INC Vayalar

INC Vayalar Indian National Congress Vayalar

സ്പർശം പാലിയേറ്റീവ് ഞായറാഴ്ച്ച രാവിലെ ചേർത്തല നഗരസഭ പരിധിയില്‍ കിടപ്പു രോഗികളെ പരിചരിക്കുന്നു.
02/11/2024

സ്പർശം പാലിയേറ്റീവ് ഞായറാഴ്ച്ച രാവിലെ ചേർത്തല നഗരസഭ പരിധിയില്‍ കിടപ്പു രോഗികളെ പരിചരിക്കുന്നു.

23/10/2024
വയലാറിൽ പ്രതിഷേധ മാർച്ച് നടത്തി.🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ സി പി എം ജില്ലാ പഞ്ചായത...
16/10/2024

വയലാറിൽ പ്രതിഷേധ മാർച്ച് നടത്തി.
🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮
കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ സി പി എം ജില്ലാ പഞ്ചായത്തു പ്രസിഡന്റിനെതിരെ പ്രേരണാകുറ്റത്തിനു കേസെടുക്കണമെന്നും പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചു നടത്തി.

പൊന്നാംവെളി ടൗണിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എസ്. രഘുവരന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി മുന്‍ കെപിസിസി നിവ്വഹക സമിതി അംഗം കെ.അര്‍. രാജേന്ദ്ര പ്രസാദ് ഉൽഘാടനം ചെയ്തു

രാജീവ് ഗാന്ധി സ്നേഹ സാന്ത്വനം ആക്ടീവ് ആൻഡ് പാലിയേറ്റിവ് സൊസൈറ്റി കഞ്ഞിക്കുഴി. ഏഴാമത് വാർഷികത്തോട് അനുബന്ധിച്ചു നേത്ര പരി...
02/10/2024

രാജീവ് ഗാന്ധി സ്നേഹ സാന്ത്വനം ആക്ടീവ് ആൻഡ് പാലിയേറ്റിവ് സൊസൈറ്റി കഞ്ഞിക്കുഴി. ഏഴാമത് വാർഷികത്തോട് അനുബന്ധിച്ചു നേത്ര പരിശോധന ക്യാമ്പും വിദ്യാർത്ഥികൾക്കായി ചിത്ര രചന മത്സരവും ചികിത്സ സഹായ വിതരണവും വനിതാ ബോത്തീസ് കുടുംബ സംഗമവും കലാപരിപാടികളും നടന്നു.

രാവിലെ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് നേത്ര പരിശോധന ക്യാമ്പ് ഡോക്ടർ കെ. എസ്.മനോജ് Ex.എംപി ഉദ്ഘാടനം ചെയ്തു.
RGSAPS ചെയർമാൻ T. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.

ചികിത്സാസഹായ വിതരണം രാജീവ് ഗാന്ധി ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ്. T. H സലാം നിർവഹിച്ചു. തുടർന്ന് രാജീവ് യൂത്ത് ഫോറം സ്പോൺസർ ചെയ്ത വിദ്യാർത്ഥികൾക്കായി ഒരുക്കിയ ഗാന്ധി ചിത്രരചന മത്സരം രാജീവ് ഗാന്ധി ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റി രക്ഷാധികാരി അഡ്വക്കേറ്റ് വി. എന്‍. അജയൻ നിർവഹിച്ചു. പാലിയേറ്റീവ് ഫണ്ട് സ്വീകരിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.സി വേണുഗോപാലും കെ.എസ് സുരേഷും ചേർന്നു നിർവഹിച്ചു. തുടർന്ന് നടന്ന കുടുംബസംഗമം ഉദ്ഘാടനം വനിതാ ഫോറം ചെയർപേഴ്സൺ ശ്രീമതി ജോളി അജിതൻ നിർവഹിച്ചു. പി ജെ സുധർമ്മിണി,എം ജി സാബു, എസ് കൃഷ്ണപ്രസാദ്, എം ജി തിലകൻ. ചാക്കോ വർഗീസ്. എന്നിവർ സംസാരിച്ചു.

കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ എല്‍ ഡി എഫ് സർക്കാരിനെതിരെ മഹാധർണ്ണ🇭🇺🇭🇺🇭🇺🇭🇺🇭🇺🇭🇺🇭🇺🇭🇺🇭🇺🇨🇮🇨🇮🇨🇮🇨🇮🇨🇮മാഫിയാ സംരക്ഷ...
24/09/2024

കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ എല്‍ ഡി എഫ് സർക്കാരിനെതിരെ മഹാധർണ്ണ
🇭🇺🇭🇺🇭🇺🇭🇺🇭🇺🇭🇺🇭🇺🇭🇺🇭🇺🇨🇮🇨🇮🇨🇮🇨🇮🇨🇮
മാഫിയാ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പട്ടണക്കാട് ടൗണിൽ നടത്തിയ ധർണ്ണ ഡിസിസി പ്രസിഡന്റ് അഡ്വ. ബി. ബാബു പ്രസാദ് എക്സ് എം എല്‍ എ ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എസ്. രഘുവരൻ അധ്യക്ഷത വഹിച്ചു.

എം. എ. നെൽസണ്‍ മത്സ്യത്തൊഴിലാളി കോൺഗ്രസ്  ബ്ലോക്ക് പ്രസിഡണ്ട് 🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮മത്സ്യതൊഴിലാളി കോൺഗ്രസ് വയലാർ ബ്ലോ...
24/09/2024

എം. എ. നെൽസണ്‍
മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്
🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮
മത്സ്യതൊഴിലാളി കോൺഗ്രസ് വയലാർ ബ്ലോക്ക് പ്രസിഡന്റായി നിയമിതനായ പ്രീയ സുഹൃത്തും വെട്ടയ്ക്കൽ മണ്ഡലം കോൺഗ്രസ് മുന്‍ പ്രസിഡന്റുമായ എം.എ. നെൽസണ്‌ അഭിനന്ദനങ്ങൾ..... 🙏

ആര്യാടൻ പുരസ്കാരം നമ്മുടെ പ്രീയങ്കരനായ ആലപ്പുഴ എം പി ശ്രി കെ. സി. വേണുഗോപാലിന്
19/09/2024

ആര്യാടൻ പുരസ്കാരം നമ്മുടെ പ്രീയങ്കരനായ ആലപ്പുഴ എം പി ശ്രി കെ. സി. വേണുഗോപാലിന്

എം.കെ. കൃഷ്ണൻ അനുസ്മരണം 🇲🇺🇲🇺🇲🇺🇲🇺🇲🇺🇲🇺🇲🇺🇲🇺🇲🇺🇲🇺🇲🇺സ്വാതന്ത്ര്യ സമര സേനാനി, ചേർത്തല എസ് എന്‍ ഡി പി യൂണിയൻ സെക്രട്ടറി, പ്രമുഖ ...
13/09/2024

എം.കെ. കൃഷ്ണൻ അനുസ്മരണം
🇲🇺🇲🇺🇲🇺🇲🇺🇲🇺🇲🇺🇲🇺🇲🇺🇲🇺🇲🇺🇲🇺
സ്വാതന്ത്ര്യ സമര സേനാനി, ചേർത്തല എസ് എന്‍ ഡി പി യൂണിയൻ സെക്രട്ടറി, പ്രമുഖ സഹകാരി എന്നീ നിലകളിൽ ശ്രദ്ധേയനായ വയലാർ സർവ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എം.കെ.കൃഷ്ണന്റെ 35-മത് അനുസ്മരണ സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ Ex-MLA ഉൽഘാടനം ചെയ്തു.

എം കെ കൃഷ്ണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം ബാങ്ക് ലൈബ്രറി ഹാളിൽ നടന്ന സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് അഡ്വ. വി.എന്‍. അജയന്‍ അധ്യക്ഷത വഹിച്ചു.

