Chelannur Pothujana Vayanasala

Chelannur Pothujana Vayanasala A public library is a library that is accessible by the general public and is generally funded from public sources.

A public library is a library that is accessible by the general public and is generally funded from public sources, such as taxes. It is operated by librarians and library paraprofessionals, who are also civil servants. There are five fundamental characteristics shared by public libraries. The first is that they are generally supported by taxes (usually local, though any level of government can an

d may contribute); they are governed by a board to serve the public interest; they are open to all, and every community member can access the collection; they are entirely voluntary in that no one is ever forced to use the services provided; and they provide basic services without charge. Public libraries exist in many countries across the world and are often considered an essential part of having an educated and literate population. Public libraries are distinct from research libraries, school libraries, and other special libraries in that their mandate is to serve the general public's information needs rather than the needs of a particular school, institution, or research population. Public libraries also provide free services such as preschool story times to encourage early literacy, quiet study and work areas for students and professionals, or book clubs to encourage appreciation of literature in adults. Public libraries typically allow users to borrow books and other materials, i.e., take off the premises temporarily; they also have non-circulating reference collections and provide computer and Internet access to patrons.

ഉറൂബ്=======മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി. കുട്ടികൃ...
07/12/2016

ഉറൂബ്
=======

മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണൻ (1915 ജൂൺ 8 – 1979 ജൂലൈ 10). കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം.
പ്രകൃതിസ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മലയാള മനോരമയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതരേഖ
===========

മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തിൽ കരുണാകരമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂൺ 8-നാണ് പരുത്തൊള്ളി ചാലപ്പുറത്തു കുട്ടികൃഷ്ണൻ എന്ന പി.സി. കുട്ടികൃഷ്ണൻ ജനിച്ചത്. പൊന്നാനി എ.വി. ഹൈസ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ചെറുപ്പത്തിൽത്തന്നെ കാല്പനികകവിയായ ഇടശ്ശേരി ഗോവിന്ദൻ നായരുമായി സൗഹൃദത്തിലായി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അദ്ദേഹം കവിതയെഴുതാനാരംഭിച്ചത്. ആദ്യമെഴുതിയ കവിതയും കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചോടെ പൊന്നാന്നിയിലെ സാഹിത്യമണ്ഡലത്തിൽ കവിയായി അദ്ദേഹം പേരെടുത്തു. 1934-ൽ നാടുവിട്ട അദ്ദേഹം ആറുവർഷത്തോളം കാലം ഇന്ത്യയുടെ പലഭാഗങ്ങളിലായി പല ജോലികളും ചെയ്തു. ഈ കാലയളവിൽ തമിഴ്, കന്നഡ എന്നീ ഭാഷകൾ പഠിച്ച അദ്ദേഹം പിന്നീട് നീലഗിരിയിലെ ഒരു തേയിലത്തോട്ടത്തിലും കോഴിക്കോട്ടെ ഒരു ബനിയൻ കമ്പനിയിലും രണ്ടുവർഷം വീതം ക്ലാർക്കായി ജോലി നോക്കി. 1948-ൽ ഇടശ്ശേരിയുടെ ഭാര്യാസഹോദരി കൂടിയായ ദേവകിയമ്മയുമായി അദ്ദേഹത്തിന്റെ വിവാഹം നടന്നു. കോഴിക്കോട് കെ.ആർ. ബ്രദേഴ്സ് പ്രസിദ്ധീകരണശാല, മംഗളോദയം മാസിക, കോഴിക്കോട് ആകാശവാണി എന്നിവയായിരുന്നു അദ്ദേഹം പിൽക്കാലത്ത് ജോലി ചെയ്ത സ്ഥലങ്ങൾ. 1975-ൽ ആകാശവാണിയിൽ നിന്ന് പ്രൊഡ്യൂസറായി വിരമിച്ച അദ്ദേഹം കുങ്കുമം, മലയാള മനോരമ എന്നിവയുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1976-ലാണ് അദ്ദേഹം മനോരമ പത്രാധിപത്യം ഏറ്റെടുത്തത്. ആ സ്ഥാനത്തിരിക്കേ അദ്ദേഹം 1979 ജൂലൈ 10-ന് കോട്ടയത്തു വച്ച് അന്തരിച്ചു.
യൗവനം നശിക്കാത്തവൻ എന്നർത്ഥമുള്ള അറബിവാക്കായ ഉറൂബ് എന്ന തൂലികാനാമത്തിലാണ് അദ്ദേഹം പ്രശസ്തനായത്. 1952-ൽ ആകാശവാണിയിൽ ജോലിനോക്കവേ സഹപ്രവർത്തകനും സംഗീതസംവിധായകനുമായ കെ. രാഘവനെ കുറിച്ച് ഒരു ലേഖനം മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുമ്പോഴാണ് ഉറൂബ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. സ്വന്തം പേരിൽ എഴുതാൻ ഉദ്യോഗസ്ഥർ മുൻകൂർ അനുവാദം നേടണം എന്ന സർക്കാർ ഉത്തരവാണ് തൂലികാനാമം സ്വീകരിക്കാൻ അദ്ദേഹത്തിനു പ്രേരണയായത്. "നീർച്ചാലുകൾ" എന്ന കഥാസമാഹാരമാണ് ഉറൂബിന്റെ ആദ്യകൃതി. പിന്നീട് 25-ലേറെ കഥാസമാഹാരങ്ങൾ രചിച്ചു. "തീ കൊണ്ടു കളിക്കരുത്", "മണ്ണും പെണ്ണും", "മിസ് ചിന്നുവും ലേഡി ജാനുവും" (നാടകങ്ങൾ), "നിഴലാട്ടം", "മാമൂലിന്റെ മാറ്റൊലി" (കവിതകൾ), "ഉറൂബിന്റെ ശനിയാഴ്ചകൾ" (ഉപന്യാസം) എന്നിവയാണ് മറ്റു പ്രധാനകൃതികൾ. ഉമ്മാച്ചു (1954), സുന്ദരികളും സുന്ദരന്മാരും (1958) എന്നീ രണ്ടു നോവലുകളാണ് അദ്ദേഹത്തിന്റെ ശ്രേഷ്ഠകൃതികളായി കരുതപ്പെടുന്നത്. നോവലിനുള്ള ആദ്യ കേരള സാഹിത്യ അക്കാദമി പുരസ്കാരവും (1958, ഉമ്മാച്ചു), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും (1960, സുന്ദരികളും സുന്ദരന്മാരും) അദ്ദേഹത്തെ തേടിയെത്തി. 1920-കളിലെ ഖിലാഫത്ത് പ്രസ്ഥാനം, മലബാർ കലാപം, ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ രാഷ്ടീയ-സാമൂഹിക-കുടുംബബന്ധങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ, മലബാറിലെ കേന്ദ്രമാക്കി അനേകം വ്യക്തിജീവിതങ്ങളിലൂടെ അവതരിപ്പിച്ച നോവലാണ് സുന്ദരികളും സുന്ദരന്മാരും. അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്മുള്ളുകൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകൾ. അനന്തമായ മനുഷ്യജീവിത വൈചിത്ര്യമായിരുന്നു അദ്ദേഹം പ്രധാനമായും തന്റെ കൃതികളിൽ പ്രമേയമാക്കിയത്.[1] മലയാളചലച്ചിത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നീലക്കുയിൽ (1954) എന്ന ചലച്ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഉറൂബാണ്. രാരിച്ചൻ എന്ന പൗരൻ (1956), നായര് പിടിച്ച പുലിവാല് (1958), മിണ്ടാപ്പെണ്ണ് (1970), കുരുക്ഷേത്രം (1970), ഉമ്മാച്ചു (1971), അണിയറ (1978) എന്നീ ചിത്രങ്ങളുടെ രചനയും അദ്ദേഹം നിർവ്വഹിച്ചു.

