12/06/2020
10/6/2020
എന്റെ ഈ കുറിപ്പിനെ എനിക്ക് മേൽ പറഞ്ഞ തീയതിയുടെ പേരിൽ എഴുതാനാണ് തോന്നുന്നത്
തിരുവനന്തപുരം ജില്ലയുടെ വടക്കൻ പ്രദേശമായ ആറ്റിങ്ങൽ പട്ടണത്തോടു ചേർന്നുകിടക്കുന്ന കരവാരം ഗ്രാമപഞ്ചായത്തിൽ മേൽ പറഞ്ഞ തീയതി രാത്രി ഒരു മണിയോട് അടുത്തപ്പോൾ വിദേശത്തുനിന്നു നാട്ടിലേക്ക് വന്ന ഒരു ചെറുപ്പക്കാരൻ തിരുവനന്തപുരം വിമാത്താവളത്തിൽ വിമാനമിറങ്ങി, കേരള സർക്കാർ നൽകിയ നിർദേശപ്രകാരം ആ ചെറുപ്പക്കാരൻ, എയർപോർട്ടിൽ കാത്തുനിന്നു, തനിക് പോകാനുള്ള വാഹനം ഉടൻ എത്തുമെന്ന് പതീക്ഷിച്ഛ്, ഒരുപാട് നേരത്തെ കാത്തിരിപ്പിനൊടുവിൽ അവൻ ലഭിച്ച നിർദേശം, സ്വന്തം വീട്ടിൽ പോയി ഒരാഴ്ച ഹോം കോറന്റയൻ നോക്കാനായിരുന്നു, ഇതുകേട്ട ചെറുപ്പക്കാരൻ ഒന്ന് ഭയന്നു, അവൻ ഭയക്കാനുള്ള കാരണം അവന്റെ വീടായിരുന്നു, പഞ്ചായത്തിന്റെ സഹായത്തോടെ ലഭിച്ച ഒരു ചെറിയ വീട്ടിൽ, തന്റെ കുടുംബത്തെ ഒരു മഹാമാരിയുടെ സംശയത്തിനു പോലും വിട്ടുകൊടുക്കാൻ അവനല്ല ഒരു മകനും തയാറാവില്ല, ഒരു പരിധി കഴിജപ്പോൾ ആ ചെറുപ്പക്കാരൻ പഞ്ചായത്ത് മെമ്പറെ വിളിച്ചു, കാര്യമവതരിപ്പിച്ചു, കരവാരം പഞ്ചായത്തിലെ 16 ആം വാർഡ് മെമ്പർ എം എം ഏല്യാസ് കാര്യങ്ങൾ വ്യക്‌തമായി കേട്ടു, പഞ്ചായത്ത് മെമ്പർ തന്റെ ഫോൺ കോൺടാക്ടഇലുള്ള പഞ്ചായത്ത് സെക്രട്ടറി മുതൽ തഹസിൽദാറെ വരെ വിളിച്ചു, എല്ലായിടത്തുനിന്നും ലഭിച്ച മറുപടി ഞങ്ങൾക്ക് ഇവിടെ ഫുൾ ആയി എന്നായിരുന്നു, 18ആമത്തെ അടവെന്ന നിലയിൽ മെമ്പർ തഹസിൽദാറെ വിളിച്ചു സ്വരം ഒന്ന് കടുപ്പിച്ചു പറഞ്ഞു, """"ഈ ചെറുപ്പക്കാരന്റെ വീട് കേരളത്തിന്റെ മുൻ ആരോഗ്യസെക്രട്ട്രറിയുടെ വീടിന്റെ മതിലിനോട് ചേർന്നാണ് അദ്ദേഹത്തിന്റെ 85 വയസ്സ് കഴിജ്ജ അമ്മ ആ വീട്ടിൽ കഴിയുകയാണ്, ഈ ചെറുപ്പക്കാരൻ എന്തെങ്കിലും പ്രശ്നം ഉണ്ടണ്ടായാൽ നിങ്ങളെല്ലാവരും ഇതിന് സമാദാനം പറയേണ്ടിവരും """", ഫോൺ വെച്ച് അല്പസമയം കഴിജപ്പോൾ തിരികെ വിളിയെത്തി, നിലമേൽ ഒഴിവുണ്ട് അങ്ങോട്ട് പോകാമെന്ന്, 😅 ഇതൊരു യാഥാർത്യമാണ് അല്ലെങ്കിൽ ഒരോര്മപെടുത്തലാണ് ദിവസേന വാർത്താസമ്മേളനം നടത്തി പ്രവാസികൾ മുഴുവൻ നാട്ടിലേക്ക് വന്നാലും ഞങൾക്ക് അവരെ കൃത്യമായി കോറന്റയൻ ചെയ്യാൻ കഴിയുമെന്ന് പറയുന്ന സർക്കാരിനോടുള്ള ഒരു സാദാരണ പൗരന്റെ ചോദ്യമാണ്, എന്റെ ചെറിയ വീട്ടിൽ നിങ്ങൾ ചാനൽ പരസ്യം ചെയുമ്പോൾ ശ്രീനാഥ് ഭാസി അഭിനയിക്കുന്നപോലെയുള്ള മുറികളില്ല , ഒരു നല്ല ബാത്‌റൂമ്ഇല്ല, നിങ്ങൾ പറയുന്ന സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കാൻ സൗകര്യങ്ങളില്ല, ഞങൾ എന്താണ് ചെയ്യേണ്ടത്, ഫേസ്ബുക്കിൽ ബ്രേക്ക് ദി ചെയിൻ എന്ന് ഹാഷ് ടാഗ് ചെയ്യാൻ എളുപ്പമാണ്, യാഥാർഥ്യബോധം നഷ്ടപ്പെടാത്ത ഒരു തലമുറ ഈ സർക്കാരിനോട് ചോദിക്കുന്ന ന്യായമായ ചോദ്യമാണ്, അവകാശവാദങ്ങൾ ആവാം അതിന് സമയമുണ്ട്, ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്, നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങളാണെങ്കിൽ അതിന് നിങ്ങൾക് തീര്ച്ചയായും ഒരു പോസറ്റീവ് റിസൾട്ട് ലഭിക്കും, ദയവ് ചെയ്ത് കോറോണയെ ഒരു അവസരമാക്കരുത്, !!!!!!