P B Nooh IAS

P B Nooh IAS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from P B Nooh IAS, Government Official, Delhi.
(4)

Ummichi. Mother.The unwavering support.The formidable wall.The epitome of courage.The silent sacrifice.The one and only....
08/03/2026

Ummichi. Mother.

The unwavering support.
The formidable wall.
The epitome of courage.
The silent sacrifice.
The one and only.
The force behind every step I take.

The first refuge in storms,
the quiet strength in my victories,
the prayer that walks beside me always.

Happy Women’s Day to the woman who made everything possible.

Today  Kottayam.
13/02/2026

Today Kottayam.

Freedom gave us a Republic. Responsibility will decide its future.കോടിക്കണക്കിനു മനുഷ്യർ നൂറുകണക്കിന് വർഷങ്ങൾ പൊരുതി, ജീ...
26/01/2026

Freedom gave us a Republic. Responsibility will decide its future.

കോടിക്കണക്കിനു മനുഷ്യർ നൂറുകണക്കിന് വർഷങ്ങൾ പൊരുതി, ജീവൻ നൽകി നേടിയതാണ് നാം ഇന്ന് അനുഭവിക്കുന്ന ഓരോ കൊച്ചു കൊച്ചു അവകാശങ്ങളും എന്ന് നമുക്ക് മറക്കാതിരിക്കാം, അത് ഉത്തരവാദിത്വത്തോടെ സംരക്ഷിക്കാൻ ശ്രമിക്കാം.

എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ.

Peace. Gratitude. Hope.Merry Christmas. 🎄
25/12/2025

Peace. Gratitude. Hope.
Merry Christmas. 🎄

“I am not what happened to me, I am what I choose to become”Carl Gustav Jung.
29/10/2025

“I am not what happened to me, I am what I choose to become”

Carl Gustav Jung.


23/10/2025

VISION 2031 - TRANSPORT DEPARTMENT

2031
Dept.

05/10/2025

“Sometimes you will never know the value of a moment until it becomes a memory.” — Dr. Seuss

12/09/2025

ആത്മാർപ്പണവും അധ്വാനവും അത്ഭുതങ്ങൾ സൃഷ്ടിക്കും. കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അർപ്പണ മനോഭാവത്തോടെ അക്ഷീണം പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലാണ്. നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിൽ ആണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ.

അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കപ്പെട്ട കെഎസ്ആർടിസി പ്രതിദിനം വരുമാനത്തിലും റെക്കോർഡ് നേട്ടവുമായി കുതിക്കുകയാണ്. ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയുമാണ് സെപ്റ്റംബർ എട്ടിന് കെഎസ്ആർടിസി കൈവരിച്ചത്. സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നവീകരണ പ്രവർത്തനങ്ങളാണ് സമീപകാലത്ത് കെഎസ്ആർടിസിയിൽ നടന്നത്. ഈ മാറ്റങ്ങൾ പൊതു ഗതാഗത രംഗത്ത് ഉണ്ടാക്കിയ ചലനത്തിന്റെ തെളിവ് കൂടിയാണ് കെഎസ്ആർടിസി കൈവരിച്ച ചരിത്ര നേട്ടം. ട്രാവൽ കാർഡ്, യുപിഐ പെയ്മെൻറ് സൗകര്യം, ലൈവ് ട്രാക്കിംഗ് സംവിധാനം തുടങ്ങിയ കെഎസ്ആർടിസി സ്വീകരിച്ച പുതു രീതികൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകൾ നിരത്തിലിറക്കി മികവാർന്ന യാത്രാനുഭവം ഒരുക്കാനും കെഎസ്ആർടിസിക്ക് സാധിച്ചു.

മുടങ്ങിക്കിടന്ന പല സർവീസുകളും പുനരാരംഭിച്ചതും വരുമാന വർദ്ധനവിന് സഹായകമായി. കെഎസ്ആർടിസി പുതുതായി ആരംഭിച്ച വിനോദസഞ്ചാര പാക്കേജുകൾ, ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങി എല്ലാ സേവനങ്ങളും ഏറ്റവും ലളിതവും സുതാര്യവും ആയിരുന്നു. ഇത് കെഎസ്ആർടിസിയുടെ ജനപ്രീതിയും വർദ്ധിപ്പിക്കാൻ കാരണമായി. കൃത്യമായ ആസൂത്രണത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്ന കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. തകർന്നു പോകുമെന്ന് വിധിയെഴുതിയ സംവിധാനത്തെ ചരിത്ര നേട്ടത്തിലേക്ക് നയിച്ച ജീവനക്കാർക്കും മാനേജ്മെന്റിനും നേതൃത്വത്തിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.

19/08/2025
“Let My Country Awake”Where the mind is without fear and the head is held high;Where knowledge is free;Where the world h...
14/08/2025

“Let My Country Awake”

Where the mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up into fragments by narrow domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms towards perfection;
Where the clear stream of reason has not lost its way into the dreary desert sand of dead habit;
Where the mind is led forward by thee into ever-widening thought and action –
Into that heaven of freedom, my Father, let my country awake.

The original Bengali language poem, “Chitto jetha bhayashunyo”, was published in 1910 and included in the collection Gitanjali by Tagore.

Moved out of Supplyco.After nearly a year of service - first as Chairman & Managing Director for five months, and later ...
19/07/2025

Moved out of Supplyco.

After nearly a year of service - first as Chairman & Managing Director for five months, and later as Chairman for another six - my journey with this incredible organisation has come to an end in June '25.

