05/08/2026
മുഖ്യമന്ത്രി കോന്നിയിൽ വന്നില്ലെന്ന് പറഞ്ഞിട്ട് കരയുന്ന ജനീഷ് കുമാർ അറിയാൻ ഇത് അടൂർ MLA ശാന്ത കുമാർ ആണ് അടൂർ മണ്ഡലം കോന്നിയെ പോലെ പത്തനംതിട്ട ജില്ലയിൽ തന്നെയാണ് അവിടെയും മഴക്കെടുതിയിൽ കുറച്ച് സ്ഥലങ്ങൾ വെള്ളത്തിൽ ആയിട്ടുണ്ട് കുറെ ഏറെ കൃഷിയും നശിച്ചിട്ടുണ്ട് എന്നാൽ അടൂർ മണ്ഡലത്തിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് പോലും നിലവിൽ ഇല്ല ഇതുപോലെ തന്നെയാണ് കോന്നിയിലും അതായത് മഴ കെടുതി കുറച്ച് നാശങ്ങൾ വരുത്തിയിട്ടുണ്ട് എന്നാൽ മനുഷ്യർക്ക് ജീവ ഹാനിയോ ദുരിതശ്വാസ ക്യാമ്പോ കോന്നിയിൽ തുടങ്ങിയിട്ടില്ല.
ഇനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം ജനീഷ്, മുഖ്യമന്ത്രി മഴക്കെടുതി ഏറ്റവും നാശം വിതച്ച റാന്നി, ആറന്മുള, അപ്പർ കുട്ടനാട് ന്റെ ഭാഗമായ തിരുവല്ല എന്നിവടങ്ങാളിൽ ആണ് സന്ദർശനം നടത്തിയത് അവിടെ ഒക്കെ ദുരിതാശ്വാസ ക്യാമ്പുകൾ ഉണ്ട്. പത്തനംതിട്ട ജില്ലയിൽ മുഖ്യമന്ത്രി വന്നപ്പോൾ ആരും ക്ഷണിച്ചിട്ട് അല്ല ശാന്ത കുമാർ അവിടേക്ക് എത്തിയത് അദ്ദേഹം എത്തിയത് തന്റെ മണ്ഡലത്തിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രി യെ നേരിട്ട് അറിയിക്കാൻ ആണ് അല്ലാതെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വീട്ടിൽ പോയി ചെണ്ട മേളം കൊട്ടി അദ്ദേഹത്തെ എടുത്ത് കൊണ്ട് വന്നതൊന്നുമല്ല.
ജനീഷ് കുമാറിനു മുഖ്യമന്ത്രി യെ എപ്പോൾ വേണമെങ്കിലും കാണാം കാരണം താങ്കൾ ജനം തിരഞ്ഞെടുത്ത ഒരു MLA ആണ് എന്നാൽ താങ്കളെ മുഖ്യമന്ത്രി അങ്ങോട്ട് വന്ന് കാണണം എന്നൊക്കെ പറഞ്ഞിട്ട് മോങ്ങിയാൽ അവിടെ മോങ്ങി കൊണ്ട് ഇരിക്കത്തെ ഉള്ളൂ. ശാന്ത കുമാർ തന്റെ മണ്ഡലത്തിൽ മാത്രമല്ല മറ്റ് മണ്ഡലങ്ങളിൽ ഒക്കെ പോയിട്ട് അവരോടൊപ്പം സഹായത്തിനു കൂടിയിട്ടുണ്ട് താങ്കൾ ആണെങ്കിൽ ഇപ്പോഴും കോന്നിയിൽ ഇരുന്ന് മോങ്ങുക ആണ്.
മനസിലെ ഈഗോ ആദ്യം മാറ്റണം എന്നിട്ട് താങ്കളുടെ പാർട്ടിയെ കേരളത്തിലെ ജനങ്ങൾ പരാജയെപ്പെടുത്തി എന്ന സത്യം മനസിലാക്കണം എന്നിട്ട് പിണറായി വിജയൻ അല്ല വീഡി സതീശൻ ആണ് നിലവിലെ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന സത്യം മനസിലാക്കണം. അതിലുപരി താങ്കൾ മനസിലാക്കേണ്ട മറ്റൊരു കാര്യം അഞ്ച് മണ്ഡലങ്ങളുള്ള പത്തനംതിട്ട ജില്ലയിൽ പൂജ്യം സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസിന് ഇപ്പോൾ ഇപ്പോൾ നാല് MLA മാരുണ്ട് അപ്പൊ താങ്കൾക്ക് പാർട്ടിക്ക് ഉണ്ടായ തോൽവിയുടെ ആഴം മനസിലാകും അതിനിടയിൽ താങ്കൾ 1800 വോട്ടുകൾക്ക് എന്തോ അത്ഭുതം കൊണ്ട് മാത്രം ജയിച്ചതാണന്ന് കൂടി ഇടക്ക് ഓർമ്മിക്കുക.
#കോന്നി