SDPI ഗുരുവായൂർ മണ്ഡലം

SDPI ഗുരുവായൂർ മണ്ഡലം എസ്.ഡി.പി.ഐ. ഗുരുവായൂർ നിയോജക മണ്ഡലം ഒഫീഷ്യൽ പേജ്

27/05/2026
മുനമ്പം വഖ്ഫ് ഭൂമി; മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തത്: പി അബ്ദുൽ ഹമീദ്മുനമ്പം വഖ്ഫ് ഭൂമി വിഷയത്തിൽ മുഖ്യമ...
27/05/2026

മുനമ്പം വഖ്ഫ് ഭൂമി; മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തത്: പി അബ്ദുൽ ഹമീദ്

മുനമ്പം വഖ്ഫ് ഭൂമി വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധവും പദവിക്ക് നിരക്കാത്തതുമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ്. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്.അദ്ദേഹത്തിൻ്റെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൊണ്ട് മാത്രം മുനമ്പത്തെ ഭൂമി വഖ്ഫ് അല്ലാതാവുന്നില്ല.

ഒരു വിശ്വാസി ദൈവപ്രീതി കാംക്ഷിച്ചു കൊണ്ട് തനിക്ക് പ്രിയപ്പെട്ട സ്വത്തിൽ നിന്നും പൊതു ആവശ്യങ്ങൾക്കായി വാക്കാലോ രേഖാമൂലമോ നൽകുന്നതാണ് വഖ്ഫ്. കോഴിക്കോട് ഫറൂഖ് കോളേജിനു വേണ്ടി സിദ്ദിഖ് സേട്ട് എന്ന വ്യക്തി വഖ്ഫ് ചെയ്തതാണ് മുനമ്പത്തെ 404 ഏക്കർ ഭൂമി. ഇത് തെളിയിക്കുന്ന നിരവധി രേഖകൾ ഉണ്ടായിരിക്കെ എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വസ്തുതകൾ വളച്ചൊടിക്കുന്നത്?
ഒരിക്കൽ വഖ്ഫ് ചെയ്യപ്പെട്ട ഭൂമി അങ്ങനെ തന്നെ നിലനിൽക്കും എന്നതാണ് ഇന്ത്യൻ വഖ്ഫ് നിയമവും ഇസ്ലാമിക വിശ്വാസവും. വഖ്ഫ്ബോർഡ് പോണ പോക്കിൽ എട്ടിന്റെ പണി കൊടുത്തിട്ടാണ് പോയത്. ഇല്ലെങ്കിൽ 10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ കഴിയുമായിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപഹാസ്യവും അദ്ദേഹത്തിന്റെ നിക്ഷിപ്ത താൽപര്യങ്ങൾ പ്രകടമാക്കുന്നതുമാണ്. മുനമ്പം വഖ്ഫ് ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെ അദ്ദേഹം തെറ്റായി വ്യാഖ്യാനിക്കുന്നു. രാജ്യത്തെ മുഴുവൻ വഖ്ഫ് സ്വത്തുക്കളും ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക എന്നത് 2025ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമമാണ്.

അത്തരത്തിൽ കേരളത്തിലെ പതിനായിരക്കണക്കിന് വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്തതിനൊപ്പമാണ് മുനമ്പത്തെ വഖ്ഫ് ഭൂമിയും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിൽ വഖ്ഫ് ബോർഡ് സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്യുന്നു. മുനമ്പം വിഷയം ഇരു വിഭാഗങ്ങൾ തമ്മിലുള്ള വ്യവഹാരമല്ല. ഭൂമിയുടെ കൈകാര്യകർത്താക്കളായ വഖ്ഫ് ബോർഡും ഭൂമി കയ്യേറ്റവും തമ്മിലുള്ളതാണ്.

