AISF GPTC Cherthala UNIT

AISF GPTC Cherthala UNIT പഠിക്കുവാനും പോരാടാനും വിദ്യാർത്ഥി?

12/07/2022
03/08/2021

പോളിടെക്നിക് ലേക്കുള്ള ലാറ്ററൽ എൻട്രി അഡ്മിഷൻ നാളെ മുതൽ ആരംഭിക്കുന്നു.

ഡിപ്ലോമ കോഴ്സിന്റെ രണ്ടാം വർഷത്തേക്കാണ് അഡ്മിഷൻ നടക്കുന്നത്.
ഒരു ബ്രാഞ്ച് ലേക്കുള്ള 10% സീറ്റിലേക്കാണ് അഡ്മിഷൻ നടക്കുന്നത്. ഓരോ ബ്രാഞ്ചിലും ആറ് സീറ്റുകൾ എങ്കിലും ഉണ്ടാകും. കൂടാതെ മുൻവർഷങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്കും അഡ്മിഷൻ നടത്തുന്നതായിരിക്കും.

ലാറ്ററൽ എൻട്രി അഡ്മിഷൻ നടത്തുന്നത് രണ്ട് വിഭാഗങ്ങൾ ആയിട്ടാണ്. 50 ശതമാനം സീറ്റുകൾ പ്ലസ് ടു വിഎച്ച്എസ്ഇ ഇൽ സയൻസ് പാസായ കുട്ടികൾക്കും, ബാക്കിയുള്ള 50% സീറ്റുകൾ രണ്ടു വർഷത്തെ ഐടിഐ,, KGCE, NCVT, SCVT കോഴ്സുകൾ പഠിച്ച വിദ്യാർത്ഥികൾക്കുമാണ്.

പ്ലസ് ടു, വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്ക് ഫിസിക്സ് കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങൾക്ക് ആകെ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

ഐടിഐ,, KGCE, NCVT, SCVT കോഴ്സുകൾ പഠിച്ച കുട്ടികൾക്ക് ആകെ 50%മാർക്ക് ഉണ്ടായിരിക്കണം..

അപേക്ഷകൾ അയക്കേണ്ടത് ഓൺലൈൻ ആയിട്ടാണ്. ഒരു ജില്ലയിലേക്ക് ഒരു അപ്ലിക്കേഷൻ എന്ന രീതിയിലാണ് അയക്കേണ്ടത്. ഒന്നിൽ കൂടുതൽ ജില്ലകളിലേക്ക് അപേക്ഷ അയക്കാൻ ആഗ്രഹിക്കുന്നവർ ഓരോ ജില്ലയിലേക്കും വേറെ വേറെ അപേക്ഷകൾ അയക്കേണ്ടതാണ്. ജില്ലാതലത്തിൽ ആണ് റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നത്. ഒരു ജില്ലയിലെ 15 ഓപ്ഷൻ വരെ ഒരു വിദ്യാർഥിക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാഫീസ് 300 രൂപയാണ് ജില്ലാതലത്തിൽ ലഭ്യമാകുന്ന റാങ്ക് ലിസ്റ്റ് അനുസരിച്ച് അതാതു കോളേജ് തലത്തിലാണ് അഡ്മിഷൻ നടക്കുക. ലാറ്ററൽ എൻട്രി അഡ്മിഷന് സെൻട്രലൈസ്ഡ് റാങ്ക് ലിസ്റ്റ് ഉണ്ടായിരിക്കുന്നതല്ല. ലാറ്ററൽ എൻട്രി അഡ്മിഷന് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നാളെമുതൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Website - www.polyamission.org/

28/07/2021

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

2021-22 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികൾ 28ന് ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർ, എയിഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാവും. www.polyadmission.org മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് ഓൺലൈനായി തന്നെ സമർപ്പിക്കണം. എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/സി.ബി.എസ്.ഇ-പത്ത്/ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.രണ്ട്) അപേക്ഷിക്കാം. കേരളത്തിലെ സർക്കാർ/ ഐ.എച്ച്.ആർ.ഡി, പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം ഗവ.സീറ്റിലേയ്ക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്. ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ എന്നിവ പാസ്സായവർക്ക് യഥാക്രമം 10, രണ്ട് ശതമാനം വീതം റിസർവേഷൻ ഉണ്ട്. വി.എച്ച്.എസ്.ഇ പാസ്സായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തെരെഞ്ഞെടുക്കാൻ സാധിക്കുക. ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം,കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ച് ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമുണ്ട്.
എസ്.എസ്.എൽ.സി. യ്ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻ തൂക്കം നൽകിയാണ് സ്ട്രീം ഒന്നിലേയ്ക്കുള്ള സെലക്ഷന്റെ ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം രണ്ടിലേയ്ക്കുള്ള ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. പൊതു വിഭാഗങ്ങൾക്ക് 150 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 75 രൂപയുമാണ് അപേക്ഷ ഫീസ്.
എൻ.സി.സി/സ്‌പോർസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഓൺലൈനായി 150 രൂപ അപേക്ഷാ ഫീസ് അടച്ച് അപേക്ഷിച്ചശേഷം പകർപ്പ് യഥാക്രമം എൻ.സി.സി ഡയറക്ടറേറ്റിലേയ്ക്കും, സ്‌പോർട്‌സ് കൗൺസിലിലേയ്ക്കും നൽകണം.
സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജ്, സർക്കാർ എയിഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി പ്രത്യേകം അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ച ശേഷം അതത് പോളീടെക്‌നിക് കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.
ജൂലൈ 28 നു ആരംഭിക്കുന്ന ഓൺലൈൻ അപേക്ഷ സമർപ്പണം ആഗസ്റ്റ് 10 വരെ തുടരും. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

ആശംസകൾ 💐💐
20/07/2021

ആശംസകൾ 💐💐

ആദരാഞ്ജലികൾ 💐💐💐
15/07/2021

ആദരാഞ്ജലികൾ 💐💐💐

Address

Cherthala

Website

Alerts

Be the first to know and let us send you an email when AISF GPTC Cherthala UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share