19/03/2022
സില്‍വര്‍ ലൈനിന് എതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന നൂറ് ജനകീയ സദസുകളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ചെങ്ങന്നൂർ മുളക്കുഴയിൽ നടക്കും. സില്‍വര്‍ ലൈന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതു വരെ സമരം തുടരും.കേരളം ഇതുവരെ കാണാത്ത ജനകീയ പ്രക്ഷോഭമാണ് ഉയര്‍ന്നു വരുന്നത്. പ്രതിപക്ഷം പറഞ്ഞത് ശരിയെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ജനകീയ ചെറുത്തു നിൽപ്പുകൾ ആരംഭിച്ചത്. അത്തരം പ്രതിരോധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തും എന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണ്. എല്ലാ ക്രൂരതകളേയും ഈ സമരം അതിജീവിക്കും. സിൽവർ ലൈൻ വിരുദ്ധ സമരം കേരളത്തിലെ രാഷ്ട്രീയ സമര ചരിത്രത്തിലെ പുതിയ അധ്യായമാകും. UDF ജനകീയ സദസിന് എല്ലാ ജനാധിപത്യ വിശ്വാസികളുടേയും പിന്തുണ അഭ്യർഥിക്കുന്നു.
#കെ_റെയിൽ_വേണ്ട_കേരളം_മതി