കയ്യേറ്റക്കാരിൽ നിന്നും ഭൂമി വിലയ്ക്ക് വാങ്ങി വീടുവച്ച് താമസിക്കുന്നവർ വഴിയാധാരമാകാൻ പാടില്ല എന്നുതന്നെയാണ് എസ്ഡിപിഐയുടെയും നിലപാട് . കാരണം അവർ വഞ്ചിക്കപ്പെട്ടവരാണ്. കയ്യേറ്റ ഭൂമി നിയമപരമായി വഖ്ഫ് ബോർഡിലേക്ക് വന്നുചേരുകയും ഭൂമി മറിച്ച് വിറ്റ കയ്യേറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ഇപ്പോൾ അവിടെ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള ചെലവ് കയ്യേറ്റക്കാരിൽ നിന്നും ഈടാക്കുകയും ചെയ്യുക എന്നതാണ് വിഷയത്തിന്റെ ന്യായമായ പരിഹാരം.

വിഷയത്തിൽ ന്യായമായ പരിഹാരം കാണുന്നതിനു പകരം സങ്കീർണ്ണമാക്കുന്നതിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതു വഞ്ചനാപരമായ നിലപാടാണ്. മുനമ്പം ഭൂമി വഖഫ് സ്വത്താണ് എന്ന് മുസ്ലിം ലീഗും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിയമസഭയിൽ വിഷയം അവർ ഉന്നയിച്ചിട്ടുള്ളതുമാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ മുസ്ലിം ലീഗിന്റെ നിലപാട് വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.

ഇഡി വേട്ട സംശയകരം: സിപിഎ ലത്തീഫ്പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും  മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇ...
27/05/2026

ഇഡി വേട്ട സംശയകരം: സിപിഎ ലത്തീഫ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇഡി നടത്തുന്ന റെയ്ഡ് സംശയകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്.

കഴിഞ്ഞ 12 വർഷമായി രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെയും വിമർശകരെയും വിരട്ടി നിർത്താനുള്ള
ഉപകരണമായാണ് ഇഡിയെ
സംഘ പരിവാര സർക്കാർ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ താൽപര്യത്തിന് കൂട്ടുനിൽക്കാത്ത രാഷ്ട്രീയപാർട്ടികളെയും സർക്കാരുകളെയും വ്യക്തികളെയും വേട്ടയാടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

കേന്ദ്ര ഏജൻസികളെ കയറൂരി വിട്ട് രാജ്യത്ത് അരാജകത്വവും ഭീതിയും സൃഷ്ടിക്കുന്നതിനെതിരേ ജനാധിപത്യ പ്രതിഷേധങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

സംസ്ഥാനത്തെ പ്ലസ് ടു പ്രവേശന പ്രതിസന്ധി: താൽക്കാലിക ബാച്ചുകളല്ല, സ്ഥിരമായ പരിഹാരം വേണം- അൻസാരി ഏനാത്ത്തിരുവനന്തപുരം: സസ്...
26/05/2026

സംസ്ഥാനത്തെ പ്ലസ് ടു പ്രവേശന പ്രതിസന്ധി: താൽക്കാലിക ബാച്ചുകളല്ല, സ്ഥിരമായ പരിഹാരം വേണം- അൻസാരി ഏനാത്ത്

തിരുവനന്തപുരം: സസ്ഥാനത്ത്, പ്രത്യേകിച്ച് മലബാർ മേഖലയിലെ പ്ലസ് ടു സീറ്റ് ക്ഷാമത്തിന് താൽക്കാലിക ബാച്ചുകൾ അനുവദിച്ച് കണ്ണിൽ പൊടിയിടുന്ന സർക്കാർ നയം തിരുത്തി സ്ഥിരമായ പരിഹാരം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്. ഉപരിപഠനത്തിന് അർഹത നേടുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും പ്രവേശനം നിഷേധിക്കുന്ന അവസ്ഥയാണ്.

