Ashfaksachu

Ashfaksachu social

03/04/2026

ആ പാവപ്പെട്ട സ്ത്രീയുടെ വർഷങ്ങളായി കാത്തിരിക്കുന്ന വലിയ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്
കൂടെ നിന്നവർക്കും സപ്പോർട്ട് ചെയ്തവർക്കും
നന്ദി...🤝

02/04/2026

24 മണിക്കൂറിനുള്ളിൽ…
ഏകദേശം ഒരു ലക്ഷത്തോളം പ്രവാസികൾ കണ്ടും…
പലരുടെയും സ്വന്തം അനുഭവങ്ങൾ മറച്ചു പോകുന്ന ഒരു സത്യം.

നിങ്ങളിൽ ആരെങ്കിലും ഇത്തരത്തിൽ പെട്ടുപോയിട്ടുണ്ടോ?

“ഇല്ല” എന്നാണ് പലരും പറയുക…
പക്ഷേ സത്യത്തിൽ പലരും നിശബ്ദമായി സഹിക്കുന്നവരാണ്.

കുടുംബം അറിയുമോ…?
നാട്ടുകാർ അറിഞ്ഞാൽ എന്താകും…?

ഇത്തരത്തിലുള്ള പേടികളാണ് നമ്മളെ കൂടുതൽ അടക്കിവെക്കുന്നത്.
അതാണ് ഏറ്റവും വലിയ പ്രശ്നം.

ആരും ഇങ്ങനെ പെട്ടുപോകരുത്…
പെട്ടുപോയവർ — മിണ്ടാതിരിക്കാൻ വേണ്ട.

പറയണം…
കുടുംബത്തോടും, വിശ്വസിക്കുന്നവരോടും തുറന്ന് പറയണം.

🛑 ഇനി ഒരുജീവനും നഷ്ടപ്പെടരുത്…
🛑 ഒരു കുടുംബവും തകർന്നുപോകരുത്…

ഓരോ പ്രശ്നത്തിനും ഒരു പരിഹാരം ഉണ്ടാകും.
ധൈര്യമായി മുന്നോട്ട് വരൂ.

27/03/2026
19/03/2026

🌙✨ ഈദ് മുബാറക് ✨🌙
നാട്ടിലും പ്രവാസലോകത്തും ഒരുമിച്ച് ഈദ് എത്തുന്ന അപൂർവ നിമിഷം…
ദൂരങ്ങൾ വേർതിരിച്ചാലും ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന സന്തോഷദിനം 🤍

ഇന്ന് ആഘോഷത്തിന്റെ ദിനമായാലും,
ലോകത്തിന്റെ പല ഭാഗങ്ങളിലും വേദന അനുഭവിക്കുന്ന അനേകം ഹൃദയങ്ങൾ ഉണ്ടെന്നത് മറക്കരുത്…

ഈ പുണ്യ ദിനത്തിൽ
സമാധാനവും എല്ലാവർക്കും ലഭിക്കട്ടെ

യുദ്ധങ്ങളും വൈരങ്ങളും അവസാനിച്ച്
മനുഷ്യരാശി സ്നേഹത്തിന്റെ വഴിയിലേക്ക് തിരിയട്ടെ…

നമ്മുടെ ജീവിതങ്ങളിലും കുടുംബങ്ങളിലും
സന്തോഷവും സമാധാനവും നിറഞ്ഞുനിലക്കട്ടെ 🤝

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ ❤️
✨🌙 ഈദ് മുബാറക് 🌙

അഷ്ഫാക്ക്.
ചാവക്കാട്

14/03/2026

പ്രവാസികളുടെ കുടുംബത്തിന്റെ സുരക്ഷ…ഓരോ പ്രവാസികളുടെയും കൈകളിലാണ്

നിരുത്സാഹപ്പെടുത്താൻ ആളുകൾ എത്രയും ഉണ്ടായേക്കാം…
പക്ഷേ, പ്രവാസികളുടെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് നമ്മളാണ്

പ്രവാസി സുഹൃത്തുക്കളേ,
കേരള സർക്കാർ വീണ്ടും നൽകുന്ന നോർക്ക ഇൻഷുറൻസ് പദ്ധതി സാധാരണ പദ്ധതി അല്ല.
ഇത് പ്രവാസികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന വലിയൊരു സുരക്ഷാ കവചം ആണ്

പല തവണ അവസരം ലഭിച്ചിട്ടും നമ്മിൽ പലരും ശ്രദ്ധിച്ചിട്ടില്ല…

പക്ഷേ ഈ തവണ, ഈ സുവർണ്ണവസരം നഷ്ടപ്പെടുത്തരുത്!

