22/07/2022
ചെങ്ങന്നൂരിലെ ബിജെപി യെ ജില്ലാ പ്രസിഡൻ്റ് എം വി ഗോപകുമാർ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് ബിജെപി മുൻ മണ്ഡലം പ്രസിഡൻ്റ് സതീഷ് ചെറുവല്ലൂർ ഫേസ് ബുക്ക് ലൈവിലുടെ പറയുന്നു.
ചെങ്ങന്നൂരിൽ പാർട്ടിയുടെ തകർച്ചയുടെ കാരണം തനിക്കു മുകളിൽ ആരും ഉണ്ടാകാൻ പാടില്ല എന്ന ഗോപകുമാറിൻ്റെ നയമാണ് .
ദീർഘകാലം ബി ജെ പി ചെറിയനാട് പഞ്ചായത്ത് പ്രസിഡൻ്റും മണ്ഡലം ജനറൽ സെക്രട്ടറിയും മണ്ഡലം പ്രസിഡൻ്റുമായിരുന്ന തനിക്ക്,ഗോപകുമാറിൻ്റെ വിരോധം മൂലം ഇന്ന് പാർട്ടി യിൽ ഒരു ചുമതലയും ലഭിക്കുന്നില്ല. താൻ ഉൾപ്പെടെയുള്ള നേതാക്കളെ ഒതുക്കാനായി അശാസ്ത്രീയമായാണ് മണ്ഡല വിഭജനം നടത്തിയത്.മണ്ഡലം കോർ കമ്മിറ്റിയിൽ ജില്ലാ പ്രസിഡൻ്റിൻ്റെ ശിങ്കിടികളെ കൊണ്ടു നിറച്ചിരിക്കുകയാണ്.
കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റും, തെരെഞ്ഞെടുപ്പു കമ്മിറ്റി കൺവീനറുമായിരുന്ന എന്നെ പാർട്ടി മണ്ഡലത്തിൽ ചിലവഴിച്ച തുകയുടെ കണക്കുകൾ ഒന്നും അറിയിച്ചിട്ടില്ല.
ധനലക്ഷ്മി ബാങ്കിൻ്റെ ചെങ്ങന്നൂർ ശാഖയിൽ ബിജെപി സ്ഥാനാർത്ഥിയുടെ അക്കൗണ്ടിൽ സംസ്ഥാന സമിതി നൽകിയ പത്തു ലക്ഷം രൂപയുടെ ചിലവുകൾ നാളിതുവരെ ഒരു കമ്മിറ്റിയിലും ബോധ്യപ്പെടുത്തിയിട്ടില്ല.
എം വി ഗോപകുമാറും ജില്ലാ ട്രഷറർ കെ ജി കർത്തയും നേതൃത്വം നൽകുന്ന സംഘമാണ് ഇത്തരം സാമ്പത്തിക വിതരണം നടത്തുന്നത്.പാർട്ടി ഫണ്ട് കുടുംബ സ്വത്തു പോലെയാണ് ഇവർ കൈകാര്യം ചെയ്യുന്നത്.സ്ഥാനാർത്ഥിക്കു പാർട്ടി നൽകിയ തുകയെ കൂടാതെ വിവിധ വഴികളിൽ ലഭിച്ച ഭീമമായ തുകയുടെ കണക്കുകളെ സംബന്ധിച്ചു
കെ ജി കർത്തായോട് അന്വേഷിച്ചപ്പോൾ അത് നിങ്ങൾ അറിയേണ്ട കാര്യമില്ല എന്നാണ് ലഭിച്ച മറുപടി.
പഞ്ചായത്തു കമ്മിറ്റികൾ നൽകിയ തുകയുടെ കണക്കുകൾ പോലും പ്രവർത്തകർക്ക് ലഭ്യമായില്ല.
നിയോജക മണ്ഡലം ഓഫീസിനു ചുറ്റും മതിൽ കെട്ടാൻ എന്ന പേരിൽ ഓഫീസ് പരിസരത്തെ തേക്ക് വെട്ടി വിറ്റ വകയിൽ ലഭിച്ച 60,000 രൂപയുടെ കണക്ക് ഇന്നും ലഭ്യമല്ല. മതിൽ നാളിതുവരെ കെട്ടിയിട്ടുമില്ല.
കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ ബാലശങ്കർ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് കരുതി ഗോപകുമാറിൻ്റെ സ്വന്തം പഞ്ചായത്തായ പാണ്ടനാട്ടിൽ ഉൾപ്പെടെ വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കാൻ തയ്യാറായില്ല. 2005 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് ഏറ്റവും കുറവു വോട്ട് ലഭിച്ചത് എന്തിനെന്നും എങ്ങനെയെന്നും ഏവർക്കുമറിയാം.
തെരെഞ്ഞെടുപ്പ് ഇവർക്ക് ബിസിനസ്സ് പോലെ കാണുന്ന ചില ആളുകൾ ബിജെപി യിലുണ്ട്. ഇവർ സ്ഥാനാർത്ഥിക്കു വേണ്ടി വോട്ടു ചോദിക്കാൻ പോലും തയ്യാറാകുന്നില്ല
ഇത്തരം ആളുകൾ പ്രസ്ഥാനത്തെ വിറ്റു തിന്നാണ് ജീവിക്കുന്നത്.
ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ ചെങ്ങന്നൂരിൽ ഒരു പരിപാടിയ്ക്കും ഗോപകുമാർ അടിപ്പിക്കാറില്ല. .