വർഷാവർഷങ്ങളിൽ താൽക്കാലിക ബാച്ചുകൾ പ്രഖ്യാപിച്ച് പ്രശ്നം താല്ക്കാലികമായി ഒതുക്കിതീർക്കുന്നതിന് പകരം, പുതിയ സ്ഥിരമായ ബാച്ചുകളും സ്കൂളുകളും അനുവദിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുന്ന മലബാറിലെ വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽ പ്ലസ് ടു പഠിക്കാൻ കഴിയാത്തത് കടുത്ത അനീതിയാണ്. തെക്കൻ ജില്ലകളിൽ ആവശ്യത്തിന് സീറ്റുകൾ ഉള്ളപ്പോൾ, മലബാറിൽ മാത്രം വിദ്യാർത്ഥികൾ സീറ്റിനായി അലയുകയാണ്. കൂടാതെ തെക്കൻ ജില്ലകളിലെ പല സ്ഥാപനങ്ങളിലും നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് മലബാർ മേഖലയിലെ കുട്ടികൾ സീറ്റിനായി നെട്ടോട്ടമോടുന്നത്. മലബാർ മേഖലയിലെ സ്വകാര്യ അൺ എയ്ഡഡ് സ്ഥാപനങ്ങളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.

ഓരോ വർഷവും പ്രവേശന നടപടികൾ വൈകിക്കുന്ന താൽക്കാലിക ബാച്ചുകൾക്ക് പകരം സ്ഥിരമായ ബാച്ചുകൾ മലബാർ മേഖലയിലെ സ്കൂളുകളിൽ അനുവദിക്കണം. തെക്കൻ ജില്ലകളിലെയും വടക്കൻ ജില്ലകളിലെയും സീറ്റുകളുടെ അനുപാതത്തിലെ അസമത്വം ശാസ്ത്രീയമായ പഠനത്തിലൂടെ പരിഹരിക്കണം. കൂടാതെ പുതിയ ബാച്ചുകൾക്ക് അനുസൃതമായി സ്കൂളുകളിൽ ക്ലാസ് മുറികളും അധ്യാപക തസ്തികകളും സ്ഥിരമായി സൃഷ്ടിക്കണം.ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചിട്ടും തുടർപഠനത്തിനായി കുട്ടികൾക്ക് തെരുവിലിറങ്ങേണ്ടി വരുന്നത് ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

*സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാന്‍: സിപിഎ ലത്തീഫ്*           ...
19/05/2026

*സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാന്‍: സിപിഎ ലത്തീഫ്*
തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയായി വി ഡി സതീശന്‍ അധികാരമേല്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ച നടപടി സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കുന്നതിനുവേണ്ടി നടത്തിയ അമിതാവേശമാണെന്ന് എസ്ഡിപിഐ പ്രസിഡന്റ് സിപിഎ ലത്തീഫ്. ഈ നടപടി സംസ്താനത്തിന്റെ മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നതാണ്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തെ സംഘപരിവാര്‍ അജണ്ടകള്‍ക്ക് അനുകൂലമായി പാകപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളുടെ ഭാഗമാണിത്.

ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിക്കുക എന്ന ദശാബ്ദങ്ങളായുള്ള ഔദ്യോഗിക കീഴ് വഴക്കമാണ് പുതിയ ഭരണകൂടത്തിന്റെ സത്യപ്രതിജ്ഞാ വേദിയില്‍ കാറ്റില്‍പ്പറത്തപ്പെട്ടത്. വരികളുടെ ചരിത്രപരവും രാഷ്ട്രീയവുമായ പശ്ചാത്തലം വ്യക്തമായി അറിവുള്ളവര്‍ പോലും, തീവ്ര വലതുപക്ഷ ശക്തികളെ സുഖിപ്പിക്കുന്നതിനായി ഇത്തരം നടപടികള്‍ക്ക് മൗനാനുമതി നല്‍കുന്നത് മതേതര മൂല്യങ്ങള്‍ക്ക് വലിയ പരിക്കേല്‍പ്പിക്കും.