കൃതികൾ
=========

നോവലുകൾ
-------------------
ആമിന (1948)
കുഞ്ഞമ്മയും കൂട്ടുകാരും (1952)
ഉമ്മാച്ചു (1954)
മിണ്ടാപ്പെണ്ണ് (1958)
സുന്ദരികളും സുന്ദരന്മാരും (1958)
സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യത്തിനു മുൻപുള്ള കേരളീയ സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള കേരളീയ സമൂഹത്തിന്റെയും അനുഭവങ്ങളാണ്‌ ഈ നോവലിൽ. വിശ്വനാഥൻ, കുഞ്ഞിരാമൻ, രാധ, ഗോപാലകൃഷ്ണൻ, സുലൈമാൻ, രാമൻ മാസ്റ്റർ, വേലുമ്മാൻ, ശാന്ത, കാർത്തികേയൻ, ഹസ്സൻ തുടങ്ങിയവർ ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്‌.
ചുഴിക്കു പിൻപേ ചുഴി (1967)
അണിയറ (1968)
അമ്മിണി (1972)
കരുവേലക്കുന്ന്
ഇടനാഴികൾ ( എഴുതി പൂർത്തിയാക്കിയില്ല)

ചെറുകഥകൾ
--------------------
നീർച്ചാലുകൾ (1945)
തേന്മുള്ളുകൾ (1945)
താമരത്തൊപ്പി (1955)
മുഖംമൂടികൾ (1966)
തുറന്നിട്ട ജാലകം (1949)
നിലാവിന്റെ രഹസ്യം (1974)
തിരഞ്ഞെടുത്ത കഥകൾ (1982)
രാച്ചിയമ്മ (1969)
ഗോപാലൻ നായരു‌‌‌ടെ താടി (1963)
വെളുത്ത കുട്ടി (1958)
മഞ്ഞിൻമറയിലെ സൂര്യൻ
നവോന്മേഷം (1946)
കതിർക്കറ്റ (1947)
നീലമല (1950)
ഉള്ളവരും ഇല്ലാത്തവരും (1952)
ലാത്തിയും പൂക്കളും (1948)
വസന്തയു‌ടെ അമ്മ
മൗലവിയും ചങ്ങാതിമാരും (1954)
റിസർവ് ചെയ്യാത്ത ബർത്ത്‌ (1980)
കൂമ്പെടുക്കുന്ന മണ്ണ് (1951)
ഉറൂബിന്റെ കുട്ടിക്കഥകൾ
നീലവെളിച്ചം (1952)
മൂവായിരത്തി മുന്നൂറ്റി മുപ്പത്തിനാലിന്റെ ചരിത്രം (1968)
അങ്കവീരൻ (1967)
അപ്പുവിന്റെ ലോകം
മല്ലനും മരണവും - രണ്ടാം പതിപ്പ് (1966)

