AISF Cherthala MC

AISF Cherthala MC അറിവിനെ ആയുധമാക്കുക...
പോരിടങ്ങളില്‍ ?

03/06/2025
 #അഭിനന്ദനങ്ങൾ
22/05/2025

#അഭിനന്ദനങ്ങൾ

സാമൂഹ്യ വ്യവസ്ഥിതി മാറ്റിമറിക്കാൻ ......നിസ്വവർഗ്ഗത്തിന്റെ കണ്ണീരൊപ്പാൻ സമ്പന്നതയുടെ നടുത്തളങ്ങളിൽ നിന്ന് യാഥാസ്ഥിതീകത്ത...
22/10/2024

സാമൂഹ്യ വ്യവസ്ഥിതി മാറ്റിമറിക്കാൻ ......
നിസ്വവർഗ്ഗത്തിന്റെ കണ്ണീരൊപ്പാൻ സമ്പന്നതയുടെ നടുത്തളങ്ങളിൽ നിന്ന് യാഥാസ്ഥിതീകത്തിന്റെ വന്മതിൽ ഭേദ്ദിച്ച്
സമരത്തിന്റെയും ത്യാഗത്തിന്റെയും
പോർമുഖങ്ങളിലേക്ക് ഇറങ്ങി വന്നവർ
ഏറെയാണ്......

ആ വഴിയിലേക്കാണ് ചേർത്തലയിലെ
അതിസമ്പന്നമായ വയലാർ കൂന്തിരിശ്ശേ
രി തറവാട്ടിലെ കുട്ടി പണിക്കരുടേയും
അയ്യപ്പൻ കളരി അഭ്യസിച്ചെന്ന ഐതീ -
ഹ്യ പെരുമ പേറുന്ന മുഹമ്മ ചീരപ്പൻചി -
റ പാർവ്വതിയമ്മയുടേയും മകൻ സി.കെ.
സി.കെ. കുമാരപ്പണിക്കർ കരപ്പുറത്തെ
പാവങ്ങളുടെ രക്ഷകനും മിശിഖയും
ആയി മാറിയത് . അങ്ങനെ സി.കെ. കുമാരപ്പണിക്കർ സാക്ഷാൽ സഖാവ്
വയലാർ സ്റ്റാലിൻ കുമാരപ്പണിക്കരായി ..

ജന്മിത്വത്തിന്റെയും സവർണ്ണ മേധാവിത്വ
ത്തിന്റെയും കെടുതികളും ദുരിതങ്ങളും
പേറി ജീവിതം പൊറുതി മുട്ടിയ ജനതയാ
യിരുന്നു അക്കാലത്ത് തിരിവിതാംകൂറി -
ലും പ്രത്യേകിച്ച് കരപ്പുറത്തും .....

ശ്രീ നാരായണഗുരുവിന്റെയും അയ്യൻ കാളിയുടേയും നേതൃത്വത്തിൽ നവോദ്ധാ
ന പ്രസ്ഥാനം പുത്തൻ പ്രതീക്ഷകളും സ്വ
പ്നങ്ങളും ഉണർവ്വും സൃഷ്ടിച്ച കാലം ...

അകാലത്താണ് സംഘബോധത്തിന്റെ -
യും സംഘ ശക്തിയുടേ വഴികളിലൂടെ
കമ്മ്യൂണിസ്റ്റ് പാർട്ടിയും ട്രേഡ് യൂണിയ
ൻ പ്രസ്ഥാനങ്ങളും ശക്തിപ്പെട്ടത്......

സവർണ്ണ മേധാവിത്വം ജാതിയിൽ കുറ-
ഞ്ഞവരെന്ന് മുദ്രകുത്തി മഹാഭൂരിപക്ഷം
ജനതയെയും സമൂഹത്തിന്റെ മുഖ്യധാര
യിൽ നിന്ന് മാറ്റി നിർത്തി. ജന്മിത്വം മനു -
ഷ്യാവകാശങ്ങൾ പോലും നിഷേധിച്ച്
തൊഴിലാളികളെ അടിമകളാക്കി ....

