05/12/2025
ഹായ് പ്രിയപ്പെട്ടവരെ നമസ്കാരം കമലൻ കരുവാറ്റയാണ് (ദിശ )
ഒരു രാഷ്ട്രീയക്കാരെയും പൊതുവേ എനിക്ക് ഇഷ്ടമല്ല കാരണം ചില അനുഭവങ്ങളാണ് .
എന്നെ അടുത്തറിയുന്നവർക്ക് അത് അറിയാം.
എന്താണെന്ന് പിന്നാലെ പലപ്പോഴായി അറിയിക്കാം.
നാടിന് നന്മ ചെയ്യാനോ സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്നതിനോ രാഷ്ട്രീയം ആവശ്യമില്ല എന്ന് കേന്ദ്രീയ വിദ്യാലയം എൻഡിപിസി ആലപ്പുഴയ്ക്ക് വേണ്ടിയും ഇപ്പോൾ ജോലി നഷ്ടപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ്മായി ബന്ധപ്പെട്ടും
എനിക്ക് അനുഭവത്തിലൂടെ മനസ്സിലായിട്ടുള്ളതാണ്
എന്നാൽ ഇവിടെ എടുത്തു പറയേണ്ട കാര്യം സാമൂഹിക നന്മ കാംക്ഷിക്കുന്നവർ രാഷ്ട്രീയത്തിലേക്ക് വന്നാൽ പ്രത്യേകിച്ച് യുവത്വം ആണെങ്കിൽ അവരുടെ നല്ല ആശയങ്ങൾ നടപ്പാക്കാനും അവതരിപ്പിക്കാനും ഒരുപക്ഷേ കഴിഞ്ഞേക്കും എന്ന് കരുതുന്നു.
അഭിരാമിയെ ചെറുപ്പം മുതൽ എനിക്ക് അറിയാം പക്ഷേ സ്ഥാനാർത്ഥിയായി നിൽക്കുന്നതുവരെ ആ കുട്ടിയുടെ രാഷ്ട്രീയം എന്തായിരുന്നു എന്ന് അറിയില്ലായിരുന്നു
അത് എന്തുമായിക്കോട്ടെ
കാര്യത്തിലേക്ക് എത്തുന്നതിനു മുൻപ് അല്പം ഫ്ലാഷ് ബാക്ക്
വർഷാവർഷം കൃത്യമായി ഓല മേയാൻ കഴിയാത്തപ്പോൾ ചോർന്നൊലിക്കുന്ന വീടിനുള്ളിൽ ചാണകവും പുരച്ചെളിയും മെഴുകിയ
തറയിൽ വെള്ളം വീണ് കുതിരാതിരിക്കാൻ അമ്മ പലയിടങ്ങളിൽ പെറുക്കി വെച്ചിരിക്കുന്ന സ്റ്റീലിന്റെയും അലൂമിനിയത്തിന്റെയും പാത്രങ്ങൾ
പാത്രത്തിൽ വീണ് തെറിക്കുന്ന വെള്ളത്തുള്ളികൾ മുഖത്ത് വീഴുമ്പോൾ ഉറങ്ങാൻ പറ്റാതെ കിടക്കുന്ന ഞാനും ജ്യേഷ്ഠനും.
അച്ഛനും അമ്മയ്ക്കും കൈത്താങ്ങാവാൻ കുന്നുതറ സ്കൂളിൽ വാസു സാറിൻറെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ പത്തു പൈസയ്ക്ക് മൂന്ന് തോട് കപ്പലണ്ടി വീതം ഭരണിയിൽ ഇട്ട് കരുവാറ്റ ഗുരുമന്ദിരത്തിലെ ഉത്സവത്തിന് കച്ചവടത്തിന് പോയി പിന്നീട് അത് വളർന്ന് കമ്പിളി നാരങ്ങയിലേക്കും
തോട് ഇല്ലാത്ത കപ്പലണ്ടിയിലേക്കും ബോംബെ ബലൂണും ഇഞ്ചി മുട്ടായിയും
കളിപ്പാട്ട കച്ചവടവും ഒടുവിൽ ചേട്ടനും കൂടിയായ കപ്പലണ്ടി മുരളി അണ്ണൻറെ
കൂടെ ഹരിപ്പാട് ഹോസ്പിറ്റലിനു മുന്നിലുള്ള തള്ളു വണ്ടി തട്ടുകടയിലേക്കും ഒക്കെയായി വളർന്ന കച്ചവടം
കച്ചവടം ജയിച്ചപ്പോൾ പത്താം ക്ലാസ് തോറ്റു
പതിനഞ്ചാം വയസ്സിൽ മറ്റൊരു ജേഷ്ഠൻ ഉണ്ണി അണ്ണന്റെ കൂടെ ഹൈദരാബാദിലേക്ക് ചെങ്ങന്നൂരിൽ നിന്നും വണ്ടി കയറി
സ്വപ്നങ്ങൾ എല്ലാം ചെറുതായിരുന്നതുകൊണ്ട് പഠിക്കാൻ അധികം മെനക്കേടാറില്ലായിരുന്നു
തൊട്ടടുത്ത അയൽക്കാരനും ബന്ധുവുമായ കരുവാറ്റ ജയപ്രകാശ് അണ്ണൻറെ അനുജൻ ദിലിമോൻ അണ്ണൻ ബോംബേന്നു വരുമ്പോൾ റഫ് ആൻഡ് ടഫ് ജീൻസും ആക്ഷൻ ഷൂസും ഒക്കെ കണ്ടിട്ടുണ്ട്
സ്വന്തമായി അതൊക്കെ വാങ്ങിയിട്ട് നാട്ടിൽ വരുന്നതായിരുന്നു അന്നത്തെ വലിയ സ്വപ്നം അങ്ങനെ 1995 മുതൽ 2002 വരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പലതരം ജോലികളും പല ഭാഷകളും പഠിച്ചു
ഇടയ്ക്ക് നാട്ടിൽ ഓട്ടോറിക്ഷയും ഓടിച്ചു റോഡ് പണികളും പാലം പണികളും ഒക്കെയായി കുറച്ചു കാലം.
