Youth Congress

Youth Congress Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Youth Congress, Political organisation, Delhi.

28/12/2022
ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചു തകർത്ത എസ് എഫ് ഐ നടപടി ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്ന അക്രമത്തിന...
24/06/2022

ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചു തകർത്ത എസ് എഫ് ഐ നടപടി ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്ന അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. രാജ്യത്ത് കേട്ടു കേൾവി ഇല്ലാത്ത കുറ്റകൃത്യങ്ങളുമായി മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ബന്ധമുണ്ട് എന്ന് വ്യക്തമാക്കുന്ന തെളിവുകളും, വെളിപ്പെടുത്തലുകളും നിരന്തരം പുറത്തു വരുമ്പോൾ ഇടതുപക്ഷത്തിന്റെ സമനില തെറ്റിപ്പോകുന്നത് സ്വാഭാവികമാണ്, എന്നാൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിനെതിരെ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും മാത്രം ഇനി എന്തെങ്കിലും ചെയ്യാൻ ബാക്കിയുള്ള വിഷയത്തിൽ ഇതിനോടകം തന്നാൽ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിക്കഴിഞ്ഞ എം പിയുടെ ഓഫീസ് തല്ലി തകർക്കുന്ന ഒരു യുവജന വിദ്യാർത്ഥി പ്രസ്ഥാനം കേട്ടുകേൾവി പോലുമില്ലാത്തതാണ്.

ഈ വിഷയത്തിൽ എന്തെങ്കിലും ഇടപെടൽ നടത്തേണ്ടത് സംസ്ഥാന മുഖ്യമന്ത്രിയാണ്. ഈ കോടതി വിധിയിൽ എന്തെങ്കിലും ഇടപെടൽ നടത്താൻ വിധിന്യായത്തിൽ സുപ്രീം കോടതി ആവശ്യപ്പെടുന്നതും അധികാരം നൽകുന്നതും സംസ്ഥാന സർക്കാരിന്നാണ്. വലിയ തോതിൽ ജനജീവിതത്തെ ബാധിക്കുന്ന പക്ഷം നേരിട്ട് സെൻട്രൽ എംപവേർഡ് കമ്മറ്റി (CEC)യെയോ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെയോ സമീപിക്കാൻ സംസ്ഥാന സർക്കാരിനെയാണ് കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ അവശ്യപ്പെട്ടു രാഹുൽ ഗാന്ധി മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും കത്തയച്ചിട്ടുമുണ്ട്.
ഇതെല്ലാം അറിയാമായിരുന്നിട്ടും
കേരളത്തിന്റെ മുഖ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് നിങ്ങൾ എം പി യുടെ ഓഫീസ് ആക്രമിച്ചതെങ്കിൽ കഴിവു കെട്ടവനെങ്കിലും പിണറായി വിജയൻ ഒരു കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയാണ് എന്ന് ഞാൻ ഓർമിപ്പിക്കുന്നു.

പ്രിയ  #രാഹുൽ ജിക്ക്  ജന്മദിനാശംസകൾ നേരുന്നു...രാഹുൽ ഒരു സ്വപ്നമായി തന്നെ തുടരും.  പരാജിതനായിട്ടല്ല താങ്കളെ കാണുന്നത്.  ...
19/06/2022

പ്രിയ #രാഹുൽ ജിക്ക് ജന്മദിനാശംസകൾ നേരുന്നു...

രാഹുൽ ഒരു സ്വപ്നമായി തന്നെ തുടരും. പരാജിതനായിട്ടല്ല താങ്കളെ കാണുന്നത്. താങ്കളെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് ജനതയാണ്. നൂറുകണക്കിന് ക്യാമ്പയിനുകളിൽ ഉടനീളം താങ്കൾ സംസാരിച്ചത് മുഴുവൻ തൊഴിലിനെ കുറിച്ചും രാജ്യത്തിന്റെ ഭാവിയെ കുറിച്ചും കർഷകരെ കുറിച്ചുമായിരുന്നു.