വെട്ടയ്ക്കൽ കോച്ചാ, കുട്ടികാട്ട് ശിവരാമ
പണിക്കർ, പട്ടത്തിൽ വേലായുധ കർത്ത
പാറായി തരകൻ, അരങ്ങൻ പറമ്പിൽ
അന്ത്രപേർ , പുളിയംങ്കോട്ട് കുറുപ്പ്, മാമ്പ
ല പണിക്കർ, ഇലഞ്ഞിയിൽ നാരായണ
പണിക്കർ, കല്ലുവീട്ടിൽ കുഞ്ഞച്ചൻ , അ
ഴീക്കൽ അന്തപ്പൻ , പൂവ്വത്തിൽ കുട്ടപ്പ കൈമൾ തുടങ്ങിയ ജന്മികളുടേയും കരപ്രമാണിമാരുടേയും ഗുഢകളുടെയും
അക്രമവും പീഢനവും കൊണ്ട് ജീവിതം
ദുസഹമായ ജനത ...... ഈ സംഘങ്ങളു
ടെ മുഷ്ക്കും ഭീഷണിയും അക്രമങ്ങളും
ചെറുക്കാനും പ്രതിരോധിക്കുവാനും
കമ്മ്യൂണി പാർട്ടിയും ട്രേഡി യൂണിയനും
മുന്നിൽ നിന്നു. എല്ലാത്തിന്റെയും സർവ്വ
സൈനാധിപനായി കുമാരപ്പണിക്കരും.

ജന്മിമാരുടെ ഗുഢാ സംഘങ്ങളും പൊലീ
സും തൊഴിലാളികളുടെ സംഘശക്തിയെ
തകർക്കാൻ നിരന്തരം അക്രമങ്ങൾ അ -
ഴിച്ചുവിട്ടു. അക്രമത്തെ ചെറുക്കാൻ തൊ
ഴിലാളികൾ ക്യാമ്പുകൾ തുറന്നു . അക്രമി
ച്ചാൽ നെരിടാൻ വാരിക്കുന്തങ്ങൾ സ - ജ്ജമാക്കി. വയലാറിലേക്ക് പട്ടാളം വന്നു.
നരകതുല്ല്യമായ ജീവിതത്തേക്കാൾ ഭേദം
സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം എന്ന്
നിശ്ചയിച്ച് പോരാളികൾ പട്ടാളത്തെ നേരിട്ടു. ഉരുക്കും മാംസവും ഏറ്റുമുട്ടി
ജാലിയൻബാലാബാഗിനുശേഷം ഇന്ത്യൻ
സ്വാതന്ത്ര്യ സമരം കണ്ട ഏറ്റവും വലിയ
നരഹത്യ ...

വയലാർ സമരത്തിനു ശേഷവും പട്ടാള -
ത്തിന്റെ തേർവാഴ്ച തുടർന്നു. പട്ടാളം
കുന്തിരിശ്ശേരി തറവാട് പൊളിച്ചു അമൂ -
ല്ല്യമായ സമ്പത്ത് കൊള്ളയടിച്ചു. കുമാര
പ്പണിക്കരെ തടവിലാക്കി. 1952 തിരു-
കൊച്ചി അസംബ്ലിയിലേക്ക് നടന്ന തിര
ഞ്ഞെടുപ്പിൽ ചേർത്തലയിൽ നിന്ന് മത്സ
രിച്ച് വിജയിച്ച ശേഷമാണ് കുമാര പണി - ക്കർ ജയിൽ മോചിതനായത്.

കേരളം പിറവിയെടുത്തതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ രക്തസാക്ഷികളുടെ പ്രസ്ഥാനം
കേരളത്തിൽ രാഷ്ട്രിയ അധികാരം നേടി. രക്തസാക്ഷികളുടെ സ്വപ്നം
സാക്ഷാൽ കരിക്കുമെന്ന് നിയുക്ത
മുഖ്യമന്ത്രി ഇ.എം.എസും മന്ത്രിമാരും
വയലാറിൽ രക്തസാക്ഷി കുന്നിൽ എത്തി പ്രതിഞ്ജ ചെയ്യ്തു ....അവിടുന്ന്
ഇ.എം.എസും നിയുക്ത മന്ത്രിമാരും
പോയത് കൂന്തിരിശ്ശേരി തറവാട്ടിലേ -
ക്കാണ്. അസുഖ ബാധിതനായ കുമാര
പ്പണിക്കരെ കാണാൻ.

1957 ജൂൺ 28 ന് വയലാർ സമരത്തിന്റെ
ഇതിഹാസ നായകൻ സ.സി.കെ. കുമാര
പ്പണിക്കർ വിട പറഞ്ഞു. മുഖ്യമന്ത്രിയും
മന്ത്രിമാരും കേരളത്തിലെ കമ്മ്യൂണിസ്റ്റ്
പാർട്ടി നേതൃത്വവും ഒന്നടങ്കം വയലാറിൽ
എത്തി ... വയലാറിന്റെ വീര പുത്രനെ അന്ത്യാഭിവാദ്യം നേരാൻ ......

