Charummoodu News n Views

Charummoodu News n Views ചാരുംമൂട്..വാർത്തകളും കാഴ്ചകളും ചാരുംമൂട് പട്ടണത്തിൻറെ ഓരോ സ്പന്ദനങ്ങളും ഇനി ചൂടോടെ നിങളുടെ വിരൽ തുമ്പിൽ...

The Sound for Inner Peace,Relaxing Music for Meditation, Yoga  & Stress Relief
29/06/2023

The Sound for Inner Peace,Relaxing Music for Meditation, Yoga & Stress Relief

08/05/2021
30/07/2020

ഇന്നത്തെ വാർത്തകൾ

29/07/2020

ഇന്നത്തെ വാർത്തകൾ

14/12/2015
ചുനക്കര ഗ്രാമ പഞ്ചായത്തിന്റെ ആദ്യം സർവ്വേ ഫലം പുറത്തുവിട്ടു ....വാർഡ്‌ 1 : ഗിരിജ എസ് കുമാർ (എല്‍.ഡി.എഫ് ) വാർഡ്‌ 2 : എസ്...
23/10/2015

ചുനക്കര ഗ്രാമ പഞ്ചായത്തിന്റെ ആദ്യം സർവ്വേ ഫലം പുറത്തുവിട്ടു ....
വാർഡ്‌ 1 : ഗിരിജ എസ് കുമാർ (എല്‍.ഡി.എഫ് )
വാർഡ്‌ 2 : എസ് സുമ ദേവി (എല്‍.ഡി.എഫ് )
വാർഡ്‌ 3 : സുരേഷ് പുലരി (എല്‍.ഡി.എഫ് )
വാർഡ്‌ 4 : ശോഭാകുമാരി (എല്‍.ഡി.എഫ് )
വാർഡ്‌ 5 : സബീനാ റഹിം (എല്‍.ഡി.എഫ് )
വാർഡ്‌ 6 :ബി.ഫഹദ് ബഷീര്‍ (എല്‍.ഡി.എഫ് )
വാർഡ്‌ 7 : സിനു ഖാൻ (സ്വത)
വാർഡ്‌ 8 : വസന്തകുമാരി (എല്‍.ഡി.എഫ് )
വാർഡ്‌ 9 : ചന്ദ്രിക മോഹൻ (RSP)
വാർഡ്‌ 10 : ശാന്തമ്മ (എല്‍.ഡി.എഫ് )
വാർഡ്‌ 11 : വി ആർ രാജേഷ്‌ (എല്‍.ഡി.എഫ് )
വാർഡ്‌ 12 : കെ.ജി ഗോപകുമാര്‍ (എല്‍.ഡി.എഫ് )
വാർഡ്‌ 13 :ഷരഫ്ഫുദീൻ (കോണ്‍)
വാർഡ്‌ 14 :പി. എം രവി (കോണ്‍)
വാർഡ്‌ 15 : ശാന്ത ഗോപാലകൃഷ്ണൻ ( (എല്‍.ഡി.എഫ് )

DYFI ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗവും ചാരുംമൂട് ബ്ലോക്ക് സെക്രട്ടറിയും പാലമേൽ വടക്ക് CPI (M) ലോക്കൽ കമ്മിറ്റിയംഗവും ആയിട്ട...
06/09/2015

DYFI ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗവും ചാരുംമൂട് ബ്ലോക്ക് സെക്രട്ടറിയും പാലമേൽ വടക്ക് CPI (M) ലോക്കൽ കമ്മിറ്റിയംഗവും ആയിട്ടുള്ള സ: വിനോദിന്റെ വീട് അടിച്ചു തകര്‍ക്കുകയും.വീട്ടിൽ കിടന്ന വാഹനം കത്തിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് CPIM നാളെ (07/ 09/ 2015) ചുനക്കര പാലമേൽ നൂറനാട് താമരക്കുളം വള്ളികുന്നം പഞ്ചായത്തുകളിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ

07/07/2015
അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവരെ കേസ് നടപടികളിൽ നിന്ന് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളോടെ കേന്ദ്ര റോഡ് ദേശീയ...
06/06/2015

അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവരെ കേസ് നടപടികളിൽ നിന്ന് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളോടെ കേന്ദ്ര റോഡ് ദേശീയപാത മന്ത്രാലയം പ്രത്യേക മാർഗരേഖ പുറത്തിറക്കി. അപകടത്തിൽപ്പെട്ടവരെ ചികിത്സിക്കാൻ വിസമ്മതിച്ചാൽ ഡോക്ടറുടെ ലൈസൻസ് റദ്ദാക്കുമെന്നും മാർഗരേഖയിൽ പറയുന്നു. സുപ്രീംകോടതി നിർദേശം അനുസരിച്ചാണ് മാർ‌ഗരേഖ പുറത്തിറക്കിയത്

അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കുന്നവരെ ചോദ്യം ചെയ്യാൻ പാടില്ല. സഹായിക്കുന്നവർ പൊലീസ് എത്തുന്നതുവരെ കാത്തു നിൽക്കേണ്ടതില്ല. കൂടാതെ, അപകടവുമായി ബന്ധപ്പെട്ട കേസിൽ സാക്ഷിയായിപ്പോലും സഹായിക്കുന്നവരെ ഉൾപ്പെടുത്തരുതെന്നും മാർഗരേഖ പറയുന്നു. അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവരെ കേസിന്റെ ഭാഗമാക്കാൻ ശ്രമിക്കുകയോ അവരുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താൻ നിർബന്ധിക്കുകയോ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ഡോക്ടർമാർക്കും എതിരെ നടപടി സ്വീകരിക്കും.

