EDAKKARA

EDAKKARA എടത്താവളം എന്ന വാക്കിൽ നിന്നാണ് ‘എടക്കര‘ എന്ന പേരുണ്ടായത്....വരൂ എടക്കരക്കാരേ ഫോളോ ചെയ്തോളൂ പേജ്....

മലപ്പുറം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് എടക്കര.
നിലമ്പൂരിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ്. കിഴക്കോട്ടുള്ള പർവതപ്രദേശങ്ങളുടെ സാമീപ്യം കാരണം മനോഹരമായ വളർന്ന് വരുന്ന കൊച്ചു പട്ടണം.

26/04/2026

ഒരു നിമിഷം ശ്രദ്ധിക്കൂ...🙏🚨

നിങ്ങളുടെ അറിവിൽ ആർക്കെങ്കിലും പാമ്പ് കടിയേറ്റാൽ ഒരിക്കലും കടിയേറ്റ വ്യക്തിയെ പേടിപ്പിക്കരുത്; കൂടാതെ ഉടൻ തന്നെ പ്രതിവിഷം (ആന്റിവെനം) ലഭ്യമാണോ? എന്ന് വിളിച്ച് ചോദിച്ച്, ഉണ്ട് എന്ന് ഉറപ്പു വരുത്തി മാത്രം ആശുപത്രിയിലേക്കെത്തിക്കണം. കാരണം ആശുപത്രികൾ കയറിയിറങ്ങി സമയം നഷ്ടപ്പെടുത്തരുത്. സമയം വൈകുന്തോറും ജീവഹാനി സാധ്യതയേറും. മലപ്പുറം ജില്ലയിൽ ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ ഫോൺ നമ്പർ സഹിതം താഴെ കൊടുക്കുന്നു.

1)- ഗവ: ജില്ലാ ആശുപത്രി, നിലമ്പൂർ
☎️ 04931-220351

2)- ഗവ: മെഡിക്കൽ കോളേജ്, മഞ്ചേരി
☎️0483-2764056

3)-ഗവ:ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ
☎️04933-227279

4)- ഗവ: ജില്ലാ ആശുപത്രി, തിരൂർ
☎️0494-2422044

5)- ഗവ:താലൂക്ക് ആശുപത്രി,തിരൂരങ്ങാടി
☎️0494-2460372

6)- ഗവ: താലൂക്ക് ആശുപതി,അരീക്കോട്
☎️0483-2851700

7)- MES മെഡിക്കൽ കോളേജ്,പെരിന്തൽമണ്ണ
☎️04933-298333

8)- EMS കോ-ഓപ്പറേറ്റീവ് ആശുപതി, പെരിന്തൽമണ്ണ
☎️04933-300000

9)- അൽമാസ് ആശുപത്രി, കോട്ടയ്ക്കൽ
☎️0483-2809100

10)- KIMS അൽശിഫ ആശുപത്രി,പെരിന്തൽമണ്ണ
☎️04933-227616

11)- മൗലാന ആശുപതി, പെരിന്തൽമണ്ണ
☎️04933-262262

12)- നടക്കാവിൽ ആശുപതി, വളാഞ്ചേരി
☎️0494-2644819

ഓർക്കുക ആന്റിവെനം സ്റ്റോക്ക് ഉണ്ടോ എന്ന് വിളിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം കൊണ്ടുപോകുക. സമയം വിലപ്പെട്ടതാണ്. ജീവഹാനി തടയൂ ...കരുതലെടുക്കൂ ...

