Civil Defence Chengannur

Civil Defence Chengannur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Civil Defence Chengannur, Government Organization, Chengannur.

ആസാദി കി അമൃത് മഹോത്‌സവ്.അഭിമാനിക്കുന്നു ഈ ഭാരത മണ്ണിൽ ജനിച്ചതിൽ . ഭാരതത്തിന്റെ സ്വാതന്ത്രത്തിനും അഖണ്ഡതയ്ക്കുമായി പോരാട...
13/08/2022

ആസാദി കി അമൃത് മഹോത്‌സവ്.
അഭിമാനിക്കുന്നു ഈ ഭാരത മണ്ണിൽ ജനിച്ചതിൽ . ഭാരതത്തിന്റെ സ്വാതന്ത്രത്തിനും അഖണ്ഡതയ്ക്കുമായി പോരാടിയ എല്ലാ ഭാരതപുത്രൻമാർക്കും മുൻപിൽ ശതകോടി പ്രണാമങ്ങളോടെ ----- തല ഉയർത്തിപ്പിടിച്ച് നൽകാം ....... ഒരു സല്യൂട്ട് .... ഭാരത് മാതാ .. കി... ജയ് .

ചെങ്ങന്നൂർ സിവിൽ ഡിഫൻസ്

05/08/2022

നമുക്കായി നമ്മൾ ഒരുമിച്ച്

വാഹന അപകടത്തിൽ പെട്ട് ഗുരുതര പരിക്കുകളോടെ മണിക്കൂറുകളോളം റോഡിൽ കിടന്നയാളിനെ ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിച്ചതിന് ചെങ്...
28/07/2022

വാഹന അപകടത്തിൽ പെട്ട് ഗുരുതര പരിക്കുകളോടെ മണിക്കൂറുകളോളം റോഡിൽ കിടന്നയാളിനെ ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിച്ചതിന് ചെങ്ങന്നൂർ സിവിൽ ഡിഫൻസ് വാർഡന് ആലപ്പുഴ ജില്ലാ പോലിസ് മേധാവി അനുമോദന പത്രം നൽകി ആദരിച്ചു.
മാന്നാർ കുരട്ടിക്കാട് അൻഷാദ് മൻസിലിൽ പി. ജെ അൻഷാദിനാണ് ആലപ്പുഴ ജില്ലാ പോലിസ് മേധാവിയുടെ അനുമോദന പത്രം ലഭിച്ചത്.മാന്നാർ പോലിസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പോലിസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ. ജി സുരേഷ് കുമാർ അനുമോദന പത്രം അൻഷാദിന് കൈമാറി

ഇരുപത്തിഅഞ്ചാം ജൻമദിനത്തിൽ ഇരുപത്തിഅഞ്ചാം രക്തദാനം നടത്തി ചെങ്ങന്നൂർ സിവിൽ ഡിഫൻസ് വാർഡൻ ലാബി ജോർജ് .... പിറന്നാൾ ആശംസകളോ...
07/07/2022

ഇരുപത്തിഅഞ്ചാം ജൻമദിനത്തിൽ ഇരുപത്തിഅഞ്ചാം രക്തദാനം നടത്തി ചെങ്ങന്നൂർ സിവിൽ ഡിഫൻസ് വാർഡൻ ലാബി ജോർജ് .... പിറന്നാൾ ആശംസകളോടൊപ്പം അഭിനന്ദനങ്ങളും -----

24/06/2022

മഴയുള്ള ദിവസങ്ങളിൽ സീബ്രാ ക്രോസിംഗിന്റെ വെള്ള ചായം പൂശിയ പ്രതലത്തിൽ ചവിട്ടരുത്.വീഡിയോയിൽ, യുവാവ് വെളുത്ത ചായം പൂശിയ പ്രതലത്തിൽ വഴുതി തലയടിച്ചു വീണ് ഒരു മിനിറ്റിനുള്ളിൽ ജീവിതം അവസാനിക്കുന്നു.മനുഷ്യജീവിതം.സീബ്രാ ക്രോസിംഗ് വെളുത്ത പെയിന്റല്ല, അത് സെറാമിക് പൗഡർ പെയിന്റ് കൊണ്ടാണ് വരച്ചിരിക്കുന്നത്. ഇത് ഉപയോഗിക്കുമ്പോൾ മഴ പെയ്താൽ ശരിക്കും വഴുക്കലാണ്. നിങ്ങൾ ജാഗ്രത പാലിക്കണം! ! ! !

