Voice Of Chengannur

Voice Of Chengannur ചെങ്ങന്നൂരിന്റെ സ്വന്തം കൂട്ടായ്മ !!!!!!

2012 MARCH 8 തീയതി ആരംഭിച്ച വോയിസ്‌ ഓഫ് ചെങ്ങന്നൂര്‍ ഗ്രൂപ്പ്‌ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന മനുഷ്യ സ്നേഹികളുടെ സഹായ സഹകരണത്തോട് കൂടി ചെങ്ങന്നുരിലും പ്രാന്ത പ്രദേശങ്ങളിലും ഉള്ള കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന നിരവധി പേരുടെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്നു നല്‍കിയിരിക്കുകയാണ്... ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന സുമനസ്സുകള്‍ വി ഓ സി യില്‍ അര്‍പ്പിച്ചി

രിക്കുന്ന വിശ്വാസമാണ് വി ഓ സി യുടെ വളർച്ചയുടേയും സ്വീകാര്യതയുടെയും മുഖമുദ്ര... ഈ കൂട്ടായ്മയില്‍ ഏതെങ്കിലും അംഗത്തിന് ഏതെങ്കിലും രീതിയില്‍ നമ്മുടെ നാട്ടിലെ സാമ്പത്തിക വൈഷമ്യം അനുഭവിക്കുന്ന നിരലംബരെ സഹായിക്കുവാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ദയവായി വി ഓ സി യിലേക്ക് ഒരു വ്യക്തിഗത സന്ദേശം അയക്കുവാന്‍ അഭ്യർത്ഥിക്കുന്നു...

വോയിസ്‌ ഓഫ് ചെങ്ങന്നുരിന്റെ നാളിതു വരെ ഉള്ള കാരുണ്യ പ്രവര്‍ത്തികള്‍
1. രജിത ചികിത്സാസഹായ നിധി :- Rs.28500/-
2. ധനുഷ് ചികിത്സാസഹായ നിധി :- Rs.20080/-
3. ഗവര്മെ ന്റ് ഹോസ്പിറ്റല് , ചെങ്ങന്നൂര് :- അന്നദാനം
4. കൃഷ്ണപ്രിയ ബാലശ്രമം , പാണ്ടനാട്
5. ശബരി ബാലശ്രമം, ആറന്മുള
6. സ്നേഹധാര , ചെങ്ങന്നൂര്
7.ശബരി ബാലശ്രമം ,ആറന്മുള,
8.. ഗീത സംസ്കര ചടങ്ങുകളിലേക്ക് :-Rs.10000
9.ശ്രീജിത്ത് സഹായ നിധി :-Rs.8000
10. രാഖില് സഹായ നിധി :-Rs.8000
11. ചാര്ളി ശ്രീനിവാസന് സഹായ നിധി :-Rs.8000
12. ടിനുവിന്റെ കുട്ടികള്ക്കുള്ള പഠനോപകരണങ്ങള് ് നല്‍കി
13. വാസു ദേവന്റെ കുട്ടികള്ക്ക് പഠനോപകരണങ്ങള് നല്‍കി
14.ശശി സഹായ നിധി :-Rs.55500
15.അന്നദാനം -ആറന്മുള ശബരി ബാലശ്രമം
16.മൈ ട്രീ ചല്ലെന്ജ് -ചെങ്ങന്നൂര്‍ govt.ഹോസ്പിടല്‍ ഉള്‍പ്പടെ ചെങ്ങന്നൂര്‍ താലുക്കിൽ"വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു
17. ശരത് കുമാര്‍ ചികിത്സ സഹായ നിധിയിലേക്ക് 1,23,577 രൂപ കൂട്ടായ്മയിലൂടെ സമാഹരിച്ചു നല്‍കുകയും,വൃക്ക ദാനതിലൂടെ മാത്രക കാട്ടിയ ശ്രീമതി ലേഖ എം നമ്പൂതിരിയെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു
18.കുമാരി ചര്ളി സഹായനിധി:-Rs.50000
19. ലതിഫ് സഹായനിധി-Rs.10,150
20.പൊട്ടി പൊളിഞു കിടന്ന പെണ്ണുക്കര -നെടുവരംകോട് റോഡ്‌ വി ഓ സി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലോക് അധാലത്ത് ഇടപെട്ട് നവീകരിച്ചു.
21.വി ഓ സി ചര്‍ച്ചകളെ തുടര്‍ന്ന് ചെങ്ങന്നൂര്‍ ആധുനിക ട്രാഫിക് സിഗ്നല്‍-പാര്‍ക്കിംഗ് സൌകര്യങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ തീരുമാനിച്ചു.
22.കിഡ്നി രോഗ ചികിത്സയ്ക്കായി രാജേഷ് സഹായ്നിധി-.Rs.37500
23.ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ക്കായി ആറു മാസം(തിങ്കളാഴ്ച)"ഉച്ചകഞ്ഞി നടത്തി.
24.നിര്‍ധനരായ 10 പേര്‍ക്ക് വീല്‍ ചെയര്‍ നൽകി.
25.വി ഓ സി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ ആയുര്‍വേദ ആശ്പത്രി കെട്ടിടം പണിയാന്‍ 75 ലക്ഷം രൂപ അനുവദിച്ചു
26.ലോക പരിസ്ഥിതി ദിനത്തിന്റ ഭാഗമായി 500 വൃക്ഷ തൈകള്‍ ചെങ്ങന്നൂരില്‍ വിതരണം ചെയ്തു
27.വേണുഗോപാൽ മാവേലിക്കര സഹായനിധി-Rs.10000
28.3 അനാധാലയങലിൽ ഓണസധ്യ നടത്തി.
29. അനിൽ പുന്തല സഹയ നിധി-Rs.15000
30.മെംബെർസിനായി Best family മത്സരം നടത്തി.
31. സ്കൂൾ കുട്ടികൾക്കായി പഠന സഹായ ഹസ്തം (2016) - 54500 രൂപ വിവിധ വിദ്യാലയങ്ങളിലായി വിതരണം ചെയ്തു

