Chethana Erattappuzha

Chethana Erattappuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chethana Erattappuzha, Social service, Chavakkad.

" ചേതന ഓണോത്സവം 2025 "🟨🟥🟪🟩🟦🟧⬛🟨🟥🟪🟩🟦⬛വലിയവനെന്നോ ചെറിയവനെന്നോ ഇല്ല..കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ല..സ്ത്രീയെന്നോ പുരുഷ...
05/09/2025

" ചേതന ഓണോത്സവം 2025 "
🟨🟥🟪🟩🟦🟧⬛🟨🟥🟪🟩🟦⬛

വലിയവനെന്നോ ചെറിയവനെന്നോ ഇല്ല..
കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ല..
സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല..
എല്ലാം മറന്ന് കൊണ്ട് ഒരേമനസ്സോടെ ഒരുമിച്ച് ആഘോഷിച്ച ഇരട്ടപ്പുഴയുടെ ഓണോത്സവം.

പങ്കെടുത്ത എല്ലാ സുമനസുകൾക്കും
ഹൃദയാഭിവാദ്യങ്ങൾ.. ഒരിക്കൽ കൂടി എല്ലാവർക്കും ഓണാശംസകൾ..

#ചേതന
#ഇരട്ടപ്പുഴ
#ഓണോത്സവം25k
#ഓണം
Chethana Erattappuzha

ചേതന ഓണോത്സവം🏵️🌼🌺💮🌸🪷🏵️🌺🌼മാവേലി നാട് വാണീടും കാലം മനുഷ്യരലാരും ഒന്നുപോലെ..മാവേലി നാട് വാണീടിരുന്ന ആ നല്ലകാലത്തെ സ്മരിച്ചു...
02/09/2025

ചേതന ഓണോത്സവം
🏵️🌼🌺💮🌸🪷🏵️🌺🌼

മാവേലി നാട് വാണീടും കാലം മനുഷ്യരലാരും ഒന്നുപോലെ..
മാവേലി നാട് വാണീടിരുന്ന ആ നല്ലകാലത്തെ സ്മരിച്ചുകൊണ്ട്, ജാതി, മത, രാഷ്ട്രീയ ഭേദമന്യേ നമ്മുക്ക് ഒത്തുചേരാം..
നമ്മുക്ക് ഒത്തൊരുമിച്ച് ആഘോഷിക്കാം..

ഒട്ടനവധി നാടൻ മത്സരങ്ങളും,
ആഘോഷ പരിപാടികളുമായി
ചേതന നിങ്ങളേവരെയും ക്ഷണിക്കുന്നു ഇരട്ടപ്പുഴയുടെ ഓണോത്സവത്തിലേക്ക്..
സുസ്വാഗതം..

#ചേതന
#ഇരട്ടപ്പുഴ
#ഓണം
#ഓണോത്സവം25k

03/06/2025
സമൂഹത്തിന് മാതൃകയായി മരണാനന്തരം ഭൗതികശരീരം പഠനത്തിന് നൽകാൻ സമ്മത പത്രം നൽകിയ മാതൃക ദമ്പതികളെചേതന ഇരട്ടപ്പുഴ ആദരിച്ചു.🟦🟦🟦...
04/02/2025

സമൂഹത്തിന് മാതൃകയായി മരണാനന്തരം ഭൗതികശരീരം പഠനത്തിന് നൽകാൻ സമ്മത പത്രം നൽകിയ മാതൃക ദമ്പതികളെ
ചേതന ഇരട്ടപ്പുഴ ആദരിച്ചു.
🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦

സമൂഹത്തിനാകെ മാതൃകയായി കടപ്പുറം പഞ്ചായത്തിലെ ഇരട്ടപ്പുഴ കണ്ണംമൂട് സ്വദേശികളായ കണ്ടരാശ്ശേരി ബാലകൃഷ്ണനും, ഭാര്യ സുലോചന ടീച്ചറും മരണാനന്തരം ഭൗതികശരീരം പഠനത്തിന് മെഡിക്കല്‍ കോളേജിന് നൽകാനുള്ള സമ്മത പത്രം നൽകിയ മാതൃക ദമ്പതികളെ ചേതന സാംസ്ക്കാരിക വേദി ഇരട്ടപ്പുഴ ബഹുമാനപ്പെട്ട ഗുരുവായൂര്‍ MLA, N K അക്ബറിന്‍റെ നേതൃത്വത്തില്‍ ആദരിച്ചു.
ചേതന പ്രസിഡന്‍റ് ആലില്‍ സഹദേവന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ പ്രസന്ന ചന്ദ്രന്‍, തൃശ്ശൂര്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗം M.S പ്രകാശന്‍, ചേതന വൈസ് പ്രസിഡന്‍റ്C.B വിശ്വനാഥന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ചേതന സെക്രട്ടറി K.D പ്രദീപ് സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ A.R പ്രകാശന്‍ നന്ദി പറഞ്ഞു.

#ചേതന_ഇരട്ടപ്പുഴ
#ഇരട്ടപ്പുഴ
#ആദരം

ചേതന സാംസ്ക്കാരിക വേദി ഇരട്ടപ്പുഴ🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦മരണാനന്തരം ഭൗതിക ശരീരം മെഡിക്കല്‍ കോളേജിന്  പഠനത്തിനായി ദാനം ചെയ്ത മാതൃ...
01/02/2025

ചേതന സാംസ്ക്കാരിക വേദി ഇരട്ടപ്പുഴ
🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦

മരണാനന്തരം ഭൗതിക ശരീരം മെഡിക്കല്‍ കോളേജിന് പഠനത്തിനായി ദാനം ചെയ്ത മാതൃക ദമ്പതികളായ ബാലകൃഷ്ണന്‍ കെ.കെ,സുലോചന ടീച്ചര്‍ എന്നിവരെ ചേതന ആദരിക്കുന്നു.

