110 kv substation kollengode

110 kv substation kollengode 110 kv substation is commissioned in 7.2.2004 by honorable electricity minister shri.kadavoor shivad

20/01/2022
ഇപ്പൊ എല്ലാവർക്കും അറിയേണ്ട ഒരു സംഗതി
08/06/2020

ഇപ്പൊ എല്ലാവർക്കും അറിയേണ്ട ഒരു സംഗതി

18/08/2018

ഒരുപാട് പേർക്ക് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാശുകൊടുക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ഒരു സംശയം , ആ കൊടുക്കുന്ന പൈസ അർഹതപ്പെട്ട കൈകളിൽ എത്തുമോ എന്ന് .

അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം അത് അർഹതപ്പെട്ടവർക്ക് എത്തും എന്നത് തന്നെ ആണ് അതിനു ഉത്തരം .

കാരണങ്ങൾ പലതാണ്

1 . ഈ ഫണ്ട് അക്കൗണ്ട് വഴി ആണ് നിങ്ങൾ സർക്കാരിലേക്ക് എത്തിക്കുന്നത് , അതിന്റെ കണക്ക് നിങ്ങൾക്ക് ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ കൊടുക്കാവുന്നതാണ്, ആ പണം നിങ്ങൾക്ക് ടാക്സ് ഫ്രീ ആക്കാൻ കഴിയും എന്നതിനാൽ .

2. നിങ്ങൾ കൊടുക്കുന്ന ഓരോ രൂപയും സി എ ജി യുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ ആണ്. കയ്യിട്ടു വാരൽ പോയിട്ട് വക മാറ്റി ചിലവഴിച്ചാൽ പോലും ചോദ്യം വരും , ഉത്തരം നിയമ സഭയിൽ കൊടുക്കേണ്ടിയും വരും.

3. നിങ്ങൾ ഈ നൽകുന്ന പണം ഒരാൾക്ക് അനുവദിച്ചു കിട്ടാൻ നാട്ടിലെ ചോട്ടാ നേതാക്കാമാരുടെ കാൽ പിടിക്കേണ്ട , ഓൺലൈൻ ആയി അപ്ലൈ ചെയ്താൽ മതി. 10,000 രൂപവരെ കലക്ടർക്കും 15,000 രൂപവരെ റവന്യൂ സ‌്പെഷ്യൽ സെക്രട്ടറിക്കും 25,000 രൂപവരെ റവന്യൂമന്ത്രിക്കും സഹായധനം അനുവദിക്കാം. മൂന്നുലക്ഷം രൂപവരെയുള്ളവയിൽ മുഖ്യമന്ത്രിക്ക‌് തീരുമാനമെടുക്കാം. അതിനുമുകളിൽ മന്ത്രിസഭയുടെ അനുമതി വേണം.

4 . ഈ സർക്കാർ വന്ന് ഇത്രയും കാലത്തിനുള്ളിൽ കൊടുത്തത് 423 കോടി രൂപയാണ് 234899 പേർക്ക് സഹായം ആയി കൊടുത്തത് .

ഇക്കാരണങ്ങൾ കൊണ്ട് നിങ്ങള്ക്ക് ധൈര്യമായി മുഖ്യ മന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം, അർഹതപ്പെട്ടവർക്ക് അവരുടെ കയ്യിൽ എത്തിയിരിക്കും .

ഇത്രയും പറഞ്ഞത് നാട്ടിലെ നിഷ്പക്ഷർക്ക് വേണ്ടി ആണ് . .

നിങ്ങൾക്ക് ധൈര്യമായി മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം..

1.മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലാണ് വരുന്നത്. ഇടുന്നതും എടുക്കുന്നതും ബാങ്ക് അക്കൗണ്ട് വഴിയാണ്. അദ്ദേഹത്തിന് വ്യക്തിപരമായി ഓപ്പറേറ്റ് ചെയ്യാൻ പറ്റില്ല. ധനകാര്യ സെക്രട്ടറിക്കേ പറ്റു.

2. ഈ നിധിയുടെ അഡ്മിനിസ്ട്രേഷൻ റവന്യൂ (DRF) വകുപ്പാണ് നിർവ്വഹിക്കുന്നത്. എന്നു വെച്ചാൽ സ്വന്തം പേരിലുള്ള അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ധനകാര്യ സെക്രട്ടറിക്ക് പറ്റില്ല.അതിന് റവന്യൂ വകുപ്പ് സെക്രട്ടറി ഇറക്കുന്ന ഇണ്ടാസ്(G0) വേണം.

