30/12/2017
#ഡിസംബർ_30 , #എസ്_എഫ്_ഐ #സ്ഥാപകദിനം...
ഏറ്റവും വലിയ വിദ്യാർത്ഥി
പ്രസ്ഥാനത്തിന് 47 വയസ്സ്.......
വർഗ്ഗ ശത്രുക്കളുടെയും മാധ്യമങ്ങളുടെയും സമാനതകളില്ലാത്ത കടന്നാക്രമണം
നേരിടേണ്ടി വന്നിട്ടും
സമരഭൂമികളിൽ പ്രിയപ്പെട്ട ഒരുപാടു സഖാക്കൾ
പിടഞ്ഞു വീണിട്ടും ഇന്നും തകരാതെ തളരാതെ
കൂടുതൽ കരുത്തോടെ ഈ പ്രസ്ഥാനം മുന്നോട്ടു
കുതിക്കുന്നു......
അതിനു ഒരേ ഒരു മറുപടിയെ ഉള്ളു
സാധാരണകാരന്റെ വിദ്യാഭ്യാസ
സ്വപ്നങ്ങൾക്ക് കാവലാളായി,
ഈ പ്രസ്ഥാനം വിദ്യാർത്ഥികൾക്ക് ഒപ്പം
ഉണ്ടായിരുന്നു,
കലാലയ വീഥികളിൽ സുഹൃത്തായി,സഖാവായി
,സഹോദരനായി എസ് എഫ് ഐക്കാരനുണ്ടായിരുന്നു.
അവകാശ സമര പോരാട്ടങ്ങളിൽ
തലകുനിക്കാതെ നിവർന്നു നിന്ന് പോരാടാൻ
ക്യാമ്പുസുകളുടെ ജനാധിപത്യവും മത
നിരപേക്ഷതയും കത്ത് സൂക്ഷിക്കാൻ
റാഗിങ്ങിന്റെ പേരിൽ സ്വന്തം സഹോദരിമാരുടെ
മാനം കവരാൻ വന്നവരുടെ കൊലകത്തിക്ക്
മുന്നിൽ നിറ നെഞ്ച് കാണിച്ചു കൊടുക്കാൻ,
ഫീസ് വർദ്ധനവിനെതിരെ,യാത്ര അവകാശം
സംരക്ഷിക്കാനായി,അങ്ങനെ
വിദ്യാർഥികൾക്ക് ഒപ്പം അവരിൽ ഒരാളായി
അവർക്ക് വേണ്ടി തെരുവിലിറങ്ങാന്‍ എസ് എഫ്
ഐ ക്കാരന് മാത്രമേ ഉണ്ടായിരുന്നുള്ളു.
പഠിക്കാൻ പണമില്ലാത്തതിന്റെ പേരിൽ
തങ്ങളുടെ കുഞ്ഞു പെങ്ങൾ വിദ്യാഭ്യാസ വകുപ്പ്
ഓഫീസിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടി
സ്വന്തം ജീവിതം നെറികെട്ട
ഭരണകൂടത്തിനായി സമർപ്പിച്ചപ്പോൾ
പോരാട്ടത്തിനു നേതൃത്വം കൊടുക്കാൻ sfi യെ ഉണ്ടായിരുന്നുള്ളു.
പോരാട്ടങ്ങളൾ നിലക്കുനില്ല തുടർന്നു കൊണ്ടേയിരിക്കും.
വിദ്യാഭ്യാസവും കച്ചവടവും രണ്ടാകും വരെ
മതത്തിന്റെയും ജാതിയുടെയും പേരിൽ
കലഹിക്കാത്ത കലാലയങ്ങൾക്കായി
നേരിന്റെ നന്മയുടെ സഹോധര്യത്തിന്റെ
ക്യാമ്പസുകൾക്കായി,
ഓരോ സഖാവും കലാലയ വീഥികളിൽ
നിങ്ങൾക്കൊപ്പം ഉണ്ടാകും.
കേരളിയ കലാലയങ്ങൾ ചുവന്നു
തുടുക്കയാണ്
എന്നും വിദ്യാർഥികൾക്ക് ഒപ്പം നിന്ന ഈ
പ്രസ്ഥാനത്തെ
കേരളിയ വിദ്യാർഥി സമൂഹം നെഞ്ചിലേറ്റുക തന്നെ ചെയ്യും.
സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന്
ആലേഖനം ചെയ്ത രക്ത നക്ഷ്ത്രങ്കിലെ ശുഭ്ര
പതാകയും ഹൃദയത്തോടെ ചേർത്ത് തൊണ്ട
പൊട്ടുമറുച്ചത്തിൽ ഇങ്കുലാബുമായി
കലയാലയത്തിന്റെ ഇടനാഴികളിലും പ്രണയം
പൂക്കുന്ന വക മരചോട്ടിലും
കേരളത്തിന്റെ തെരുവോരങ്ങളിലും SFI ഉണ്ടാകും.
അന്യന്റെ വാക്കുകൾക്ക് സംഗീതം പോലെ
ആസ്വാധികുന്ന ഒരു നല്ല നാളെ സ്വപ്നം കണ്ട്
നമുക്ക് കലഹിച്ചു കൊണ്ടേ ഇരിക്കാം
നമ്മുടെ നാവും ചിന്തയും ആർക്കും പണയ
പെടുത്താത്ത കാലത്തോളം....
SFI ihrd പേരിശ്ശേരി യൂണിറ്റ്