Azheekal Beach

Azheekal Beach One of the famous beach in alappuzha , best for relax , fun

Dec 16, 2021 Azheekal Beach, Cherthala
17/12/2021

Dec 16, 2021 Azheekal Beach, Cherthala

06/08/2021

പോലീസ് അണ്ണന്മാർ

(ആകാശം സിറ്റിയെങ്കി പൈലികൾ അവിടുത്തെ നക്ഷത്രങ്ങള്ടെ സർവ്വ വ്യാപി കളടെ അവന്മാര് 🤣🤣🤣 )പൈല് കള് പേടിച്ചിട്ടല്ലണ്ണ ഓടണത് എന്തിനണ്ണ അവര ഒട്ടിച്ചിട്ട് പേടിപ്പിക്കണത് 🤣)

https://youtu.be/hsB1EhfCtUc

പോലീസ് ഡിപ്പാർട്മെന്റ്ൽ ജോലി ചെയ്യുന്ന ഒരുപാട് സുഹൃത്തുക്കൾ എനിക്ക് ഉണ്ട്, സഹോദരങ്ങൾ ഉണ്ട്, കണ്ടാൽ പരിചയ മുള്ള ചേട്ടന്മാർ ഉണ്ട്,കണ്ടാൽ പരിചയം പോലും ഇല്ലാത്ത കുറെ നല്ല മനുഷ്യരെയും കണ്ടിട്ടുണ്ട്...
ഇന്ന് ഉണ്ടായ ഒരു സംഭവം കുറിക്കുകയാണ്.

ഇന്ന് എനിക്ക് വാക്സിനേഷനുള്ള ഡേറ്റ് ആയിരുന്നു. എനിക്ക് സ്ലോട് കിട്ടിയത്.. അത്ര ദൂരെയല്ലാത്ത ഒരു സ്ഥലത്താണ് (എങ്ങാണ്ട് എങ്ങാണ്ട്). ഞാൻ എന്റെ സുഹൃത്തുമായി രാവിലെ തന്നെ പുറപ്പെട്ടു. വാക്‌സിൻ ഓൺലൈനിൽ ബുക്ക്‌ ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഞാൻ നിങ്ങളോട് പ്രത്യേകിച്ച് പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോ...എന്റെ ഇൻബോക്സിൽ ആയിരത്തിനും മുകളിൽ OTP കിടപ്പുണ്ട്. തൂക്കി വിറ്റാൽ നല്ല വില കിട്ടുമോ 😂 അതാണ് അവസ്ഥ. കഴിവതും ശ്രമിച്ചു, സ്ലോട് കിട്ടാതെ ആ പ്രയത്നത്തിൽ നിന്ന് പിന്മാറിയാതവും പലരും മറ്റൊരു വെബ്സൈറ്റ് ആയ www.makeready.In ലൂടെയാണ് ഞാൻ ഈ സ്ലോട് ഒപ്പിച്ചതും അതികം ദൂരമല്ലാത്ത ദൂരത്തു പോയി വാക്‌സിൻ സ്വീകരിച്ചതും. ഭാഗീരത പ്രയത്നം.. അതാണ് അവസ്ഥ.

വാക്‌സിൻ സ്വീകരിക്കാൻ എന്റെ സീക്രെട് പാസ്സ്‌വേർഡ്‌ ഉം മറച്ചു വെച്ച് വരിയിൽ നാലാമതോ അഞ്ചാമതോ പത്തമതോ ആണ് എന്റെ നിൽപ്, നിര നീണ്ട് നീണ്ട്..
കാക്കിയിട്ട ഒരു ചെറുപ്പക്കാരൻ കുടവയറ് പോലീസും,മെലിഞ്ഞു ദൃo ഗാത്ര കോമള നായ മറ്റൊരു പോലീസ് കാരനും വേദിയിലെക്ക് രംഗപ്രവേശനം ചെയ്യുന്നു. അവിടെ Q ക്രമികരിക്കാൻ നിന്നിരുന്ന, കണ്ടാൽ ഒരു ഉയർന്ന റാങ്ക് ലുള്ള മെഡിക്കൽ ഉദ്യോഗസ്ഥനോട്‌ ദൃഢ ഗത്രനായ പോലിസുകാരൻ : അതെ ഫസ്റ്റ് ഡോസ് വാക്‌സിൻ വേണം.
മെഡിക്കൽ ഉദ്യോഗസ്ഥൻ: ക്ഷമിക്കണം സർ നിലവിൽ ബുക്ക്‌ ചെയ്ത ആളുകൾക്ക് മാത്രമേ വാക്സിൻ ഉള്ളൂ.. (ഇതിനൊക്കെ ഒരു കണക്കൊക്കെ ഇല്ലേ സാറെ 🤣)