വലിയ ജനവിധി നേടി അധികാരമേറ്റ ആദ്യദിനം തന്നെ സംഘപരിവാര്‍ രാഷ്ട്രീയത്തോട് മൃദുസമീപനം പുലര്‍ത്താനും അവരെ പ്രീതിപ്പെടുത്താനുമുള്ള ഇത്തരം നീക്കങ്ങള്‍ പുതിയ ഭരണനേതൃത്വത്തിന്റെ ആദര്‍ശപരമായ അപചയത്തെയാണ് വ്യക്തമാക്കുന്നത്.
തീവ്ര ഹിന്ദുത്വ അജണ്ടകളെ ശക്തമായി ചെറുക്കേണ്ടവര്‍ തന്നെ, പ്രതീകാത്മകമായ ഇത്തരം കീഴടങ്ങലുകളിലൂടെ ആര്‍ക്കാണ് വഴിവിളക്ക് കാണിക്കുന്നത് എന്ന് വ്യക്തമാക്കണം.

കേരളത്തിന്റെ മതേതര മനസ്സിനെ മുറിപ്പെടുത്തുന്നതും സംഘപരിവാരത്തെ സുഖിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമായ ഇത്തരം നീക്കങ്ങളില്‍ നിന്ന് ഭരണകൂടം പിന്തിരിയണം. സംഘപരിവാര്‍ ആശയങ്ങള്‍ ഒളിച്ചുകടത്താതിരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും തയ്യാറാവണം. മതേതരത്വത്തിന്റെ കാവലാളാകേണ്ടവര്‍ തന്നെ സംഘപരിവാര്‍ പ്രീണനത്തിന് മുതിരുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിരോധവും മതേതര കൂട്ടായ്മകളും ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. - FB - INSTA - X

ഭൂമി തരം മാറ്റൽ;നടപടി വേഗത്തിലാക്കണം :പിആർ സിയാദ്  സംസ്ഥാനത്ത്  ഭൂമി തരം മാറ്റലും ആയി ബന്ധപ്പെട്ട്  കെട്ടിക്കിടക്കുന്ന അ...
18/05/2026

ഭൂമി തരം മാറ്റൽ;
നടപടി വേഗത്തിലാക്കണം :
പിആർ സിയാദ്

സംസ്ഥാനത്ത് ഭൂമി തരം മാറ്റലും ആയി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ നടപടി വേഗത്തിലാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പിആർ സിയാദ് ആവശ്യപ്പെട്ടു. നിലം, തണ്ണീർത്തടം എന്നിങ്ങനെ രേഖകളിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നവർക്കാണ് 2025 നവംബറിന് മുമ്പായി സൗജന്യമായി ഭൂമി തരം മാറ്റി നൽകണമെന്ന് സർക്കാർ ഉത്തരവ് ഉണ്ടായിരുന്നത്. എന്നാൽ, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവയുടെ അധിക ചുമതല വില്ലേജ് ഓഫീസർമാർ മുതൽ സബ് കളക്ടർ വരെയുള്ള ഉദ്യോഗസ്ഥർക്ക് നൽകപ്പെട്ടതിനാൽ ഭൂമി തരം മാറ്റൽ നടപടി മന്ദഗതിയിലായി.

തന്മൂലം 70650 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. വിവിധ ക്ഷേമ പദ്ധതികൾ പ്രകാരം ഭവന നിർമ്മാണം അനുവദിക്കപ്പെട്ട പലരും ഭൂമി തരം മാറ്റൽ നടപടി വൈകിയത് മൂലം നിർമ്മാണത്തിന് അനുമതി ലഭിക്കാത്ത അവസ്ഥയിലാണ്. എത്രയും വേഗം നടപടി പൂർത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

06/05/2026
ബിജെപിയുടെ മൂന്നു സീറ്റിലെ വിജയം: മുന്നണികളുടെ ജാഗ്രതക്കുറവ് - എസ്ഡിപിഐതിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്...
04/05/2026

ബിജെപിയുടെ മൂന്നു സീറ്റിലെ വിജയം: മുന്നണികളുടെ ജാഗ്രതക്കുറവ് - എസ്ഡിപിഐ

തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി മൂന്ന് സീറ്റിൽ വിജയിക്കാനിടയാക്കിയത് മുന്നണികളുടെ ജാഗ്രത കുറവ് മൂലമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്.

