കേരള സിവിൽ ഡിഫെൻസ് വർക്കല

കേരള സിവിൽ ഡിഫെൻസ് വർക്കല കേരള അഗ്നിശമന രക്ഷ സേനയുടെ കീഴിൽ പരി?

വർക്കല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന് പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ അനുവദിച്ചുദീർഘനാളായി നിലനിന്നിരുന്ന നാടിന്റെ ഒരു ആവ...
22/11/2021

വർക്കല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന് പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ അനുവദിച്ചു

ദീർഘനാളായി നിലനിന്നിരുന്ന നാടിന്റെ ഒരു ആവശ്യം കൂടി നിറവേറ്റപെടുകയാണ്.

വർക്കല ഒരു ടൂറിസം കേന്ദ്രമാണ്. പ്രധാനമായും റസ്റ്റോറന്റ് കളും റിസോർട്ടുകളും കൂടുതൽ ഉള്ളത് വർക്കല ഹെലിപാഡ് മുതൽ തിരുവമ്പാടി വരെയുള്ള സ്ഥലത്താണ്.

ഈ പ്രദേശത്ത് ഇടുങ്ങിയ വഴികളാണുള്ളത്.
ഒരു തീപിടുത്തമോ, അപകടമോ സംഭവിച്ചാൽ ഫയർഫോഴ്സിന്റെ വലിയ വാഹനം കടന്നുപോകാൻ സാധിക്കുകയില്ല.

അതുകൊണ്ട് ഫയർഫോഴ്സിന്റെ ചെറിയ വാഹനത്തിനു വേണ്ടി നിരവധി നിവേദനങ്ങൾ നൽകി.
എം എൽ എ നേരിട്ട് ഫയർഫോഴ്സ് ഡയറക്ടറെ കണ്ടു സംസാരിച്ചു, ഇപ്പോൾ അതിനു ഫലം ഉണ്ടായി.

വർക്കലയ്ക്ക് പുതിയ ഒരു ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ അനുവദിച്ചു.

എല്ലാ ആധുനിക സംവിധാനങ്ങളും ഉള്ള വാഹനമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

തീ പിടുത്തം ഉണ്ടായാൽ തീയണയ്ക്കാൻ ആവശ്യമായ വെള്ളവും, വാതക ചോർച്ച ഉണ്ടായി തീപിടിച്ചാൽ, അണയ്ക്കാൻ ഫോഗിങ് സമ്പ്രദായവും,വാഹന അപകടം ഉണ്ടായാൽ മുറിച്ചു മാറ്റുന്നതിന് ഹൈഡ്രോളിക് കട്ടിങ് മെഷീനും മരം മുറിച്ചു മാറ്റുന്നതടക്കമുള്ള സംവിധാനം ഈ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട് .

ഇന്ന് വർക്കല ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ എം എൽ എ അഡ്വ വി ജോയ് നിർവഹിച്ചു .

എമർജൻസി കിറ്റ്
16/10/2021

എമർജൻസി കിറ്റ്

16/10/2021
2021-ലെ കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര സർക്കാരിന്റെ "അതി ഉത്കൃഷ്ട സേവാ പതകി"ന്  അർഹയായ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഡയ...
19/07/2021

2021-ലെ കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര സർക്കാരിന്റെ "അതി ഉത്കൃഷ്ട സേവാ പതകി"ന് അർഹയായ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഡയറക്ടർ ജനറൽ ഡോ.ബി.സന്ധ്യ ഐ.പി.എസ് അവർകൾക്കു കേരള അഗ്നി രക്ഷാ സേനാ സിവിൽ ഡിഫൻസിൻ്റെ ഒരായിരം അഭിനന്ദനങ്ങൾ...

19/07/2021
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് സിവിൽ ഡിഫൻസ് അംഗമായിരുന്ന കൊല്ലം കൊട്ടാരക്കര നിലയത്തിലെ അനുജിത്ത് മാതൃകാപരമായ പ്രവർത്തനങ്...
07/07/2021

കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് സിവിൽ ഡിഫൻസ് അംഗമായിരുന്ന കൊല്ലം കൊട്ടാരക്കര നിലയത്തിലെ അനുജിത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരവേ അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു ഈ ജൂലൈ 22 ഒരു വർഷം തികയുന്നു. അദ്ദേഹത്തിന്റെ സഹധർമ്മിണി *ജിൻസി രാജു* ഇന്ന് നമ്മുടെ സേനയ്ക്ക് തന്നെ അഭിമാനമായി മാറുന്ന രീതിയിൽ അനുജിത്ത് ബാക്കിവച്ചുപോയ സേവനപ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് ബഹുമാനപ്പെട്ട ഡയറക്ടർ ജനറൽ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഹോം ഗാർഡ്സ് &സിവിൽ ഡിഫൻസ് ബി സന്ധ്യ ഐ പി എസ് അവർ കളിൽനിന്നും സിവിൽ ഡിഫൻസ് അംഗത്വം ഏറ്റുവാങ്ങി.

സിവിൽ ഡിഫെൻസ് ഫോഴ്സ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം ഡോക്ടർ ബി സന്ധ്യ ഐ പി എസ്സ് നിർവഹിക്കുന്നു
06/07/2021

സിവിൽ ഡിഫെൻസ് ഫോഴ്സ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം ഡോക്ടർ ബി സന്ധ്യ ഐ പി എസ്സ് നിർവഹിക്കുന്നു

ലോക പരിസ്ഥിതി ദിനമായ ഇന്നലെ വർക്കല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ അനിൽകുമാർ സാർ ഫലവൃക്ഷ ത...
06/06/2021

ലോക പരിസ്ഥിതി ദിനമായ ഇന്നലെ വർക്കല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ അനിൽകുമാർ സാർ ഫലവൃക്ഷ തൈകൾ നട്ടു സിവിൽ ഡിഫൻസ് കോർഡിനേറ്റർ സാബു സാർ സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ടിൻസ് വാർഡൻമാരായ സാജു, ഫൈസൽ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Address

Chirayinkeezhu
695141

Telephone

+914702607700

Website

Alerts

Be the first to know and let us send you an email when കേരള സിവിൽ ഡിഫെൻസ് വർക്കല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share