ആസമയം ഞാൻ എന്റെ പേര് രജിസ്റ്റർ ചെയ്ത് അല്പം അകത്തെക്ക് കടന്ന് നിന്നു.. ദൃഢഗാത്രൻ വാക്സിൻ കിട്ടാതെ തിരിച്ചു നടന്നു, പിന്നാലെ വന്ന രണ്ടാമത്തെ പോലീസ് കാരൻ സഹ പ്രവർത്തകനോട് തിരക്കി എന്ത് പറഞ്ഞു, അവര് തരില്ല ന്ന് പറഞ്ഞു... 🤣
Feeling സങ്കടം 🤣 രക്ഷകർത്താവ് കുട്ടിയെ സ്കൂളിലേക്ക് കൊണ്ട് വരുന്നപോലെ തിരികെ നടന്ന പോലീസ്കാരനെ അയാളുടെ സഹ പ്രവർത്തകൻ തിരികെ വിളിച്ചു കൊണ്ട് വന്നു, ഞാൻ സംസാരിക്കാം. മുതിർന്ന മെഡിക്കൽ ഉദ്യോഗസ്ഥനോട്‌ ഇദ്ദേഹത്തിന് എന്താ വാക്സിൻ ഇല്ലാത്തെ പിന്നെ കണ്ടത് കാക്കി യുടെ പ്രിവിലേജ് യുദ്ധമാണ്. നടപടിയാകില്ല എന്ന് കണ്ട് 2 കാക്കി ചേട്ടന്മാരും വന്ന വണ്ടി യിൽ സ്ഥലം വിട്ടു.

ശേഷം ഭാഗം റോഡിൽ

വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞ് ഞാനും എന്റെ സുഹൃത്തും ചേർന്ന് ബൈക്കിൽ പോക്കറ്റ് റോഡ് ൽ നിന്ന് മെയിൻ റോഡ് ലേക്ക് കയറുവാൻ ഇരു വശവും നോക്കി നിൽക്കുന്നു അതാ.. വരുന്നു നമ്മുടെ ഹോസ്പിറ്റലിൽ കണ്ട പോലീസ് അണ്ണന്മാർ 🤣 രണ്ട് ഫ്രീക്ക് പിള്ളേരെ പോലെ ബൈക്കിൽ അല്പം സ്പീഡിൽ വരുന്നുണ്ട്.. ഒരെണ്ണം ക്രൂയ്‌സ് ബൈക്ക് ആണ്, വളവ് തിരിഞ്ഞ് ചെന്നതും പോലീസ് കാരുടെ അശ്രദ്ധയും വേഗതയും കൊണ്ട് തന്നെ മുന്നിൽ നിർത്തിയ മിനി ലോറി (കടകളിലേക്ക് സാധനം സപ്ലൈ ചെയ്യുന്ന വണ്ടി യാണ് )യുടെ പിന്നിൽ സഡൻ ബ്രേക്ക്‌ ചെയ്യേണ്ടി വന്നു. പോലീസുകാർ ഓവർ ടേക്ക് ചെയ്ത് നിർത്തിയിട്ട ലോറിയിലെ ഡ്രൈവർ ന്റെ നേരെ അസഭ്യം പറയുന്നു ( ഇതെല്ലാം വണ്ടി ഡ്രൈവ് ചെയ്തുകൊണ്ട് തന്നെ) ആദ്യത്തെ പോലീസ് കാരൻ തെറി പറഞ്ഞു മുന്നിലേക്ക് ബൈക്ക് ഡ്രൈവ് ചെയ്തു പോയി, ഇനി പുറകെ വന്ന ഏമാന്റെ വക തെറി ഡ്രൈവറെ തിരിഞ്ഞു നോക്കിയാണ് തെറി.. മുന്നേ പോയ പോലീസ് ഏമാൻ വണ്ടി പതുക്കെ ഒന്ന് ബ്രേക്ക്‌ ചവിട്ടുന്നു.. പിന്നാലെ വന്ന രണ്ടാമത്തെ പോലീസുകാരൻ അത് കാണാതെ വീഴുന്നു.. ബൈക്ക് റോഡിൽ.. കിടന്നു,പോലീസ് കാരൻ ചാടി രക്ഷ പെടുന്നു,