3. കളക്ടർക്ക് അനുവദിക്കാവുന്ന തുക, റവന്യു സെക്രട്ടറിക്ക് അനുവദിക്കാവുന്ന തുക, റവന്യൂ മന്ത്രിക്ക് അനുവദിക്കാവുന്ന തുക , മുഖ്യമന്ത്രിയ്ക്ക് അനുവദിക്കാവുന്ന തുക ഇതൊക്കെ സർക്കാർ ഉത്തരവു പ്രകാരം നിശ്ചിതമാണ്. അതിനും മുകളിലുള്ളത് മന്ത്രിസഭക്കേ അധികാരമുള്ളൂ.ഇത് ഇപ്പോൾ വരുത്തിയ മാറ്റമാണ്.

4. CMDRF പൂർണ്ണമായും വെബ് മാനേജ്ഡ് ആണിപ്പോൾ. എന്നു പറഞ്ഞാൽ ആർക്കും ട്രാക്ക് ചെയ്യാൻ കഴിയും.

5.ആർക്കും വിവരാവകാശം വെച്ച് കിട്ടുന്ന കാര്യങ്ങളാണ് CMDRF ന്റേത്.

ഇനി തീരുമാനിക്ക് ഇതിനേക്കാൾ വിശ്വാസ്യമായ സംവിധാനമേതെന്ന്.

#ഒരുപാട്പേരുടെ പോസ്റ്റുകൾ കാണാനിടയായി മുഖ്യമന്ത്രി ഈ പൈസ പറ്റിക്കും എന്നൊക്കെയാണ് പോസ്റ്റുകൾ
ദയവുചെയ്ത് ഇങ്ങനെയുള്ള അവസ്ഥയിൽ നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ ഷെയർ ചെയ്യരുത് എന്ന് അഭ്യർത്ഥിക്കുന്നു
രാഷ്ട്രീയം എല്ലാം മാറ്റിവച്ച് നമ്മൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത് എന്ന് ഓർമിപ്പിക്കുന്നു

Donations now accepted through UPI mobile app like BHIM, paytm, Tez, Phonepe also.
(VPA : keralacmdrf@sbi) / Scan the QR Code to donate

For Bank Counter Payment

Beneficiary Name : Principal Secretary (Fin), Treasurer CMDRF

Bank Name : State Bank of India (SBI)

Account Number : 67319948232

Branch : City Branch, Thiruvananthapuram

IFSC : SBIN0070028



For offline Contribution: Cheque/Demand Draft can be drawn in the favour of Principal Secretary (Finance), Treasurer CMDRF, payable at Thiruvananthapuram. The same may be posted/mailed to the following address:

Principal Secretary (Finance)

Treasurer CMDRF

Secretariat

Thiruvananthapuram – 695 001

Kerala, INDIA

FOR ANY QUERIES YOU MAY CALL Government Contact Centre @ 155300 from any BSNL land line or 0471 155300 For BSNL Mobile users. For Other Network Users 0471 2115054/2115098 to reach us for receipts or any follow-up activities.

#നമുക്കൊരുമിച്ചുമുന്നേറാം

18/08/2018




As you may know, Kerala, a state in India, is going through the worst time of its history. We are exposed to tumultuous and disastrous flooding which have destroyed both our life and living.

All the rivers, streams and lakes are overflowing throughout the states due to heavy rainfall. The shutter of all the dams have been opened and the water rush have washed away the towns and villages on it's flood path. The situation is much more frightening than we can explain.

Over 1.5 lakh people are in rehabilitation camps. Even hospitals are under water. The count of the lives that we have lost and people missing are still not confirmed yet. The roads, bridges and homes damaged are beyond repair. Rivers have been spilling over and the hills are crashing down in landslides to thickly-populated settlements. Our government and rescue bodies are doing commendable work for saving each and every life, but are facing severe shortage of funds and resources. This has affected the efficiency of the rescue efforts, which also contribute to the increasing death toll. It is estimated unofficially that the cost of disaster can be up to 100 billion INR, which seems to be a huge fund for our small state.

