27/12/2024
ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് ----------------------------
പ്രിയപ്പെട്ടവരെ,
പുളിങ്ങോം പാലാന്തടം മേഖലകളിൽ മഞ്ഞപിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ആരോഗ്യ വകുപ്പ് നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്, കാസര്കോഡ് ജില്ലയിൽ മഞ്ഞപിത്തം റിപ്പോർട്ട് ചെയ്ത ആളുകളുമായി സമ്പർക്കം ഉള്ളവർക് ആണ് ഇപ്പോ രോഗം വന്നിട്ടുള്ളത്,
പുളിങ്ങോം ഉറൂസ്, പുളിങ്ങോം ഉത്സവം എന്നിവ അടുത്ത മാസം നടക്കുന്ന സാഹചര്യത്തിൽ മഞ്ഞപിത്തം തുടക്കത്തിൽ തന്നെ നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ രോഗം അതി വേഗം പടർന്നു പിടിക്കാനുംരോഗം ഗുരു തരാവസ്ഥയിൽ ആയാൽ മരണ കാരണം ആകാനും സാദ്യത ഉണ്ട്,അത് കൊണ്ട് രോഗ ലക്ഷണങ്ങൾ നിസാരമായി കാണാതെ ഉടൻ ചികിത്സ തേടേണ്ടതാണ്,
*രോഗം ബാധിച്ചവർ രോഗം മാറിയാലും ആരോഗ്യ വകുപ്പിന്റെ അനുവാദം ഇല്ലാതെ പൊതു ചടങ്ങിൽ പങ്കെടുക്കരുത്, മറ്റു ബന്ധു വീടുകളിൽ പോയി താമസിക്കരുത്
*പനി, ഛർദി, മറ്റു മഞ്ഞ പിത്ത ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ പ്രവർത്തകരെ അറിയിച്ചു പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തി ടെസ്റ്റ് ചെയ്യുകയും പൊതുചടങ്ങുകളിൽ നിന്നും വിട്ട് നിൽക്കുകയും ചെയ്യേണ്ടതാണ്
. ഇപ്പോ രോഗം ഉള്ളവരുടെ വീട്ടിൽ നിന്നു 15 ദിവസത്തിനുള്ളിൽ ഭക്ഷണം വെള്ളം ഉപയോഗിച്ചവർ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു ടെസ്റ്റ് ചെയ്യേണ്ടതാണ്
* ഭക്ഷണ വിതരണ സ്ഥാപനത്തിലെ ഒരു തൊഴിലാളിക്ക് മഞ്ഞപ്പിത്തം ബാധിച്ചാൽ കൂടെ ജോലി ചെയ്യുന്ന മറ്റുള്ളവരുടെ മഞ്ഞപ്പിത്ത പരിശോധന ചെയ്യേണ്ടതാണ്
* കടകളിൽ നിന്നും മറ്റും ലൈം, ജ്യൂസ്, ഐസ്, എന്നീ പാനീയങ്ങൾ ഹോട്ടലുകളിൽ വിളമ്പുന്ന ചട്നി, മോര്, അച്ചാർ, എന്നിവ തിളപ്പിച്ച് ആറ്റിയ വെള്ളത്തിലോ( ബി പ്ലസ്) യു വി ഫിൽറ്റർ വെള്ളത്തിലോ ആയിരിക്കണം.
* ഹോട്ടലുകളിൽ നിന്നു ഭക്ഷണത്തോടൊപ്പം നൽകുന്ന കുടിവെള്ളത്തിൽ ചൂട് ശമിപ്പിക്കാൻ പച്ച വെള്ളം കലർത്തി കൊടുക്കരുത്
* ഹെൽത്ത് കാർഡുകൾ ഇല്ലാതെ ജീവനക്കാരെ ജോലിക്കെടുക്കുന്ന ഹോട്ടലുകളുടെ പ്രവർത്തനം തടയുന്നതാണ്
* മഞ്ഞപ്പിത്ത പരിശോധനയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നമ്മുടെ പ്രദേശത്തെ വീടുകളിലെ നല്ലോരു ശതമാനം കിണറുകളും ഇ കോളി ബാക്റ്റീരിയ മൂലം മലിനമാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. മിക്കവാറും വീടുകൾക്ക് സ്ഥല ലഭ്യത കുറവായതിനാൽ കിണറും സെപ്റ്റിക് ടാങ്കും വീടിനു അടുത്ത് തന്നെ സ്ഥിതി ചെയുന്നതും സെപ്റ്റിക് ടാങ്ക്കളുടെ കാലപ്പഴക്കവും ഇതിനു കാരണമാണ്, അത് കൊണ്ട് വെള്ളം തിളപ്പിച്ചോ ക്ളോറിനേറ്റ് ചെയ്തോ ഉപയോഗിച്ചാൽ മാത്രമേ രോഗാണുക്കൾ നശിക്കുകയുള്ളു, ആയതിനാൽ ആരോഗ്യ പ്രവർത്തകർ കിണർ ക്ളോറിനേഷൻ ചെയ്യാൻ വരുമ്പോൾ അവരുമായി സഹകരിക്കേണ്ടതാണ്
മെഡിക്കൽ ഓഫീസർ
FHC പുളിങ്ങോം
ഹെൽത്ഇൻസ്‌പെക്ടർ
FHC പുളിങ്ങോം