കല്ലിശ്ശേരി ടൗൺ

കല്ലിശ്ശേരി ടൗൺ കല്ലിശ്ശേരി Kallissery is a village at the extreme east part of Alappuzha District in Kerala. The place was a busy business town during the historical period.
(1)

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ, ഒരു പ്രദേശമാണ് കല്ലിശേരി. തിരുവല്ലക്കും ചെങ്ങന്നൂരിനുമിടയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വാണിജ്യപരമായി വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണ് ഇത്. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും ഹൈന്ദവരാണ്, ചെറിയൊരു ശതമാനം സുറിയാനി ക്രിസ്ത്യാനികളും ഇവിടെയുണ്ട്. 1580ൽ പണികഴിപ്പിച്ച സെന്റ് മേരീസ് ക്നാനായ വലിയപള്ളി കല്ലിശേരിയിലാണ് സ്ഥിതി ചെയ്യുന്നത്. മാരാമൺ കൺവൻഷന്റെ ചരിത്രത്തിൽ

സുപ്രധാനമായ കടവിൽ മാളികയും കല്ലിശേരിയിലാണ് സ്ഥിതിചെയ്യുന്നത്. ഗതാഗതത്തിനായി ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നത് ബസുകളെയും, റെയിൽ ഗതാഗതത്തെയുമാണ്. ഈ പ്രദേശത്തിന്റെ സമീപത്തുള്ള നഗരങ്ങൾ ചെങ്ങന്നൂരും, തിരുവല്ലയുമാണ്. ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ് സ്ഥിതി ചെയ്യുന്നത്.
നമ്മുടെ സ്വന്തം കല്ലിശ്ശേരി ...ചെങ്ങന്നൂരിന്റെ മണ്ണില്‍ ഹരിതാഭമായ ഒരു സുവര്‍ണ്ണ ഭൂമി. . സര്‍വ്വ പേരും സാഹോദര്യത്തോടെ അധിവസിക്കുന്ന നമ്മുടെ ഈ ഗ്രാമത്തെ പമ്പാ നദി അതിന്റെ കുഞ്ഞോളങ്ങളാല്‍ തഴുകി തലോടുന്നു .....

കല്ലിശ്ശേരി പറ്റിയുള്ള നിങ്ങളുടെ വികസന സങ്കല്‍പ്പങ്ങളും , പരാതികളും , സന്തോഷങ്ങളും ഇവിടെ പങ്കു വക്കുക. About Kallissery