 #രക്തദാനംമഹാദാനം ചെങ്ങന്നൂർ സിവിൽ സിഫൻസ് പോസ്റ്റ് വാർഡൻ ശ്രീ: രാജീവ് രാധാകൃഷ്ണൻ തന്റെ 64-ാമത് പ്രാവിശ്യത്തെ രക്തദാനം ഇന...
02/06/2022

#രക്തദാനംമഹാദാനം
ചെങ്ങന്നൂർ സിവിൽ സിഫൻസ് പോസ്റ്റ് വാർഡൻ ശ്രീ: രാജീവ് രാധാകൃഷ്ണൻ തന്റെ 64-ാമത് പ്രാവിശ്യത്തെ രക്തദാനം ഇന്ന് പരുമല ഹോസ്പിറ്റലിൽ നടത്തിയപ്പോൾ
#അഭിനന്ദനങ്ങൾ

#നൽകാം_ജീവന്റെ_തുള്ളികൾ...
രക്തദാനം ചെയ്യാൻ തയ്യാറുള്ളവർ ദയവായി ഈ Google Form പൂരിപ്പിച്ച് നൽകേണ്ടതാണ്

https://docs.google.com/forms/d/e/1FAIpQLSd9oR7AX_tuTZpI4ybPuE0m7Q7rCVyoQdfLuU63caVSgFU4yA/viewform?usp=sf_link

ബ്ലഡ് കോഡിനേറ്റർ
രാജീവ് രാധാകൃഷ്ണൻ: 9567020586
അൻസാർ പി ഇസ്മായിൽ: 9633046306
ലാബി ജോർജ്ജ് ജോൺ : 8111973382

©സിവിൽ ഡിഫൻസ്,ചെങ്ങന്നൂർ
https://www.facebook.com/civildefencechengannur/

💧🌧️ ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്ക...
15/05/2022

💧🌧️ ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും.💧

റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.

**മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം**, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല.

💦 *ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ*

💧1. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.

💧2. ശക്തമായ മഴയത്ത് മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാംപ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യുക.

💧3. മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( Skidding) ഒഴിവാക്കും.

💧4. മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയൊ ആകാതിരിക്കാൻ ശ്രദ്ധിക്കുക.

💧5. തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.

💧6. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

💧7. വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക.

💧8. മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും വേഗത കൂട്ടാതെ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക.

💧9. പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവ്വീസ് സെന്ററിൽ അറിയിക്കുക.

💧10.മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.

💧11. വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.

🙏 *സുരക്ഷിതമാക്കാം നമ്മുടെ യാത്രകൾ*
#സിവിൽ_ഡിഫൻസ്_ചെങ്ങന്നൂർ
ജനനന്മയ്ക്ക്... ജനരക്ഷയ്ക്ക്.

"ശ്രീനന്ദന്‍ കാത്തിരിക്കുന്നു അജ്ഞാതനായ അവധൂതനെ !!യോദ്ധ സിനിമയില്‍ റിംപോച്ചെ എന്ന കുരുന്നിനെ ദുര്‍മന്ത്രവാദികളില്‍ നിന്...
22/03/2022

"ശ്രീനന്ദന്‍ കാത്തിരിക്കുന്നു അജ്ഞാതനായ അവധൂതനെ !!

യോദ്ധ സിനിമയില്‍ റിംപോച്ചെ എന്ന കുരുന്നിനെ ദുര്‍മന്ത്രവാദികളില്‍ നിന്ന് രക്ഷിക്കാന്‍ കാടും ,മലയും കടന്ന് നേപ്പാളിലെത്തിയ തൈപറമ്പില്‍ അശോകന്‍റെ കഥ നമ്മുക്ക് പരിചിതമാണ് . അവിടെ റിപോച്ചയാണെങ്കില്‍ ഇവിടെ ശ്രീനന്ദനന്‍ എന്ന കുരുന്ന് കാത്തിരിക്കുന്നു അവന്‍റെ രക്ഷകനായി !!

