28/08/2020
നവോദയം വായനശാല & ഗ്രന്ഥാലയം - ഇടക്കേപ്പുറം തെക്ക് ഓണാഘോഷം 2020 ഓൺ ലൈൻ മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഫോം
നിർദ്ദേശങ്ങളും നിബന്ധനകളും
എല്ലാ മത്സരങ്ങളും വായനശാലാ പരിധിയിലുള്ള (ഇടക്കേപ്പുറം തെക്ക്, കിഴക്ക്, സെൻ്റർ, പടിഞ്ഞാറ്, നണിയിൽ) കുടുംബങ്ങൾക്ക് മാത്രമായിരിക്കും
രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുന്നതിന് വേണ്ടി താഴെ കൊടുത്തിട്ടുള്ള YES ബട്ടൺ അമർത്തിയ ശേഷം Next അമർത്തി അടുത്ത പേജിലേക്ക് പോകുക. അവിടെ കുടുംബ വിവരങ്ങൾ നൽകിയ ശേഷം Next കൊടുത്ത് അംഗൻവാടി വിഭാഗത്തിലേക്ക് കടക്കുക. ഇതു പോലെ ഓരോ പേജിലും ആവശ്യമായ വിവരങ്ങൾ നൽകി Submit കൊടുത്താൽ എൻട്രി പൂർത്തിയായി.
അംഗൻവാടി, LP, UP, HS, കുടുംബം (പൊതു) എന്നിങ്ങനെ 5 വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. പൊതു വിഭാഗത്തിലെ (വിഭാഗം 5 ) മത്സരത്തിൽ മറ്റു വിഭാഗങ്ങളിൽ മത്സരിക്കുന്ന കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. ഏതെങ്കിലും വിഭാഗത്തിൽ ഒന്നിൽ കൂടുതൽ പേരുണ്ടെങ്കിൽ അവരുടെ പേരു കൂടി (1) (2) എന്നിങ്ങനെ തുടർച്ചയായി എഴുതിയാൽ മതി. ഏതെങ്കിലും വിഭാഗത്തിൽ പങ്കാളിത്തമില്ല എങ്കിൽ ഇല്ല എന്ന് എഴുതിച്ചേർത്ത് Next അമർത്തി അടുത്ത വിഭാഗത്തിലേക്ക് പോകാം.
കുടുംബാംഗങ്ങൾ മാത്രമെ പങ്കെടുക്കാൻ പാടുള്ളൂ. വീട്ടിൽ സ്ഥിരതാമസമുള്ളവരെയാണ് കുടുംബാംഗമായി പരിഗണിക്കുക.
മത്സരത്തിനായി 5 മിനിറ്റിൽ കൂടാത്ത തുടർച്ചയായി അവതരിപ്പിച്ച് റിക്കോഡ് ചെയ്ത വിഡിയോ ദൃശ്യമാണ് നൽകേണ്ടത്. വിഡിയോ എഡിറ്റു ചെയ്യുകയോ മറ്റ് സാങ്കേതിക മികവുകൾ വരുത്തുകയോ ചെയ്യരുത്.
കുടുംബതലത്തിലുള്ള ഇനങ്ങളിൽ വിജയിക്കുന്നവർക്ക് പഞ്ചായത്ത് തലത്തിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ജില്ലാതലം വരെ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിച്ചേക്കാം. ഒന്നാം സ്ഥാനം ലഭിച്ച വിഡിയോ ആണ് പഞ്ചായത്ത് തലത്തിൽ വിലയിരുത്തുക. വീണ്ടും അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കണമെന്നില്ല.
കോവിഡ് കാല അനുഭവക്കുറിപ്പ് 2 പേജിൽ കവിയാത്തതായിരിക്കണം. അതിൻ്റെ ഫോട്ടോയെടുത്ത് അയച്ചുതരികയും വായനശാലയിൽ പ്രത്യേകം എത്തിച്ചു തരികയും വേണം.
രജിസ്ട്രേഷൻ പൂർത്തിയാകുന്ന മുറക്ക് മറ്റ് നിർദ്ദേശങ്ങൾ വാട്സ് ആപ്പിലൂടെ അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9495153770 നമ്പറിൽ ബന്ധപ്പെടുക
നിർദ്ദേശങ്ങളും നിബന്ധനകളും എല്ലാ മത്സരങ്ങളും വായനശാലാ പരിധിയിലുള്ള (ഇടക്കേപ്പുറം തെക്ക്, കിഴക്ക്, സെൻ്റർ, പടി....