നോർക്ക ഇൻഷുറൻസ്
പ്രവാസികളുടെ കുടുംബത്തിന് ഒരു ഉറപ്പുള്ള സുരക്ഷ

04/03/2026

പ്രവാസിയുടെ ഒരു തുറന്ന കുറിപ്പ്…

ഗൾഫ് മേഖലയിൽ ഗുരുതര സാഹചര്യം നിലനിൽക്കുന്ന ഈ സമയത്ത്,
നമ്മുടെ വിശേഷം അറിയാൻ “സുഖമാണോ?” എന്ന സന്ദേശം പോലും വരാതിരുന്നത് വേദനിപ്പിച്ചു.

നാട്ടിലെ നിങ്ങളുടെ എല്ലാ..ആവശ്യങ്ങൾക്കും, നാട്ടിന്റെ ആവശ്യങ്ങൾക്കും
പള്ളി പുതുക്കിപ്പണിയാൻ, അമ്പലം ഓടിപ്പിടിക്കാൻ, ചർച്ചിന്റെ കാര്യങ്ങൾക്ക്,
പൂര കമ്മിറ്റികൾക്കും, നേർച്ച കമ്മിറ്റികൾക്കും, പെരുന്നാൾ കമ്മിറ്റികൾക്കും
എത്ര തവണ നിങ്ങൾ മെസേജ് അയക്കാറുണ്ട്!
ഒരിക്കൽ മറുപടി കിട്ടിയില്ലെങ്കിൽ വീണ്ടും വീണ്ടും അയക്കാറുണ്ട്.

നിങ്ങളുടെ ആവശ്യങ്ങൾക്കായി സന്ദേശങ്ങൾ എത്തുന്ന വേഗത്തിൽ,
ഈ ഒരു സമയത്ത് “സേഫ് ആണോ?” എന്നൊരു ചോദ്യം മാത്രം എത്താത്തത്
ഹൃദയത്തിൽ തട്ടിയ വേദനയായി.

ജീവിതത്തിൽ ഒന്നും ചോദിക്കാത്ത ഒരാൾ ചോദിച്ച ആ ചെറിയ സന്ദേശം പോലും വലിയ ആശ്വാസമായി.
പക്ഷേ പല ആവശ്യങ്ങൾക്കും വിളിക്കുന്നവരുടെ നിശ്ശബ്ദത അതാണ് വേദനിപ്പിച്ചത്.

ഇത് കുറ്റപ്പെടുത്തൽ അല്ല.
ഒരു ഓർമ്മപ്പെടുത്തൽ മാത്രം
പ്രവാസി പണമയക്കുന്ന യന്ത്രമല്ല, അവനും ഹൃദയം ഉള്ള മനുഷ്യനാണ്.

ഇനിയും ഇത്തരം ഘട്ടങ്ങളിൽ,
ആവശ്യങ്ങൾക്ക് മുമ്പ്
ഒരു “സുഖമാണോ?” എന്ന ചോദ്യം മറക്കരുത്.🙏

15/02/2026

എന്റെ പ്രിയപ്പെട്ട കോൺഗ്രസ്
പ്രവർത്തകരെ ട്രോളിയതല്ല
ഒരു സ്നേഹ തള്ളൽ

12/02/2026

പ്രായത്തെ വെല്ലുന്ന ഇടപെടൽ ഞാൻ 2026 കണ്ട മനോഹരമായ വീഡിയോ നല്ലപ്രായത്തിൽ എന്തായിക്കും 🐆

Address

Chavakkad
Chavakkad

Telephone

+917559862600

Website

Alerts

Be the first to know and let us send you an email when Ashfaksachu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ashfaksachu:

Share

Category