Cherthala Municipality

Cherthala Municipality Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cherthala Municipality, Government Organization, Old NH Cherthala, Cherthala.

*അഭിലാഷിൻ്റെ ജീവൻ രക്ഷിക്കാൻ ജീവൻരക്ഷാ സമിതി തയ്യാറെടുക്കുന്നു: സംഘാടക സമിതി പുനസംഘടിപ്പിച്ചു* അവയവ മാറ്റിവെയ്ക്കൽ ശസ്ത്...
25/05/2026

*അഭിലാഷിൻ്റെ ജീവൻ രക്ഷിക്കാൻ ജീവൻരക്ഷാ സമിതി തയ്യാറെടുക്കുന്നു: സംഘാടക സമിതി പുനസംഘടിപ്പിച്ചു*

അവയവ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന വരെ സഹായിക്കാൻ സമൂഹം ഒന്നടങ്കം മുന്നോട്ടു വരണമെന്ന് പി.പ്രസാദ് എം.എൽ.എ. അഭ്യർത്ഥിച്ചു. അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്ക് ധനസഹായം നൽകുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ജീവൻ രക്ഷാസമിതിയുടെ പുനഃസംഘടനാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചേർത്തല നഗരത്തിലെ ആദ്യകാല വീഡിയോ ക്യാമറാമാനും മാധ്യമ പ്രവർത്തകനുമായ സി എം സി 12 ചെറുതുരുത്തിൽ വീട്ടിൽ ശ്രീ. അഭിലാഷിന്റെ (53) കരൾ രോഗബാധിതനായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നിർദേശിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിനും ഇത്തരത്തിൽ ധനസഹായം ആവശ്യമായ വൃക്തികൾക്കുമായി സഹായിക്കുന്നതിനായി ജൂൺ മാസം 14 ന് വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങ്ങി ധനസമാഹരണം നടത്തുന്നതിനും 1.5 കോടി രൂപ ഇത്തരത്തിൽ സമാഹരിക്കാനും ജീവൻ രക്ഷാസമിതി യോഗം തീരുമാനിച്ചു.

യോഗത്തിൽ ഷേർളി ഭാർഗ്ഗവൻ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ എസ്. സോബിൻ, വൈസ് ചെയർ പേഴ്സൺ എൻ. എൽ. വത്സലകുമാരി, മുൻ ചെയർമാൻ പി. ഉണ്ണികൃഷൻ, കൗൺസിലർ ഡി. ജ്യോതിഷ്, കെ.പി. പ്രതാപൻ, അഡ്വ. പീയൂസ്, കെ.എസ്. കലാധരൻ, കനകമ്മമധു തുടങ്ങിയവർ സംസാരിച്ചു. എൻ. കെ. പ്രകാരൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ സെക്രട്ടറി ടി.കെ. സുജിത് സ്വഗതവും കൊടി.മധു കൃതജ്ഞതയും പറഞ്ഞു.

ഭാരവാഹികളായി പി..പ്രസാദ് MLA (രക്ഷാധികാരി) എസ്. സോബിൻ (ചെയർപേഴ്സൺ) എൻ . എൽ. വസലകുമാരി,ഷേർളി ഭാർഗ്ഗവൻ, പി. ഉണ്ണികൃഷ്ണൻ, വി ടി ജോസഫ്, വി. എ. സുരേഷ്കുമാർ (വൈസ് ചെയർപേഴ്സൺമാർ),കെ.ടി. മധു (ജനറൽ കൺവീനർ), അനൂപ് ചാക്കോ, ടി.എസ്. അജയകുമാർ ബി. ഭാസി (ജോയിൻ്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.

ചേർത്തല ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് കയർ വ്യവ സായ സ്ഥാപനമായ ടി.എം.എം.സി യുടെ. സി.എസ്.ആർ. ഫണ്ടിൽ നിന്നു നൽകിയ 15 വീൽ...
24/05/2026

ചേർത്തല ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് കയർ വ്യവ സായ സ്ഥാപനമായ ടി.എം.എം.സി യുടെ. സി.എസ്.ആർ. ഫണ്ടിൽ നിന്നു നൽകിയ 15 വീൽച്ചെയറുകൾ നഗരസഭാ ചെയർപേഴ്സൺ എസ് . സോബിൻ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കൈമാറി. ആരോഗ്യ സ്റ്റാൻഡി ങ് കമ്മിറ്റി ചെയർമാൻ എസ്. സനീഷിൻ്റെ അഭ്യർഥനയിലാണ് സ്ഥാപനം വീൽച്ചെയറുകൾ നൽകിയത്. നഗരസഭാ ചെയർമാൻ എസ്. സോബിൻ ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ആർ. അമീനയ്ക്കു ഇവ കൈമാറി. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ എൻ.എൽ. വത്സലകുമാരി അധ്യക്ഷയായി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. സനീഷ് മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടോമി എബ്രഹാം, ബീനാ അജി, കൗൺസിലർ പി. ഉണ്ണിക്കൃഷ്ണൻ, ഡി. ജ്യോതിഷ്, സി.ഡി.എസ്. ചെയർപേഴ്‌സൺ അഡ്വ.പി. ജ്യോതിമോൾ, ആർ.എം.ഒ. ഡോ.എ. അജ്‌മൽ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