So hereby we are requesting your kind donation and aid towards relief fund of the state.Your valuable donations will grossly help us to ease our efforts for relief, re-habitilation and re-building.
Unlike donations to national organizations that can take months to begin distributing funds, your support to us will have an immediate and substantial impact in our state. With your help,we can feed families who have lost everything in the aftermath of the flood, give them a warm place to stay and help rebuild the landmarks that make our Kerala such an amazing place to lives. So we kindly request you to join our effort to reclaim and rebuild our state and uphold our passion to football, which you can't see anywhere in our country. Any amount you decide to donate will be very much appreciated and will make a huge difference in the lives of our neighbors whose lives have been upended. Together, we can restore the place that we all know and love.
We love you and we expect your kind effort towards this natural calamity.

Bank Transfer

Bank : State Bank of India (SBI)
Account Number : 67319948232
Branch : City Branch, Thiruvananthapuram
IFSC : SBIN0070028
PAN : AAAGD0584M
Account Type : Savings
SWIFT CODE : SBININBBT08
Name if Donee : Chief Ministers Distress Relief Fund
Address : Govt of Kerala
District : Thiruvananthapuram
State : Kerala
Pin : 695001

11/11/2016

🙏🏼A humble request to all whenever you will get new currency note in your hand, please do not write anything on it ...... Let's have a good start..... and also inform your colleagues, family members and friends. Thanks & Good morning 🙏

27/10/2016

*സാമ്പത്തികമാന്ദ്യം*

*Manager* : ഹലോ ,ഹലോ സുഗുണൻ സാറല്ലേ ? വൃദ്ധസദനത്തിൽ നിന്നാണു്.

*Sugunan*: അതേയ്... , സംഭാവനക്കാണേൽ ബുദ്ധിമുട്ടാ.... അറിയാല്ലോ ,സാമ്പത്തിക മാന്ദ്യം !

*M'anager*: അതിനല്ലാ... , താങ്കളുടെ അമ്മ മരിച്ചു ; അല്പം മുമ്പായിരുന്നു.

*Sugunan*: ഓ... എങ്കിൽ ഉടനെ വരാം. അമ്മയുടെ വീടും പറമ്പും അനാഥമായി കിടക്കാതെ വിൽക്കുകയും ചെയ്യാമല്ലോ....

*Manager*: അതിനു വരണമെന്നില്ല , അച്ചൻെറ ചികിത്സക്കു് വേണ്ടി അമ്മ അത് മൂന്നു വർഷം മുമ്പേ വിറ്റു.

*Sugunan*: അച്ചനിപ്പോ എങ്ങിനെ ? സുഖമല്ലേ ?..

*Manager*: അച്ചൻ മരിച്ചിട്ടു് രണ്ടു വർഷം കഴിഞ്ഞല്ലോ... താങ്കളെ ആ കാര്യം അറിയിച്ചപ്പോ ലീവു കിട്ടാൻ വിഷമമാണെന്നു് ആയിരുന്നല്ലോ അന്നു് പറഞ്ഞതു്..
*Sugunan*: ഓ..ഓ.. ശരി, ശരി. ഓർമ്മിക്കുന്നു. എന്നാലൊരു കാര്യം ചെയ്യാം. ശവസംസ്കാരത്തിനുള്ള പണം ഞാൻ ഉടൻ അയച്ചുതരാം..

*Manager*: അതു വേണ്ട ! ജഡം മെടിക്കൽ കോളേജിനു് വിറ്റു് ആ പണം താങ്കൾക്കു് അയച്ചു തരണമെന്നാണു് അമ്മ പറഞ്ഞിട്ടുള്ളതു്. അതിനു് താങ്കളുടെ അക്കൗണ്ടു് നമ്പർ വേണം. അതിനു് കൂടിയാണു് ഇപ്പോൾ വിളിച്ചതു്.....

(നാളെ ലോക വൃദ്ധദിനം )

21/10/2016

Kerala Police നാളെ 8 am മുതൽ 8 pm വരെ ZERO ACCIDENT HOUR ആയി അചരിക്കുന്നു ........
നാളെ റോഡുകളിൽ മുഴുവൻ ചെക്കിങ്ങ് ഉണ്ടാകും .... ഇരു ചക്രവാഹന യാത്രക്കാർ ഹെൽമെറ്റും മറ്റ് രേഖകളും എടുക്കാൻ മറക്കല്ലേ......Share maximum

14/10/2016
12/10/2016

ക്ഷമയോടെ ഇത് വായിച്ചാൽ നിങ്ങൾക്ക് ഭാവിയിൽ ഗുണം ചെയും

എന്താണ് CBSE എന്താണ് ICSE ? കുട്ടിയെ എവിടെ ചേർത്തണം?

വളരെ സങ്കടം തോന്നുന്നു.