കവിതകൾ
-----------------
നിഴലാട്ടം
മാമൂലിന്റെ മാറ്റൊലി
പിറന്നാൾ (1947)

ഉപന്യാസങ്ങൾ
----------------------
കവിസമ്മേളനം (1969)
ഉറൂബിന്റെ ശനിയാഴ്ചകൾ
ഉറൂബിന്റെ ലേഖനങ്ങൾ

നാടകങ്ങൾ
----------------
തീ കൊണ്ടു കളിക്കരുത്
മണ്ണും പെണ്ണും (1954)
മിസ് ചിന്നുവും ലേഡി ജാനുവും (1961)

തിരക്കഥകൾ
-------------------
നീലക്കുയിൽ (1954)
രാരിച്ചൻ എന്ന പൗരൻ (1956)
നായര് പിടിച്ച പുലിവാല് (1958)
മിണ്ടാപ്പെണ്ണ് (1970)
കുരുക്ഷേത്രം (1970)
ഉമ്മാച്ചു (1971)
അണിയറ (1978)
ത്രിസന്ധ്യ (1990) (കഥ)

പുരസ്കാരങ്ങൾ
--------------------------
മദ്രാസ് സർക്കാർ പുരസ്കാരം (1948) – കതിർക്കറ്റ
മദ്രാസ് സർക്കാർ പുരസ്കാരം (1949) – തുറന്നിട്ട ജാലകം
മദ്രാസ് സർക്കാർ പുരസ്കാരം (1951) – കൂമ്പെടുക്കുന്ന മണ്ണ്
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1958) – ഉമ്മാച്ചു
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1960) – സുന്ദരികളും സുന്ദരന്മാരും
എം.പി. പോൾ പുരസ്കാരം (1960) – ഗോപാലൻ നായരുടെ താടി
മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം (1971) – ഉമ്മാച്ചു
ആശാൻ ശതവാർഷിക പുരസ്കാരം (1973) – സുന്ദരികളും സുന്ദരന്മാരും
കേന്ദ്ര കലാസമിതി അവാർഡ് – തീ കൊണ്ടു കളിക്കരുത്

ആടുജീവിതം============ബെന്യാമിൻ എഴുതിയ മലയാളം നോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വ...
06/12/2016

ആടുജീവിതം
============

ബെന്യാമിൻ എഴുതിയ മലയാളം നോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി. 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരം നേടി. 2015-ലെ പത്മപ്രഭാ പുരസ്കാരവും ലഭിച്ചു.

ഗ്രന്ഥകാരൻ
===========

പ്രധാന ലേഖനം: ബെന്യാമിൻ
ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിൻ, കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശിയാണ്‌. പ്രവാസിയായ ഇദ്ദേഹം, ബഹ്റൈനിലാണ്‌ താമസം. ബെന്യാമിൻ എന്നത് തൂലികാനാമമാണ്‌. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ എന്നാണ്‌. അബുദാബി മലയാളി സമാജം കഥാപുരസ്കാരം നേടിയ യൂത്തനേസിയ, പെണ്മാറാട്ടം എന്നീ കഥാസമാഹാരങ്ങളും, അബീശഗിൽ, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, അക്കപ്പോരിലെ ഇരുപത് നസ്രാണി വർഷങ്ങൾ , മഞ്ഞവെയിൽ മരണങ്ങൾ എന്നീ നോവലുകളും അദ്ദേഹത്തിന്റെ ഇതര രചനകളാണ്‌.