24/05/2026
ആർദ്ര ബഡ്‌സ് സ്പെഷ്യൽ സ്കൂ‌ൾ വാർഷികംചേർത്തല നഗരസഭ ആർദ്ര ബഡ്‌സ് സ്പെഷ്യൽ സ്കൂളിൻ്റെ വാർഷികം ചെയർപേഴ്‌സൺ എസ്. സോബിൻ ഉദ്ഘാട...
24/05/2026

ആർദ്ര ബഡ്‌സ് സ്പെഷ്യൽ സ്കൂ‌ൾ വാർഷികം
ചേർത്തല നഗരസഭ ആർദ്ര ബഡ്‌സ് സ്പെഷ്യൽ സ്കൂളിൻ്റെ വാർഷികം ചെയർപേഴ്‌സൺ എസ്. സോബിൻ ഉദ്ഘാടനം ചെയ്യുന്നു
ചേർത്തല ചേർത്തല നഗരസഭ ആർദ്ര ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷികം ചെയർപേഴ്‌സൺ എസ്. സോബിൻ ഉദ്ഘാട നം ചെയ്തു. വൈസ് ചെയർപേഴ്‌സൺ എൻ.എൽ. വത്സലകുമാ രി അധ്യക്ഷയായി. കുടുംബശ്രീ മിഷൻ ഡി.എം.സി. എസ്. രഞ്ജി ത്ത് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ അധീനാ രാജു, , എസ്. സനീഷ്, ബീനാ അജി, ബി ധന്യാമോൾ, ടോമി എബ്ര ഹാം,
കൗൺസിലർമാരായ പി. ഉണ്ണിക്കൃഷ്ണൻ, ആശാ മുകേഷ്, ടി.എസ്. ജാസ്മി, സി.ഡി.എസ്. ചെയർപേഴ്‌സൺ അഡ്വ. ജ്യോതിമോൾ, പ്രിൻസിപ്പൽ ജി. രമ്യാകൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് സുനിൽദാസ്, സ്റ്റാലിൻ ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും നടന്നു

ലോക അമിത രക്തസമ്മർദ്ദ ദിനം ആചരിച്ചു. സർക്കാർ ഹോമിയോ ആശുപത്രി ചേർത്തല ആയുഷ്മാൻ ഭവ പദ്ധതിയുടെയും,ചേർത്തല നഗരസഭയുടെയും കെഎസ...
17/05/2026

ലോക അമിത രക്തസമ്മർദ്ദ ദിനം ആചരിച്ചു.

സർക്കാർ ഹോമിയോ ആശുപത്രി ചേർത്തല ആയുഷ്മാൻ ഭവ പദ്ധതിയുടെയും,ചേർത്തല നഗരസഭയുടെയും കെഎസ്ആർടിസി, ചേർത്തലയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക രക്തസമ്മർദ്ദ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും സൗജന്യ ബ്ലഡ് പ്രഷർ പരിശോധനയും സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സനീഷ് അധ്യക്ഷനായ ചടങ്ങിൽ ചേർത്തല നഗരസഭ ചെയർ പേഴ്സൺ ശ്രീ സോബിൻ. എസ് ഉദ്ഘാടനം നിർവഹിച്ചു. ഗവൺമെൻറ് ഹോമിയോപ്പതി ആശുപത്രി സൂപ്രണ്ട് ഡോക്ടർ എം ഷീജ സ്വാഗതഭാഷണം നടത്തി. ആയുഷ്മാൻ ഭവ കൺവീനർ ഡോക്ടർ വിദ്യ എം. പൈ. പദ്ധതി വിശദീകരണവും നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോക്ടർ സ്നേഹ വി എസ്. ഭക്ഷണക്രമീകരണത്തിനെ പറ്റിയും സംസാരിച്ചു. സ്റ്റേഷൻ മാസ്റ്റർ ശ്രീ അനിൽകുമാർ ആശംസകൾ അറിയിച്ചു. കൂടാതെ നാം മെഡിക്കൽ ഓഫീസർ ഡോക്ടർ ബ്രൈറ്റി കൃതജ്ഞതയും അറിയിച്ചു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഡോ. എം. ഷീജ ആശുപത്രി സുപ്രണ്ട്, ലോകരക്തസമ്മർദ്ദ ദിനത്തിൻ്റെ പ്രാധാന്യത്തെപ്പറ്റിയും ഡോ.വിദ്യാ എം. പൈ. ആയുഷ്മാൻ ഭവ പദ്ധതിയെപ്പറ്റിയും നാം ഡോക്ടർ ബ്രൈറ്റി രക്തസമ്മർദത്തിൻ്റെ പ്രത്യാഘാതങ്ങളെപ്പറ്റിയും സംസാരിച്ചു. ഫാർമസിസ്റ്റ് കുമാരി അനുപമയും ക്യാമ്പിൽ പങ്കെടുത്തു .പൊതുജനങ്ങളിലും കെ.എസ്.ആർ.ടി.സി ജീവനക്കാരിലും ബിപി പരിശോധന നടത്തി. ആയുഷ്മാൻ ഭവ നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ. സ്നേഹ വി. എസ്. അമിത രക്തസമ്മർദ്ദത്തിന്റെ ഭക്ഷണക്രമത്തെ പറ്റി സംസാരിച്ചു. സൗജന്യ ബിപി പരിശോധന യാത്രക്കാരും പൊതുജനങ്ങളും പ്രയോജനപ്പെടുത്തി.

എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയികളായ ചേർത്തല നഗരത്തിലെ മുഴുവൻ കുട്ടികൾക്കും അഭിനന്ദനങ്ങൾ. വിഷയങ്ങൾ നഷ്ടപ്പെട്ടവർക്ക് സേ പരീ...
15/05/2026

എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയികളായ ചേർത്തല നഗരത്തിലെ മുഴുവൻ കുട്ടികൾക്കും അഭിനന്ദനങ്ങൾ.
വിഷയങ്ങൾ നഷ്ടപ്പെട്ടവർക്ക് സേ പരീക്ഷയിൽ വിജയം ആശംസിക്കുന്നു.

*ഹെൽത്തി ചേർത്തല - ഹെൽത്ത് ക്ലബ്ബുകൾക്കായുള്ള സംഘാടകസമിതി രൂപീകരിച്ചു* ജീവിതശൈലി രോഗങ്ങളെ ചെറുക്കുക എന്ന ലക്ഷ്യമിട്ട് ചേ...
15/05/2026

*ഹെൽത്തി ചേർത്തല - ഹെൽത്ത് ക്ലബ്ബുകൾക്കായുള്ള സംഘാടകസമിതി രൂപീകരിച്ചു*

ജീവിതശൈലി രോഗങ്ങളെ ചെറുക്കുക എന്ന ലക്ഷ്യമിട്ട് ചേർത്തല നഗരസഭയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഹെൽത്തി ചേർത്തല ആരോഗ്യക്കുട്ട് പദ്ധതിയുടെ ഭാഗമായ ഹെൽത്ത് ക്ലബ് രൂപീകരണത്തിനായുള്ള മുനിസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചു മുനിസിപ്പൽ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എസ് സോബിൻ ഉദ്ഘാടനം ചെയ്തു.

ജീവിതശൈലി രോഗ പ്രതിരോധത്തിനും ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനുമായി വാർഡ് അടിസ്ഥാനത്തിലാണ് ഹെൽത്ത് ക്ലബ്ബുകൾ രൂപീകരിക്കുന്നത്. 30 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള മുഴുവൻ പേരിലും പരിശോധന നടത്തി ജീവിതശൈലി രോഗസാധ്യത ഉണ്ടോ എന്ന് നിർണയിക്കലാണ് ആദ്യഘട്ടം. രോഗ സാധ്യതയുള്ളവരെ കണ്ടെത്തി ഓരോ വാർഡിലും പ്രവർത്തിക്കുന്ന പ്രതിദിന വ്യായാമ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.
രോഗസാധ്യത കുറക്കുന്നതിന് ആവശ്യമായിട്ടുള്ള വ്യായാമവും ഭക്ഷണക്രമവും ഉറപ്പുവരുത്തും.

വൈസ് ചെയർപേഴ്സൺ എൻ എൽ വത്സലകുമാരി ലേയാഗത്തിൽ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് സനീഷ് സ്വാഗതം ആശംസിച്ചു, മുൻസിപ്പൽ സെക്രട്ടറി ടി കെ സുജിത് നന്ദി രേഖപ്പെടുത്തി

ആരോഗ്യ കൂട്ടു പദ്ധതിയുടെ ആമുഖം ചേർത്തല താലൂക്ക് ഹോസ്പിറ്റൽ ആർഎംഒ ഡോക്ടർ അജ്മൽ, പദ്ധതി അവതരണം ഹോമിയോ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. റിഫ്ന സി.എസ്., ഭക്ഷണക്രമങ്ങളുടെ അവതരണം ഡയറ്റീഷൻ ശാലിനി, വ്യായാമ ക്രമങ്ങളുടെ അവതരണം കായികാധ്യാപകൻ ഡിവൈൻ തുടങ്ങിയവർ നടത്തി.