കൈരളിയിലെ എന്‍റെ സഹപ്രവര്‍ത്തകനായ ജോയിയുടെ സഹോദരി ആശയുടെ മകനാണ് ഈ ഫോട്ടോയില്‍ കാണുന്ന ഏ‍ഴ് വയസുകാരന്‍ ശ്രീനന്ദനന്‍. ബ്ലഡ് ക്യാന്‍സര്‍ രോഗിയായ ഈ കുരുന്ന് തലസ്ഥാനവാസികളായ സുമനസുകളുടെ സഹായം തേടുകയാണ് . രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവന് രക്താര്‍ബുദം ബാധിച്ചത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികില്‍സയിലാണ് .

അന്ന് മുതല്‍ രക്തം മാറ്റിവെച്ചാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവന്‍റെ ശരീരം രക്തം ഉല്‍പാദിപ്പിക്കുന്നില്ല. രക്തം ഉല്‍പാദിക്കുന്ന രക്തമൂലകോശം നശിച്ച് പോയിരിക്കുന്നു. ഇനി ഇവര്‍ ജീവിച്ചിരിക്കണമെങ്കില്‍ രക്തമൂലകോശം മാറ്റിവെയ്ക്കൽ (Blood Stem Cell Transplant ) നടത്തിയെങ്കില്‍ മാത്രമേ ക‍ഴിയു.

ഇവിടെയാണ് സങ്കീര്‍ണത !!

രക്തമൂലകോശദാനത്തിനു ജനിതക സാമ്യം ( Genetic Match ) ആവശ്യമാണ്.
പുറമേനിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. അതായത് യോജിച്ച രക്തമൂലകോശം കുടുംബക്കാരിൽനിന്ന് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരും. വംശീയത, പാരമ്പര്യം, സംസ്കാരം എന്നിവയ്ക്ക് ഇവിടെ പ്രാധാന്യമുണ്ട്. ശ്രീനന്ദന്‍റെ രക്തമൂലകോശത്തോട് സാമ്യതയുളള ഒരാള്‍ ചിലപ്പോള്‍ ഇന്ത്യയില്‍ എവിടെയെങ്കിലും ഉണ്ടായെന്ന് വരാം. ചിലപ്പോള്‍ ആ ദാതാവ് ലോകത്തിന്‍റെ ഏതോ കോണിലുണ്ടായിരിക്കാം

ലോകത്ത് നിലവിലുളള രക്തമൂലദാതാക്കളുടെ donor registries ൽ ആയി ദശലക്ഷക്കണക്കിന് ആളുകളുടെ ജനിതക സാമ്യവും ശ്രീനന്ദനന്‍റെ ജനിതക സാമ്യവും ആയി ഒത്തുനോക്കിയെങ്കിലും നിരാശയാണ് ഫലം .നിലിവില്‍ കേരളത്തിലുളള ആറ് ലക്ഷം പേരുടെ പരിശോധന നടത്തി ക‍ഴിഞ്ഞു. എന്നാല്‍ ഈ കുരുന്നിന്‍റെ രക്തമൂല കോശത്തോട് സാമ്യതയുളള ഒരാളെ ഇതുവരെ കണ്ടെത്താന്‍ ക‍ഴിഞ്ഞില്ല. വൈകുന്ന ഒരോ മണിക്കൂറും ശ്രീനന്ദന്‍റെ ജീവന്‍ അപകടത്തിലാവും . അത് കൊണ്ട് ഈ പോസ്റ്റ് വായിക്കുന്നവരോട് ഒരപേക്ഷ. വരുന്ന മാര്‍ച്ച് 25 ന് (25/3/2022) ന് തിരുവനന്തപുരത്ത് എകെജി സെന്‍ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ വെച്ച് രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടത്തുന്നു.

