The Coastal Education and Development Society

The Coastal Education and Development Society Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The Coastal Education and Development Society, Social service, Arthunkal, Cherthala.

Protection of ocean and ocean resources, fisher folks and other poor people and break down gender stereotypes and help women to claim a greater role in community decision making. CoEDS is one of the top best biggest NGOs based in Kerala, South India, which works to support the Fisheries sector, Marine (Ocean) conversation, Environmental climate change and awareness, Social welfare, and Backward cl

ass community development. This Non-Governmental Voluntary Organization works to uplift and empower marginalized coastal communities in Kerala through comprehensive educational, developmental, and social welfare initiatives and to work to protect and conserve marine life and ecosystems. CoEDS aims to enhance the living standards of fishermen and their families by providing sustainable livelihood opportunities, improving access to education, and fostering a spirit of community and self-reliance and to protect and restore ocean ecosystems, addressing various environmental challenges through science-based strategies and community engagement.

തീരദേശ വനിതകൾക്ക് സർക്കാർ സേവനങ്ങളും നിയമപരിരക്ഷയും പരിചയപ്പെടുത്തി സംവാദം സംഘടിപ്പിച്ചു.അർത്തുങ്കൽ: അർച്ചന വിമൻസ് സെന്റ...
12/07/2026

തീരദേശ വനിതകൾക്ക് സർക്കാർ സേവനങ്ങളും നിയമപരിരക്ഷയും പരിചയപ്പെടുത്തി സംവാദം സംഘടിപ്പിച്ചു.

അർത്തുങ്കൽ: അർച്ചന വിമൻസ് സെന്റർ
ഏറ്റുമാനൂരും,കോസ്റ്റാൽ എഡ്യൂക്കേഷൻ ആൻഡ് ഡെവലപ്പ്മെന്റ് സൊസൈറ്റിയും (CoEDS) ചേർന്ന് സർക്കാർ സേവനങ്ങളും നിയമപരിരക്ഷയും ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന സംവാദ പരിപാടി സംഘടിപ്പിച്ചു.
ആലപ്പുഴ എം.എൽ.എ. എ. ഡി. തോമസ് പരിപാടി ഉദ്ഘാടനം ചെയ്യ്തു. സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കുന്നതിന് സർക്കാർ സംവിധാനങ്ങളും സമൂഹവും കൈകോർക്കേണ്ടത് അനിവാര്യമാണ്. തീരദേശ വനിതകളെ സർക്കാർ ക്ഷേമപദ്ധതികളുമായും നിയമപരിരക്ഷാ സംവിധാനങ്ങളുമായും ബന്ധിപ്പിക്കുന്ന ഇത്തരം സംവാദങ്ങൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ജെൻഡർ ആൻഡ് ഹ്യൂമൻ റൈറ്റ്സ് കോർഡിനേറ്റർ അഡ്വ: സിസ്റ്റർ റെജി അഗസ്റ്റിൻ MMS അദ്ധ്യക്ഷത വഹിച്ചു.അർച്ചന വിമൻസ് സെൻറർ സീനിയർ പ്രോഗ്രാം ഓഫീസർ ഷൈനി ജോഷി ആമുഖ പ്രഭാഷണം നടത്തി. Codes പ്രസിഡൻ്റ് ജാക്‌സൺ പൊള്ളയിൽ
ആശംസകൾ അർപ്പിച്ചു
തുടർന്ന് നടന്ന ബോധവൽക്കരണ സെഷനിൽ ചേർത്തല റെയിഞ്ച് ഓഫീസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ ബെന്നി വർഗീസ് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, യുവജനങ്ങളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിൽ സമൂഹത്തിന്റെയും കുടുംബത്തിന്റെയും പങ്ക് എന്നിവയെക്കുറിച്ച് ക്ലാസ് നയിച്ചു. ഡിസ്ട്രിക്ട് കോഡിനേറ്റർസ് സങ്കല്പ എംപ്ലോർമെന്റ് ഓഫ് വിമൺ ആലപ്പുഴ ശ്രീമതി സിജോ തോമസ്, ശ്രീമതി ആതിര എന്നിവർ സ്ത്രീകൾക്കായി വിവിധ സർക്കാർ വകുപ്പുകൾ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളും സേവനങ്ങളും പരിചയപ്പെടുത്തി. ആലപ്പുഴ സഖി വൺ സ്റ്റോപ്പ് സെന്ററിലെ കൗൺസിലർ ശ്രീമതി രേഷ്മ രാജു, ശ്രീമതി അഞ്ജന നായർ ' സ്ത്രീ സുരക്ഷ' പദ്ധതിയെക്കുറിച്ചും സ്ത്രീകൾക്ക് ലഭ്യമായ നിയമസഹായം, കൗൺസിലിംഗ്, മാനസിക പിന്തുണ, താത്കാലിക അഭയം, അടിയന്തര സേവനങ്ങൾ എന്നിവയെക്കുറിച്ചും വിശദമായി അവതരിപ്പിച്ചു.
തുടർന്ന് നടന്ന സംവാദത്തിൽ പങ്കെടുത്ത വനിതകൾ സർക്കാർ ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തുകയും സ്ത്രീകളുടെ സുരക്ഷ, അവകാശങ്ങൾ, കുടുംബക്ഷേമം, നിയമസഹായം, സർക്കാർ സേവനങ്ങൾ എന്നിവ സംബന്ധിച്ച സംശയങ്ങൾക്ക് വ്യക്തത നേടുകയും ചെയ്തു. സർക്കാർ സംവിധാനങ്ങളും സമൂഹവും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും തീരദേശ വനിതകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവത്കരിക്കുന്നതിനും പരിപാടി സഹായകമായി. കമ്മ്യൂണിറ്റി ഓർഗനൈസർ ശ്രീമതി സരിതാമോൾ ടി. എസ്. നന്ദി രേഖപ്പെടുത്തി.