101 പേരുള്ള സംഘാടക സമിതി രൂപീകരിച്ചു. -
ശ്രീ പി പ്രസാദ്, (മുഖ്യരക്ഷാധികാരി)
കെ. പ്രസാദ്
സി.കെ. ഷാജിമോഹൻ
പി ഷാജി മോഹൻ
വി.ടി ജോസഫ്
പി. ഉണ്ണികൃഷ്ണൻ
ഷേർളി ഭാർഗ്ഗവൻ
ഏലിക്കുട്ടി ജോൺ
ഐസക് മാടവന
പികെ സുരേന്ദ്രൻ
ബി. വിനോദ്
എൻ. ആർ. ബാബുരാജ്
കെ. ഉമയാക്ഷൻ
അരുൺ കെ. പണിക്കർ (രക്ഷാധികാരികൾ)

എസ്. സോബിൻ (ചെയർമാൻ), എസ്. സനീഷ് (വർക്കിംഗ് ചെയർമാൻ)

എൻ.എൻ. വത്സലകുമാരി
കെ.സി. ആൻ്റണി
സുരേഷ് കുമാർ
ഡോ. ജ്യോതി ജെ.
ഡോ. ഷീജ (വൈസ് ചെയർമാൻമാർ)

ഡോ. അമീന എസ്.ആർ. (ജനറൽ കൺവീനർ:)

ഡോ. റിഫ്ന സി.എസ്. (കൺവീനർ)
പി. സന്ദേശ് (ജോയിൻ്റ് കൺവീനർ), ടി.കെ. സുജിത് (സെക്രട്ടറി), ഡിവൈൻ, ശാലിനി AR (പ്രോജക്ട് കോ-ഓർഡിനേറ്റർമാർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.


സെക്രട്ടറി
ചേർത്തല നഗരസഭ

*ഹെൽത്ത് ക്ലബ്ബ് സംഘാടകസമിതി രൂപീകരണം ഇന്ന്* ജീവിതശൈലി രോഗങ്ങളെ ചെറുക്കുക എന്ന ലക്ഷ്യമിട്ട് ചേർത്തല നഗരസഭയുടെ ആഭിമുഖ്യത്...
14/05/2026

*ഹെൽത്ത് ക്ലബ്ബ് സംഘാടകസമിതി രൂപീകരണം ഇന്ന്*

ജീവിതശൈലി രോഗങ്ങളെ ചെറുക്കുക എന്ന ലക്ഷ്യമിട്ട് ചേർത്തല നഗരസഭയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഹെൽത്ത് ക്ലബ്ബിൻ്റെ മുനിസിപ്പൽ തല സംഘാടകസമിതി രൂപീകരണം ഇന്ന് ( 14/05/26) 2.30 ന് കൗൺസിൽ ഹാളിൽ ചേരും.

ജീവിതശൈലി രോഗ പ്രതിരോധത്തിനും ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനുമായി വാർഡ് അടിസ്ഥാനത്തിലാണ് ഹെൽത്ത് ക്ലബ്ബുകൾ രൂപീകരിക്കുന്നത്. 30 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേരിലും പരിശോധന നടത്തി ജീവിതശൈലി രോഗസാധ്യത ഉണ്ടോ എന്ന് നിർണയിക്കലാണ് ആദ്യഘട്ടം. രോഗ സാധ്യതയുള്ളവരെ കണ്ടെത്തി ഓരോ വാർഡിലും പ്രവർത്തിക്കുന്ന പ്രതിദിന വ്യായാമ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.
രോഗസാധ്യത കുറക്കുന്നതിന് ആവശ്യമായിട്ടുള്ള വ്യായാമവും ഭക്ഷണക്രമവും ഉറപ്പുവരുത്തും.

ഹെൽത്ത് ക്ലബ്ബുകളുടെ പ്രവർത്തനം നയിക്കുന്നതിനായുള്ള സംഘാടകസമിതി യോഗത്തിൽ മുഴുവൻ പേരും എത്തിചേരണമെന്ന്
ചെയർപേഴ്സൺ എസ്. സോബിൻ അഭ്യർത്ഥിച്ചു

സെക്രട്ടറി
ചേർത്തല നഗരസഭ

Address

Old NH Cherthala
Cherthala
688524

Alerts

Be the first to know and let us send you an email when Cherthala Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share