With over 1,600 outlets across the state, it provides 13 essential commodities at subsidised rates, reaching more than 32 lakh families- out of 94 lakh ration card holders.

Yes, there are times when shelves go empty, when funding delays hit hard, or when a customer walks away unhappy. But that should not shadow what this organisation has stood for since 1974 - a steady, unwavering force ensuring food security to those who need it most.

And let’s not forget- no private retail chain even comes close, in size or in purpose.

Supplyco is also the nodal agency for procuring paddy from over 2.5 lakh farmers of Kerala. Their livelihoods, the food we eat, and the state’s buffer stock are all tied to this single thread.

Regardless of our political views or economic debates, there’s one thing we must agree on: Supplyco must survive.

For that, it needs not just policies or funds - but the support of people like you and me.

So next time you have a choice - choose Supplyco. Every purchase is a vote for Kerala’s food security. Every bill is a quiet act of solidarity.

Now in KSRTC, Motor Vehicle Department and Water Transport Department.

2024 ഓഗസ്റ്റ് മുതൽ ഏകദേശം 5 മാസത്തോളം സപ്ലൈകോയുടെ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായും ആറുമാസത്തോളം ചെയർമാൻ മാത്രമായും സേവനമനുഷ്ഠിച്ച ശേഷം ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് സ്പെഷ്യൽ സെക്രട്ടറിയായി ജൂൺ മാസം സ്ഥാനമേറ്റെടുത്തു.

കേരളത്തിലുള്ള 94 ലക്ഷം റേഷൻ കാർഡ് ഹോൾഡേഴ്സിൽ 32 ലക്ഷത്തിലധികം കുടുംബങ്ങൾ സ്ഥിരമായി കസ്റ്റമേഴ്സ് ആയിട്ടുള്ള 1600-ലധികം ഔട്ട്ലെറ്റുകൾ ഉള്ള കേരളത്തിലെ മറ്റേതൊരു റീടൈൽ ചെയിനുകൾക്കും പകരം വെക്കാൻ ആകാത്ത സ്ഥാപനമാണ് സപ്ലൈകോ.

25 മുതൽ 30 ശതമാനം വരെ വില കുറവിൽ 13 ആവശ്യ വസ്തുക്കൾ വിൽക്കുന്നു എന്ന് അവകാശ പെടുമ്പോൾ തന്നെ, ചിലപ്പോഴെങ്കിലും ചില അവശ്യ വസ്തുക്കൾ ഇല്ലാതിരിക്കുകയോ, ആവശ്യത്തിന് അളവിൽ ലഭ്യമാകാതിരിക്കുകയോ ചെയ്യാറുണ്ട് എന്നും കസ്റ്റമേഴ്സിനോട് പരുഷമായി പെരുമാറുന്ന ചുരുക്കം ചില സപ്ലൈകോ സ്റ്റാഫ് ഉണ്ട് എന്നുമുള്ള വാസ്തവങ്ങൾ അംഗീകരിക്കുന്നു.

എന്നിരുന്നാലും,1974 മുതൽ കഴിഞ്ഞ 50 വർഷങ്ങളിലേറെയായി കേരളത്തിലെ സാധാരണ ജനങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സപ്ലൈകോ ചെയ്തുവരുന്ന നിസ്സാർത്ഥമായ സേവനം നാം ഒരിക്കലും കണ്ടില്ലെന്ന് നടിച്ചു കൂടാ
എന്ന് എനിക്ക് തോന്നുന്നു.

റിലയൻസും മോറും ബിഗ് ബസാറും നമ്മുടെ ഫേവറേറ്റ് സൂപ്പർമാർക്കറ്റുകൾ ആയിരിക്കുമ്പോൾ തന്നെ കേരളത്തിന്റെ മുക്കിലും മൂലയിലുമായി പ്രവർത്തിക്കുന്ന1600-ലധികം ഔട്ട്ലെറ്റുകളുള്ള സപ്ലൈകോയുടെ ഏഴയലത്ത് പോലും ഇവയൊന്നും എത്തുന്നില്ല എന്നുള്ളതും കേരളത്തിലെ 94 ലക്ഷം കുടുംബങ്ങളിൽ 32 ലക്ഷം കുടുംബങ്ങൾ ഇപ്പോഴും എല്ലാ മാസവും ആശ്രയിക്കുന്ന ഏക സ്ഥാപനം സപ്ലൈകോ ആണ് എന്നുള്ളതും വാസ്തവങ്ങളായി തുടരും.
അതുകൊണ്ട്, നിങ്ങളുടെ വ്യക്തിപരമായ പരാതികളും പരിഭവങ്ങളും നിലനിൽക്കേ തന്നെ, രാഷ്ട്രീയ അഭിപ്രായ വിത്യാസങ്ങൾ നിലനിർത്തികൊണ്ട് തന്നെ, നമ്മുടെ അടുത്ത ഷോപ്പിംഗിന്റെ ചെറിയൊരംശം സപ്ലൈ‌കോയിൽ നിന്നാക്കുന്നത് ഈ സ്ഥാപനത്തിന്റെ നിലനിൽപിന് ഏറെ സഹായകരമാകും എന്ന് നമുക്ക് ഓർമ്മിക്കാം..

ഇനി KSRTC യുടെയും MVD യുടെയും ഒപ്പം.

Address

Delhi
110003

Website

Alerts

Be the first to know and let us send you an email when P B Nooh IAS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share