പാർട്ടിക്കു വേണ്ടി നിരവധി കേസ്സുകളിൽ പ്രതിയായിട്ടുണ്ടെങ്കിലും നാളിതു വരെ നിയമ സഹായത്തിനു ഒരു രൂപ പോലും സംഘടനയിൽ നിന്നു ലഭിച്ചിട്ടില്ല.കേസ്സുകൾ മൂലം നിലവിൽ തൊഴിൽ ചെയ്തു ജീവിക്കുന്നതിനും തടസ്സമാവുകയാണ്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നിക്കെതിരെ അപവാദ പ്രചരണം അഴിച്ചു വിടുകയാണ്. തനിക്ക് ഇഷ്ടമില്ലാത്ത നേതാക്കൾക്കെതിരെ ഗോപകുമാർ അപവാദ പ്രചരണം നടത്തുന്നു.
മുഖ്യമന്ത്രിയുടെ കാർ ഓടുന്നതിനേക്കാൾ കൂടുതൽ ദൂരം ജില്ലാ പ്രസിഡൻ്റിൻ്റെ കാർ ഓടുന്നത് കൊണ്ട് സംഘടനയ്ക്ക് എന്താണ് ഗുണമുണ്ടായതെന്ന് വ്യക്തമാക്കണം.
സംഘടന തന്ന തുകയിൽ താൻ ചില വഴിച്ച തുകയുടെ വരവു ചിലവു കണക്കുകൾ കൈവശമുണ്ടെങ്കിലും ഇവ അവതരിപ്പിക്കാൻ പാർട്ടി അവസരം തരുന്നില്ല. ഗോപകുമാറിന് ഉൾപ്പെടെ ലഭിച്ച തുകയുടെ കണക്കുകൾ കാണിക്കേണ്ടി വരും എന്നതാണ് കാരണം.
ഇവ പറയാൻ വിശദമാക്കുവാൻ പാർട്ടി യോഗങ്ങളിൽ അവസരം നിഷേധിക്കുന്നതു മൂലമാണ് നവ മാധ്യമങ്ങളെ ആശ്രയിക്കേണ്ടി വന്നത്. പറഞ്ഞ വിവരങ്ങൾ
തെറ്റാണെന്ന് പാർട്ടി അറിയിക്കുകയാണെങ്കിൽ വാർത്താ സമ്മേളനം വിളിച്ചു ചേർത്ത് ഈ വസ്തുതകൾ നിരത്താൻ തയ്യാറാണെന്നും അതല്ല എങ്കിൽ തനിക്കെതിരെ മാനനഷ്ടത്തിനു കേസ്സു നൽകാൻ വെല്ലു വിളിക്കുന്നതായും സതീഷ് ചെറുവല്ലൂർ അറിയിച്ചു.
ബിജെപി മുൻ നിയോജക മണ്ഡലം പ്രസിഡൻ്റിൻ്റെ വെളിപ്പെടുത്തൽ
കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലത്തെ വിവിധ തെരെഞ്ഞെടുപ്പുകളിൽ ബിജെപി, കോൺഗ്രസ് വോട്ടുകച്ചവടം നടത്തിയതിൻ്റെ വ്യക്തമായ തെളിവാണെന്നതുറപ്പാണ്.
2005 ൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനെ പരാജയപ്പെടുത്താൻ ബിജെപി നടത്തിയ നീക്കങ്ങൾ ഇതോടെ മറ നീക്കി പുറത്തു വന്നിരിക്കുകയാണ്.
തെരെഞ്ഞെടുപ്പു ക ളിൽ വോട്ടു കച്ചവടത്തിനു വേണ്ടി ബിജെപി സംസ്ഥാന നേതൃത്വം ഒഴുക്കിയ കോടികളുടെ കണക്കുകളും ഇത്തരത്തിൽ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. മണ്ഡലത്തിൽ
നഗരസഭ അടക്കമുളള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരെഞ്ഞെടുപ്പിൽ ഇവർ നടത്തിയ നീക്കു പോക്കും താമസമില്ലാതെ പുറത്തു വരും.
തെരെഞ്ഞെടുപ്പു ഫണ്ട് സ്വന്തം കീശയിലാക്കാൻ ശ്രമിക്കുന്ന ബിജെപി നേതാക്കൾക്കെതിരെ പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി തുടങ്ങിയിരിക്കുന്നു.
നിലവിൽ മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിലെയും ഭരണം നഷ്ടപ്പെട്ട നിരാശയിൽ ഇത്തരം പ്രതികരണങ്ങൾ തുടർന്നും ഉണ്ടാകുമെന്ന് ഉറപ്പാണ്.
ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ
ബിജെപി ,കോൺഗ്രസ് വോട്ടു കച്ചവടം എന്നും എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നതാണ്. അവയെല്ലാം തെളിവു സഹിതം ബിജെ പി നേതാക്കൾ തന്നെ തുറന്നു കാട്ടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പു സമയത്ത് ബിജെപി നേതൃത്വത്തിൻ്റെ അറിവോടെ കുഴൽപ്പണ വിതരണത്തിൽ കോടികൾ ചെങ്ങന്നൂരിലും എത്തിയെന്നതിന് തെളിവാണ് പുതിയ വെളിപ്പെടുത്തൽ.
ഇപ്പോൾ പുറത്തു വന്ന ഭീമമായ തുകയുടെ കണക്കുകളും കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ചിലവുകളുടെ ഗോപകുമാർ തെരെഞ്ഞെടുപ്പു കമ്മീഷനു നൽകിയ വിവരങ്ങളും തമ്മിൽ യോജിക്കാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട് തെരെഞ്ഞെടുപ്പു കമ്മീഷനും മറ്റു വകുപ്പുകളും സമഗ്രമായ അന്വേഷണം അടിയന്തിരമായി ഉണ്ടാകണം.
ഭാവിയിലും ഉണ്ടാകാനിടയുള്ള ഇത്തരം അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ജനങ്ങൾ ജാഗരൂകരാകേണ്ടതുണ്ട്.