സ്മാർട്ട്ടീൻ സമ്മർ ക്യാമ്പിലെ കുട്ടികൾക്ക് സൗജന്യ സ്കൂൾ കിറ്റുകൾ വിതരണം നടത്തി.അർത്തുങ്കൽ : കോസ്റ്റൽ എജ്യുക്കേഷൻ ആൻ്റ് ഡ...
05/06/2026

സ്മാർട്ട്ടീൻ സമ്മർ ക്യാമ്പിലെ കുട്ടികൾക്ക് സൗജന്യ സ്കൂൾ കിറ്റുകൾ വിതരണം നടത്തി.

അർത്തുങ്കൽ : കോസ്റ്റൽ എജ്യുക്കേഷൻ ആൻ്റ് ഡെവലപ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വേനൽക്കാല അവധിയുടെ ഭാഗമായി തീരദേശത്തെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന അഞ്ചു മുതൽ പത്തുവരെയുള്ള കുട്ടികൾക്കായി
നടത്തിയ സ്മാർട്ട്ടീൻ സമ്മർ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സൗജന്യ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.അർത്തുങ്കൽ ലാൽ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സൗജന്യ സ്കൂൾ കിറ്റ് വിതരണോ ഉദ്ഘാടനം ബഹു. ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അഭിനയ അനിൽകുമാർ നിർവഹിച്ചു. കോഎഡ്സ് പ്രസിഡൻറ് ജാക്സൺ പൊള്ളയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംമ്പർ മർക്കോസ്,അർച്ചന വിമൻസ് സെൻറർ സീനിയർ പ്രോഗ്രാം ഓഫീസർ ശ്രീമതി ഷൈനി ജോഷി .കോഎഡ്സ് ബോഡ് മെംമ്പർമാരായ രാജു ആശ്രയം,ആന്റണി കുരിശിങ്കൽ,കമ്മ്യൂണിറ്റി ഓർഗനൈസർ ശ്രീമതി.സരിതമോൾ ടി എസ് ആനിമേറ്റർമാരായ ശ്രീമതി.റിനി ലാൽ , ആൻസിസുഭാഷ്, അമിത എന്നിവർ പ്രസംഗിച്ചു.






