11/07/2022
🔥ഇതാണ് ഉത്തരങ്ങൾ. ✅️1.അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങളോ, രോഗങ്ങളോ മൂലമുള്ള ചികിത്സകൾ നമ്മെയും , കുടുംബത്തെ തന്നെയും ഇല്ലാതാക്കുന്ന ഇവിടുത്തെ ഇപ്പോഴുള്ള സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി സർക്കാർ - സ്വകാര്യ ആശുപത്രികളിലും മികച്ച ചികിത്സ ഗവൺമെന്റ് ചെലവിൽ തികച്ചും സൗജന്യമായി ലഭിക്കുന്നു .
2. അഴിമതി തുടച്ചു നീക്കുന്നതിലൂടെ ലഭിക്കുന്ന ടാക്സ് പൂർണ്ണമായി ജനക്ഷേമത്തിനായി വിനിയോഗിക്കാൻ സധിക്കുന്നു .
3. മുൻ സർക്കാരുകളുടെ അഴിമതിയും ധൂർത്തും മൂലമുണ്ടായ പൊതുകടങ്ങൾ കുറച്ചുകൊണ്ടുവരാൻ സാധിക്കുന്നു .
4. സാധാരണക്കാരന്റെ കുടുംബ ബജറ്റുകളെ താളം തെറ്റിക്കുന്ന വൈദ്യുതിചാർജ്ജ് , വെള്ളക്കരം സൗജന്യമാക്കുകയും, അധികമായി ഈടാക്കുന്ന പല നികുതികളും , പിഴകളും കുറയ്ക്കുന്നതിനും സാധിക്കുന്നു .
5. അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകൾ , കോളേജുകൾ , സാങ്കേതിക സ്ഥാപനങ്ങൾ , സ്പോർട്സ് അക്കാദമികൾ എല്ലാം നമ്മുടെ ആളുകൾക്കും സൗജന്യമായി ലഭിക്കുന്നു .
6 . എല്ലാ മേഖലയിലുമുള്ള അഴിമതി പൂർണ്ണമായും ഇല്ലാതാക്കുന്നു .
7. ധാരാളം പുതിയ തൊഴിൽ ഇടങ്ങളും ,സംരംഭങ്ങളും സർക്കാർ മുൻകൈ എടുത്ത് ഇവിടെ എത്തുന്നതോടു കൂടി തൊഴിൽരഹിതർ ഇല്ലാതാവുകയും സ്വന്തം വീടും , നാടും വിടാതെ ഇവിടെ സുരക്ഷിതരായി കഴിയാൻ സാധിക്കുന്നു എന്നതും വലിയ നേട്ടം തന്നെയാണ് .
അഴിമതി ഇല്ലാതാകുന്നതോടുകൂടി കൂടുതൽ കൂടുതൽ വികസനങ്ങൾ ഇവിടെ എത്തിക്കാൻ AAP ക്ക് ഇനിയും സാധിക്കും . എങ്കിലും പ്രധാന ചില നേട്ടങ്ങൾ മാത്രമാണ് മേൽ സൂചിപ്പിച്ചിരിക്കുന്നത് .
അരവിന്ദ് കേജ്രിവാൾ എന്ന യുഗപുരുഷൻ സ്വപ്നം കാണുക മാത്രമായിരുന്നില്ല .............അതു പ്രവർത്തിച്ച് കാണിച്ചു ........
ഡൽഹിയിലും പിന്നീട് പഞ്ചാബിലും നടപ്പാക്കുന്ന ഈ വികസനങ്ങൾ നമ്മുടെ നാട്ടിലും ലഭ്യമാകണമെങ്കിൽ ഇവിടുത്തെ സഹകരണ മേഖലകൾ , പഞ്ചായത്ത് , മുൻസിപ്പാലിറ്റികൾ , കോർപ്പറേഷനുകൾ , നിയമസഭ എല്ലായിടവും AAP ഭരിക്കണം ......
ജാതി,മത,വർഗ്ഗ, വർണ്ണ തിരിച്ചിലുകൾക്കപ്പുറം മാനവികതയ്ക്ക് മുൻതൂക്കം കൊടുക്കുന്ന,പരിപൂര്‍ണ്ണ ജനാധിപത്യ സ്വഭാവം പുലര്‍ത്തുന്ന, സന്തോഷസൂചിക ഉയർത്തുന്ന ,അഴിമതി രഹിത സർക്കാർ കേരളജനതയുടേയും അവകാശമാണ് .......
അതിനായി AAP എന്ന മഹാപ്രസ്ഥാനത്തിൽ പങ്കു ചേരൂ .......
ജയ്, ജയ് ,ആം ആദ്മി
പാർട്ടി .....
ഇങ്ക്വിലാബ് സിന്ദാബാദ് .........
🔥Note: നിങ്ങളുടെ അഭിപ്രായങ്ങളും,
പിന്തുണയും കമന്റിൽ അറിയിക്കുക.
👉ഓരോ മലയാളികളിലും
ആം ആദ്മി ആശയങ്ങൾ എത്തിക്കാനായി ഈ പോസ്റ്റ് ഷെയർ ചെയ്യുക.
(സ്വന്തം ഫേസ്ബുക്ക് വാളിൽ പോസ്റ്റ് ചെയ്യാൻ കഴിയുന്നവർ അതും ചെയ്യുക).
👉നിങ്ങൾക്ക് ഈ പാർട്ടിയിൽ താല്പര്യം തോന്നാനുള്ള കാരണവും കമന്റ് ചെയ്യുക.🔥
♥️പിന്തുണ തുടരുക.
പേജ് ലൈക്ക് ചെയ്യുക 🔥