പൊതുജന ബോധവത്കരണാർത്ഥം ഈ സന്ദേശം പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യൂ 🙏

25/04/2026
24/04/2026

അറിയിപ്പ്

പള്ളിപ്പടി, ചെമ്പൻ കൊല്ലി റോഡിൽ ഡ്രൈനേജ് വർക്ക് പുരോഗമിക്കുന്നതിനാൽ ഇലക്ട്രിക് പോൾ മാറ്റി സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ ഇന്ന് 25-04-2026 ശനിയാഴ്ച രാവിലെ 08:00 മണി മുതൽ 05 :00 മണി വരെ ഉണിച്ചന്തം, ഉണിച്ചന്തം ഫോറസ്റ്റ് എന്നീ ട്രാൻസ്ഫോർമറിനു കീഴിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതായിരിക്കും

എന്ന്
ഒപ്പ്
അസിസ്റ്റൻറ് എൻജിനീയർ
ഇലക്ട്രിക്കൽ സെക്ഷൻ, എടക്കര

23/04/2026

കഠിനമായ ചൂട്. അങ്കണവാടി കുട്ടികള്‍ക്ക് അവധി

തിരുവനന്തപുരം : അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്നുമാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുന്നതാണ്.

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം: മരണം 13 ആയി, നിരീക്ഷണത്തിന് ഡ്രോൺ, തീയണയ്ക്കാൻ റോബോട്ട്; തുടർസ്ഫോടനങ്ങൾ തടയാ...
21/04/2026

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം: മരണം 13 ആയി, നിരീക്ഷണത്തിന് ഡ്രോൺ, തീയണയ്ക്കാൻ റോബോട്ട്; തുടർസ്ഫോടനങ്ങൾ തടയാനാകില്ലെന്ന് ഫയർഫോഴ്സ് മേധാവി

തൃശ്ശൂർ | വെടിക്കെട്ട് ദുരന്തമുണ്ടായ മുണ്ടത്തിക്കോട്ടെ വയലിലേയ്ക്ക് രക്ഷാപ്രവർത്തർകർക്ക് എത്തിപ്പെടാനാകാത്ത വിധത്തിൽ അപകടകരമായ സാഹചര്യം നിലനിൽക്കുന്നതിനാൽ പരിശോധനയ്ക്കായി ഡ്രോൺ അയച്ചു. ഡ്രോൺ നിരീക്ഷണത്തിൽ മൃതദേഹം കണ്ടെത്തിയതായും വിവരമുണ്ട്. തീയണച്ചതിനുശേഷം മാത്രമേ രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് നീങ്ങാൻ സാധിക്കുകയുള്ളൂ. വൈകീട്ട് ആറേ കാലായിട്ടും പ്രദേശത്ത് തുടർന്ന് സ്ഫോടനങ്ങൾ ഉണ്ടാകുന്നതായാണ് റിപ്പോർട്ട്.

മുണ്ടത്തിക്കോട് അപകടമുണ്ടായ സമയത്ത് തീയണയ്ക്കുന്നതിന് റോബോട്ടിനെ ഉപയോഗപ്പെടുത്തുമെന്ന് സംസ്ഥാന ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ അറിയിച്ചു. അപകടത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിനും പരിക്കേറ്റവരോ മരിച്ചവരോ ഉണ്ടെങ്കിൽ കണ്ടെത്താൻ നിരീക്ഷണത്തിനായി പോലീസ് സേനയുടെ സഹായത്തോടെ ഡ്രോണുകൾ അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്‌ഫോടനങ്ങൾ തുടരുന്നതിനാൽ അഗ്നിരക്ഷാസേനയ്ക്ക് അപകടസ്ഥലത്തിനു സമീപത്തേക്ക് പോകാൻ സാധിക്കുന്നില്ലെന്നും റോബോട്ടെത്തിയാൽ അത് ഉപയോഗിച്ച് കുറച്ചുകൂടി സമീപത്തെത്തി വെള്ളം ഉപയോഗിച്ച് തീയണയ്ക്കാൻ സാധിക്കുമെന്നും അദ്ദഹം പറഞ്ഞു. തീ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങൾക്കാണ് നിലവിൽ പ്രാധാന്യം കൊടുക്കുന്നതെന്നും നിതിൻ അഗർവാൾ പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണ് മുണ്ടത്തിക്കോട്ട് സ്‌ഫോടനമുണ്ടായത്. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് അപകടമുണ്ടായത്. ഇത് വരെ 13 മരണം റിപ്പോർട്ട്‌ ചെയ്തു ഗുരുതരമായി പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ മെഡിക്കൽ കോളേജുകളിലും പ്രവേശിപ്പിച്ചു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്.

