Block Congress Cherthala

Call Directions Website

Block Congress Cherthala Official Page of Cherthala Block Congress Committee

26/08/2026

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശവുമായി വീണ്ടുമൊരു പൊന്നോണക്കാലം കൂടി.

​പൂക്കളവും ഓണക്കോടിയും വിഭവസമൃദ്ധമായ ഓണസദ്യയുമായി, തുല്യതയുടെയും മാനവികതയുടെയും നല്ല നാളുകളെക്കുറിച്ചുള്ള ഓർമ്മകൾ ഓരോ മനസ്സിലും നിറയട്ടെ.

​ജാതിമതഭേദമന്യേ ഏവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പൊന്നോണം നേരുന്നു

15/08/2026

ഭാരതത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ലക്ഷക്കണക്കിന് ധീരദേശാഭിമാനികളുടെ ചോരയും കണ്ണീരും കൊണ്ടെഴുതിയതാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ചരിത്രം.

മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെയും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെയും മൗലാനാ അബുൽ കലാം ആസാദിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും അങ്ങനെ അനവധി നിരവധി നേതാക്കളുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിച്ച ഐതിഹാസികമായ പോരാട്ടത്തിന്റെ ഫലമായാണ് നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം.

നാനാത്വത്തിൽ ഏകത്വവും, മതനിരപേക്ഷതയും, ജനാധിപത്യ മൂല്യങ്ങളുമാണ് ഈ നാടിന്റെ അടിത്തറ. നമ്മുടെ മഹത്തായ ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും നീതിയും സാഹോദര്യവും ഉയർത്തിപ്പിടിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകേണ്ട നിർണ്ണായകമായ ഒരു കാലഘട്ടമാണിത്.

വിദ്വേഷവും ഭിന്നിപ്പും ഇല്ലാത്ത, തുല്യതയും ഐക്യവും പുലരുന്ന ഒരു നവഭാരതം കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമയോടെ മുന്നേറാം.

നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും കാത്തുസൂക്ഷിക്കാൻ ഒരിക്കൽക്കൂടി പ്രതിജ്ഞയെടുക്കാം.

ജയ് ഹിന്ദ്... ജയ് കോൺഗ്രസ്

15/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ🇮🇳

22/07/2026
17/07/2026

ജനഹൃദയങ്ങളിൽ ഇന്നും ജീവിച്ചിരിക്കുന്ന മനുഷ്യസ്നേഹത്തിന്റെ പ്രതീകം.

പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിന്റെ മൂന്നാം ചരമവാർഷികം.

#ആലപ്പുഴ

21/05/2026

കേരള സംസ്ഥാന കാർഷിക വികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട U D F ആലപ്പുഴ ജില്ലാ ചെയർമാൻ കൂടി ആയ ശ്രീ ADV. C K ഷാജിമോഹനും സഹപ്രവർത്തർക്കും അഭിവാദ്യങ്ങൾ 💙.

ചേർത്തല ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാജീവ് ഗാന്ധി അനുസ്മരണം DCC ജനറൽ സെക്രട്ടറി. Adv. P. ഉണ്ണ...
21/05/2026

ചേർത്തല ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാജീവ് ഗാന്ധി അനുസ്മരണം DCC ജനറൽ സെക്രട്ടറി. Adv. P. ഉണ്ണീകൃഷ്ണൻ ഉത്ഘാടനം ചെയ്തു.

Address

Cherthala

Alerts

Be the first to know and let us send you an email when Block Congress Cherthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share