മറുവശത്ത് വർഗ്ഗീയതയും മതവും കപട ദേശീയതയും യുദ്ധ ഭീതിയും നിരന്തരം കുത്തി വെച്ച് കൊണ്ട് വെറുപ്പിന്റെ പ്രത്യയ ശാസ്ത്രവും കളം നിറഞ്ഞു. അവർക്ക് ഏതറ്റം വരെയും താഴാമായിരുന്നു. അവർ താഴ്ന്നു. താങ്കൾക്കത് പറ്റില്ല. കാരണം താങ്കളൊരു മാന്യനാണ്. ഭാഷയിൽ സ്നേഹവും സൗമനസ്യവും സഹാനുഭൂതിയും നിറഞ്ഞു നിന്ന സംസാരമായിരുന്നു ഞങ്ങൾ കണ്ടത്. വർഗ്ഗീയത മാത്രം ഭക്ഷിക്കുന്ന, അത്രമേൽ ധ്രുവീകരിക്കപ്പെട്ടു കഴിഞ്ഞ ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ മനസ്സറിഞ്ഞു വർഗ്ഗീയത വിളമ്പാൻ താങ്കൾക്ക് കഴിഞ്ഞില്ല. ഇനി ഒരിക്കലും കഴിയില്ല.

പക്ഷെ ഒരു കാലം വരും. വർഗ്ഗീയത കൊണ്ട് വിശപ്പടങ്ങില്ലെന്ന് ആ സമൂഹം തിരിച്ചറിയുന്ന ഒരു കാലം. ജർമ്മൻ ജനത ഹിറ്റ്ലറെ വെറുത്ത് തുടങ്ങിയത് പോലെ. ആ കാലത്തേക്ക് ഇന്ത്യ കരുതി വെച്ച പകൽ കിനാവിന്റെ പേരാണ് രാഹുൽ...

കലാകാരന്മാർക്ക് സി.പി.എം രാഷ്ട്രീയമൊഴികെ മറ്റെല്ലാം അയിത്തമെന്നോതുന്ന സാംസ്കാരിക മൗനിബാബമാർ  ഭരിക്കുന്ന കേരളത്തിൽ ഉശിരോട...
06/06/2022

കലാകാരന്മാർക്ക് സി.പി.എം രാഷ്ട്രീയമൊഴികെ മറ്റെല്ലാം അയിത്തമെന്നോതുന്ന സാംസ്കാരിക മൗനിബാബമാർ ഭരിക്കുന്ന കേരളത്തിൽ ഉശിരോടെ പിഷാരടി കോൺഗ്രസ് രാഷ്ട്രീയം പറയും, കൈപ്പത്തിക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കും.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പിഷാരടി പ്രചാരണത്തിനിറങ്ങി വിജയിച്ച മണ്ഡലങ്ങളെ സൗകര്യപൂർവ്വം മറന്ന്, അയാൾ കാലെടുത്ത ഇടങ്ങളിലെല്ലാം കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് ഒരു നരേറ്റീവ് സൃഷ്ടിച്ച് അയാളെ നിശബ്ദനാക്കുവാൻ CPIM ഗുണ്ടാപ്പട നടത്തിയ ശ്രമം വലുതായിരുന്നു.

ആ സി.പി.എം സൈബർ ഹാൻഡിലുകളോട് ചോദിക്കാനുള്ളത് പുതു വർഷത്തിൽ ഒന്നാം ക്ലാസിൽ ചേർത്ത കുട്ടിയുടെ കരച്ചിലടക്കാനായി സ്കൂൾ വരാന്തയിൽ കാത്തിരിക്കുന്ന രക്ഷിതാവിനെപ്പോലെ ജോ ജോസഫിന് വേണ്ടി തൃക്കാക്കരയിൽ രണ്ടാഴ്ച കാവലിരുന്ന മുഖ്യമന്ത്രിയെ ഈ പരാജയത്തിന്റെ പേരിൽ മാൻഡ്രേക്ക് എന്ന് വിളിക്കാമോ?