*മറ്റു നിർദേശങ്ങൾ: *

∙ അപകടഘട്ടത്തിൽ മാനുഷിക മുഖം പ്രകടിപ്പിക്കുന്നവർക്ക് ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരുകൾ സമ്മാനങ്ങൾ പ്രഖ്യാപിക്കാം. ∙ സഹായിക്കുന്നവർക്ക് ആവശ്യമെങ്കിൽ ആശുപത്രികൾ പ്രശംസാപത്രം നൽകാം. ∙ അപകടം സംബന്ധിച്ചു പൊലീസിൽ വിവരം നൽകുന്നവർ തങ്ങളുടെ വ്യക്തിവിവരം വെളിപ്പെടുത്തണമെന്നു നിർബന്ധമില്ല. ∙ സഹായികൾ സ്വന്തം താൽപര്യത്തിൽ മാത്രം വിവരങ്ങൾ വെളിപ്പെടുത്തിയാൽ മതിയാകും.

ശ്രീകുമാർ ഫൗ ണ്ടെഷന്റെ അധികാരികൾക്ക്‌ തെറ്റ് പറ്റിയതോ .അതോ ചുനക്കര സാറിനെ സൗകര്യ പൂര്വം മറന്നതോ .........?ചുനക്കര എന്ന് ...
13/05/2015

ശ്രീകുമാർ ഫൗ ണ്ടെഷന്റെ അധികാരികൾക്ക്‌ തെറ്റ് പറ്റിയതോ .അതോ ചുനക്കര സാറിനെ സൗകര്യ പൂര്വം മറന്നതോ .........?
ചുനക്കര എന്ന് കേട്ടാൽ മലയാളിയുടെ മനസ്സിൽ ആദ്യം ഓടി എത്തുന്ന വ്യക്തി പ്രഭാവങ്ങൾ ആയിരുന്നു ചുനക്കര രാമൻകുട്ടി സാറും ,ചുനക്കര ജനാര്ദ്ധനൻ നായർ സാറും ,കെ .സി .നായര് സാറും ഒക്കെ .ഇത് വായിക്കുന്ന ചിലരെങ്കിലും ചോദിച്ചേക്കാം
ഇവൻ ആരാണ് ഇതൊക്കെ പറയാൻ എന്ന്.കഴിഞ്ഞ ദിവസം കണ്ട വേദനാ ജനകമായ ഒരു കാഴ്ചക്ക് ഒരു ചുനക്കരക്കാരൻ
എന്നാ നിലയില ഉള്ള എൻറെ പ്രതികരണം മാത്രം ആണ് ഇത്
സ്ഥലം ചുനക്കര ഗ.വ.സ്കൂളിന്റെ അങ്കണം .ശ്രീ .ചുനക്കര ശ്രീകുമാറിന്റെ അനുസ്മരണ വേദി
ചുനക്കരയിലെ ന്യൂ ജനറേഷൻ നേതാക്കന്മാരും ,ഇടക്കാല പ്രതിഭാസങ്ങളും ആദരിക്കപ്പെടെണ്ടവരും ,ആദരവ് പിടിച്ചു വാങ്ങുന്നവരും അടക്കം എല്ലാ തരക്കാരും സന്നിഹിതരായിരിക്കുന്ന മഹനീയ വേദി .വേദിയിൽ ബഹു .കവി ശ്രീ എഴാച്ചേരി രാമചന്ദ്രൻ പ്രസംഗിക്കുന്നു .വേദിക്ക് പുറത്ത്‌ കേഴ്വിക്കാരുടെ ഇടയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഇരിക്കുന്ന പ്രിയപ്പെട്ട ചുനക്കര ജനാർദ്ദനൻ നായർ സാർ .
ശ്രീകുമാർ ഫൗ ണ്ടെഷന്റെ അധികാരികൾക്ക്‌ തെറ്റ് പറ്റിയതോ .അതോ സൗകര്യ പൂര്വം മറന്നതോ .........?
ഒരു കാലത്ത് ചുനക്കരയുടെ കലാ സാംസ്കാരിക സാമൂഹിക പരിപാടികളിൽ എല്ലാം തന്നെ വേദി പങ്കിട്ടിരുന്ന ചുനക്കര സാറിന്
എന്തെ വേദിയിൽ ഒരു ഇരിപ്പിടം നിങ്ങൾ നല്കിയില്ല ........?
പണം കൊണ്ട് പദ്മശ്രീ വാങ്ങുന്ന പ്രാഞ്ചിയേട്ടൻമാരുടെ ഈ കാലത്ത് ചാരുംമൂട് മുതൽ മാവേലിക്കര വരെ സ്വന്തം ചിലവിൽ ഫ്ലെക്സ് ബോർഡ്‌ വെച്ചും സ്വന്തമായി അഭിനന്ദനങ്ങൾ നിരത്തിയും ചിലര് ആദരവ് പിടിച്ചു വാങ്ങുമ്പോൾ ഒന്ന് ഓര്ക്കുക
"ഗുരുത്വം "
അത് വേണ്ടിടത്ത് വേണ്ടപോലെ പ്രയോഗിക്കാനുള്ള വിവേകം ചുനക്കരക്കാർക്ക് കൈമോശം വരാതിരിക്കട്ടെ
ആരെയും വ്യക്തിപരമായി അവഹേളിക്കുക എന്നാ ഉദ്ദേശ്യം ഒന്നും ഈ പോസ്റ്റിനു പിന്നിൽ ഇല്ല .
ക്ഷമിക്കുക .

courtesy: Mullackal

Address

Charummoodu
Charummoodu
690505

Website

Alerts

Be the first to know and let us send you an email when Charummoodu News n Views posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category