അത് കൊണ്ടാണ് സത്യം ഇനിയെങ്കിലും പൊതു ജനം അറിയണം എന്ന ആഗ്രഹത്തോടെ ഈ പോസ്റ്റ് തയ്യാറാക്കിയത്.

അടുത്തിടെ സ്കൂൾ അഡ്മിഷനുവേണ്ടി പരക്കം പായുന്ന പല രക്ഷകർത്താക്കളുമായി സംസാരിക്കുവാൻ ഇടയായി. കുട്ടിയെ ഏതെങ്കിലും മുന്തിയ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കാനുള്ള ഓട്ടത്തിലാണ് അവർ. ചെലവ് കൊക്കിലൊതുങ്ങുന്നില്ല. എങ്കിലും കുട്ടി CBSE അല്ലെങ്കിൽ ICSE സിലബസിൽ പഠിക്കണം. അതു മതി. LKG യിലും UKG യിലും ഒന്നാം ക്ലാസ്സിലും ഒക്കെ ചേർക്കേണ്ട കുട്ടിക്കും മിനിമം പതിനായിരം രൂപ എങ്കിലും ചെലവു വരുന്നുണ്ടത്രേ !!! ക്ലാസ് കയറും തോറും ചെലവ് പതിനായിരങ്ങളിലേയ്ക്കും പിന്നെ ലക്ഷങ്ങളിലേയ്ക്കും കടക്കും. നട്ടെല്ലൊടിഞ്ഞാണ് പലരും ഇത്തരം സ്കൂളുകളിൽ മക്കളെ ചേർക്കാൻ പണം കണ്ടെത്തുന്നത്...

അവരോടു CBSE അല്ലെങ്കിൽ ICSE എന്നതിന്റെ ഫുൾ ഫോം ചോദിച്ചു. അറിയില്ല എന്ന് മറുപടി. CBSE എന്നാൽ Central Board of Secondary Education എന്നും ICSE എന്നാൽ Indian Certificate of Secondary Education എന്നാണെന്നും പറഞ്ഞിട്ടും അവർക്ക് കാര്യം പിടി കിട്ടിയില്ല. അവരെന്നല്ല കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന രക്ഷകർത്താക്കൾക്കും അറിയില്ല... അവരുടെ മുമ്പിൽ വെച്ച് തന്നെ വിക്കിപീടിയയിൽ തിരഞ്ഞു നോക്കിയപ്പോൾ കിട്ടിയത് ഇതാണ് "In India, high school is a grade of education from Standards IX to X. Standards IX and X are also called Secondary School. Usually, students from ages 14 to 17 study in this section. These schools may be affiliated to national boards (like CBSE, ISC, and NIOS) or various state boards." സെക്കന്ററി സിലബസിന്റെ മാത്രം ഉത്തരവാദിത്ത്വമാണ് CBSEക്ക് എന്ന് ചുരുക്കം. അപ്പോൾ പിന്നെ CBSE എന്ന് 'അവകാശപ്പെടുന്ന' സ്കൂളുകളിൽ ചെറിയ ക്ലാസുകളിൽ കുട്ടികളുടെ സിലബസ് ഏതാണ് ? അങ്ങനെ ഒരു പ്രിസ്ക്രൈബ്ഡ് സിലബസ് അവർക്കില്ല എന്ന ഉത്തരംകിട്ടും. സംശയം ഉണ്ടെങ്കിൽ CBSE യുടെ വെബ്‌സൈറ്റ് പരിശോധിച്ചു നോക്കൂ... ദോഷം മാത്രം പറയരുതല്ലോ ഏതു പുസ്തകമാണ് ഉപയോഗിക്കുന്നത് എന്ന ഒരു റിപ്പോർട്ട് ആവശ്യപെട്ടാൽ കൊടുത്താൽ മതിയാവും.

