DYFI Kannivayal

DYFI Kannivayal Revolution through online battlefield

23/10/2015

കമ്യൂണിസ്റ്റ് വിരോധികളോട്
ഒന്ന് ചോദിച്ചോട്ടേ......

എന്തേ.... നിങ്ങളീപ്രസ്ഥാനത്തെ
വെറുക്കുവാനുളള കാരണം... ?
എന്തിനാ നിങ്ങളീപ്രസ്ഥാനത്തെ
ഒളിഞ്ഞും തെളിഞ്ഞും അക്രമിക്കുന്നത്.. ?

ഏതൊരു പാർട്ടിയുടേയും
അടിസ്ഥാന ലക്ഷ്യം എന്നത് ജനസേവനവും നാടിന്റെ പുരോഗതിയുമല്ലേ..... ?
അങ്ങനെ നോക്കുകയാണെങ്കിൽ ഞങ്ങള്‍ക്കുമുണ്ട് ചോദിക്കുവാൻ ചിലതൊക്കെ....

1. ഗാന്ധിയുടെ പിൻമുറക്കാരെന്ന്
സ്വയം പ്രഖ്യാപിക്കുന്ന (അത്തരം ഗുണങ്ങളൊന്നുമില്ലാത്ത) കോൺഗ്രസുകാരോട്.... ഒരു ചോദ്യം

കേരള സംസ്ഥാനം രൂപീകൃതമായ
അന്നുമുതല്‍ നിങ്ങടെ അഞ്ച് മുഖ്യമന്ത്രിമാർ മാറിമാറി ഭരിച്ചില്ലേയിവിടെ...

ഈ കാലഘട്ടത്തിനുളളിൽ
സ്വന്തം കീശവീർപ്പിക്കുകയല്ലാതെ
ഖജനാവ് കട്ടുമുടിക്കുകയല്ലാതെ
എടുത്തു പറയാന്‍ എന്താണ്
നിങ്ങളീ നാടിനുവേണ്ടിചെയ്തത്... ?

ഇതുപോലൊരു ചോദ്യം
നിവർന്നുനിന്ന് ഞങ്ങളോട്
ചോദിക്കാൻ പറ്റ്വോ.... നിങ്ങക്ക്?
ഇല്ലെന്ന് ഞങ്ങള്‍ക്കറിയാം...

കാരണം നിന്റ്റെയൊക്കെ
വീട്ടിലെകുട്ടികൾ വിശേഷ-
ദിവസങ്ങളിൽ സ്കൂളില്‍ നിന്നും
അരിമേടിക്കുന്നകാര്യം നിനക്കറിയാം.....
നിന്റെയൊക്കെ വീട്ടിലെ
പ്രായമായവർ പലരും
പെൻഷൻ കൈപറ്റുന്നകാര്യവും
നിനക്കറിയാം....

നീയൊക്കെ ഇന്നനുഭവിക്കുന്ന സ്വാതന്ത്യ്രം എങ്ങനെവന്നെന്നും
അതിനുപുറകിലെ ഞങ്ങളുടെ
പൂർവ്വികരുടെ ത്യാഗമെന്തെന്ന-
പൂർണ്ണബോധ്യവും നിനക്കുണ്ട്.

ഇതൊക്കെ അറിയാവുന്ന
നീയെങ്ങനെയാ... കമ്യൂണിസ്റ്റ് വിരോധിയായത്....??
----------------------------------------------------

2. രാമരാജ്യം പുലമ്പിനടക്കുന്ന
RSS - BJP ക്കാരോട്...
(ഹിന്ദുവർഗ്ഗത്തെ ഉദ്ദരിക്കണം.
രാജ്യത്തിനെ സംരക്ഷിക്കണം എന്നതാണല്ലോ... നിങ്ങടെയൊരിത്.)

താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കൾക്ക്
ക്ഷേത്രപ്രവേശനത്തിന് സാധ്യമല്ലാത്തൊരു കാലമുണ്ടായിരുന്നു.
അറിയുമായിരിക്കുമല്ലോ... അല്ലേ... ?