കഥാസംഗ്രഹം
=============

കേരളത്തിൽ ഒരു മണൽവാരൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ്, ഒരു സുഹൃത്തിന്റെ ബന്ധു വഴി കിട്ടിയ തൊഴിൽ വിസയിലാണ്‌ സൗദി അറേബ്യയിലേക്കു പോയത്. കൂടെ, അതേ വഴിക്കു തന്നെ വിസ കിട്ടിയ ഹക്കീം എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. റിയാദിൽ വിമാനം ഇറങ്ങിയ അവർ വിമാനത്താവളത്തിൽ ആരെയോ അന്വേഷിച്ചു നടക്കുന്നതായി തോന്നിയ ഒരു അറബിയെ കണ്ടു മുട്ടുകയും സ്പോൺസറാണെന്ന് (അറബാബ്, അഥവാ മുതലാളി) തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോകുകയും ചെയ്തു. അവർ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ്ത തോട്ടങ്ങളിലായിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതമായിരുന്നു മസറയിൽ നജീബിനെ കാത്തിരുന്നത്. നജീബ് എത്തിയപ്പോൾ അവിടെ മറ്റൊരു വേലക്കാരൻ കൂടി ഉണ്ടായിരുന്നു. വർഷങ്ങൾ നീണ്ടു നിന്ന അടിമപ്പണി അയാളെ ഒരു "ഭീകരരൂപി" ആയി മാറ്റിയിരുന്നു. നജീബ് വന്ന് കുറച്ചുനാൾ കഴിഞ്ഞപ്പോൾ അദ്ദേഹം മരണപ്പെട്ടു. തുടർന്ന് മസറയിലെ മുഴുവൻ ജോലികളും നജീബിനു തന്നെ ചെയ്യേണ്ടി വന്നു. പച്ചപ്പാലും, കുബൂസ് എന്ന അറബി റൊട്ടിയും, ചുരുങ്ങിയ അളവിൽ വെള്ളവും മാത്രമായിരുന്നു ആകെ കിട്ടിയിരുന്ന ഭക്ഷണം. താമസിക്കാൻ മുറിയോ, കിടക്കയോ, വസ്ത്രമോ, കുളിക്കുന്നതിനോ, മറ്റേതെങ്കിലും തരത്തിലുള്ള ശുചിത്വപാലനത്തിനോ ഉള്ള സാഹചര്യമോ ഉണ്ടായിരുന്നില്ല. ഏറെ അകലെയല്ലാത്ത മറ്റൊരു മസറയിൽ അതേ സാഹചര്യങ്ങളിൽ ജോലി ചെയ്തിരുന്ന ഹക്കീമിനെ നജീബ് വല്ലപ്പോഴും കാണുന്നതു അറബാബിനു ഇഷ്ടമായിരുന്നില്ല. മർദ്ദനം സ്ഥിരമായിരുന്നു.
ആടുകൾക്ക് നാട്ടിലെ കഥാപാത്രങ്ങളുടെയും സ്വന്തക്കാരുടെയും പേരുകൾ നൽകി അവരുമായി സംവദിച്ചാണ് തന്റെ ഏകാന്തതക്ക് നജീബ് ആശ്വാസം കണ്ടെത്തിയത്. ഇതിനിടെ ഹക്കീം ജോലി ചെയ്തിരുന്ന മസറയിൽ ഇബ്രാഹിം ഖാദരി എന്നൊരു സൊമാലിയക്കാരൻ കൂടി ജോലിക്കാരനായി വന്നു. ഒളിച്ചോടാനുള്ള അവസരം പാർത്തിരുന്ന ഹക്കീമും ഖാദരിയും നജീബും മസറകളിലേയും മുതലാളിമാർ, അവരിൽ ഒരാളുടെ മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ പോയ അവസരം ഉപയോഗിച്ച് ഒളിച്ചോടി. മരുഭൂമിയിലൂടെ ദിവസങ്ങൾ നീണ്ടു നിന്ന പലായനത്തിൽ ദിശനഷ്ടപ്പെട്ട അവർ ദാഹവും വിശപ്പും കൊണ്ടു വലഞ്ഞു. യാത്രയ്ക്കിടയിൽ ദാഹം സഹിക്കാതെ ഹക്കീം മരിച്ചു. പിന്നെയും പലായനം തുടർന്ന ഖാദരിയും നജീബും ഒടുവിൽ ഒരു മരുപ്പച്ച കണ്ടെത്തി. അവിടെ ദാഹം തീർത്ത് കുറച്ച് ദിവസം തങ്ങിയ ശേഷം അവർ വീണ്ടും യാത്ര തുടർന്നു. ഒടുവിൽ നജീബ് ഒരു ഹൈവേയിൽ എത്തുമ്പോഴേക്ക് ഖാദരിയെ കാണാതായിരുന്നു. അവിടെ നിന്നും, ഒരു അറബി അയാളെ തന്റെ കാറിൽ കയറ്റി, അടുത്ത പട്ടണമായ റിയാദിലെ ബത്‌ഹയിൽ എത്തിച്ചു.
ബത്‌ഹയിൽ എത്തിയ നജീബ്, കുഞ്ഞിക്കയുടെ ദീർഘനാളത്തെ പരിചരണത്തിനൊടുവിൽ മനുഷ്യരൂപവും ആരോഗ്യവും വീണ്ടെടുത്തു. നാട്ടിലേയ്ക്കു മടങ്ങാൻ വേണ്ടി പോലീസിൽ പിടികൊടുത്തു. ഷുമേസി ജയിലിലെ ഏതാനും മാസങ്ങൾക്ക് ശേഷം നജീബിന്റെ അറബി ജയിലിൽ വന്ന് നജീബിനെ തിരിച്ചറിഞ്ഞെങ്കിലും, തിരിച്ച് കൊണ്ടുപോയില്ല. കാരണം, നജീബ് അദ്ദേഹത്തിന്റെ വിസയിലുള്ള ആളായിരുന്നില്ല. തുടർന്ന്, ഇന്ത്യൻ എംബസി നൽകിയ ഔട്ട്പാസ് മുഖേന നജീബ് നാട്ടിൽ തിരിച്ചെത്തുന്നു.

