18/08/2015
സോണി തയ്യില്‍" എന്ന പ്രവാസിയുടെ പോസ്റ്റ് ആണ് ഇത്, അദ്ദേഹത്തിന്‍റെ അര്‍ത്ഥവത്തായ ഈ പോസ്റ്റ് ഒന്നു വായിക്കൂ...കൂട്ടുകാരെ..
പ്രവാസികള്‍ക്ക് എന്ത് കൊടുത്തു എന്നു ചോദിക്കുന്നവരോട് ഈ കഴിഞ്ഞ 34 വര്‍ഷവും ഇന്ത്യ എന്ന മഹാരാജ്യത്തിന്‍റ സമ്പത്ത് വ്യവസ്ഥ താങ്ങി നിര്‍ത്തിയ ഒരു വലിയ ജനവിഭാഗം ഈ അറബിനാട്ടില്‍ കഠിന ചൂടിലും തണുപ്പിലും റൊട്ടിയും കുബ്ബൂസും തൈരും കഴിച്ച് പച്ചവെള്ളവും കുടിച്ച് പാതിവിശപ്പുമായി ഇവിടെ കഴിയുന്നുണ്ടെന്നും ഓരോ മാസത്തിലും ഇവിടെ വന്ന് five star hotel കളില്‍ താമസിച്ച് scoch കുപ്പികളുടേയും മാദകനര്‍ത്തകിമാരേയും കണ്ട് പോയതല്ലാതെ ആരും കണ്ടില്ല പാവപ്പെട്ടവനെ...
എല്ലാവര്‍ക്കും പണം മാത്രം മതിയായിരുന്നു..
എന്നാല്‍ ഇന്ന് ഇന്ത്യക്കാരായുള്ള എല്ലാ പ്രവാസിയും തലയുയര്‍ത്തി നെഞ്ച് വിരിച്ച് നിന്നു പറയും എന്‍റെ രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഞങ്ങളെ കാണാന്‍ വന്നു..
ലോകത്തിന്‍റെ പല രാജ്യങ്ങളുടെ പല പ്രധാനമന്ത്രിമാരും ഒരു ലേബര്‍ക്യാമ്പ് സന്ദര്‍ശിച്ചതായി അറിയില്ല അതിന് ആരും ധൈര്യം കാണിച്ചില്ല.. അതിനും ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ വേണ്ടി വന്നു.. അയ്യാളുടെ രാഷ്ടീയം എന്തുമവട്ടെ എന്‍റെ രാജ്യത്തെ 130 കോടി ആളകളുടെ പ്രതിനിധി ഇതുവരെ ആരും തിരിഞ്ഞുനോക്കാതെ കിടന്ന ഞങ്ങളിലേക്ക് വന്ന്
'' കൈസാ ഹെ? എന്നോ.. how are you? എന്നോ എന്തായാലും ചോദിക്കാന്‍ തോന്നിയ മനസ്സിന്.. ഞങ്ങള്‍ കുറെ ആളുകള്‍രാജ്യത്തിന് വേണ്ടി കഷ്ടപ്പെടുന്നുണ്ട് എന്നോര്‍ത്തതിന് നന്ദി...
ഒരായിരം..നന്ദി....
നല്ലതു ചെയ്യുന്നത് ആരായാലും അതിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് ഭാരതസംസ്കാരം...
അഭിവാദ്ദ്യങ്ങള്‍ മോദിജി...
അഭിമാനിക്കുന്നു ഇന്ത്യ എന്ന പുണ്യഭൂമിയില്‍ ജനിച്ചതിന്..
ഇത് ഒരു നല്ല മാറ്റത്തിന്‍റെ തുടക്കമാവട്ടെ..
ഭാരതം ലോകത്തിന്‍റ നെറുകയിലെത്തട്ടെ..
ലോകം മുഴുവന്‍ മുഴങ്ങട്ടെ എന്‍റെ രാജ്യത്തിന്‍റെ ദേശീയഗാനം...
വന്ദേമാതരം..ജയ് ഹിന്ദ്..