എന്തേ... നിങ്ങടെ പൂർവ്വികർ
അതിനെതിരെയൊന്നും പ്രതികരിക്കാതെപോയി...
അവരും ഹിന്ദുക്കളായിരുന്നല്ലോ...
1925 ലും 1980 ലും രൂപീകൃതമായ
പ്രസ്ഥാനമല്ലേ... നിങ്ങടേത് എന്നിട്ടും
നിങ്ങക്കിതിനെതിരെ പ്രതികരിക്കാൻ
സമയം കിട്ടിയില്ലേ.... ?

ഇനി അറിവില്ലായ്മയാണ് നിങ്ങള്‍ക്കെങ്കിൽ പറഞ്ഞുതരാം
ഇതൊക്കെ കേരളത്തിന് നിർത്തലാക്കിയത് ഇതിനെതിരെ ശക്തമായി പ്രതികരിച്ചത് ഞങ്ങളുടെ പൂർവ്വികരാ... #കമ്മ്യൂണിസ്റ്റ് ആചാര്യന്മാരാ..... മറക്കാതിരിക്കുക.

എന്നിട്ടും നീയൊക്കെ
പുലമ്പിനടക്കുന്നു ഞങ്ങള്‍
ദൈവത്തിനും ഹിന്ദുക്കൾക്കുമെതിരാന്ന്.... കഷ്ടം

ഇന്നുമുണ്ട് വയനാടൻഉൾക്കാടുകളിൽ
അവർണ്ണരെന്ന് മുദ്രകുത്തപെട്ട് നീതിയും സ്വാതന്ത്ര്യവുമൊക്കെ നഷ്ടപ്പെട്ടൊരു ഹിന്ദുസമൂഹം അവരെയൊക്കെ ഇന്നിന്റെ മുഖധാരയിലേക്ക് കൈപിടിച്ചുയർത്താൻ നിന്നെക്കൊണ്ടൊക്കെ സാധിക്കുമോ..? അവരും പിറവിയെടുത്തത് ഇതേരാമരാജ്യത്തിലെ ഹിന്ദുസമൂഹത്തിലാ മറക്കാതിരിക്കുക.

കൈപിടിച്ചുയർത്തുന്നതുപോയിട്ട് അവർക്കുവേണ്ടി ചെറുവിരളനക്കാൻ നിന്നെക്കൊണ്ട് സാധിക്കുമോ.. ?ഇല്ലെന്നും ഞങ്ങൾക്കറിയാം

ഇന്നിട്ടും നീ പുലമ്പുന്നതോ രാമരാജ്യത്തേയും ഹിന്ദു സമൂഹത്തേയുംപറ്റി.... #ത്ഫൂ
-----------------------------------------------

3. ലീഗിനോട് ഞങ്ങള്‍ക്കൊന്നും
പ്രത്യേകിച്ച്പറയാനില്ല.
കാരണം പെണ്ണുപിടിയനെ കുഞ്ഞാപ്പാനും മറ്റുവിവരദോഷികൾക്ക് ഉയര്‍ന്ന സ്ഥാനമാനത്ത് പ്രതിഷ്ഠിച്ചനിങ്ങൾ ആദ്യം മൂരിയെന്ന പേര്മാറ്റീട്ട് വാ.... അതിനുശേഷം സംസാരിക്കാം.
----------------------------------------------------

4. ഒരു രാഷ്ട്രീയമില്ലാത്തവരോട്.

കമ്യൂണിസ്റ്റുകാര് കൊലപാതകിതളാണ് അക്രമികളാണ് എന്നൊക്കെ നിങ്ങള്‍ പറയുന്നില്ലേ... എങ്കില് ഞങ്ങളൊന്ന് ചോദിച്ചോട്ടേ. ..

കേരളത്തിൽ ഇത്രയും കൂടുതൽ പേരെ നഷ്ടപ്പെട്ട വേറൊരു സംഘടനയെ ചൂണ്ടികാട്ടാൻ പറ്റുമോ...നിങ്ങക്ക് ?
അതിൽ #അഴീക്കോടൻ #സുധീഷ് മുതലായ മികച്ച നേതാക്കന്മാരെ.