അപ്പോൾ പിന്നെ ഏതു സിലബസ് അനുസരിച്ചാണ് ചെറിയ ക്ലാസുകളിൽ CBSE എന്ന് 'അവകാശപ്പെടുന്ന' സ്കൂളുകൾ പുസ്തകം തെരഞ്ഞെടുക്കുന്നത് ? ഏറ്റവും കൂടുതൽ കമ്മീഷൻ തരുന്നത് ഏതു കമ്പനിയാണോ അവരുടെ എന്നല്ലാതെ മറ്റെന്ത്‌ ഉത്തരം? യഥാർത്ഥ വിലയുടെ മൂന്നിരട്ടി ആവും MRP ആയി പ്രിന്റ്‌ ചെയ്യുക. ബാക്കി സ്കൂളിന്റെ ലാഭം. എല്ലാ വർഷവും പുതിയ പുസ്തകം വാങ്ങണം എന്ന് നിർബന്ധിക്കുന്നതിന്റെ കാരണം വ്യക്തമാണല്ലോ.. ഇതിനെല്ലാം പുറമേയാണ് നോട്ടു ബുക്കുകൾ, അഡ്മിഷൻ ഫീ, ട്യൂഷൻ ഫീ, ആ ഫീ, ഈ ഫീ എന്നൊക്കെ പറഞ്ഞു വാങ്ങുന്ന ആയിരങ്ങൾ. സ്കൂൾ ടൂറിന്റെ പേരിൽ നടക്കുന്ന പകൽ കൊള്ള വേറെ.സ്കൂൾ ബസിലെ യാത്രക്ക് മാസം പെറുക്കണം നൂറിന്റെ നോട്ടുകൾ പലത്...അദ്ധ്യാപകർക്ക് ഇതിനനുസരിച്ചുള്ള മാന്യമായ ശമ്പളം കൊടുക്കുന്നുമില്ല !!

കേരള സിലബസിൽ എങ്ങനെയാണ്

കൗതുകകരമായ വസ്തുത കേരള സർക്കാരിന്റെ പൊതു വിദ്യാലയങ്ങളിൽ ഒന്ന് മുതൽ പത്തുവരെ വിദ്യാഭ്യാസം സൗജന്യമായിരിക്കെ ആണ് ഈ പരക്കം പാച്ചിൽ എന്നതാണ്. ഒന്ന് മുതൽ എട്ടു വരെ ക്ലാസുകളിൽ പുസ്തകം സൗജന്യമാണ്. നോട്ടു ബുക്കുകൾ മാത്രം വാങ്ങിയാൽ മതിയാവും. അഡ്മിഷൻ ഫീസോ, മാസ ഫീസോ, വാർഷിക ഫീസോ ഇല്ല. യൂണിഫോം ഏതാണ്ട് സൗജന്യം എന്ന് തന്നെ പറയാം. ഞങ്ങളൊരു ഏയ്‌ഡഡ്‌ സ്കൂളിൽ നാല് വർഷത്തെ കണക്കു നോക്കിയിട്ട് ഒരു കുട്ടിക്കു് ശരാശരി 450 രൂപയിൽ കൂടുതൽ ആകെ വാർഷിക ചെലവു വന്നതായി കണ്ടിട്ടില്ല. അതായത് ഒരു ചെരുപ്പിന്റെയോ, ബാഗിന്റെയോ, ഷർട്ടിന്റെയോ ചെലവു പോലും ഒരു വർഷത്തേയ്ക്ക് ആകുന്നില്ല എന്ന് ചുരുക്കം !!!

കേരള സിലബസ് മോശമല്ലേ ?

2015ലെ SSLC റിസൽറ്റിന്റെ സമയത്ത് സോഷ്യൽ മീഡിയ കളിയാക്കലിന്റെ പൊങ്കാല ഇട്ട ഓർമ്മയാവും എല്ലാവർക്കും. പക്ഷേ അത് വെബ്‌സൈറ്റ് സംബന്ധമായ പിഴവായിരുന്നു എന്നത് പിന്നീട് മനസ്സിലായി എങ്കിലും വെളിവായ സത്യം ആരും ആഘോഷിച്ചില്ല. അല്ലെങ്കിലും അങ്ങനെയാണല്ലോ നെഗറ്റീവ് ആയത് ആഘോഷിക്കുവാനും സത്യം പുറത്തു വന്നാൽ കണ്ടില്ലെന്നു നടിക്കാനും മലയാളിക്കുള്ള കഴിവ് ലോകത്താർക്കും കാണില്ലല്ലോ...