ആലപ്പുഴയിലെ വിശ്വൻ അണ്ണൻ തന്ന പാൻറ് വെട്ടിത്തയിച്ച നിക്കറും ദിലീമോൻ അണ്ണൻ തന്ന പാൻറ് വെട്ടിത്തയിച്ച നിക്കറും (അതെന്താണെന്ന് ഇന്നത്തെ കുട്ടികൾക്ക് ഒരുപക്ഷേ അറിയില്ലായിരിക്കും)
ഒക്കെ ഇട്ട് എസ്എൻഡിപി യുപിഎസിലെ അഞ്ചു മുതൽ 7 വരെയുള്ള പഠനവും പൂർത്തിയാക്കി
ഹൈസ്കൂളിലേക്ക് എത്തിയപ്പോൾ കുറച്ചുകൂടെ മെച്ചപ്പെട്ടു. കപ്പലണ്ടി കച്ചവടത്തിലൂടെ സ്വന്തമായി പഴയ സൈക്കിൾ വാങ്ങി ഒറ്റ മുണ്ടുകളും ഷർട്ടുകളും ഒക്കെ വാങ്ങി
ഉത്സവപ്പറമ്പിൽ കച്ചവടത്തിന് പോകാൻ സ്റ്റൗവും ഇരുമ്പ് ചട്ടിയും വാങ്ങി
എന്തായാലും കൂടുതൽ നീട്ടുന്നില്ല ഞാൻ പറയാൻ വന്നത് എൻറെ ദിശ കരുവാറ്റയുടെ കാര്യമാണ് സ്പോർട്സിൽ കഴിവും ഒത്തിരി താല്പര്യം ഉണ്ടായിരുന്നിട്ടും അതുമായി ബന്ധപ്പെട്ട ഒന്നും ചെയ്യാൻ എനിക്ക് സാധിച്ചില്ല കാരണം പ്രേരിപ്പിക്കാനോ സഹായിക്കാനോ ആരുമില്ലായിരുന്നു
അതിൻറെ സാധ്യത അറിയാവുന്നവർ പറഞ്ഞു തരാനും ഇല്ലായിരുന്നു
അന്ന് കരുതിയിരുന്നു എന്നെങ്കിലും എന്തെങ്കിലും ആകാൻ സാധിച്ചാൽ
എൻറെ നാട്ടിലെങ്കിലും ഉള്ള 10 കുഞ്ഞുങ്ങളെ സൗജന്യമായി കായിക ക്ഷമത പഠിപ്പിക്കണം എന്ന്
അങ്ങനെ 2002ൽ ഇന്ത്യൻ ആർമിയുടെ അഭിവാജ്യ ഘടകമായ ബിആർഒ അഥവാ ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിൽ ശിപായി ആയി (PNR ) പണത്തിന്റെയും പവറിന്റെയും കളിയിൽ എല്ലാ പരീക്ഷയും പാസായിട്ടും മുൻപിൽ വന്നിട്ടും ആറുമാസം വൈകി ആണെങ്കിലും പ്രയത്നത്തിന്റെയും അർഹതയുടെയും അംഗീകാരം
ലഭിച്ചു രാജ്യസേവനം ചെയ്യുന്നതിനിടയിലും ആഗ്രഹിച്ചു കൊണ്ടേയിരുന്നു എൻറെ നാടിനും നാട്ടുകാർക്കും വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് എനിക്കുണ്ടായ അനുഭവം പുതുതലമുറയിലെ കുഞ്ഞുമക്കൾക്ക് ഉണ്ടാവാതിരിക്കട്ടെ അവർ ആരോഗ്യവാന്മാരായി വളരുകയും മനുഷ്യത്വവും സഹാനുഭൂതിയും സഹവർത്തിത്വവും എന്താണെന്നറിയട്ടെ എന്നും ആഗ്രഹിച്ചു
അങ്ങനെ 2023 സ്വയം വിരമിച്ച് നാട്ടിലെത്തിയപ്പോൾ മറ്റുചില നല്ല സുഹൃത്തുക്കളുടെ സഹകരണത്തോടുകൂടിയും ഏകദേശം ഒന്നരലക്ഷം രൂപ ചിലവഴിച്ച്
അകാലത്തിൽ ജന്മനാടിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻ രണദേവന്റെയും കൂടെ സ്മരണാർത്ഥം
ദിശ എന്ന സൗജന്യ കായിക ക്ഷമത പരിശീലന കേന്ദ്രത്തിന്റെ ഉദയം തൈവീട് ജംഗ്ഷനിൽ .