വിലയിരുത്തൽ
==============

പ്രമാണം:Benyamin speech.ogg
ഷാർജ പുസ്തകോൽസവത്തിൽ(2012 നവംബർ 16)രചയിതാവ് ആടുജീവിതത്തിനുണ്ടായ വായനക്കാരെ കുറിച്ച് സംസാരിക്കുന്നു
ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ അനുഭവങ്ങളെ ആധാരമാക്കിയുള്ളതെങ്കിലും ആടുജീവിതം വെറുമൊരു ജീവിതകഥയല്ലെന്ന് ഗ്രന്ഥകർത്താവ് ഓർമ്മിപ്പിക്കുന്നുണ്ട് ആദ്യമായി കണ്ടുമുട്ടിയപ്പോൾ അയാൾ കൂട്ടുകാരുമായി കമ്മ്യൂണിസം ചർച്ച ചെയ്യുകയായിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിൽ നോവലിലെ മുഖ്യകഥാപാത്രത്തെ വേണമെങ്കിൽ യുക്തിവാദിയും ഈശ്വരവിരുദ്ധനും ആയി ചിത്രീകരിക്കാമായിരുന്നെന്നും എന്നാൽ ജീവിതത്തിന്റെ നിർണ്ണായകനിമിഷങ്ങളിൽ വിശ്വാസത്തിന്റെ കൂട്ടുപിടിക്കുന്നവനായാണ്‌ താൻ അയാളെ ചിത്രീകരിച്ചതെന്നും ബെന്യാമിൻ ചൂണ്ടിക്കാണിക്കുന്നു. നോവലിലെ നജീബ് ഏതു വിപരീതസാഹചര്യത്തിലും ജീവിതം തുടരാൻ ആഗ്രഹിച്ചയാളാണെങ്കിൽ യഥാർത്ഥ ജീവിതത്തിലെ നജീബ് മരുഭൂമിയിൽ പലവട്ടം ആത്മഹത്യയ്ക്കു ശ്രമിച്ചവനാണ്‌. നോവലിൽ നജീബിന്റേയും രചയിതാവിന്റെയും ജീവിതങ്ങൾ കെട്ടുപിണഞ്ഞുനിൽക്കുന്നു. നജീബ് റിയാദിൽ കാലുകുത്തുന്ന ദിവസമായി നോവലിൽ പറയുന്ന 1992 ഏപ്രിൽ 4-നു തന്നെയാണ്‌ താൻ പ്രവാസജീവിതത്തിലേയ്ക്കു തിരിച്ചതെന്നും നോവലിസ്റ്റ് വെളിപ്പെടുത്തുന്നുണ്ട്.
"മധുരമായ ഗദ്യം, അനുഭവതീവ്രമായ പ്രമേയം, മലയാളിത്തം എല്ലാം ഒത്തിണങ്ങിയ" നോവലെന്ന് ഈ കൃതിയെ പ്രശസ്ത സാഹിത്യകാരി പി. വത്സല പുകഴ്ത്തുന്നു. തന്നെ വിസ്മയിപ്പിച്ച നോവലെന്ന് എം.മുകുന്ദനും ഇതിനെ വിളിക്കുന്നു.[2] നിയമാനുസൃതമുള്ള തന്റെ അറബാബായി കരുതി നജീബ് സഹിച്ച മനുഷ്യൻ യഥാർത്ഥത്തിൽ അവന്റെ അറബാബായിരുന്നില്ല എന്ന നോവലിന്റെ അവസാനഭാഗത്തെ തിരിച്ചറിയൽ നോവലിന്‌ ദാർശനികമായ ആഴം നൽകുന്നതായി ജമാൽ കൊച്ചങ്ങാടി അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റാർക്കോ കരുതി വച്ച വിധിയാണ്‌ നജീബിനു പേറേണ്ടി വന്നത്. യാതൊരു തെറ്റും ചെയ്യാത്തവന്റെ സഹനത്തെപ്പോലെ, അപാരമായ ദൈവകാരുണ്യത്തിന്റെ യുക്തിയെന്തെന്ന ചോദ്യമാണ്‌ ഇതുണർത്തുന്നത്. എല്ലാം പരീക്ഷണങ്ങളാണെന്നു വിചാരിക്കുന്ന വിശ്വാസിയായ നജീബ്, പരീക്ഷണങ്ങളെ സഹനബോധത്തോടെ നേരിട്ട് അതിജീവിക്കുന്നുണ്ടെങ്കിലും, ജീവിതത്തിന്റെ പ്രഹേളികാസ്വഭാവം ഉയർത്തുന്ന ചോദ്യങ്ങൾ അവശേഷിക്കുന്നു.

നജീബ്
======

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ പഞ്ചായത്തിൽ 1962 മെയ്‌ 15-ന് ജനിച്ച നജീബ് എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ബെന്യാമിൻ ആടുജീവിതം എന്ന നോവൽ രചിച്ചത്.
ഗൾഫിലെ ജോലിക്കാരുടെ വിജയകഥകളായിരുന്നു ബെന്യാമിൻ കൂടുതലും കേട്ടിരുന്നതെങ്കിലും ഒരു പരാജയകഥയെഴുതാൻ ഇദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. സുഹൃത്തായ സുനിൽ പറഞ്ഞ് നജീബിന്റെ കഥ കേട്ടപ്പോൾ "ലോകത്തോടുപറയാൻ ഞാൻ കാത്തിരുന്ന കഥ ഇതായിരുന്നുവെന്നും എനിക്കീ കഥ പറഞ്ഞേ മതിയാകൂ എന്നും തോന്നി" എന്നാണ് ബെന്യാമിൻ അഭിപ്രായപ്പെട്ടത്[9]. നജീബ് ബെന്യാമിനെ ബഹ്റൈനിൽ വെച്ച് പിന്നീട് കണ്ടുമുട്ടുകയുമുണ്ടായി.
മണിക്കൂറുകളോളം നജീബുമായി സംസാരിച്ചാണ് ബെന്യാമിൻ കഥ മെനഞ്ഞത്. നജീബിന്റെ ജീവചരിത്രം തേച്ചുമിനുക്കുകയോ മധുരമുള്ള്താക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയില്ല എന്നാണ് ബെന്യാമിൻ വിശദീകരിക്കുന്നത്