പഞ്ചായത്ത് -- തിരുവൻവണ്ടൂർ

Thiruvanvandoor പഞ്ചായത്ത് President SHRI P V SAJAN

MP - Shri Kodikunnil Suresh

MLA - Shri SAJI CHERIYAN

ജില്ല -- ആലപ്പുഴ

ബ്ലോക്ക് ചെങ്ങന്നൂർ

വിസ്തീര്ണ്ണം 10.05 ചതുരശ്ര കിലോമീറ്റർ

ജനസംഖ്യ 15,663

പുരുഷന്മാർ 7708

സ്ത്രീകൾ 7955

ജനസാന്ദ്രത 1559

സ്ത്രീ : പുരുഷ അനുപാതം 1032

സാക്ഷരത 96%





അതിരുകൾ

കിഴക്ക് - ചെങ്ങന്നൂർ നഗരസഭ

പടിഞ്ഞാറ് - പാണ്ടനാട്, കടപ്ര പഞ്ചായത്തുകൾ

വടക്ക് - കുറ്റൂർ , നെടുമ്പ്രം പഞ്ചായത്തുകൾ

തെക്ക്‌ - പാണ്ടനാട് പഞ്ചായത്തും ചെങ്ങന്നൂർ നഗരസഭയും

തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് വാർഡുകൾ

ഇരമല്ലിക്കര

തിരുവൻവണ്ടൂർ

നന്നാട്

തിരുവൻവണ്ടൂർ ഈസ്റ്റ്‌

പഞ്ചായത്ത്‌ ഓഫീസ് വാർഡ്

പ്രാവിൻകൂട്

മഴുക്കീർ

മഴുക്കീർമേൽ

കല്ലിശ്ശേരി

ഉമയാറ്റുകരമേൽ

ഉമയാറ്റുകര

കോലടത്തുശ്ശേരി

വനവാതുക്കര

രാഷ്ട്രീയത്തിനും, സാമുദായിക വിചാരങ്ങള്‍ക്കും, വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കും അപ്പുറത്ത് നമ്മുടെ നാടിനു വേണ്ടി, നമ്മുടെ നാടിന്റെ പുരോഗതിക്കും വളര്‍ച്ചക്കും വേണ്ടി, ഒരേ സ്വരത്തില്‍ മുന്നേറാന്‍ നമ്മുക്ക് ഓരോ ആളുകള്‍ക്കും കഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. A border to Pathanamthitta District, Kallissery is close to Chengannur (2 km) and Thiruvalla (7 km). The village is watered by the holy river Pampa. Prime attraction is the St Mary's Knanaya Jacobite Syrian Church, built in 1580. The famous Chengannur Temple is within a short walk from here. One can reach here by road, rail and water transport systems. The village is on Adoor-Thiruvalla route. Chengannur Railway Station is the nearest railhead.

തിരക്ക് ഒഴിഞ്ഞ് കല്ലിശ്ശേരി..
02/06/2026

തിരക്ക് ഒഴിഞ്ഞ് കല്ലിശ്ശേരി..

ചെങ്ങന്നൂർ കല്ലിശ്ശേരി റെയിൽവേ പാലത്തിന് താഴെ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി. പമ്പയാറിന് കുറുകെ കല്ലിശ്ശേരിയ...
02/06/2026

ചെങ്ങന്നൂർ കല്ലിശ്ശേരി റെയിൽവേ പാലത്തിന് താഴെ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി.

പമ്പയാറിന് കുറുകെ കല്ലിശ്ശേരിയിലുള്ള റെയിൽവേ പാലത്തിന് താഴെ പമ്പയാറിൽ നിന്നായി ആണ് ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്.

ചൂണ്ടയിടാൻ എത്തിയവർക്ക് ചൂണ്ടയിൽ കുടുങ്ങിയ നിലയിൽ ചാക്ക് ലഭിക്കുകയായിരുന്നു. തുടർന്ന് ഇവർ കരയ്ക്കെത്തിച്ച് തുറന്ന് നോക്കിയപ്പോഴാണ് ഉള്ളിൽ തലയോടും അസ്ഥികൂടവും തുണിക്കഷ്ണങ്ങളും കണ്ടത്.

ചെങ്ങന്നൂർ സോണി ഡ്രൈവിംഗ് സ്കൂൾ ഉടമ സണ്ണി യോഹന്നാൻ  നിര്യാതനായി.... ചെങ്ങന്നൂരിലെ പ്രശസ്തനായ.. വ്യക്തിത്വമായിരുന്നു അദ്ദ...
30/05/2026

ചെങ്ങന്നൂർ സോണി ഡ്രൈവിംഗ് സ്കൂൾ ഉടമ
സണ്ണി യോഹന്നാൻ നിര്യാതനായി....

ചെങ്ങന്നൂരിലെ പ്രശസ്തനായ.. വ്യക്തിത്വമായിരുന്നു അദ്ദേഹം...


ആദരാഞ്ജലികൾ 🙏

ചെങ്ങന്നൂർ: മഴ കടുത്തതോടെ ചെങ്ങന്നൂർ - കുത്തിയതോട് റോഡ് പമ്പാ നദിയിലേക്ക് ഇടിയാൻ തുടങ്ങുന്നു അടുത്തയിടെ ഉദ്ഘാടനം ചെയ്ത ക...
28/05/2026

ചെങ്ങന്നൂർ: മഴ കടുത്തതോടെ ചെങ്ങന്നൂർ - കുത്തിയതോട് റോഡ് പമ്പാ നദിയിലേക്ക് ഇടിയാൻ തുടങ്ങുന്നു അടുത്തയിടെ
ഉദ്ഘാടനം ചെയ്ത കുത്തിയതോട് പാലത്തിന് ഏതാനും മീറ്റർ അകലെ പാണ്ടനാട് ഭാഗത്താണ് ഭീഷണി.

അധികൃതർ ഈ ഭാഗത്ത് ഭീഷണി സൂചിപ്പിച്ചു കൊണ്ട് വീപ്പകൾ നിരത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആറ്റിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്.