കോസ്റ്റൽ എഡ്യൂക്കേഷൻ ആൻ്റ് ഡെവലപ്മെൻറ് സൊസൈറ്റി സംമ്മർ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കായി നൽകുന്ന സൗജന്യ സ്കൂൾ കിറ...
22/05/2026

കോസ്റ്റൽ എഡ്യൂക്കേഷൻ ആൻ്റ് ഡെവലപ്മെൻറ് സൊസൈറ്റി സംമ്മർ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കായി നൽകുന്ന സൗജന്യ സ്കൂൾ കിറ്റ് വിതരണം 2026 മെയ്യ് 23 ശനി 2 pm ലാൽ മെമ്മോറിയൽ കോഎഡ്സ് ഹാൾ അർത്തുങ്കൽ🎈🎈







അനുഗ്രഹ CAG യുടെ ഒന്നാമത് വാർഷിക ആഘോഷങ്ങൾ Coeds പ്രസിഡൻ്റ് ജാക്സൺ പൊള്ളയിൽ ഉത്ഘാടനം ചെയ്യുന്നു . കോഎഡ്‌സ് ബോർഡ് മെമ്പർ ര...
23/04/2026

അനുഗ്രഹ CAG യുടെ ഒന്നാമത് വാർഷിക ആഘോഷങ്ങൾ Coeds പ്രസിഡൻ്റ് ജാക്സൺ പൊള്ളയിൽ ഉത്ഘാടനം ചെയ്യുന്നു . കോഎഡ്‌സ് ബോർഡ് മെമ്പർ രാജു ആശ്രയം, കമ്മ്യൂണിറ്റി ഓർഗനൈസർ സരിതമോൾ റ്റി.എസ് ,ആനിമേറ്റർ മാരായ റിനിലാൽ, ആൻസിസുഭാഷ്, അമിത എന്നിവർ ആശംസകൾ നേർന്നു.




ദർശന CAG യുടെ രണ്ടാമത് വാർഷിക ആഘോഷം coeds പ്രസിഡൻ്റ് ജാക്സൺ പൊളളയിൽ ഉത്ഘാടനം ചെയ്യുന്നു കമ്മ്യൂണിറ്റി ഓർഗനൈസർ സരിതമോൾ റ്...
20/04/2026

ദർശന CAG യുടെ രണ്ടാമത് വാർഷിക ആഘോഷം coeds പ്രസിഡൻ്റ് ജാക്സൺ പൊളളയിൽ ഉത്ഘാടനം ചെയ്യുന്നു കമ്മ്യൂണിറ്റി ഓർഗനൈസർ സരിതമോൾ റ്റി . എസ് , ആനിമേറ്റർമാരായ ആൻസി സുഭാഷ് ,റിനിലാൽ , അമിത , ദർശന CAG യുടെ പ്രസിഡൻ്റ് മേരി ചേച്ചി എന്നിവർ വേദിയിൽ

🌳🌲CAG കളുടെ വാർഷികാഘോഷങ്ങൾ🍁🍁💐അർപ്പണ 🎈 സൗഹൃദം 🎈കലവറ 🎈ഇൻഡിപെൻഡൻസ് വുമൺസ് 🪴🪴🪴🪴🪴🪴🪴🪴🪾വാർഷികാഘോഷം 2025 ഡിസംബർ 20 ന് അർത്തുങ്കൽ...
21/12/2025