മുൻപ് ഹരിപ്പാട് സർക്കിൾ ഇൻസ്പെക്ടറും ഇപ്പോൾ ആലപ്പുഴ ജില്ലാ ക്രെം ബ്രാഞ്ച് ഡിവൈഎസ്പിയും ആയ മനോജ് കുമാർ സാർ ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചപ്പോൾ ഏകദേശം 300 നടുത്ത് കുട്ടികൾ പഠിക്കാൻ വരികയും തികച്ചും സൗജന്യമായി സ്പോർട്സും മറ്റു കായിക ക്ഷമതയും നീന്തൽ പരിശീലനവും ഒക്കെ നൽകിവന്ന സ്ഥാപനം ( മടിയരായ മലയാളിയുടെ സമയക്കുറവ് കൊണ്ട് കുട്ടികൾ കുറഞ്ഞത് കാരണം കരുവാറ്റ എസ്എൻഡിപി യുപിഎസ് (ഞാൻ പഠിച്ച വിദ്യാലയം)മാത്രം കേന്ദ്രീകരിച്ചു
പ്രവർത്തിച്ചുവരുന്നു)
ഓ നമ്മൾ പറഞ്ഞുവന്നത് ഇതൊന്നുമല്ലല്ലോ അഡ്വക്കേറ്റ് അഭിരാമിയുടെ കാര്യമല്ലേ ---
ഇനി അതിലേക്ക് വരാം
2025ലെ യോഗാദിനം
അന്ന് കുട്ടികൾക്ക് അല്പം യോഗ പഠിപ്പിക്കാൻ ആരെയെങ്കിലും കിട്ടുമോ എന്ന് ഞാൻ പലയിടത്തും അന്വേഷിച്ചു
എനിക്ക് അഭിരാമിയുടെയോ അവരുടെ കുടുംബത്തിന്റെയോ അല്ലെങ്കിൽ മറ്റുള്ളവരുടെയോ ഒന്നും രാഷ്ട്രീയം അന്വേഷിക്കേണ്ട ആവശ്യമില്ലല്ലോ നമ്മൾ കുട്ടികൾക്ക് വേണ്ടി അല്പം യോഗ പഠിപ്പിക്കണമെന്ന് മാത്രം
സാമൂഹിക പ്രതിബദ്ധതാ താല്പര്യമുള്ള എല്ലാ രാഷ്ട്രീയത്തിലുള്ളവരും ദിശയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്നുണ്ട്
അതിൽ ഒരാളായിരുന്നു അഭിരാമി
അഭിരാമിയുടെ ബ്രദർ അപ്പുവും ഒക്കെ ദിശയുടെ സ്റ്റുഡൻറും ആണ്
അഡ്വക്കേറ്റ് ആയി എൻഡ്രോൾ ചെയ്ത കാരണം സമയം കാണുമോ എന്ന സംശയം ഉണ്ടായിരുന്നു
എന്നാലും എൻറെ കൂട്ടുകാരനും ദിശയുടെ സഹപ്രവർത്തകനും അഭിരാമിയുടെ അയൽക്കാരനും കൂടിയായ സി ആർ പി എഫ് ജവാൻ സുനിൽ കരുവാറ്റ കാര്യം പറഞ്ഞപ്പോൾ എത്ര സന്തോഷത്തോടെയാണ് ആ കുട്ടി വന്നതും ദിശയിലെ കുട്ടികൾക്ക് ക്ലാസ് എടുത്തതും.
രാഷ്ട്രീയം ഏതായാലും നല്ല ആശയങ്ങളും പുതിയ ചിന്തകളും സാമൂഹിക പ്രതിബദ്ധതയും ഉള്ള പുതുതലമുറ വരട്ടെ അധികാര കസേരകളിലേക്ക് അവർ നയിക്കട്ടെ
പുതുതലമുറയെ മയക്കത്തിൽ ആക്കുന്ന രാസ ലഹരിയെ അകറ്റട്ടെ
നന്ദി നമസ്കാരം
കമലൻ കരുവാറ്റ
ദിശ