07/12/2022
കെ എം അഭിജിത്ത് എഴുതുന്നു.
നന്ദി..
പിണറായി വിജയൻ മുഖ്യമന്ത്രിയായി ആറരക്കൊല്ലം കേരളം ഭരിച്ചപ്പോൾ അതിൽ അഞ്ചു വർഷക്കാലം പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ കെ.എസ്.യു അധ്യക്ഷസ്ഥാനത്തിരുന്ന വ്യക്തിയാണ് ഞാൻ.
കെ.എസ്.യു പ്രവർത്തകനോ/പ്രവർത്തകയോ ആയി എന്ന ഒറ്റക്കാരണത്താൽ നൂറു കണക്കിന് വിദ്യാർത്ഥികൾക്കും, സഹപ്രവർത്തർക്കും ഭരണകക്ഷി സംഘടനകളിൽ നിന്നും, പോലീസിൽ നിന്നും ക്രൂരമായ അക്രമങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഞാനടക്കും കെ.എസ്.യു നേതൃത്വത്തിലിരുന്ന ബഹുഭൂരിപക്ഷം ഭാരവാഹികളായവരും പ്രതിയാക്കപ്പെട്ട ഡസൻ കണക്കിന് കേസുകൾ പിണറായി വിജയന്റെ പോലീസ് റെജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ജനാധിപത്യപരമായി പ്രതിരോധിച്ചും , പ്രതിഷേധിച്ചും തന്നെയാണ് നാളിത്രയും മുന്നോട്ടുപോയത്.
ഇതേ രീതിയിൽ കെ.എസ്.യു പ്രവർത്തകനായി എന്ന കാരണത്താലാണ് കെ.എസ്.യു കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി ബുഷർ ജംഹറിനെതിരെ പിണറായി വിജയന്റെ ഭരണകൂടം കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുൻപ് അന്യായമായി 'കാപ്പ' വകുപ്പ് ചുമത്തി ബുഷറിനെ വിയ്യൂർ ജയിലിലടച്ചത്.
പലപ്പോഴും പലരും എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു പോകുമ്പോഴും കെ.എസ്.യുക്കാരൻ അകാരണമായി വേട്ടയാടപ്പെടുന്നു എന്ന യാഥാർത്ഥ്യം മനസ്സിലാക്കി ബുഷറിന്റെ വിഷയം ഗൗരവത്തോടെ ഏറ്റെടുത്ത് പ്രിയങ്കരനായ ഡോ.മാത്യു കുഴൽ നാടൻ എം.എൽ.എ സുപ്രീംകോടതിയിലും, ഹൈക്കോടതിയിലും നീതിയ്ക്കു വേണ്ടി നിയമ പോരാട്ടത്തിന് നേതൃത്വം കൊടുത്തത്.
ആദ്യം ഹൈക്കോടതിയിൽ കേസിനായി ഹാജരാകാനും സർക്കാർ അഭിഭാഷകൻ ശക്തമായി വാദത്തെ എതിർത്തപ്പോൾ , മാത്യു കുഴൽനാടൻ നേരിട്ട് സുപ്രീംകോടതിയിൽ ഹാജരാവുകയും ചെയ്തു. സുപ്രീംകോടതിയിൽ നിന്ന് വീണ്ടും കേസ് ഹൈക്കോടതി ഗൗരവമായി പരിഗണിക്കണമെന്ന നിർദ്ദേശാനുസരണം ഇന്ന് വീണ്ടും ഹൈക്കോടതിയിൽ വാദിച്ച അദ്ദേഹത്തിന്റെ വാദങ്ങൾ ശരിവെച്ച് ബുഷറിനെതിരെയുള്ള 'കാപ്പ' റദ്ദ് ചെയ്യാനും 'അസാധാരണ വിധിയിലൂടെ' റജിസ്ട്രാറോട് നേരിട്ട് വിയ്യൂർ ജയിലിലേയ്ക്ക് ഇ-മെയിലായി വിധി അറിയിക്കാനും ഉത്തരവിട്ടു.
'പല വാക്കുകളും വാക്കുകളായി അവശേഷിക്കുന്ന കാലത്ത്' പ്രസ്ഥാനത്തിനുവേണ്ടി നിലകൊള്ളുന്നവരെ ആത്മാർത്ഥമായി ചേർത്ത് നിർത്താനും, സംരക്ഷണത്തിന്റെ കരുതൽ നൽകാനും തയ്യാറായ പ്രിയപ്പെട്ട മാത്യുച്ചേട്ടാ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം നന്ദി...
Mathew Kuzhalnadan
KM Abhijith