സുമനസുകള്‍ ചെയ്യേണ്ടത് ഇത്രമാത്രം

രാവിലെ 9.30 മുതല്‍ 5.30 ന് ഇടയില്‍ തലസ്ഥാനത്ത് ഉളള 15 നും -50 വയസിനും ഇടയിലുളള ഏതൊരാള്‍ക്കും ഈ ക്യാമ്പിലെത്തി ശ്രീനന്ദനുമായുളള ജനിതക സാമ്യം പരിശോധിക്കാം. നിങ്ങള‍ുടെ ഉമീനീര്‍ മാത്രമേ എടുക്കു. നിങ്ങളുടെ രക്തമൂലം കോശം ശ്രീനന്ദനുമായി യോജിക്കുന്നതാണെങ്കില്‍ കേവലം ഒരു കുപ്പി രക്തം മാത്രം നല്‍കിയാല്‍ മതി. ഈ കുരുന്നിന്‍റെ ചിരി എന്നും മായാതെ അവന്‍ നമ്മുക്ക് ഇടയില്‍ ഉണ്ടാവും .

ദയവ് ചെയ്ത് ഈ പോസ്റ്റ് വായിക്കുന്നവര്‍ മാര്‍ച്ച് 25 ന് (25/3/2022) എകെജി സെന്‍ററിന് ചേര്‍ന്നിരിക്കുന്ന ഹസന്‍മരയ്ക്കാര്‍ ഹാളിലെത്തി പരിശോധനക്ക് തയ്യാറാവുക. നിങ്ങളുടെ കാരുണ്യം ചിലപ്പോള്‍ ഇവന്‍റെ ജീവന്‍ രക്ഷിച്ചേക്കാം . ഇതിന്‍റെ അന്വേഷണങ്ങള്‍ക്കായി ശ്രീനന്ദന്‍റെ അച്ഛനായ രജ്ഞിത്ത് ബാബുവിന്‍റെ നമ്പരായ -7025006965 അല്ലെങ്കില്‍ കുട്ടിയുടെ അമ്മാവനായ
ജോയി - 94470 18061 എന്ന നമ്പരിലോ വിളിക്കാം

ദയവുചെയ്ത് ഈ ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്ത് സഹായിക്കണം.

കടപ്പാട്:
ഫേസ്ബുക്ക് പോസ്റ്റ്🙏🏻🙏🏻
ദയവായി ഷെയർ ചെയ്യുക

 #രക്തദാനംമഹാദാനം ചെങ്ങന്നൂർ സിവിൽ ഡിഫൻസ് വാർഡൻ ശ്രീ. ലാബി ജോർജ് ജോൺ ഇന്ന് പരുമല ഹോസ്പിറ്റലിൽ രക്തദാനം നടത്തിയപ്പോൾ  #അഭ...
19/03/2022

#രക്തദാനംമഹാദാനം
ചെങ്ങന്നൂർ സിവിൽ ഡിഫൻസ് വാർഡൻ ശ്രീ. ലാബി ജോർജ് ജോൺ ഇന്ന് പരുമല ഹോസ്പിറ്റലിൽ രക്തദാനം നടത്തിയപ്പോൾ #അഭിനന്ദനങ്ങൾ

#നൽകാം_ജീവന്റെ_തുള്ളികൾ...
രക്തദാനം ചെയ്യാൻ തയ്യാറുള്ളവർ ദയവായി ഈ Google Form പൂരിപ്പിച്ച് നൽകേണ്ടതാണ്

https://docs.google.com/forms/d/e/1FAIpQLSd9oR7AX_tuTZpI4ybPuE0m7Q7rCVyoQdfLuU63caVSgFU4yA/viewform?usp=sf_link

ബ്ലഡ് കോഡിനേറ്റർ
രാജീവ് രാധാകൃഷ്ണൻ: 9567020586
അൻസാർ പി ഇസ്മായിൽ: 9633046306
ലാബി ജോർജ്ജ് ജോൺ : 8111973382

©സിവിൽ ഡിഫൻസ്,ചെങ്ങന്നൂർ
https://www.facebook.com/civildefencechengannur/

*സംസ്ഥാന വ്യാപകമായി പ്രളയ-ഉരുൾപൊട്ടൽ തയ്യാറെടുപ്പ് മോക്ക്ഡ്രിൽ.*കേരളത്തിലെ പ്രളയ-ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന...
16/03/2022