ചേർത്തല എസ് എന്‍ ഡി പി യൂണിയൻ മേഖലാ ചെയർമാൻ കെ. പി. നടരാജൻ അനുസ്മരണ പ്രഭാഷണം നടത്തി.

പ്രമുഖ സഹകാരികളും നേതാക്കളും പങ്കെടുത്തു.

ബോർഡ് മെമ്പേഴ്‌സ് & സ്റ്റാഫ്
വയലാർ സർവ്വീസ് സഹകരണ ബാങ്ക് - 1428

എം.കെ. കൃഷ്ണൻ അനുസ്മരണം 2024 സെപ്തംബർ 13 രാവിലെ  10 മണിഎം കെ കൃഷ്ണൻ സ്മാരക ലൈബ്രറി  ഹാൾ സ്വാതന്ത്ര്യ സമര സേനാനി, ചേർത്തല...
12/09/2024

എം.കെ. കൃഷ്ണൻ അനുസ്മരണം

2024 സെപ്തംബർ 13
രാവിലെ 10 മണി

എം കെ കൃഷ്ണൻ സ്മാരക ലൈബ്രറി ഹാൾ

സ്വാതന്ത്ര്യ സമര സേനാനി, ചേർത്തല എസ് എന്‍ ഡി പി യൂണിയൻ സെക്രട്ടറി, പ്രമുഖ സഹകാരി മികച്ച സാമൂഹ്യ പ്രവർത്തകന്‍ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന SCB 1428 മുന്‍ പ്രസിഡന്റ് എം.കെ.കൃഷ്ണന്റെ 35-മത് ചരമവാർഷിക ദിനം SCB -1428 ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ആചരിക്കുകയാണ്.

സെപ്തംബർ 13-നു രാവിലെ 10 മണിക്കു എം കെ കൃഷ്ണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് ബാങ്ക് ലൈബ്രറി ഹാളിൽ നദക്കുന്ന അനുസ്മരണ സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ശ്രി എ.എ. ഷുക്കൂർ Ex-MLA ഉൽഘാടനം ചെയ്യുന്നതും ചേർത്തല എസ് എന്‍ ഡി പി യൂണിയൻ ചെയർമാൻ ശ്രി കെ. പി. നടരാജൻ അനുസ്മരണ പ്രഭാഷണം നടത്തുന്നതുമാണ്.
സഹകരണ ബാങ്ക് പ്രസിഡന്റുമാർ, പ്രമുഖ സഹകാരികൾ, നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നു.

നമ്മുടെ നാടിന്റെയും നാട്ടുകാരുടെയും പുരോഗതിക്കു പ്രയോജനപ്പെടുന്ന തരത്തിൽ വയലാർ സർവ്വീസ് സഹകരണ ബാങ്കിനെ മുന്നോട്ടു നയിച്ച എം. കെ. കൃഷ്ണന്റെ സ്മരണ പുതുക്കുന്ന ചടങ്ങിൽ താങ്കൾ നിർബന്ധമായും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ

ഭരണസമിതി
വയലാർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്‌തം: 1428

മേഴ്‌സി രവി അനുസ്മരണം ....15-മത് മേഴ്‌സി രവി അനുസ്മരണം വളരെ നല്ല രീതിയിൽ നടത്തുന്നതിന് സഹകരിച്ചവര്‍ക്കും പങ്കെടുത്തു വിജ...
07/09/2024

മേഴ്‌സി രവി അനുസ്മരണം ....

15-മത് മേഴ്‌സി രവി അനുസ്മരണം വളരെ നല്ല രീതിയിൽ നടത്തുന്നതിന് സഹകരിച്ചവര്‍ക്കും പങ്കെടുത്തു വിജയിപ്പിച്ച എല്ലാനേതാക്കൾക്കും സഹപ്രവർത്തകർക്കും നന്ദി .....🙏

Address

Vayalar
Cherthala
688524

Website

Alerts

Be the first to know and let us send you an email when INC Vayalar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share