നിരോധനം
==========

ആടുജീവിതത്തിന്റെ അറബ് പതിപ്പ് യുഎഇയിലും സൗദി അറേബ്യയിലും 2014 ൽ നിരോധിച്ചു. 'അയാമുൽ മാഇസ്' എന്ന പേരിൽ നോവൽ അറബിയിലേക്ക് വിവർത്തനം ചെയ്തത് മലയാളിയായ തിരൂർ സ്വദേശി സുഹൈൽ വാഫിയായിരുന്നു. ആഫാഖ് ബുക്ക് സ്‌റ്റോറായിരുന്നു അറബ് തർജ്ജമയുടെ പ്രസാധകർ.

06/12/2016

ജെ. ജയലളിത
============

തമിഴ് നാട് മുഖ്യമന്ത്രിയായിരുന്നു ജെ. ജയലളിത (ഫെബ്രുവരി 24, 1948 — ഡിസംബർ 5, 2016) എന്ന ജയലളിത ജയറാം. എ.ഐ.എ.ഡി.എം.കെ.യുടെ ജനറൽ സെക്രട്ടറി കൂടിയാണ് ജയലളിത. പുരട്ച്ചി തലൈവി എന്നും അമ്മ എന്നും പാർട്ടി പ്രവർത്തകർ ജയലളിതയെ വിളിക്കാറുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് തമിഴ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രി ആയിരുന്നു.
തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.രാമചന്ദ്രനാണ് ജയലളിതയെ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്, എന്നാൽ ഈ വാദം തെറ്റാണെന്ന് ജയലളിത തന്നെ പൊതുവേദികളിൽ പറഞ്ഞിട്ടുണ്ട്.1984–89 കാലഘട്ടത്തിൽ ജയലളിത തമിഴ് നാട്ടിൽ നിന്നും രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. എം.ജി.ആറിന്റെ മരണ ശേഷം, പാർട്ടിയിലെ അനിഷേധ്യ ശക്തിയായി അവർ മാറി, ജാനകീ രാമചന്ദ്രനു ശേഷം തമിഴ് നാട്ടിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായി അവർ അധികാരമേറ്റെടുത്തു. 1972 ൽ തമിഴ് നാട് സർക്കാർ കലൈമാമണി പുരസ്കാരം നൽകുകയുണ്ടായി. 1999 ൽ മദ്രാസ് സർവ്വകലാശാല ബഹുമാന പുരസ്സരം ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു.

ആദ്യകാല ജീവിതം
=================

1948 ഫെബ്രുവരി 24 ന് തമിഴ് നാട്ടിൽ നിന്നും മൈസൂറിൽ താമസമാക്കിയ അയ്യങ്കാർ കുടുംബത്തിലായിരുന്നു ജയലളിത ജനിച്ചത് . ജയലളിതയുടെ മുത്തശ്ശൻ അക്കാലത്ത് മൈസൂർ രാജാവിന്റെ ഡോക്ടറായി ജോലി നോക്കുകയായിരുന്നു. ജയലളിതയുടെ പിതാവ് അഭിഭാഷകനായിരുന്നു. മൈസൂർ രാജാവായിരുന്ന ജയചാമരാജേന്ദ്ര വൊഡയാറുമായുള്ള തങ്ങളുടെ അടുപ്പം സൂചിപ്പിക്കാനും കൂടിയായിരുന്നു ജയലളിതയുടെ കുടുംബക്കാർ അവരുടെ പേരിനു കൂടെ ജയ എന്നു ചേർത്തത്. ജയലളിതയ്ക്ക് രണ്ട് വയസ്സായപ്പോഴേയ്ക്കും പിതാവ് മരണമടഞ്ഞു. സ്കൂളിൽ കോമളവല്ലി എന്ന പേരാണ് നൽകിയത്. ചർച്ച് പാർക്ക് കോൺവെന്റ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബിഷപ്പ് കോട്ടൺ ഹിൽ ഗേൾസ് ഹൈസ്കൂളിൽ നിന്നുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂളിൽ മികച്ച വിദ്യാർത്ഥിനി ആയിരുന്നതിനാൽ ഉപരി പഠനത്തിനായി സ്കോളർഷിപ്പു വാഗ്ദാനം ലഭിക്കുകയുണ്ടായി. അമ്മയായ വേദവല്ലിയോടൊപ്പം, ആദ്യം ബംഗളൂരിലേയ്ക്കും പിന്നീട് ചെന്നെയിലേയ്ക്കും താമസം മാറുകയും സിനിമയിലേയ്ക്ക് അവസരം തേടാനും തീരുമാനിച്ചു.