🌳🌲CAG കളുടെ വാർഷികാഘോഷങ്ങൾ🍁🍁

💐അർപ്പണ 🎈 സൗഹൃദം 🎈കലവറ 🎈ഇൻഡിപെൻഡൻസ് വുമൺസ് 🪴🪴🪴🪴🪴🪴🪴🪴

🪾വാർഷികാഘോഷം 2025 ഡിസംബർ 20 ന് അർത്തുങ്കൽ ലാൽ മെമ്മോറിയൽ കമ്മ്യൂണിറ്റി സെൻററിൽ വച്ചു നടന്ന വാർഷിക ആഘോഷ സമ്മേളനം അർച്ചന വിമൻസ് വെൽഫയർ സൊസൈറ്റി ഡയറക്ടർ മിസ്സ് ത്രേസ്യാമ്മ മാത്യുOMMI ഉദ്ഘാടനം ചെയ്തു.അർപ്പണ CAG പ്രസിഡൻറ് ശ്രീമതി സുശീല തോമസ് അധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്നുകൊണ്ട് ചിക്കാഗോ റോട്ടറി ക്ലബ് IPP മുൻ പ്രസിഡൻറ് ശ്രീ സിറിയക്ക് ലൂക്കോസ്, അർച്ചന വിമൻസ് സെൻറർ സീനിയർ പ്രോഗ്രാം ഓഫീസർ ശ്രീമതി ഷൈനി ജോഷി, കോഎഡസ് പ്രസിഡൻറ് ശ്രീ.ജാക്സൺ പൊള്ളയിൽ,സെക്രട്ടറി Ad: നവിൻജീ നാദമണി ,സിഇഒ ശ്രീമതി. സരിതമോൾ ടി എസ്, ആനിമേറ്റർമാരായ ശ്രീമതി. വിനീത പ്രെജു , ശ്രീമതി.റിനി ലാൽ , കലവറ സിഎജി പ്രസിഡൻറ് ജൈനമ്മ ജോസ്,............................................. സൗഹൃദം CAG അംഗം സിൽജ സന്തോഷ് നന്ദി പറഞ്ഞു.









04/12/2025

orange day Celebration 2025

Orange day -Coeds - AWC - 2025
29/11/2025

Orange day -Coeds - AWC - 2025

29/11/2025

2025 നവംബർ 25 ഓറഞ്ച് ദിനത്തോടനുബന്ധിച്ച് നടന്ന ഗ്രേസ് CAG യുടെ നൃത്താവിഷ്കാരം

"നവംബർ 25"അർച്ചന വിമൻസ് സെന്റർ കോസ്റ്റൽ എഡ്യൂക്കേഷൻ ആൻഡ് ഡെവലപ്മെന്റ് സൊസൈറ്റി സംയുക്തമായി സംഘടിപ്പിച്ച ഓറഞ്ച് ദിനാചരണം ...
29/11/2025

"നവംബർ 25"അർച്ചന വിമൻസ് സെന്റർ കോസ്റ്റൽ എഡ്യൂക്കേഷൻ ആൻഡ് ഡെവലപ്മെന്റ് സൊസൈറ്റി സംയുക്തമായി സംഘടിപ്പിച്ച ഓറഞ്ച് ദിനാചരണം 2025 ഉദ്ഘാടനം ശ്രീമതി മായ എസ് പണിക്കർ വിമൺസ് പ്രൊട്ടക്ഷൻ ഓഫീസർ, ആലപ്പുഴ നിർവഹിച്ചു. അദ്ധ്യക്ഷൻ ശ്രീ ജാക്സൺ പൊള്ളയിൽ പ്രസിഡന്റ് COEDS, സ്നേഹാർച്ചന പദ്ധതി ഉദ്ഘാടനം ശ്രീ പോൾസൺ കൊട്ടാരത്തിൽ പ്രൊജക്റ്റ് മാനേജർ AWC, അർത്തുങ്കൽ റീജിയൺ ക്ലോത്ത് ബാങ്ക് ഉദ്ഘാടനം ശ്രീമതി ആരതി പ്രദീപ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അർത്തുങ്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ, സൂബ ഡാൻസ് ഉദ്ഘാടനം അഡ്വ. നവീൻ ജീ നാദാമണി സെക്രട്ടറി COEDS, ഫുഡ് കിറ്റ് വിതരണോദ്ഘാടനം ശ്രീമതി ഷൈനി ജോഷി സീനിയർ പ്രോഗ്രാം ഓഫീസർ AWC, ശ്രീമതി സരിത മോൾ റ്റി.എസ്സ് കമ്മ്യൂണിറ്റി ഓർഗനൈസർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ശ്രീമതി വിനീത പ്രജു ആനിവേറ്റർ അർത്തുങ്കൽ യൂണിറ്റ് എല്ലാവർക്കും നന്ദി അറിയിച്ചു. ഒറ്റമശ്ശേരി യൂണിറ്റ് ആനിമേറ്റർ ശ്രീമതി റിനിലാൽ ആർച്ച് ഫെഡ് അംഗങ്ങളായ ഷൗലി ജോസഫ്,ആൻസി സുഭാഷ്, മരിയ ജാക്സൺ എന്നിവർ നേതൃത്വം നൽകി.

Address

Arthunkal
Cherthala
688530

Alerts

Be the first to know and let us send you an email when The Coastal Education and Development Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category