08/12/2022
ഉളുപ്പില്ലായ്മയുടെ പേരോ എം.എസ്.എഫ്...?
02/12/2022 വെള്ളിയാഴ്ച കേരളത്തിലെ പോളിടെക്നിക്കുകളിലേക്ക് നടന്ന ഇലക്ഷനുമായി ബന്ധപ്പെട്ട് AKNM ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ (ചേളാരി പോളി) MSF ന്റെ ആവശ്യപ്രകാരം ഇലക്ഷൻ റീക്കൗണ്ടിംഗ് നടക്കേണ്ട സാഹചര്യം ഉണ്ടായ ഘട്ടത്തിൽ അന്നേദിവസം റിസൾട്ട് പബ്ലിഷ് ചെയ്തിരുന്നില്ല...
എന്നാൽ ഇലക്ഷൻ മാനദണ്ഡങ്ങൾ ലംഘിച്ച് UDSF അനുകൂലികളായ അധ്യാപകർ പുറത്തു നിൽക്കുന്ന MSF, KSU നേതാക്കൾക്ക് വിവരം നൽകുകയും, ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങൾ വിജയിച്ചു എന്നും യൂണിയൻ തങ്ങൾക്ക് ലഭിച്ചു എന്നും പറഞ്ഞുകൊണ്ട് പുറത്ത് നിന്ന് എത്തിയ MSF, KSU മണ്ഡലം ഭാരവാഹികൾ അടക്കം ആഹ്ലാദപ്രകടനം നടത്തുന്നു...
ജില്ലയിലെ UDSF ന് യൂണിയൻ ലഭിച്ച പോളിടെക്നിക് കോളേജുകളുടെ കൂട്ടത്തിൽ ചേളാരി പോളിയുടെയും കണക്ക് കൊടുക്കുകയും സംസ്ഥാന പ്രസിഡന്റ് അടക്കം യൂണിയൻ തങ്ങൾക്ക് ലഭിച്ചു എന്ന രീതിയിൽ പ്രചരണം നടത്തുകയും ചെയ്യുന്നു...
പിന്നീട് കൗണ്ടിംഗ് സ്റ്റേഷനിൽ നിന്നും ഇതുവരെയും അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല എന്നും MSF വിജയിച്ചത് സത്യമല്ല എന്നും അറിയുന്നതോടുകൂടി ആഹ്ലാദപ്രകടനം നിർത്തി വയ്ക്കുന്നു.
രാത്രി 9 മണിയോടുകൂടി പുറത്തുവന്ന കൗണ്ടിംഗ് ഏജന്റുമാർ 7 ൽ 4 സീറ്റിൽ SFI സ്ഥാനാർത്ഥികൾ മുന്നിട്ടുനിൽക്കുന്നു എന്നും MSF ന്റെ ആവശ്യപ്രകാരം റീക്കൗണ്ടിംഗ് നടത്തേണ്ട ആവശ്യകത ഉണ്ടെന്നും വെള്ളിയാഴ്ച റിസൾട്ട് വരികയില്ല എന്നും അറിയിക്കുന്നു...
റീക്കൗണ്ടിങ്ങും പ്രഖ്യാപനവും 05/12/2022 ലേക്ക് നീട്ടി വെച്ച് കൊണ്ട് റിട്ടേണിംഗ് ഓഫീസർ ഉത്തരവ് ഇറക്കുകയും, കോളേജിന്റെ അകത്തെ SFI വിരുദ്ധരായ UDSF അനുകൂലികളായ അധ്യാപകർ ഇലക്ഷനെ അട്ടിമറിക്കാൻ ശ്രമിച്ച് കൊണ്ട് റിസൾട്ട് പ്രഖ്യാപനം നീട്ടിവെക്കുകയാണെന്നും ആരോപിച്ച് SFI ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു.
MSF പ്രവർത്തകർ റീക്കൗണ്ടിംഗ് ആവശ്യപ്പെടുകയും എന്നാൽ അവർ തന്നെ റിസൾട്ട് അന്നേദിവസം തന്നെ പ്രഖ്യാപിക്കണം എന്ന് പറഞ്ഞുകൊണ്ട് ഗേറ്റിന് പുറത്ത് സമര നാടകം കളിക്കുന്നു...
പിന്നീട് 05/12/2022 തിങ്കളാഴ്ച സ്റ്റാഫ് മീറ്റിങ്ങും വിദ്യാർത്ഥി സംഘടന നേതാക്കളുടെ മീറ്റിങ്ങും വിളിക്കുന്നു.
