27/02/2024
✍️തൻസീർ കണ്ണനാകുഴി
(IYC STATE SECRETARY)
കൊടിക്കുന്നിൽ സുരേഷ് എന്ന ദളിതനായ കോൺഗ്രസ്സ് നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ഇന്ത്യൻ പാർലമെന്റിന്റെയും ഉന്നത സ്ഥാനങ്ങളിൽ എത്തുന്നത് ഭയപ്പെടുന്നതും എതിർക്കപ്പെടുന്നതും ആര്?
ഈ കെട്ട കാലത്ത് കെ ആർ നാരായണന് ശേഷം ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തിൽ കൊടിക്കുന്നിൽ സുരേഷിനെ പോലെ ജനകീയനായ ഒരു ദളിത് നേതാവ് ഉയർന്നു വരേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്
അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാനും തുടർച്ചയായി പാർലമെന്റിൽ എത്തുന്നത് ഒരു കുറവായും വെക്തിഹത്യ ചെയ്യാനും ശ്രമിക്കുന്ന സൈബർ സഖാക്കളോട് കഴിഞ്ഞ ഏഴ് തവണ കൊടിക്കുന്നിൽ സുരേഷ് ഓട് പൊളിച്ച് പാർലമെന്റിനകത്ത് കയറിയ ആളല്ല ഓരോ തവണയും തിരഞ്ഞെടുപ്പിനെ നേരിട്ട് തന്റെ ഭൂരിപക്ഷം വർദ്ധിപ്പിച്ചു വർദ്ധിപ്പിച്ച് ഈ നാട്ടിലെ ജനങ്ങളുടെ ഇടയിൽ ജീവിച്ച് മുന്നോട്ടുപോയ ആളാണ് തന്റെ പ്രവർത്തനങ്ങളും തന്റെ മണ്ഡലത്തിലെ വികസന പദ്ധതികളും മോശമായിരുന്നുവെങ്കിൽ പ്രബുദ്ധരായ ജനങ്ങൾ ഒരുതവണയിൽ കൂടുതൽ അദ്ദേഹത്തെ വിജയിപ്പിക്കുകയില്ലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഈ നാട്ടിലെ ജനങ്ങൾ അംഗീകരിച്ചത് കൊണ്ട് തന്നെയാണ് തുടർച്ചയായി അദ്ദേഹം ലോകസഭയിലേക്ക് കടന്നുപോയത് കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയത്തിൽ തുടർച്ചയായി ജനപ്രതിനിധി ആകുന്നത് കൊടുക്കുന്നിൽ സുരേഷ് മാത്രമാണോ? അതോ അദ്ദേഹം പിന്നോക്ക സമുദായത്തിൽ പെട്ട ആളായതുകൊണ്ട് തുടർച്ചയായി ജനപ്രതിനിധിയായി ഇരിക്കുന്നതിൽ എന്തെങ്കിലും പ്രശ്നം നിങ്ങൾക്ക് ഉണ്ടാകുന്നുണ്ടോ?
ഇനി അദ്ദേഹം ചെയ്ത വികസന പ്രവർത്തനങ്ങളിൽ ആണ് നിങ്ങളുടെ സംശയമെങ്കിൽ നമുക്ക് വികസനത്തെക്കുറിച്ച് തന്നെ സംസാരിക്കാം
മിലട്ടറി ക്യാന്റീൻ,
ചെങ്ങന്നൂർ പാസ്പോർട്ട് സേവ കേന്ദ്രം,
നൂറനാട് ഐടിബിപി, ഇ സി എച്ച് എസ് പോളി ക്ലിനിക്കുകൾ,ഇ എസ് ഐ ഡിസ്പെൻസറികൾ,
കുറിച്ചിയിൽ ഹോമിയോ ഇൻസ്റ്റിറ്റ്യൂട്ട്,
എഴുകോൺ ഇ എസ് ഐ ക്ലിനിക്ക് നവീകരണം
കൊട്ടാരക്കരയിലെ എസ് സി എസ് റ്റി കോടതി മണ്ഡലത്തിൽ ഉടനീളം പുതിയ പോസ്റ്റ് ഓഫിസ് കെട്ടിട്ടങ്ങൾ കൊല്ലം തേനി ദേശീയ പാത, മണ്ഡലത്തിലെ ഭൂരിപക്ഷ പഞ്ചായത്തുകൾക്കും ആംബുലൻസ്, കോവിഡ് സമയത്തും അല്ലാതെയും തന്റെ പാർലമെന്റ് മണ്ഡലത്തിലെ സർക്കാർ ആശുപത്രികളിൽ വെന്റിലേറ്ററുകൾ, പുനലൂർ ഗുരുവായൂർ ട്രെയിനിൽ തുടങ്ങി അവസാനം ആറ്റുകാൽ സ്പെഷ്യൽ ട്രെയിൻ ഉൾപ്പെടെ എത്രയെത്ര പുതിയ ട്രെയിൻ സർവീസുകൾ, ശബരിമല തീർത്ഥാടകർ ഏറെ ആശ്രയിക്കുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള തന്റെ പാർലമെന്റ് മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ സമഗ്ര വികസനം, മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ ഒട്ടുമിക്ക ട്രെയിനുകൾക്കും സ്റ്റോപ്പ്,പുതിയ അംഗൻവാടി കെട്ടിടങ്ങൾ, സ്കൂളുകൾക്ക് സ്മാർട്ട് ക്ലാസ് റൂമുകൾ, ചെറുതും വലുതുമായ എത്രയെത്ര റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ, പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ, മണ്ഡലത്തിന്റെ മുക്കിലും മൂലയിലും മിനിമാസ്റ്റ് ഹൈമാസ്റ്റ് ലൈറ്റുകൾ, ആരോഗ്യരംഗത്ത് സബ് സെന്ററുകളും പുതിയ കെട്ടിട്ടങ്ങളും,കേന്ദ്ര ആവിഷ്കൃത പദ്ധതികളിൽ ഉൾപ്പെടുത്തി കാർഷിക മേഖലകൾക്ക് പദ്ധതികളും പുതിയ നിർമ്മാണ പ്രവർത്തനങ്ങളും ,അങ്ങനെ വികസനം പറയാനാണെങ്കിൽ എണ്ണിയാൽ ഒടുങ്ങാത്ത വികസന പ്രവർത്തനങ്ങൾ ഈ മണ്ഡലത്തിൽ നടപ്പിലാക്കിയ ജനപ്രതിനിധിയാണ് ശ്രീ കൊടിക്കുന്നിൽ സുരേഷ്
പറയുമ്പോൾ എംപിയുടെ ശ്രമഫലമായി നൂറനാട് ഐടിബിപിയിൽ ഒരു കേന്ദ്രീയ വിദ്യാലയം കൂടി വരണ്ടതും അവിടെ ഇപ്പോൾ വികസനം വികസനം എന്ന് പറയുന്ന ഏതേലും ഒരു സഖാവിന്റെ മക്കൾ എങ്കിലും പഠിക്കണ്ടതും ആയിരുന്നു 5ഏക്കർ ഭൂമി കൂടി വിട്ട് നൽക്കാൻ ഇ സർക്കാർ തയ്യാറാവത്തത് ആണ് ഇപ്പഴും ആ പദ്ധതി മുടങ്ങി കിടക്കാൻ കാരണം പണ്ട് മാവേലിക്കര തഴക്കരയിൽ ഇ എസ് ഐ മെഡിക്കൽ കോളേജിന് ഭൂമി വിട്ട് നൽകാതെ തുരങ്കം വെച്ച അതെ മോഡൽ
കുട്ടനാട് മുതൽ പത്തനാപുരം വരെയുള്ള തന്റെ പാർലമെന്റ് മണ്ഡലത്തിൽ കൊട്ടാരക്കരയിലും ചെങ്ങന്നൂരിലും തന്റെ മണ്ഡലത്തിലെ സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരെ സഹായിക്കുന്നതിനും വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് എംപി ഓഫീസുകൾ അവിടെ ഒരിക്കലെങ്കിലും പോയിട്ടുള്ളവർക്ക് മനസ്സിലാകും എംപിയും എംപിയുടെ പ്രവർത്തനങ്ങളും എന്താണെന്നുള്ളത് മാസങ്ങളായി പെൻഷൻ മുടങ്ങിയ അമ്മമാർ,വീട് ജപ്തിയായി എത്തുന്ന പാവങ്ങൾ, സഹായത്തിനായി എത്തുന്ന നിർധന രോഗികൾ ഉന്നത വിദ്യാഭ്യാസത്തിന് സഹായം തേടിയെത്തുന്ന വിദ്യാർത്ഥികൾ അങ്ങനെ എത്രയോ ആളുകൾക്കാണ് എംപിയും ഓഫീസും സഹായകരമായി നിൽക്കുന്നത് അവരുടെയൊക്കെ പ്രാർത്ഥനകൾ മാത്രം മതി കൊടിക്കുന്നിൽ എന്ന ജനകീയന്
ഈ നാട്ടിലെ ജനങ്ങളെ കൊള്ളയടിക്കാൻ അവരുടെ ഭൂമിയും വീടും കയ്യേറാൻ കൊണ്ടുവന്ന കെ റെയിൽ എന്ന ജനദ്രോഹ പദ്ധതിക്കെതിരെ ആദ്യം സമരമായി കടന്നുവന്ന് കേരളത്തിലെ ജനങ്ങൾ ഒന്നാകെ ഏറ്റെടുത്ത് കെ.റയിൽ പദ്ധതിയെ ഈ നാട്ടിൽ നിന്നും തൂത്തെറിഞ്ഞ സമരത്തിന് തുടക്കം കുറിച്ച സമരനായകൻ
കുട്ടനാട്ടിൽ കർഷകർ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളിൽ കർഷകരോടൊപ്പം മുന്നില് നിന്ന് സമരം നയിച്ചു പോലീസ് മർദ്ദനം ഉൾപ്പെടെ ഏറ്റുവാങ്ങിയ ജനപ്രതിനിധി
എവിടെയാണ് എംപിയെ ഈ നാട്ടിൽ കാണാനില്ലാത്തത് ഒരു പഞ്ചായത്ത് മെമ്പറെ പോലെ ഈ പാർലമെന്റ് മണ്ഡലത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും മണ്ഡലത്തിലെ ജനങ്ങളുടെ സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും അവരിൽ ഒരാളായി അവർക്ക് അരികിലേക്ക് ഓടിയെത്തുന്ന കൊടിക്കുന്നിൽ സുരേഷിനെതിരെ സ്ഥാനാർത്ഥികളെ പോലും നിർണയിക്കുന്നതിന് മുമ്പ് പെയ്ഡ് സർവ്വേകളുമായി ഇറങ്ങിയവർ തന്നെ തിരുത്തി പറയുന്ന കാലം വിദൂരമല്ല
മാവേലിക്കരയുടെ കൊടിക്കുന്നിലും കൊടിക്കുന്നിലിന്റെ മാവേലിക്കരയും വിജയിക്കുക തന്നെ ചെയ്യും....
Kodikunnil Suresh
Thanseer Kannanakuzhy