ആകെ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ 1 മുനിസിപ്പാലിറ്റിയും 10 പഞ്ചായത്തുകളും ആണ് ഉള്ളത്...👌അതിൽ 5 പഞ്ചായത്തുകൾ ബിജെപി ഭരണം ന...
27/12/2025

ആകെ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ 1 മുനിസിപ്പാലിറ്റിയും
10 പഞ്ചായത്തുകളും ആണ് ഉള്ളത്...👌

അതിൽ 5 പഞ്ചായത്തുകൾ ബിജെപി ഭരണം നേടി... അവ....💐

1.ആലാ :- അനീഷ ബിജു
2.പാണ്ടനാട്:- ജിജി കുഞ്ഞുമോൻ
3.തിരുവൻവണ്ടൂർ:-സ്മിത രാജേഷ്
4.ബുധനൂർ :-പ്രമോദ് കുമാർ
5.ചെന്നിത്തല :-വി. ബിനു രാജ്

മൂന്നു പഞ്ചായത്തുകൾ, സിപിഎം നേടി അവ.... 🌹

6.മുളക്കുഴ :-സജിത മനു
7. വെണ്മണി :-ജെബിൻ പി വർഗീസ്
8. മാന്നാർ :-ബി. കെ പ്രസാദ്

രണ്ട് പഞ്ചായത്തുകൾ.. ഒരു മുനിസിപ്പാലിറ്റി കോണ്ഗ്രസ് ഭരണം നേടി... അവ..🫂

9.പുലിയൂർ :- രതി സുഭാഷ്
10. ചെറിയനാട് :-ശ്രീകുമാരി മധു
11. ചെങ്ങന്നൂർ മുനിസിപ്പാലിറ്റി....മനീഷ് കീഴ്മഠം

എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ❤️🙏

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് റിട്ടയർഡ് പ്രിൻസിപ്പൾ പ്രൊഫ ഡോ. ജോർജ് സഖറിയ സർ അന്തരിച്ചു.... ഇക്കണമിക്സ് ഡിപ്പാർട്ട് മെന്റ...
15/10/2025

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് റിട്ടയർഡ് പ്രിൻസിപ്പൾ പ്രൊഫ ഡോ. ജോർജ് സഖറിയ സർ അന്തരിച്ചു.... ഇക്കണമിക്സ് ഡിപ്പാർട്ട് മെന്റ് ഹെഡായും പ്രവർത്തിച്ചിരുന്നു... പലപ്പോളും സാറിന്റെ സ്നേഹവും കരുതലും അനുഭവിക്കാൻ ഇടയായി. ഒരിക്കൽ ഒരു ലെറ്റർ ഇഗ്ളീഷിൽ എഴുതി നൽകിയതിൽ തെറ്റ് കണ്ടു എന്നെ പ്രിൻസിപ്പൽ റൂമിൽ വിളിച്ച് കയ്യിൽ ഒരു പേപ്പറും പേനയും തന്നു 10 ഇംഗ്ലീഷ് വാക്കുകൾ ഡിക്റ്റെഷൻ ഒക്കെ ഇട്ടതും, അതിനു മാർക്ക് ഇട്ട് എന്നെ ചേർത്ത് പിടിച്ച് ഉപദേശിച്ചതും എല്ലാം ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്ന കാര്യങ്ങൾ ആണ്..... ❤️

പ്രിയ സാറിന് യാത്രാമൊഴികൾ.. ആദരാഞ്ജലികൾ... 🙏🙏🙏

Address

Chengannur

Website

Alerts

Be the first to know and let us send you an email when Voice Of Chengannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category