സിനിമാ ജീവിതം
================

ജയലളിതയുടെ അമ്മ സന്ധ്യ എന്ന പേരിൽ സിനിമയിൽ അഭിനയിച്ചു തുടങ്ങി. ജയലളിതക്ക് 15 വയസ്സുള്ളപ്പോൾ തന്നെ അവർ സിനിമയിൽ അഭിനയിച്ചു തുടങ്ങി. തന്റെ പഠനത്തിന് വിഘാതം വരാത്ത രീതിയിൽ വേനലവധിക്കും, രാത്രികളിലും മറ്റുമായിരുന്നു ചിത്രീകരണങ്ങൾ. 1964 ൽ ചിന്നഡ കൊംബെ എന്ന കന്നഡ ചലച്ചിത്രത്തിലാണ് ജയലളിത നായികയായി അഭിനയിച്ചത്.

രാഷ്ട്രീയം
=========

എം.ജി.രാമചന്ദ്രനോടൊപ്പം ആണ് അവരുടെ സിനിമാ ജീവിതം ആരംഭിച്ചത്, ഇത് അദ്ദേഹവുമായുള്ള അടുപ്പത്തിനു വഴിയൊരുക്കി. 1980-ൽ ജയലളിത എം.ജി.ആറിന്റെ എ.ഐ.എ.ഡി.എം.കെ.യിൽ അംഗമായി, അവരുടെ രാഷ്ട്രീയ പ്രവേശനം മുതിർന്ന നേതാക്കൾക്കൊന്നും താൽപര്യമുള്ളതായിരുന്നില്ല. എന്നാൽ അവർക്കെതിരായ വ്യക്തമായ ചേരിതിരിവ് പാർട്ടിക്കുള്ളിലുണ്ടാവുന്നത് എം.ജി.ആർ അസുഖം മൂലം അമേരിക്കയിലേക്ക് ചികിത്സക്കായി പോയപ്പോഴാണ് ജയലളിത പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ഉയരുന്നത്. എം.ജി.ആർ. നടപ്പിലാക്കിയ ഉച്ച ഭക്ഷണ പരിപാടിയുടെ ചുമതലയും ലഭിച്ചത് ജയലളിതക്കായിരുന്നു. പിന്നീട് അവർ രാജ്യസഭാംഗമായി. എം.ജി.ആറിന്റെ മരണത്തിന് ശേഷം രാജ്യസഭാംഗമെന്ന സ്ഥാനം രാജിവെച്ച ജയ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നു.
പാർട്ടിയിൽ ഒരു പിളർപ്പിനു വഴിവെച്ചു കൊണ്ട് എം.ജി.രാമചന്ദ്രന്റെ ഭാര്യ ജാനകീ രാമചന്ദ്രൻ പാർട്ടിയിൽ അവകാശവാദമുന്നയിച്ചു. 1989ൽ നടന്ന തിരഞ്ഞെടുപ്പിൽ ഈ പിളർപ്പ് മുതലെടുത്ത് ഡി.എം.കെ. അധികാരത്തിലെത്തി. ഡി.എം.കെ.യുടെ ഭരണകാലത്തിനിടെ പാർട്ടിയെ തന്റെ അധികാരത്തിനു കീഴിലാക്കാൻ ജയയ്ക്ക് കഴിഞ്ഞു. ജാനകി രാമചന്ദ്രൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതോടെ ജയലളിതക്ക് ശത്രുക്കളൊന്നും തന്നെ ഇല്ലാതായി. 1991ലെ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ് നാട് മുഖ്യമന്ത്രിയായി.
എന്നാൽ അഴിമതി ആരോപണങ്ങളുടെ ഒരു പരമ്പരയാണ് ജയയുടെ ഭരണ കാലത്തുണ്ടായത്. 1996ലെ തിരഞ്ഞെടുപ്പിൽ ഇത് വ്യക്തമായി പ്രതിഫലിക്കുകയും, അവർക്ക് അധികാരം നഷ്ടപ്പെടുകയും ചെയ്തു. ജയലളിതയുടെ ഭരണ കാലത്ത് നടത്തിയ അഴിമതികളുടെ പേരിൽ അവർ അറസ്റ്റു ചെയ്യപ്പെട്ടു. ജയലളിതയ്ക്കെതിരായ കേസ്സുകൾ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കുകയും ചെയ്തു. 2001ലെ തിരഞ്ഞെടുപ്പിൽ ജയ മത്സരിക്കാനായി പത്രിക നൽകിയെങ്കിലും അഴിമതി കേസ്സുകളിൽ വിചാരണ നേരിടുന്ന അവർക്ക് മത്സരിക്കാൻ യോഗ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിച്ചത്. എങ്കിലും എ.ഐ.ഡി.എം.കെ. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുക തന്നെ ചെയ്തു.
ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നിഷേധിക്കപ്പെട്ട ജയയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ ഫാത്തിമാ ബീവി ക്ഷണിച്ചു. ഇത് ഏതാണ്ട് നാല് മാസം നീണ്ടുനിന്ന നിയമ യുദ്ധത്തിലേക്കാണ് നയിച്ചത്. മുഖ്യമന്ത്രിയായി തുടരാൻ ജയയ്ക്ക് യോഗ്യത ഇല്ലെന്ന് 2001 സെപ്റ്റംബർ 21 ന് സുപ്രീം കോടതി (ഇന്ത്യ) വിധിച്ചതോടെ ജയയുടെ ഭരണം അവസാനിച്ചു. അന്നു തന്നെ ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു.
സംഭവ ബഹുമലമായിരുന്നു അവർ അധികാരത്തിലിരുന്ന നാലു മാസങ്ങൾ. മുൻ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അവർ അറസ്റ്റു ചെയ്തു. വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവുമെന്ന പ്രതീക്ഷയോടെയാണ് അവർ രാജിവെച്ചൊഴിഞ്ഞത്.