സ്വന്തം കൂടെപിറപ്പുകൾ ആയുസ്സെത്താതൊടുങ്ങുമ്പോൾ ഇരുകൈയ്യുംകെട്ടി നോക്കിനിൽക്കണമെന്നാണോ നിങ്ങള് പറയുന്നത്????
ഒപ്പംനടക്കുന്നവന്റ്റെ ജീവന്‍ രക്ഷിക്കണമെങ്കിൽ ആയുധമല്ലാതെവേറൊരു മാർഗ്ഗമില്ലെങ്കിൽ ഞങ്ങളും പോരാടുകതന്നെയല്ലേവേണ്ടത്??
എന്നിട്ടും അവര്മാന്യന്മാരും നമ്മള് അക്രമികളാവുന്നതെങ്ങനാന്നാ
ഞങ്ങൾക്ക് മനസ്സിലാവാത്തത്

ഒരുതരത്തിൽ നിങ്ങളെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല കാരണം നിങ്ങള്‍ അറിയുന്ന വാർത്തകളെ ആശ്രയിച്ചാണ് നിങ്ങളുടെവിശകലനവും നിഗമനവുമെല്ലാം

എന്നാല്‍ നമ്മുക്ക്ചുറ്റുമുളള നമ്മുക്ക് വാർത്തകളെത്തിച്ചുതരുന്ന മാധ്യമങ്ങൾ എന്തിനുവേണ്ടി നിലകൊളളുന്നതെന്നോ അവരുടെ ഉദ്ദേശശുദ്ധിയെന്താണെന്നോ നിങ്ങളെന്ന് മനസ്സിലാക്കുന്നുവോ അന്നുമാറും നമ്മുടെ നാടിന്റെ മുഖഛായയും ഞങ്ങളോടുളള വിദ്വേഷവും
---------------------------------------------

കളളകഥകളും കൊളളരുതായ്മയും കൈമുതലാക്കിയ മാധ്യമഹിജഡകളയും
അക്രമ രാഷ്ട്രീയത്തിലുടെയും ഞങ്ങളെയങ്ങില്ലാതാക്കികളയാം എന്നാണ് നിങ്ങടെയൊക്കെ ധാരണയെങ്കിൽ

ഇടനെഞ്ചിൽ കൈചേർത്ത്
തോളോടുതോളുരുമ്മി
ചെങ്കൊടി വാനിലുയർത്തി
പൂർവ്വികസ്മരണയെ നെഞ്ചോട്ചേർത്ത്
ഞങ്ങളുറക്കെ പറയുന്നു.

നേരറിയുന്നൊരു ജനതയുണ്ടിവിടെ
അവരുടെ ഇടനെഞ്ചിൽ കുടികൊളളുന്നൊരു പ്രസ്ഥാനമുണ്ടിവിടെ.... മറക്കാതിരിക്കുക

അക്രമം ഞങ്ങളുടെ പാതയല്ല പക്ഷെ നാടിനുവേണ്ടി നേരിനുവേണ്ടി ആയുധമേന്തേണ്ടിവന്നാൽ ഞങ്ങളത് ചെയ്കതന്നെചെയ്യും .....................

23/10/2015

ഇനി വരാൻ പോകുന്ന ഒരു വാർത്ത ...
ചാണകത്തിൽ ചവിട്ടിയതിനു യുവാവിന്റെ കാൽ
തല്ലിയൊടിച്ചു😜
ചാണകം ദേശീയ തീട്ടമായി അംഗീകരിക്കണം
_ ആർ.എസ്.എസ്
സഭ്യത അൽപം കുറഞ്ഞു. സദയം ക്ഷമിക്കണം 😆😆