വാൽപ്പാറയിൽ നടന്ന അപകടത്തിൽ ജീവൻ പൊലിഞ്ഞ പ്രിയ സഹോദരങ്ങൾക്ക്  വേദനയോടെ ആദരാഞ്ജലികൾ.... 🌹🙏🏼
18/04/2026

വാൽപ്പാറയിൽ നടന്ന അപകടത്തിൽ ജീവൻ പൊലിഞ്ഞ പ്രിയ സഹോദരങ്ങൾക്ക് വേദനയോടെ ആദരാഞ്ജലികൾ.... 🌹🙏🏼

വിഷു എന്ന വാക്കിന്റെ അർത്ഥം "തുല്യമായത്”എന്നാണ്. രാവും പകലും തുല്യമായി വരുന്ന സമയത്താണ് ഈ ഉത്സവം വരുന്നത്. വിഷുക്കണി കാണ...
14/04/2026

വിഷു എന്ന വാക്കിന്റെ അർത്ഥം "തുല്യമായത്”എന്നാണ്. രാവും പകലും തുല്യമായി വരുന്ന സമയത്താണ് ഈ ഉത്സവം വരുന്നത്. വിഷുക്കണി കാണുന്നതോടെയാണ് ഒരു മലയാളി തന്റെ പുതുവർഷം ആരംഭിക്കുന്നത്.

വരാനിരിക്കുന്ന ഒരു വർഷം മുഴുവൻ ഐശ്വര്യപൂർണ്ണമാകാൻ ഈ വിഷുപ്പുലരി അനുഗ്രഹിക്കട്ടെ. എല്ലാവർക്കും എടക്കര പേജിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...🌼

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി.10-04-2026ബം​ഗളൂരു: ചിക്കമം​ഗളൂരുവിൽ വിനോദയാത്രക്കിടെ കാണാതായ പാല...
10/04/2026

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി.

10-04-2026

ബം​ഗളൂരു: ചിക്കമം​ഗളൂരുവിൽ വിനോദയാത്രക്കിടെ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ കാണാതായ വെള്ളച്ചാട്ടത്തിന് സമീപത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ മണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂപോയിന്റിനോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ നടത്തിയ തിരച്ചിലിലാണ് 1500 അടി താഴ്ചയിൽ മൃതദേഹം കണ്ടെത്താനായത്. മൂന്നുദിവസം മുമ്പാണ് കുടുംബത്തോടൊപ്പം വിനോദയാത്രക്ക് പോയ ശ്രീനന്ദയെ കാണാതായത്. പാലക്കാട് കടമ്പഴിപ്പുറം രമേശ്-രോഹിണി ദമ്പതികളുടെ മകളാണ് ശ്രീനന്ദ. ചൊവ്വാഴ്ച വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തിൽനിന്ന് കുട്ടിയെ കാണാതാകുന്നത്. ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്തു നിന്നാണ് ശ്രീനന്ദയെ കാണാതായത്. കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിലും ബാബാബുഡാൻ ഗിരികുന്നിലും വ്യാപകമായ തിരച്ചിലാണ് വ്യാഴാഴ്ചയും നടത്തിയത്. ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽവരെ തെൽമൽ ഡ്രോൺ ഉപയോഗിച്ച് വ്യാഴാഴ്ച പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെ, മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം മാതാപിതാക്കൾ ഉന്നയിച്ചിരുന്നു.

Address

Edakkara

Website

Alerts

Be the first to know and let us send you an email when EDAKKARA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share