സി.പി.യുടെ പട്ടാളം പൊളിച്ച കൂന്തിരി - ശ്ശേരി തറവാടിന് 10 ലക്ഷം (ഇന്ന് കോടി -
കൾ) രൂപ നഷ്ടപരിഹാരം നൽകാൻ
ഇ.എം.എസ്. സർക്കാർ തീരുമാനിച്ചെ-
ങ്കിലും . ആ ദേശാഭിമാനകുടുബം അതു
നിഷേധിച്ചു......

1957 ഒക്ടോബർ 27 പതിനൊന്നാം രക്ത-
സാക്ഷി ദിനത്തിൽ ,രക്തസാക്ഷികളുടെ
ജീവരക്തത്തിന്റെ ഗന്ധവും പശിമയും
തുടിക്കുന്ന വെടിക്കുന്നിൽ (വയലാർ ര -
ക്തസാക്ഷി മണ്ഡപം) സ. ഇ.എം.എസ്
വയലാർ സമരനായകൻ സ.സി.കെ. കു-
മാരപ്പണിക്കരുടെ ചിത്രം സ്ഥാപിച്ചു ....

തുടർന്ന് എല്ലാ രക്തസാക്ഷി വാർഷീ -
കത്തിലും വയലാർ രക്തസാക്ഷി മണ്ഡ പത്തിൽ ചരിത്ര സാക്ഷിയായി ആ ജീവൻ തുടിക്കുന്ന ചിത്രം ഉണ്ടാകും......
ചരിത്രം സാക്ഷി .... കാലം സാക്ഷി .....

പി.ആർ. വർക്കുകളുടെ പുതിയ കാലത്ത് ചരിത്രം നിർമ്മിച്ചവർ തമസ്ക്കരിക്കപ്പെട്ടേക്കാം ......
പുതിയ അവതാരങ്ങളുടെ ഉയർപ്പ് ഉണ്ടാകാം ...... ചരിത്രത്തിന്റെ വിശുദ്ധി
കളങ്കപ്പെടുത്തുന്നവരുടെ സ്ഥാനം എന്നും
കാലത്തിന്റെ ചവിറ്റുകൊട്ടയിൽ തന്നെയാണ് ......

Repost
Ns sivaprasad

CPI ആലപ്പുഴ ജില്ലാ നേതൃത്വ ക്യാമ്പ്രണ്ടാം ദിവസം സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി ക്ലാസ്സ് നയിക്കുന്നു.
23/07/2024

CPI ആലപ്പുഴ ജില്ലാ നേതൃത്വ ക്യാമ്പ്
രണ്ടാം ദിവസം സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി ക്ലാസ്സ് നയിക്കുന്നു.

ചേർത്തല ഗാന്ധി ബസാറിൽ ഹോർട്ടികോ - ർപ്പിന്റെ പ്രീമിയം ഷോപ്പ് കൃഷി മന്ത്രി പി. പ്ര -സാദ് ഉൽഘാടനം ചെയ്യ്തു . നാടൻ ജൈവപച്ചക്...
12/01/2024

ചേർത്തല ഗാന്ധി ബസാറിൽ ഹോർട്ടികോ - ർപ്പിന്റെ പ്രീമിയം ഷോപ്പ് കൃഷി മന്ത്രി പി. പ്ര -
സാദ് ഉൽഘാടനം ചെയ്യ്തു . നാടൻ ജൈവ
പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, കൃഷി വകുപ്പിന്റെ മൂല്ല്യ വർദ്ധിത ഉല്പന്നങ്ങൾ
അടക്കം വൈവിദ്ധ്യത്തിന്റെ വലിയൊരു
ശേഖരം ഷോപ്പിൽ ഒരുക്കിയിട്ടുണ്ട്.
പൂർണ്ണമായും ശീതീകരിച്ച ഷോപ്പ് ചേർത്തല
യ്ക്കു പുതിയ അനുഭവമാകും.

ഹോർട്ടി കോർപ്പ് ചെയർമാൻ അഡ്വ.എസ്
വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
ആദ്യ വില്പന നിർവ്വഹിച്ചു മുൻസിപ്പൽ ചെയർ പേഴ്സൺ ഷെർളി ഭാർഗ്ഗവൻ ഏറ്റുവാങ്ങി.
റ്റി.എസ്.അജയകുമാർ, എം സി . സിദ്ധാർത്ഥ
ൻ , പി.ഷാജിമോഹൻ, കെ.സി. ആന്റെണി , എൻ.പി. ബദറുദ്ദീൻ, സിറിയക്ക് കാവിൽ , എന്നിവർ സംസാരിച്ചു. ഹോർട്ടി കോർപ്പ്
എം.ഡി. ജെ. സജീവ് പദ്ധതി വിശദീകരിച്ചു.
റീജണൽ മാനേജർ കെ എസ് പ്രദീപ് സ്വാഗതവും ജില്ലാ മാനേജർ കെ സിന്ധു നന്ദിയും പറഞ്ഞു .....