വാക്സിൻ ലഭിക്കാതിരുന്നതും, അശ്രദ്ധ മൂലം സ്വയം വീണതുമായ ഏമാൻ ആ ഡ്രൈവർ ക്ക് നേരെ തിരിയുമോ...
വീണ്ടും ആക്രോശം... കൂടെ ഉണ്ടായിരുന്ന പോലീസുകാരനോട് നിനക്ക് എന്തെങ്കിലും പറ്റിയോ എന്നല്ല.. ലോറി ഡ്രൈവർ നിന്നെ എന്തെങ്കിലും അസ്ഭ്യം പറഞ്ഞോ.. എങ്കിൽ അവനെ വെറുതെ വിടരുത് എന്ന മട്ടാണ്..

ഞങ്ങൾ തിരികെ പോന്നു..

സമൂഹത്തിൽ പൊതു ജനങ്ങളോട് ഇടപെടുന്ന രീതി വളരെ മോശമാണ് ഇതെന്റെ അനുഭവമാണ്.. ഇത് പോലെ പലയിടത്തും സംഭവിച്ചെന്നിരിക്കാം എന്നാൽ എല്ലാ പോലീസ് ഓഫീസർസും ഇത് പോലെ ആണോ? അല്ല എന്നാണ് എന്റെ പക്ഷം , അടച്ച ആക്ഷേപിക്കുന്നതല്ല.
മാറണം മാറ്റണം..
Oc ടിക്കറ്റ് ൽ പണ്ട് സിനിമ കണ്ടും യാത്ര ചെയ്തും നടന്ന യുഗമല്ല ഹേ... എന്നാണ് പറയാൻ ഉള്ളത്... അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് വരെ നിയമ ത്തെ കുറിച്ച് ബോധ്യമുള്ള കാലമാണ്, നാടണ്....

സമൂഹവുമായി ഇടപെടുമ്പോൾ പ്രഹസനമെങ്കിലും മര്യാദ പാലിക്കുക

മുകേഷ് ✍️

17/06/2021

https://makeready.in
അടുത്തുള്ള വാക്‌സിൻ സെന്ററിലെ വാക്‌സിൻ ലഭ്യത അറിയാൻ ഇതിൽ രജിസ്റ്റർ ചെയ്യുക
വാക്‌സിൻ ലഭ്യമാക്കുന്നതിന് അനുസരിച്ച നിങ്ങള്ക്ക് നോട്ടിഫിക്കേഷൻ കിട്ടുന്നതായിരിക്കും.

എല്ലാവര്ക്കും ഉപകാരപ്രദമായ ഈ സംവിധാനം മറ്റുള്ളവരിലേയ്ക് കൂടെ എത്തിക്കാൻ ഷെയർ ചെയ്യുക.

Simple Covid vaccine slot availability notifier

സംസ്ഥാനത്ത് ലോക്ഡൗൺ ജൂൺ 9 വരെ നീട്ടും, മദ്യശാലകള്‍ ഉടന്‍ തുറക്കില്ല...
29/05/2021

സംസ്ഥാനത്ത് ലോക്ഡൗൺ ജൂൺ 9 വരെ നീട്ടും, മദ്യശാലകള്‍ ഉടന്‍ തുറക്കില്ല...

https://makeready.inഇന്ത്യയിൽ നിങ്ങളുടെ വാക്സിൻ സ്ലോട്ട് ലഭ്യത കണ്ടെത്താൻ സന്ദർശിക്കുകഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സ്ലോട...
27/05/2021

https://makeready.in

ഇന്ത്യയിൽ നിങ്ങളുടെ വാക്സിൻ സ്ലോട്ട് ലഭ്യത കണ്ടെത്താൻ സന്ദർശിക്കുക
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സ്ലോട്ട് ഫൈൻഡറാണ് ഇത്

Visit to find your vaccine slot availability in India
It is the fastest slot finder in India
If you enable your notification on your mobile or desktop you will receive notifications offline.

Address

Andhakaranazhi Beach
Cherthala
688524

Website

Alerts

Be the first to know and let us send you an email when Azheekal Beach posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share