ജയലളിതയെക്കുറിച്ചറിയാത്ത 10 കാര്യങ്ങൾ
=========================================

• പത്താം ക്ലാസ് പരീക്ഷയിൽ സംസ്ഥാനത്തു തന്നെ ഒന്നാമതെത്തിയ ജയലളിത 15ാം വയസിൽ 'പ്രായപൂർത്തിയാകാത്തവർക്കുള്ള' സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്.
• മൂന്നാം വയസിൽ തന്നെ ഭരതനാട്യം പഠിച്ചിട്ടുണ്ട് ജയലളിത. പിന്നീട് സിനിമാ നടിയാകാനും സിനിമയിൽ തിളങ്ങാനും ജയയെ ഇത് സഹായിച്ചിട്ടുണ്ട്.
• ജയലളിത പതിനഞ്ചാം വയസിൽ തമിഴ് സിനിമയിൽ രംഗപ്രവേശനം നടത്തി. നാടക-സിനിമാ നടിയായിരുന്ന അമ്മ വേദവല്ലിയുടെ (സിനിമയിലെ പേര് സന്ധ്യ) നിർബന്ധത്തെത്തുടർന്നാണ് ഇതെന്ന് പറയപ്പെടുന്നു.
• ജയലളിത ആദ്യം അഭിനയിച്ച സിനിമ പ്രായപൂർത്തിയായവർക്ക് മാത്രമുള്ള ചിത്രങ്ങളുടെ വിഭാഗത്തിലുള്ളതായിരുന്നു. 15 വയസ് മാത്രം പ്രായമുണ്ടായിരുന്ന ജയയ്ക്ക് താൻ അഭിനയിച്ച സിനിമ അന്ന് കാണാൻ കഴിഞ്ഞില്ലെന്നതാണ് കൗതുകകരം.
• സിനിമാചരിത്രത്തിൽ ആദ്യമായി സ്ലീവ്ലെസ് ബ്ലൗസ് ധരിച്ച് അഭിനയിച്ച നടി ജയലളിതയാണത്രേ.
• പത്താം ക്ലാസിൽ തമിഴ്നാട്ടിൽ തന്നെ ആ വർഷം ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് ജയലളിതയായിരുന്നു.
• വിവാഹിതനായ നടൻ ശോഭൻ ബാബുവുമായി ജയലളിതയ്ക്ക് പ്രണയം ഉണ്ടായിരുന്നതായി ഗോസിപ്പുകളുണ്ടായിരുന്നു. എന്നാൽ ജയ ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല
• തമിഴ് സിനിമയിലെ ഇതിഹാസ താരവും മൂന്ന് തവണ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.ജി.ആർ ആണ് ജയലളിതയെ രാഷ്ടീയത്തിലേക്ക് കൊണ്ടുവന്നത്.
• ഇംഗ്ലീഷ് പുസ്തകങ്ങളോട് വലിയ താൽപര്യമാണ് ജയയ്ക്കുണ്ടായിരുന്നത്. ഏത് യാത്രയിലും ജയയോടൊപ്പം പുസ്തകങ്ങൾ കൂട്ടിനുണ്ടായിരുന്നു.
• സിനിമാതാരം, ഭരണകർത്താവ് എന്നതിലുപരി നല്ലൊരു എഴുത്തുകാരി കൂടിയായിരുന്നു ജയലളിത. ഒരുകാലത്ത് പ്രശസ്തമായിരുന്ന തായ് എന്ന തമിഴ് മാഗസിനിൽ ജയലളിത സ്ഥിരമായി എഴുതുമായിരുന്നു.
• ഏറ്റവുമധികം സിൽവർ ജൂബിലി ഹിറ്റുകൾ ജയലളിതയുടെ പേരിലാണ്. അഭിനയിച്ച 85 തമിഴ് സിനിമകളിൽ 80ഉം 28 തെലുങ്ക് സിനിമകളും ഈ പട്ടികയിൽ വരുന്നു. അഭിനയിച്ച ഏക ഹിന്ദി സിനിമ ‘ഇസാത്’ ഹിറ്റായിരുന്നു.

Address

Chelannur Pothujana Vayanasala
Chelannur
673616

Opening Hours

Monday 4pm - 8pm
Tuesday 4pm - 8pm
Wednesday 4pm - 8pm
Thursday 4pm - 8pm
Friday 4pm - 8pm
Saturday 4pm - 8pm

Telephone

0495 2264400

Website

Alerts

Be the first to know and let us send you an email when Chelannur Pothujana Vayanasala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Chelannur Pothujana Vayanasala:

Share

Category