*സംസ്ഥാന വ്യാപകമായി പ്രളയ-ഉരുൾപൊട്ടൽ തയ്യാറെടുപ്പ് മോക്ക്ഡ്രിൽ.*

കേരളത്തിലെ പ്രളയ-ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ചെങ്ങന്നൂരിൽ 2022 മാർച്ച്‌ 16 ന് മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകളും മോക്ക്ഡ്രില്ലിൽ പങ്കെടുക്കും. ആലപ്പുഴയിൽ ചെങ്ങന്നുർ കല്ലിശ്ശേരി തിരുവൻവണ്ടൂരിൽ ആണ് മോക്ഡ്രിൽ നടന്നത്. ചെങ്ങന്നൂർ ഫയർഫോഴ്സ്, ചെങ്ങന്നൂർസിവിൽ ഡിഫൻസ് , തകഴി സിവിൽ ഡിഫൻസ് , പോലീസ്, മെഡിക്കൽ ടീം , താലൂക്ക്, പഞ്ചായത്ത് തുടങ്ങിയവർ , ദേശീയ ദുരന്ത നിവാരണ സേന, KSRTC, തുടങ്ങി വിവിധ വകുപ്പുകൾ ചേർന്നാണ് മോക്ഡ്രിൽ നടത്തിയത്. ചെങ്ങന്നൂർ ഫയർ യ റ്‌സ്‌ക്യൂ STO ശ്രീ. സുനിൽ ജോസഫ് അവർകൾ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .
കെ മോഹനകുമാർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ
ബിനീഷ് കുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ
പി ബിജു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ കൃഷ്ണകുമാർ
ധനേഷ്
ശരത് ചന്ദ്രൻ
സുനിൽ ശങ്കർ
പി ബിജു
വിക്രമ രാജ്
പ്രദീപ്കുമാർ ( ഹോം ഗാർഡ് ),
തകഴി FRD മദന മനോജ്
എന്നിവരും
ചെങ്ങന്നൂർ സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ രാജീവ് രാധാകൃഷ്ണൻ ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ സ്‌റ്റീഫൻ , വാർഡൻമാരായ ദീപ,
സോളമൻ ,
ലിജോ പി മാത്യൂ
ജോമോൻ എസ് ,
ജോബ്സൺ
തകഴി ഡപ്യൂട്ടി പോസ്റ്റ് വാർഡൻ വിനീഷ് നോബിൾ രാജ്
വാർഡന്മാരായ ടിന്റു ദിലീപ്
ദീപകുമാരി
ജോജി അലക്സ്‌
സുധീഷ് എം സ് എന്നിവരും മോക്ഡ്രിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.
ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കണ്ട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങൾ ആണ് വിലയിരുത്തപ്പെടുന്നത്.
ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ നിർണ്ണായകമാണ് മോക്ക്ഡ്രിൽ എക്സർസൈസുകൾ. നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടുകയും പോരായ്മകളും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എന്തെന്നും വിലയിരുത്താനും ഇത്തരം പരിപാടി ഉപകാരപ്പെടുന്നു.

 #രക്തദാനംമഹാദാനം ചെങ്ങന്നൂർ സിവിൽ സിഫൻസ് പോസ്റ്റ് വാർഡൻ ശ്രീ: രാജീവ് രാധാകൃഷ്ണൻ തന്റെ 63-ാമത് പ്രാവിശ്യത്തെ രക്തദാനം ഇന...
05/03/2022

#രക്തദാനംമഹാദാനം
ചെങ്ങന്നൂർ സിവിൽ സിഫൻസ് പോസ്റ്റ് വാർഡൻ ശ്രീ: രാജീവ് രാധാകൃഷ്ണൻ തന്റെ 63-ാമത് പ്രാവിശ്യത്തെ രക്തദാനം ഇന്ന് പുഷ്പഗിരി ഹോസ്പിറ്റലിൽ നടത്തിയപ്പോൾ

ചെങ്ങന്നൂർ ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷനിലെ സിവിൽ ഡിഫൻസ് വാർഡന്മാർ മാന്നാർ തൃക്കൂരട്ടി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഡ്യൂ...
01/03/2022

ചെങ്ങന്നൂർ ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷനിലെ സിവിൽ ഡിഫൻസ് വാർഡന്മാർ മാന്നാർ തൃക്കൂരട്ടി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഡ്യൂട്ടിയിൽ.

Address

Chengannur

Alerts

Be the first to know and let us send you an email when Civil Defence Chengannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Civil Defence Chengannur:

Share