2025 ഫെബ്രുവരി 03/5 Pm
ഇരട്ടപ്പുഴ (കണ്ണംമൂട് )
ഉദ്ഘാടനം . NK അക്ബര്‍ (MLA)

ഏവരേയും മഹനീയ ചടങ്ങിലേക്ക് ആദരപൂര്‍വ്വം ക്ഷണിക്കുന്നു

#ചേതന_ഇരട്ടപ്പുഴ
#ഇരട്ടപ്പുഴ

" ചേതന ആദരം 2024 "🟥🟥🟥🟥🟥🟥🟥🟥🟥വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ഇരട്ടപ്പുഴയിലെ പാവപെട്ടവന്റെയും സാധാരണക്കാരന്റെയും നീറുന്ന ജീവി...
23/06/2024

" ചേതന ആദരം 2024 "
🟥🟥🟥🟥🟥🟥🟥🟥🟥

വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ഇരട്ടപ്പുഴയിലെ പാവപെട്ടവന്റെയും സാധാരണക്കാരന്റെയും നീറുന്ന ജീവിത പ്രശ്നങ്ങൾക്ക് ഒരു കൈതാങ്ങായി..
ഇരട്ടപ്പുഴയുടെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് ക്രിയാത്മക ഇടപെടലുകളുമായി ചേതന 8 വർഷം പിന്നിടുകയാണ്. നമ്മുടെ ഗ്രാമത്തിലെ പുതുനാമ്പുകളുടെ എല്ലാ കഴിവുകൾക്കും അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകി പോന്നിട്ടുള്ള ചേതന ഈ വർഷവും "ചേതന ആദരം 2024", ആലിൽ ഗോവിന്ദൻ സ്മാരക SSLC വിദ്യാഭ്യാസ പുരസ്കാരവും, രാമി കുമാരൻ സ്മാരക +2 വിദ്യാഭ്യാസ പുസ്ക്കാര വിതരണം നടത്തുന്നു. ജൂൺ 30 ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ ഇരട്ടപ്പുഴ ഉദയവായനശാല ഹാളിൽ നടക്കുന്ന ഈ പരിപാടിയിൽ നിങ്ങളേവരും കുടുംബസമേതം പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു.

#ചേതന
#ഇരട്ടപ്പുഴ

18/08/2023
https://m.facebook.com/story.php?story_fbid=680852044080541&id=100064672546520&mibextid=Nif5oz
16/08/2023

https://m.facebook.com/story.php?story_fbid=680852044080541&id=100064672546520&mibextid=Nif5oz

ഇരട്ടപ്പുഴ GLP സ്കൂൾ കെട്ടിട നിർമ്മാണോദ്ഘാടനം ആഗസ്റ്റ് 18ന്
MLA NK അക്ബർ നിർവഹിക്കുന്നു.
🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥

ഇരട്ടപ്പുഴയുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കുന്ന LDF സർക്കാരിനും
N.K അക്ബർ MLA യ്ക്കും അഭിവാദ്യങ്ങൾ...

#ജനകീയ_LDF_സർക്കാർ
#നവകേരളം
#ഇടതുപക്ഷം_ഹൃദയപക്ഷം
#ഇരട്ടപ്പുഴ_GLP_സ്കൂൾ
NK Akbar MLA ❤️

06/07/2023

ഫിഷറീസ് വകുപ്പിന് കീഴിൽ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കും.

കേരള സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് 'തീരസദസ്സ്' പരിപാടിയിൽ ചർച്ച വരികയും തുടർന്ന് ബഹു. കേരള സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാന് എം. എൽ.എ എന്ന നിലയിൽ കത്ത് നൽകുകയും ചെയ്തിരുന്നു.
കത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി ഇന്ന് സെക്രട്ടറിയേറ്റിൽ യോഗം വിളിച്ചുചേർത്തു.
കുഫോസ് രജിസ്ട്രാർ, ഫിഷറീസ് വകുപ്പ് ഡയറക്ടർ ഉൾപ്പെടെ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസിന്റെ (KUFOS) കീഴിൽ ട്രെയിനിങ് കം എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കുന്നതിന് വേണ്ടിയുള്ള തീരുമാനം എടുത്തു.
ഫിഷറീസ് സർവകലാശാലയുടെ നേതൃത്വത്തിൽ 6 മാസവും, ഒരു വർഷവും നീണ്ടുനിൽക്കുന്ന Short Term കോഴ്‌സുകൾ ഉൾകൊള്ളിച്ചാണ് സ്ഥാപനം ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി ജൂലായ്‌ 24ന് നിലവിൽ സ്ഥാപനം തുടങ്ങാൻ ഉദ്ദേശിക്കുന്ന ഗവ: റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സന്ദർശനം നടത്താൻ തീരുമാനിച്ചു. കാലതാമസം നേരിടാതെ തന്നെ സ്ഥാപനം ആരംഭിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുമെന്ന് മന്ത്രിയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയിട്ടുണ്ട്.

Address

Chavakkad
680506

Website

Alerts

Be the first to know and let us send you an email when Chethana Erattappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category