പ്ലസ് വണ്ണിൽ എത്തിക്കഴിഞ്ഞ് CBSE കുട്ടികൾ ആദ്യ മാസങ്ങളിൽ തിളങ്ങും. ആഷ് പോഷ് ഇംഗ്ലിഷും ജാടകളും ഒക്കെ കണ്ട് കേരള സിലബസ് പഠിച്ച കുട്ടികളൊന്നു കിടുങ്ങും. പക്ഷേ ആദ്യ പരിഭ്രമം ഒന്ന് മാറി ആദ്യ പരീക്ഷ കഴിയുന്നതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിയും. ഒടുക്കം എല്ലാ വിഷയങ്ങൾക്കും മികച്ച വിജയം നേടി കേരള സിലബസിൽ നിന്ന് വന്നവർ തിളങ്ങി തുടങ്ങും. ഇത് വായിച്ച പടി വിശ്വസിക്കേണ്ട അടുത്തുള്ള പ്രശസ്തമായ പ്ലസ് റ്റു സ്കൂളിലെ അദ്ധ്യാപകരോട് ചോദിച്ചു മനസ്സിലാക്കൂ... പ്രശസ്തമായ ഒട്ടു മിക്ക എൻട്രൻസ് പരീക്ഷകളിലെ സ്ഥിതിയും ഇത് തന്നെ...

കേരള സിലബസ് ആരാണ് തയ്യാറാക്കുന്നത്?

ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ State Council of Educational Research and Training അഥവാ SCERT. പ്ലസ് വൺ, പ്ലസ് റ്റു ക്ലാസുകൾക്കുള്ള പുസ്തകങ്ങൾ NCERT അഥവാ National Council of Educational Research and Training ആണ് തയ്യാറാക്കുന്നത്.

2016 ഓടെ ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ പുതിയ പുസ്തകങ്ങളെത്തി. അടുത്തിടെ നടന്ന പഠനത്തെക്കുറിച്ച് കേൾക്കുവാനിടയായി. വിദേശ ഏജെൻസി നടത്തിയ താരതമ്യത്തിൽ കേരള സിലബസിന്റെ പുസ്തകങ്ങൾക്ക് ലോക നിലവാരമുണ്ട് എന്നതാണ് അത്..... ഇതും വായിച്ച പടി വിശ്വസിക്കേണ്ട പുതിയ പുസ്തകങ്ങൾ ഒന്ന് വായിച്ചു നോക്കൂ...

വലിയൊരു മാറ്റത്തിന് നമ്മൾ ഒരു നിമിത്തമാകട്ടെ... ഇനിയെങ്കിലും പൊതു ജനം സത്യം മനസ്സിലാക്കട്ടെ. ആയിരക്കണക്കിന് പൊതു വിദ്യാലയങ്ങൾ നടത്തുന്ന അത്ഭുതങ്ങൾ കണ്ടില്ലെന്നു നടിച്ച് അപൂർവ്വം ചില പൊതു വിദ്യാലയങ്ങളിലെ ക്വാളിറ്റി കുറവിനെ പൊലിപ്പിച്ചു സോഷ്യൽ മീഡിയയിലും മറ്റു ദ്രശ്യ ശ്രാവ്യ മാധ്യമങ്ങളിലും ഷെയർ ചെയ്യുന്ന ശീലം നമുക്ക് മാറ്റാം. മറിച്ച് അവ നടത്തുന്ന അത്ഭുതങ്ങൾക്ക് പ്രശസ്തി കൊടുക്കാം.

നമ്മളിൽ പലരും, ഇന്നുള്ള പ്രശസ്തരും പ്രമുഖരും എല്ലാം അത്തരം വിദ്യാലയങ്ങളിൽ നിന്ന് ഫോർമേഷൻ സ്വീകരിച്ചവരാണ് എന്നത് മറക്കാതിരിക്കാം. സർവ്വോപരി കുട്ടിയെ CBSE അല്ലെങ്കിൽ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കുവാനുള്ള തത്രപ്പാടിൽ ഈ മാസം പണം കണ്ടെത്തുവാൻ ഓടുന്ന രക്ഷകർത്താക്കളിലേയ്ക്ക് ഈ മെസ്സേജ് എത്തുന്നു എന്ന് ഉറപ്പു വരുത്താം. തെറ്റിധാരണകൾ മാറട്ടെ.. സകലർക്കും...

കൈയിൽ ഇരിക്കേണ്ടത് താഴെയും ആവശ്യമില്ലാത്ത വസ്തു കൈയിലും. ഇതായിരിക്കുമോ ന്യൂ ജെനെറേഷൻ...
16/08/2016

കൈയിൽ ഇരിക്കേണ്ടത് താഴെയും ആവശ്യമില്ലാത്ത വസ്തു കൈയിലും. ഇതായിരിക്കുമോ ന്യൂ ജെനെറേഷൻ...

Address

Kuthiramooli
Chittur
678506

Website

Alerts

Be the first to know and let us send you an email when 110 kv substation kollengode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share