡന്റ്‌, VC ഫ്രാൻസിസ്, ജെന്നിങ്സ് ജേക്കബ്, ജോണി പത്രോസ്, ബെന്നി പുന്നാരം,ഷാജോ കണ്ടാക്കൂടി , ജോണിച്ചൻ മണലായിൽ, ജോസഫ്കുട്ടി തുരുത്തേൽ, കെപി കുഞ്ഞുമോൻജോസഫ് കെ നെല്ലുവേലി ,ഷിബു ലൂക്കോസ്, ജോജി വയലപ്പള്ളി, ജോസ് മാമൂട്, ജോസി പുതിമന, സണ്ണി കൊച്ചുപറമ്പിൽ, ck മാത്യു, ജേക്കബ് മാത്യു, ബിജു സി ആന്റണി, അലക്സ് ചെറുക്കാട് ജോയ് ജോബ് ഉള്ളാട്ടുചേരി,ബിജു കണ്ടാക്കൂടി സോണി നല്ലൂർ, സിജോ വർഗ്ഗീസ് തെക്കേടം, രാജു തച്ചടം , ജസ്റ്റിൻ ജോസഫ് കുഞ്ഞുമോൻ പുതുവീട് എന്നിവർ പങ്കെടുത്തു

08/04/2022

ഹൃദയത്തിൽ മാണി സാർ !

🔺ലോകത്ത് ആദ്യമായി കർഷകതൊഴിലാളി പെൻഷനും കർഷകപെൻഷനും കൊണ്ടുവന്നതാര്?🔺'വെളിച്ച വിപ്ലവം' എന്ന പദ്ധതികൊണ്ട് ഇരുട്ടിൽ കഴിഞ്ഞിര...
08/04/2022

🔺ലോകത്ത് ആദ്യമായി കർഷകതൊഴിലാളി പെൻഷനും കർഷകപെൻഷനും കൊണ്ടുവന്നതാര്?

🔺'വെളിച്ച വിപ്ലവം' എന്ന പദ്ധതികൊണ്ട് ഇരുട്ടിൽ കഴിഞ്ഞിരുന്ന ആയിരകണക്കിന് ഭവനങ്ങളിൽ വൈദ്യുതി എത്തിച്ചത് ആരാണ്?

🔺കേന്ദ്ര ഗവൺമെന്റിൽ നിന്നും ലഭിച്ചുകൊണ്ടിരുന്ന Flood Relief Fund ആവശ്യമില്ലാതിരുന്ന കാലത്ത് അത് യാത്ര ദുർഘടമായ സ്ഥലങ്ങളിൽ റോഡ് ടാറുചെയ്യുന്നതിന് വിനിയോഗിച്ചതാര്?

🔺മലയോര കർഷകർക്ക് ആദ്യമായി പട്ടയ വിതരണം നടത്തിയതാര്?

🔺ജനങ്ങളുടെ സൗകര്യാർഥം ഒാരോ താലൂക്കിലെയും ഗവൺമെന്റ് ഒാഫീസുകളെല്ലാം ഒരു കുടക്കീഴിൽ വരാൻ 'റവന്യു ടവർ' കൊണ്ടുവന്നതാര്?

🔺Fiscal Problems of Kerala-Causes and Remedial Measures,The People's Socialism and The Eighth Five Year Plan-An alternative approach എന്നീ ഗ്രന്ഥങ്ങൾ രചിച്ചതാര്?

🔺ഇന്ത്യയിലെ ആദ്യ മിച്ച ബജറ്റ് അവതരിപ്പിച്ചതാരാണ്?

🔺സംസ്ഥാന ധനമന്ത്രിമാരുടെ കമ്മിറ്റി ചെയർമാനായ ആദ്യ ദക്ഷിണേന്ത്യൻ മന്ത്രി ആരാണ്?

🔺ദേശീയ, അന്തർദേശീയ തലങ്ങളിലെ സാമ്പത്തികമാന്ദ്യത്തിനിടയിലും കേരളത്തിന്റെ സാമ്പത്തിക വളർച്ച ദേശീയ ശരാശരിക്ക് മുകളിൽ എത്തിച്ച ധനമന്ത്രി ആരാണ്?

🔺ഒരു മണ്ഡലത്തിൽനിന്ന് ഏറ്റവും കൂടുതൽ പ്രാവശ്യം വിജയിച്ച വ്യക്തിയാരാണ്?

🔺ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാംഗമായിരുന്നത് ആരാണ്?

🔺നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച റെക്കോഡ് ആരുടെ പേരിലാണ്?

🔺'സാഫല്യം' ഭവന പദ്ധതികൊണ്ട് ആയിരകണക്കിനാളുകൾക്ക് താമസസൗകര്യം ഒരുക്കിയതാരാണ്?

🔺Kerala State Entrepreneur Development Mission പദ്ധിയിലൂടെ 50000 യുവ സംരംഭകർക്ക് തൊഴിലവസരം ഒരുക്കിയതാര്?

🔺കേരളത്തിലെ നിർധനരായ ലക്ഷകണക്കിന് രോഗികൾക്ക് 'കാരുണ്യ ലോട്ടറി'യുടെ വരുമാനത്തിൽനിന്ന് 1500 കോടിയിലേറെ രൂപയുടെ കാരുണ്യം ചൊരിഞ്ഞ വ്യക്തി ആരാണ്?

🔺റബർ വില ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോൾ റബറിന് 150 രൂപ ഉറപ്പാക്കുന്ന 300 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ടിലൂടെ റബർ കർഷകർക്ക് ആശ്വാസം പകർന്നതാര്?

ഒറ്റ ഉത്തരം!

കേരള രാഷ്ട്രീയ ചരിത്രത്തിലെ നിറസാന്നിദ്ധ്യം
മുൻ രാഷ്ട്രപതി കെ ആർ നാരായണൻ മുതൽ പ്രതിപക്ഷത്തുള്ളവർ പോലും 'സാർ' എന്ന് ബഹുമാനപൂർവ്വം വിളിച്ച തനിക്ക് ലഭിച്ച ഒാരോ വോട്ടിനും വികസനത്തിലൂടെ നന്ദി പറഞ്ഞ, മധ്യതിരുവിതാംകൂറിനോട് ചേർത്ത് വിളിക്കുന്ന അതികായനായ മഹാമേരു കർഷകമക്കളുടെ നേതാവ് !

കെ എം മാണി !

Address

Edathua

Telephone

+918547867420

Website

Alerts

Be the first to know and let us send you an email when Kerala Congress-M Edathua / കേരള കോൺഗ്രസ്-എം എടത്വാ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share