ഭരണം മാറിയിട്ടും അക്കാദമിയിലെ കസേര മോഹിച്ച് നിലപാട് മാറ്റാത്ത പിഷാരടിയുടെ രാഷ്ട്രീയത്തെ നിങ്ങൾ നിരന്തരം പരിഹസിച്ചേക്കാം, എന്നാൽ പിഷാരടിയും അദ്ദേഹം ഉയർത്തുന്ന രാഷ്ട്രീയവും ഒരു നാൾ വിജയം വരിക്കുമെന്നതിന്റെ തെളിവാണ് തൃക്കാക്കരയിലെ വിജയം. പ്രതിസന്ധിയിൽ കൂടെ നിന്ന് ഈ തിരഞ്ഞെടുപ്പിലെ താരപ്രചാരകരിലൊരാളായ പിഷാരടിയുടെ കൂടി വിജയമാണ്.

പിഷാരടിയുടെ തമാശയ്ക്ക് ചിരിക്കില്ലായെന്ന 'ചിരിവിലക്ക്' ഏർപ്പെടുത്തി വേണേൽ ഒന്നു തോല്പിക്കാൻ നോക്ക്...!

അഭിവാദ്യങ്ങൾ പിഷു...
Ramesh Pisharody

മതനിരപേക്ഷ കേരളത്തിൻ്റെ കാവൽക്കാരിൽ ഒരാൾ കൂടി യാത്രയായിരിക്കുന്നു.പ്രിയ ഹൈദരലി ശിഹാബ് തങ്ങൾക്ക് വിട...വർഗ്ഗീയ ശക്തികൾ ഈ ...
06/03/2022

മതനിരപേക്ഷ കേരളത്തിൻ്റെ കാവൽക്കാരിൽ ഒരാൾ കൂടി യാത്രയായിരിക്കുന്നു.
പ്രിയ ഹൈദരലി ശിഹാബ് തങ്ങൾക്ക് വിട...

വർഗ്ഗീയ ശക്തികൾ ഈ മണ്ണിൽ വേരുറപ്പിക്കാതിരിക്കാൻ, കലാപകലുഷിത അന്തരീക്ഷം കേരളത്തിലുണ്ടാകാതിരിക്കാൻ ജീവിതത്തിലുടനീളം പോരാടിയ സ്നേഹ നക്ഷത്രമാണ് നമ്മെ വിട്ടുപിരിയുന്നത്. രാഷ്ട്രീയ കേരളത്തിൻ്റെ ഓർമകളിൽ സൂര്യനെപ്പോലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജ്വലിച്ചു നിൽക്കും.

ആദരാഞ്ജലികൾ!

01/02/2022

മീഡിയാവണ്‍ സംപ്രേഷണം തടഞ്ഞ നടപടി ജനാധിപത്യവിരുദ്ധം: കെ.സുധാകരന്‍ എംപി

മീഡിയാവണ്‍ സംപ്രേഷണം വീണ്ടും തടഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

മതിയായ കാരണം പോലും വെളിപ്പെടുത്താതെയാണ് ചാനലിനെ അനാവശ്യമായി സംശയമുനയില്‍ നിര്‍ത്തിഅപൂര്‍വ്വമായ നടപടി കേന്ദ്രം സ്വീകരിച്ചത്.മീഡിയാവണ്‍ ചാനലിന് സംപ്രേഷാണുനുമതി നിഷേധിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ കശാപ്പ് ചെയ്യുകയാണ്.
ഇത് പ്രതിഷേധാര്‍ഹമാണിത്. മോദീ സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധവും വര്‍ഗീയ ഫാസിസ്റ്റ് മനോഭാവം കൂടുതല്‍ വ്യക്തമാക്കുന്നതുമായ നടപടിയാണിത്. മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമ്പോഴാണ് ജനാധിപത്യ സംവിധാനം കൂടുതല്‍ മനോഹാരമാകുന്നത്. ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും സംരക്ഷിക്കുവാനുള്ള മീഡിയവണ്‍ ചാനലിന്റെ പോരാട്ടത്തോടൊപ്പം കേരളാ പ്രദേശ്‌ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പിന്തുണയും ഉണ്ടാകുമെന്ന് കെ.സുധാകരന്‍ സൂചിപ്പിച്ചു.

Address

Delhi

Website

Alerts

Be the first to know and let us send you an email when Youth Congress posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share