ഈ യോഗത്തിനകത്ത് MSF ഉന്നയിച്ച ആവശ്യങ്ങൾക്ക് സാധുത ഇല്ല എന്നും SFI ഉന്നയിച്ച ആവശ്യങ്ങൾ ന്യായമാണ് എന്നും റിട്ടേണിംഗ് ഓഫീസർ കണ്ടെത്തുന്നു.ഇതിൽ വിറളി പൂണ്ട MSF യൂണിറ്റ് പ്രസിഡന്റും UDSF ന്റെ ചെയർമാൻ സ്ഥാനാർത്ഥിയുമായ "റെനിൻ" അന്നേദിവസം വൈകുന്നേരം MSF ന്റെ പ്രതിഷേധ പ്രകടനം കഴിഞ്ഞ് വരുന്ന സമയത്ത് ഭക്ഷണം കഴിക്കാൻ മേലെ ചേളാരിയിലെ ഹോട്ടലിൽ കയറിയ SFI യുടെ യൂണിറ്റ് കമ്മിറ്റി അംഗവും ആർട്സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുകയും വിദ്യാർത്ഥി സംഘടനകളുടെ മീറ്റിങ്ങിന് SFI യെ പ്രതിനിധീകരിച്ച് സംസാരിക്കുകയും ചെയ്തിരുന്ന സ: അഭയിയെ കാണുകയും ഒരു കാര്യം സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു ഹോട്ടലിന്റെ പുറത്തേക്ക് വരുത്തിക്കുകയും ചെയ്യുന്നു. അതിനുശേഷം കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് അഭയിയുടെ തല ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നു.
ഇതറിഞ്ഞ SFI ഏരിയ കമ്മിറ്റി അംഗങ്ങൾ സംഭവ സ്ഥലത്ത് എത്തുകയും റെനിനെ ചോദ്യം ചെയ്യുകയും ചെയ്ത സമയത്ത് ഏരിയ കമ്മിറ്റി അംഗങ്ങളെയും ആക്രമിക്കാൻ തുനിയുന്നു. SFI ജില്ലാ കമ്മിറ്റി അംഗം അനഘയെയും ചേളാരി പോളിയിലെ SFI പ്രവർത്തകനായ ഷുഹൈബിനെയും റെനിനും കൂട്ടരും ചേർന്ന് ആക്രമിക്കുന്നു. പിന്നീട് റെനിൻ ചേളാരി മാതാ പുഴ റോട്ടിൽ സ്ഥിതിചെയ്യുന്ന മുസ്ലിംലീഗിന്റെ വള്ളിക്കുന്ന് മണ്ഡലം ഓഫീസിലേക്ക് കയറുകയും MSF സംസ്ഥാന കമ്മിറ്റി അംഗം നസീഫ് അടക്കമുള്ള ആളുകൾ മണ്ഡലം കമ്മിറ്റി ഓഫീസിൽ ഈ ക്രിമിനലിന് സംരക്ഷണം ഒരുക്കുകയും ചെയ്യുന്നു.ഓഫീസിൽ വെച്ച് തന്നെ ആക്രമിച്ചു എന്ന രീതിയിൽ കള്ള പ്രചരണം നടത്തി പോസ്റ്റർ ഉണ്ടാക്കാനും റെനിൻ മറന്നില്ല...
MSF ന്റെ മണ്ഡലം നേതാക്കളുടെ പൂർണ്ണ അറിവോടും സമ്മതത്തോടും കൂടിയാണ് അന്നേദിവസം ചേളാരിയിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. MSF ന്റെ അന്നേ ദിവസം നടന്ന പ്രതിഷേധ പരിപാടിക്ക് ഇടയിലാണ് കൃത്യ നിർവഹണത്തിനുള്ള ഗൂഢാലോചന നടന്നത്.UDSF തോൽക്കുമെന്ന് ഉറപ്പായ സമയത്ത് ഇലക്ഷൻ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോട് കൂടി മാത്രമാണ് MSF അക്രമം അഴിച്ചുവിട്ടത്.ഇതിന് മുമ്പ് SFI യുടെ ജില്ലാ ജാഥക്ക് നേരെയും ഇലക്ഷൻ കൺവെൻഷന് നേരെയും റെനിൻ ഇത്തരത്തിൽ അക്രമം നടത്താൻ തുനിഞ്ഞിരുന്നു.
അക്രമത്തിന് പിന്നിലെ MSF നേതാക്കളുടെ പങ്ക് അന്വേഷിക്കുകയും അക്രമിയായ റെനിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്യുക ✊.