23/10/2015
19/10/2015

പണ്ട് ആലപ്പുഴയിലാണ് സംഭവം. പാവങ്ങളായ കയർ തൊഴിലാളികൾ പണികഴിഞ്ഞ് മടങ്ങുന്ന വഴിയിലുള്ള ഒരു പാലത്തിന്റെ തുടക്കത്തില് ഒരു ഗുണ്ട ഇരിക്കുമായിരുന്നു- പാലം വഴി പോകണമെങ്കില് ഗുണ്ടാപ്പിരിവ് കൊടുക്കണം. അല്ലെങ്കില് അടിച്ചെടുത്ത് ആറ്റിലിടും. പലരും കരഞ്ഞുകൊണ്ടാണ് കൈയിലുള്ളതുകൊടുത്തത്- അത്രേ കൂലിയായി കിട്ടൂ- പാവപ്പെട്ടവരാണ്. അവസാനം, ഇതറിഞ്ഞ ഒരാള് ഒറ്റയ്ക്ക് അങ്ങോട്ട് ചെന്നു. ഗുണ്ട കാശു ചോദിച്ചു. "പാലം കടക്കണമെങ്കില് കാശു താ"... നെഞ്ചുംകൂടിനിട്ട് ഒരു ചവിട്ട്! ഗുണ്ടയതാ ആറ്റില്. അതിനുശേഷം അവിടെ പിരിവുമില്ല. ഗുണ്ടയുമില്ല! ഗുണ്ടയെ അടിച്ചിട്ട ആ ധീരന് ആരായിരുന്നെന്നറിയാമോ? നമ്മുടെ പ്രിയങ്കരനായ വി.എസ്.!

അവലംബം : കലാകൌമുദി , വി എസിന്റെ പിറന്നാളിനോട് അനുബന്ധിച്ച് കൊടുത്ത ലേഖനത്തിൽ നിന്നും —

19/10/2015

ഹൃദയത്തിന്‍റെ മതമെന്ത്?
പന്നിയെ വേട്ടയാടാന്‍ പോയി അബദ്ധത്തില്‍ വെടിയേറ്റു മരിച്ച ഹിന്ദു യുവാവ് വിജേഷിന്‍റെ ഹൃദയം മുസ്ലിമായ ഷംസുദ്ദീന്‍റെ ശരീരത്തില്‍ മിടിച്ചു തുടങ്ങി. ഇത്രയും മനോഹരമായ ഒരു മതേതര സംഭവം ഈ അടുത്തകാലത്തൊന്നും നടന്നതായി ഓര്‍മയില്ല. പന്നിയെ തിന്നുന്ന ഹിന്ദുവിന്‍റെ ഹൃദയം പന്നിയെ തിന്നാത്ത മുസ്ലിമിന് ചേരുമോയെന്ന് വര്‍ഗീയവാദികള്‍ ചര്‍ച്ച ചെയ്യട്ടെ.
മരണത്തെ മുന്നില്‍ കാണുമ്പോൾ മാത്രമാണ് ഇന്ന് പലരും മതങ്ങളുടെ അപ്പുറമുള്ള ലോകത്തെ കുറിച്ച് ചിന്തിക്കുന്നത്. ഗോവധത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ആള്‍ ഒരപകടത്തില്‍ പെട്ട് രക്തം വാര്‍ന്ന് മരണത്തോടക്കുമ്പോൾ ശരീരത്തിലേക്ക് കയറ്റുന്ന രക്തതുള്ളികള്‍ പശുവിനെ തിന്നാത്ത ആളുടേതാകണമെന്ന് വാശി പിടിക്കുമോ? പിന്നെ എന്തിനാണ് ഭക്ഷണത്തിന്‍റെ പേരിലുള്ള ഈ പോര്.
ഇത്തരം സംഭവങ്ങള്‍ എങ്കിലും നിങ്ങളെ പോലുള്ളവരുടെ കണ്ണു തുറപ്പിക്കട്ടെ....
ഇവിടെ തീരുന്നില്ല മതേതരത്വം. അഞ്ചു പേരുടെ ശരീരത്തിലാണ് വിജേഷിന്‍റെ വിവിധ അവയവങ്ങള്‍ തുന്നി ചേര്‍ത്തിരിക്കുന്നത്. ഇതിന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരിലും മറ്റു ജീവനക്കാരിലും ഹിന്ദുവും, മുസ്ലിമും, കൃസ്ത്യാനിയും എല്ലാം ഉണ്ട്.
വര്‍ഗീയതയുടെ പേരു പറഞ്ഞ് ചേരി തിരിയുന്നവര്‍ കാണുക. നിങ്ങളാകാം നാളെ ഈ സ്ഥാനത്ത്. മരണം കാത്തു കഴിയുമ്പോൾ ഈ ചെയ്തികള്‍ ഒരു ഭാരമായി തോന്നരുതെങ്കില്‍, സമയം ഇനിയും വൈകിയിട്ടില്ല, നിങ്ങള്‍ക്ക് സ്വയം തിരുത്താം. ഹൃദയമുള്ളവര്‍ കാണട്ടെ, സ്വയം തിരുത്തട്ടെ...