റോഡ്‌ നദിയോട് ചേർന്നാകയാൽ മുഴുവൻ ഇടിഞ്ഞു പോകുവാനുള്ള സാധ്യത ഉണ്ട്. നല്ല ഗതാഗത തിരക്കുള്ള വഴിയാണ് ഇത്

ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ 34 മത് വാർഷികവും, ജില്ലാ കളരിപ്പയറ്റ...
28/05/2026

ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ 34 മത് വാർഷികവും, ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആലപ്പുഴ വണ്ടാനത്ത് നടന്നതിൽ വിവിധ ഇനങ്ങളിൽ നിന്നായി രണ്ടു വെള്ളിമെഡലും, ഒരു വെങ്കലവും നേടിയ കല്ലിശ്ശേരി അമ്പലത്തറ വീട്ടിൽ ജെറുഷ മേരി ജെയ്സൺ.

പണിക്കേഴ്സ് കളരിപ്പയറ്റ് അക്കാദമി ഗുരുനാഥൻ ഡോക്ടർ: പ്രകാശ് പണിക്കർ ഗുരുക്കളുടെ പ്രധാന പെൺ പരിശീലകരിൽ ഒരാളായ ജെറുഷാ, പണിക്കേഴ്സ് കളരിയുടെ വിവിധ ശാഖകളിൽ പെൺകുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ഗുരുനാഥൻ ഡോക്ടർ: പ്രകാശ് പണിക്കരെയും അതോടൊപ്പം പിതാവ് ജയ്സൻ അമ്പലത്തറയെയും പരിശീലന കാര്യങ്ങളിൽ സഹായിച്ചു പോരുന്നു.

പണിക്കേഴ്സ് കളരിയുടെ വിവിധ ശാഖകളിൽ നിന്നായി വിവിധ ഇനങ്ങളിൽ മത്സരിച്ച 36 കുട്ടികൾ സ്വർണ്ണം, വെള്ളി, വെങ്കലം, മെഡലുകൾ നേടിക്കൊണ്ട് ഒന്നും, രണ്ടും, മൂന്നും, സ്ഥാനം കരസ്ഥമാക്കി മുൻപന്തിയിൽ എത്തിച്ചേർന്നിട്ടുണ്ട്.

ചെങ്ങന്നൂരിന്റെ കലാസാംസ്കാരിക മേഖലകളിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചുകൊണ്ട് പണിക്കേഴ്സ് കളരിപ്പയറ്റ് അക്കാദമി ചെങ്ങന്നൂരിന്റെ അഭിമാനമായി മാറി.

*പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു:-*

ബന്ധപ്പെടേണ്ട നമ്പർ

9947170906
ജെയ്സൺ അമ്പലത്തറ
( മുഖ്യ പരിശീലകൻ )

9496623464
Dr. പ്രകാശ് പണിക്കർ
( ഗുരുക്കൾ )

"കാർമേഘങ്ങൾ ഇരുണ്ടു കൂടുന്നു, പ്രകൃതി വീണ്ടും പെയ്യാൻ ഒരുങ്ങുന്നു."പെയ്യുമോ.....?
25/05/2026

"കാർമേഘങ്ങൾ ഇരുണ്ടു കൂടുന്നു, പ്രകൃതി വീണ്ടും പെയ്യാൻ ഒരുങ്ങുന്നു."

പെയ്യുമോ.....?

കല്ലിശ്ശേരി ഓതറ റോഡിൽ സെൻ്റ് മേരീസ് സ്‌കൂളിൻ്റെ മതിലിനു സമീപം പൈപ്പ്ലൈൻ പൊട്ടി വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട് ജാഗ്രത
23/05/2026

കല്ലിശ്ശേരി ഓതറ റോഡിൽ സെൻ്റ് മേരീസ് സ്‌കൂളിൻ്റെ മതിലിനു സമീപം പൈപ്പ്ലൈൻ പൊട്ടി വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട് ജാഗ്രത

19/05/2026

തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിലെ 63 -ാം മത് ശ്രീ ഗോശാലകൃഷ്‌ണ വിഗ്രഹലബ്ധി സ്മാരക ഘോഷയാത്ര 2026 May 19
@ കല്ലിശ്ശേരി ടൗൺ ആശംസകൾ💐🙏

19/05/2026
കല്ലിശ്ശേരി... 🥰
18/05/2026

കല്ലിശ്ശേരി... 🥰

Address

Kallissery Town
Chengannur
689124

Website

Alerts

Be the first to know and let us send you an email when കല്ലിശ്ശേരി ടൗൺ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share