പുത്തൻ അനുഭവമായി തൊഴിൽമേള...സമയ പരിമിതിയും മറ്റ് തിരക്കുകളും ...തൊഴിൽമേളയെ ബാധിക്കുമോ എന്നആശങ്ക വളരെ വലുതായിരുന്നു.....ത...
04/02/2023

പുത്തൻ അനുഭവമായി തൊഴിൽമേള...

സമയ പരിമിതിയും മറ്റ് തിരക്കുകളും ...
തൊഴിൽമേളയെ ബാധിക്കുമോ എന്ന
ആശങ്ക വളരെ വലുതായിരുന്നു.....

തൊഴിൽ അന്വോഷകരുടെ വലിയ പങ്കാ
ളിത്വം ഞങ്ങളുടെ പ്രതീക്ഷകൾക്കു അ -
പ്പുറമായിരുന്നു.....

ജില്ലാപഞ്ചായത്ത് വയലാർ ഡിവിഷനി -
ലെ അൻപത് ഗ്രാമ പഞ്ചായത്ത് അംഗ
ങ്ങൾ ആറ് ബ്ലോക്ക് പഞ്ചായത്ത് അംഗ
ങ്ങൾ കുടുബശ്രീ ഭാരവാഹികളുടെ ചെ
റുതും വലുതുമായ ഇടപെടലുകൾ .....

തൊഴിൽമേളയുടെ പ്രചരണം മുഖ്യമാ-
യും സോഷ്യൽ മീഡിയാവഴി ആയിരുന്നു
രജിസ്ട്രേഷൻ ഓൺലൈനായും ...

പട്ടണക്കാട് സ്ക്കൂളിലെ അധ്യാപകരും
രക്ഷകർത്താക്കളും അനധ്യാപകരും
സ്റ്റഡൻസ് പോലീസും എൻ.സി.സി കേഡറ്റുകൾ, എസ്.എം.സി.ചെയർമാന്മാ
രായ പി.പ്രസാദ്, അബ്ദുൾ സലാം
സ്ക്കൂൾ പരിസരവും ക്ലാസ്സ് മുറികളും
ഒരുക്കിയവർ അങ്ങനെ എത്ര പേരുടെ
അധ്വാനം പാഴയില്ല......

മുപ്പത്തിരണ്ട് കമ്പനികളാണ് തൊഴിൽ
മേളയ്ക്കു എത്തിയത്. നേരിട്ട് രജിസ്റ്റർ
ചെയ്തു പങ്കെടുത്തവർ ആയിരത്തിലേ
റെ..... നൂറിൽപരം പേർക്ക് നിയമനം ലഭി
ച്ചു. അതിന്റെ ഇരട്ടിയോളം പേർ ലിസ്റ്റു ചെയ്യപ്പെട്ടു ....

അതിഥികളുടെ സാന്നിദ്ധ്യം കൊണ്ടും
മേള സമ്പന്നമായി. കൃഷി മന്ത്രി പി. പ്ര
സാദ് ആയിരുന്നു ഉൽഘാടകൻ ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേ
ശ്വരി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായ
ത്ത് സ്ഥിരം സമതി അദ്ധ്യക്ഷന്മാരായ
അഡ്വ.റ്റി.എസ്. താഹ, പ്രിയടീച്ചർ, ജില്ലാ
പഞ്ചായത്ത് അംഗങ്ങളായ ആർ. റിയാ-
സ് , പി.എസ്.ഷാജി, സജിമോൾ ഫ്രാൻ -
സീസ്, വി. ഉത്തമൻ , പി. അഞ്ചു, പഞ്ചാ
ത്ത് പ്രസിഡന്റ്മാരായ കവിതാ ഷാജി
സുജിതാദിലീപ് മറ്റ് ത്രിതല പഞ്ചായത്ത്
അംഗങ്ങൾ. മേളയ്ക്കു ചുക്കാൻ പിടിച്ച
കോഡിനേറ്റർ സി.ഡി. ആസാദ് സാർ ....

സഹകരിച്ച മുഴുവൻ പേർക്കും നന്ദി ......

അൻപതിൽപരം കമ്പനികൾ ......ആയിരം ഒഴുവുകൾ .......
15/01/2023

അൻപതിൽപരം കമ്പനികൾ ......
ആയിരം ഒഴുവുകൾ .......

ജോലിയുണ്ട് ...... തൊട്ടരികിൽ ......
25/12/2022

ജോലിയുണ്ട് ...... തൊട്ടരികിൽ ......

Address

Cherthla
Cherthala

Website

Alerts

Be the first to know and let us send you an email when AISF Cherthala MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share