19/10/2015

കണ്ണൂർ ജില്ലയിൽ വൻകലാപത്തിനു ആർ എസ് എസ് ശ്രമം...
തുടർച്ചയായി ആർ എസ് എസ് കേന്ദ്രത്തിൽ നിന്നും
വൻ ആയുധ ശേഖരം പിടികൂടി ...
കഴിഞ്ഞ ദിവസം ബിജെപി വൈസ് പ്രസിഡന്റിന്റെ വീട്ടിൽ നിന്നും പിടികൂടിയത് ഞെട്ടലോടെയാണ് വീക്ഷിച്ചത് ...
വീണ്ടും ഇന്നിതാ Rss കേന്ദ്രത്തിൽ നിന്നും പിടികൂടിയിരിക്കുന്നു ,
ഇലക്ഷൻ അട്ടിമറിക്കാൻ
ഉള്ള ഗൂഡലൊചനയുടെ
ഫലമായുള്ള ആയുധ ശേഖരം ആണെന്നാണ് പുറത്ത് വിടുന്ന വിവരങ്ങൾ ...

19/10/2015
19/10/2015

😢 വർഗീയതയുടെ നൂറ്റാണ്ടിൽ ജനിച്ചു പോയ യുവത്വത്തിന്റെ രോദനം😢

എ.ആർ.റഹ്മാൻ്റെ യും യേശുദാസിന്റെയും പാട്ടുകൾ കേൾക്കുമ്പോൾ അവയെ ചങ്കു പറിച്ച് സ്നേഹിക്കുമ്പോൾ അവിടെ വർഗീയത ഇല്ല..

സഹീർ ഖാനെയും സച്ചിൻ ടെൻടുൽക്കറെയും ഒരുമിച്ചു ഒരു കളികളത്തിൽ കാണുമ്പോൾ അവിടെയും ഇല്ല വർഗീയത..

ഹിന്ദു മുസൽമാൻ ക്രൈസ്തവൻ അണിനിരക്കുന്ന ഇന്ത്യന്‍ ആർമിയിൽ ഇല്ല വർഗീയത..

ഷാജഹാൻ പണി കഴിപ്പിച്ച തജ്മഹൽ കാണാന്‍ വരുന്നവനും പത്മനാഭന്‍റെ നിധി കോട്ട കാണാൻ വരുന്നവനും ഇല്ല വർഗീയത..

പിന്നെ ഈ നാറിയ രാഷ്ട്രീയ കളികൾക്ക് വേണ്ടി എന്തിനാണ് ഈ വർഗീയത..

എനിക്കു ജാതിയില്ല മതമില്ല ഞാൻ വെറും "പാർട്ടിക്കാരൻ" എന്ന പറയുന്നവനും തലപ്പാവു ചുറ്റിയവനെയും കൊന്ത കൈലുള്ളവനെയും കുറി തൊട്ടവനെയും വെറുപ്പ്..

പോത്തിനെയും പന്നിയെയും പട്ടിയെയും മറയാക്കി തമ്മിലടിക്കുന്നവൻ വേറെ..

വിദ്യ പറഞ്ഞു കൊടുക്കുന്ന ഒരു വിദ്യാലയം പോലും വിളക്ക് കത്തിച്ച് ഉത്ഘാടനം ചെയ്യാൻ കഴിയില്ലന്നു പറയുന്ന രാഷ്ട്രീയ പ്രമുഖർ വേറെ..

ജാതിയും മതവും തിരിച്ച് തിരിച്ച് നീയൊക്കെ കൂടെ ഈ നാട് കുട്ടി ചോറാക്കും...

ഇളയ ദളപതി വിജയ് സിനിമയില്‍ പറഞ്ഞ ഡയലോഗ് അണേലും അത് വളരെ ശരിയാണ്.. മുസ്ലീം ഫ്രണ്ട് ഇല്ലാത്ത ഒരൊററ ഹിന്ദുവിനെയൊ ക്രിസ്ത്യാനിയെയോ നിനക്കൊക്കെ ഇന്ത്യയില്‍ കാട്ടി തരാൻ പറ്റ്വോ...

