24/09/2021
സ്വന്തം പുത്രനെ കുത്തിയോട്ട ചടങ്ങിൽ പങ്കെടുപ്പിക്കാൻ തോളിലേറ്റി ഭക്തിയോടെ കൊണ്ടുപോകുന്ന പിതാവ്. ടൈംസ് ഓഫ് ഇന്ത്യയിൽ ഒരു ചിത്രം വരിക എന്നത് തന്നെ അഭിമാനകരമാണ്. പക്ഷേ വസ്തുത എന്തെന്നാൽ ഈ ചിത്രത്തിൽ കാണുന്ന പിതാവ് കരവാരം തോട്ടയ്ക്കാട് സ്വദേശിയായ ഒരു കമ്മ്യൂണിസ്റ്റ് പണ്ഡിതനാണ്. ഇപ്പോൾ ഈ ചിത്രം കാണുമ്പോൾ തന്നെ ഇദ്ദേഹത്തിന് അപമാനം കൊണ്ട് താൻ ചെറുതായി പോകും പോലെ തോന്നുന്നു😄
കാരണം ഈ അന്തംവിട്ട കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ഒരു തികഞ്ഞ നിരീശ്വരവാദിയും, അവിശ്വാസിയും, സർവ്വോപരി മേഖലയിലെ സഖാക്കളെ കമ്മ്യൂണിസത്തിന്റെ അന്തസത്തകൾ പഠിപ്പിക്കുന്ന ഒരു കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ കൂടിയാണ്!!!!
നിലവിളക്ക് ഏന്തിയ ഹൈന്ദവ സ്ത്രീകളെ 'കുലസ്ത്രീകൾ' എന്ന് വിളിച്ച് സ്ഥിരം ആക്ഷേപിക്കുകയും, വനിതാ മതിൽ, ശബരിമല വിഷയം തുടങ്ങിയവയിൽ ഹൈന്ദവ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും നഖശിഖാന്തം എതിർക്കുകയും അവസരം കിട്ടുമ്പോൾ എല്ലാം സോഷ്യൽ മീഡിയകൾ വഴി കേന്ദ്രസർക്കാറിനെയും പ്രധാനമന്ത്രിയെയും അവഹേളിക്കുകയും ചെയ്യുന്നത് ഈ സർക്കാർ ജീവനക്കാരന്റെ സ്ഥിരം ഹോബിയാണ്.
പറഞ്ഞുവന്നത് എന്താന്ന് വെച്ചാൽ സൈബർ ലോകത്തും നാടുനീളെയും കമ്മ്യൂണിസവും യുക്തിവാദവും പറഞ്ഞു നടക്കുമ്പോഴും സ്വന്തം ജീവിതത്തിൽ വിശ്വാസവും ആചാരങ്ങളെ സംരക്ഷിക്കലും നടത്തുന്ന ഇത്തരം ഉണ്ണാക്കൻമാരെ കുറഞ്ഞപക്ഷം കൂട്ടത്തിൽ ഉള്ളവർ എങ്കിലും മനസ്സിലാക്കുക.