മതേതര ശക്തികളുടെ ദീര്‍ഘ വീക്ഷണമില്ലായ്മയും ജാഗ്രതക്കുറവുമാണ് ഫാഷിസ്റ്റ് ശക്തികളുടെ വിജയം സാധ്യമാക്കിയത്. ചില സാമുദായിക സംഘടനകളുടെ അവിവേകവും താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള സമരസപ്പെടലും ഫാഷിസ്റ്റുകള്‍ക്കനുകൂലമായി വന്നിട്ടുണ്ട്. യുഡിഎഫ് നല്‍കിയ വാഗ്ദാനങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ മുഖവിലയ്ക്കെടുത്തു എന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപ, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട അഞ്ച് ഇന്ദിരാ ഗ്യാരന്റികള്‍ വോട്ടര്‍മാരെ ഏറെ സ്വാധീനിച്ചു.

ഇത്തരം വാഗ്ദാനങ്ങളെ ജനങ്ങള്‍ പിന്തുണച്ചതാണ് യുഡിഎഫിന്റെ വിജയത്തിനു കാരണമായത്. ഈ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പുതിയ സര്‍ക്കാര്‍ തയ്യാറാകണം. തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തില്‍ ഡീല്‍ നടന്നിട്ടുണ്ടോയെന്നത് വിശദമായ പഠന വിധേയമാക്കണ്ടതുണ്ടെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഐ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറിമാരായ പിആർ സിയാദ്, പി പി റഫീക്ക്, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് സംസാരിച്ചു.

വാണിജ്യ സിലിണ്ടറിന്റെ അന്യായ വിലവര്‍ധന: ജനങ്ങളോടുള്ള വെല്ലുവിളി- സിപിഎ ലത്തീഫ്തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന്റെ അന്യാ...
02/05/2026

വാണിജ്യ സിലിണ്ടറിന്റെ അന്യായ വിലവര്‍ധന: ജനങ്ങളോടുള്ള വെല്ലുവിളി- സിപിഎ ലത്തീഫ്

തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന്റെ അന്യായ വിലവര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ സിലിണ്ടര്‍ വില സംസ്ഥാനത്ത് 3,000 കഴിഞ്ഞു.

ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കുമെല്ലാം ഗുരുതര ആഘാതമാണ് കനത്ത വിലക്കയറ്റം ഏല്‍പ്പിച്ചിരിക്കുന്നത്. സിലിണ്ടര്‍ വില വര്‍ധന ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാന്‍ ഹോട്ടലുകളെ നിര്‍ബന്ധിതരാക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍പിജി വിതരണത്തിലെ നിയന്ത്രണം മൂലം ഒട്ടേറെ ഹോട്ടലുകള്‍ അടച്ചിട്ടിരുന്നു. കൂടാതെ ഗ്യാസ് സിലിണ്ടര്‍ ദൗര്‍ലഭ്യം ശക്തമായതോടെ ഹോട്ടലുകള്‍ ഭക്ഷണ വിഭവങ്ങളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. ഓരോ കടകളിലും തോന്നും പടിയാണ് ഇപ്പോള്‍ വില ഈടാക്കുന്നത്. അതിനിടെയാണ് ഇടിത്തീപോലെ വാണിജ്യ സിലിണ്ടറിന്റെ അന്യായ വിലവര്‍ധന.

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട് തുടങ്ങി സ്വന്തം നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികള്‍ മടങ്ങിയെത്താത്തതും കേരളത്തിലെ ഹോട്ടല്‍ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ വില കൂട്ടിയിരുന്നു. ജനുവരി ഒന്നിന് 111 രൂപയും മാര്‍ച്ച് ഒന്നിന് 31 രൂപയും മാര്‍ച്ച് ഏഴിന് 115 രൂപയും കൂട്ടിയിരുന്നു. 2025 ഡിസംബറില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1608 രൂപയായിരുന്നു. അതാണ് ഇപ്പോള്‍ 3000 കടന്നിരിക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ അന്യായ വിലവര്‍ധന പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Address

Chavakkad

Alerts

Be the first to know and let us send you an email when SDPI ഗുരുവായൂർ മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI ഗുരുവായൂർ മണ്ഡലം:

Share