പറ്റത്തില്ല.. കണ്ടിയിടും നീയൊക്കെ....

ഇനി എന്‍റെ പ്രിയ സുഹൃത്തുക്കളോട്.. സഹോദരൻമാരോട് ഒരുവാക്ക്..

രാഷ്ട്രീയ വിജയങ്ങൾക്കും സ്വാർത്ഥ താൽപ്പര്യങ്ങൾക്കും വേണ്ടി പല നികൃഷ്ട ജീവികളും നിങ്ങളെ മതപരമായും രാഷ്ട്രീയപരമയും സ്വാധീനിച്ചേക്കാം....

ഒന്നോർക്കുക നീ ജീവിക്കുന്ന ഈ സമൂഹത്തിൽ സ്നേഹം കൊണ്ട് കീഴടക്കാൻ കഴിയാത്തതായി ഒന്നുമില്ല.. സഹജീവികളോട് കരുണയും സൌഹൃദവും കാണിക്കൂ..

വാൽകഷ്ണം: സകല മലരൻമാരോടും ചേർത്ത് പറയുവാ.. എനിക്കെൻ്റെ മുഹമ്മദിനെയും ജോസഫിനെയും രാമനെയും എക്കാലവും ചങ്ങായി മാരായി തന്നെ വേണം.. അതിനിടയ്ക്ക് പന്നി പോത്ത് പട്ടി നിലവിളക്ക് എന്നും പറഞ്ഞു വന്നാലുണ്ടലോ..അടിച്ച് അടിയാധാരം കലക്കും നമ്മള്‍.

😢 വർഗീയതയുടെ നൂറ്റാണ്ടിൽ ജനിച്ചു പോയ യുവത്വത്തിന്റെ രോദനം😢

16/10/2015

ഒരു തോണിയിലെ മൂന്ന് യാത്രക്കാർ ബി ജെ പി, മുസ്ലിംലീഗ്,കമ്മ്യൂണിസ്റ്റ്‌ എന്നിങ്ങനെ വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരായിരുന്നു.
പുഴയുടെ ആഴമുള്ള ഭാഗത്ത് എത്തിയപ്പോൾ യാത്രക്കാർ തോണിക്കാരനോട് ചോദിച്ചു :ഇപ്പോൾ തോണി മറിഞ്ഞാൽ നിങ്ങൾ ഞങ്ങളിൽ ആരെയാണ് ആദ്യം രക്ഷിക്കാൻ ശ്രമിക്കുക?
തോണിക്കാരൻ മറുപടി പറഞ്ഞു: ഞാൻ തീർച്ചയായും കമ്മ്യൂണിസ്റ്റ് കാരനെ ആദ്യം രക്ഷിക്കും.
യാത്രക്കാർ അതിനുള്ള കാരണം അറിയാൻ ആഗ്രഹം പ്രകടിപ്പിച്ചു.
അപ്പോൾ തോണിക്കാരൻ പറഞ്ഞു: എന്റെ തോണി മറിഞ്ഞാൽ അതിലെ എല്ലാ യാത്രക്കാരെയും രക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കമ്യൂണിസ്റ്റ് കാരനെ രക്ഷിച്ചാൽ നിങ്ങളിൽ മറ്റു രണ്ടു പേരെ കൂടി രക്ഷിക്കാൻ മരണം വരെ അവൻ എന്റെ കൂടെ ഉണ്ടാകും.ലീഗുകാരനെയോ ബിജെപി കാരനെയോ ആദ്യം രക്ഷപ്പെടുത്തിയാൽ വെള്ളത്തിൽ വീണുകിടക്കുന്ന ഹിന്ദുവിനെയും മുസ്ലീമിനെയും മാത്രമെ അവർ കാണൂ. അവരിലെ ജീവനു വേണ്ടി പിടയുന്ന മനുഷ്യനെ കാണാൻ ഒരു കമ്മ്യൂണിസ്റ്റ് കാരന് മാത്രമേ കഴിയൂ...

Address

Kannivayal Kasargod, India, Asia, Earth, Universe, Milkey Way
Chittarikkal
670511

Website

Alerts

Be the first to know and let us send you an email when DYFI Kannivayal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share