ഉപേക്ഷിക്കപ്പെട്ട വയസ്സൻ നായ

ഉപേക്ഷിക്കപ്പെട്ട വയസ്സൻ നായ ആണ്ടവാ.. ഊംം...

11/08/2026

നല്ലൊരു വിഷയം കിട്ടീട്ടുണ്ട് ഇന്നത്തെ പോസ്റ്റിന്...

നല്ല എരിവും പുളിയുമുള്ളത്... എന്നാൽ ആർക്കും കുറ്റം പറയാൻ പറ്റത്തും ഇല്ലാത്തത്...

വിവാഹ ബന്ധം വേർപെടുത്തിയ പല ഭാര്യാ ഭർത്താക്കന്മാരും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരുന്നു എന്ന് പറയുന്നത് കേട്ടിട്ടുണ്ട്...

എന്താണ് ഈ 'നല്ല ബന്ധം' എന്നത് കൊണ്ട് അവര് അർത്ഥമാക്കുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടില്ല...

Sorry, അങ്ങനെ നല്ല ബന്ധത്തിൽ കഴിയുന്നവരെ ഒഴപ്പിവിടുക എന്നതല്ല ഈ പോസ്റ്റിന്റെ ലക്ഷ്യം... മറിച്ച് ആ നല്ലതിനെ പറ്റി സംശയമുള്ളവരുടെ സംശയം മാറ്റി അവരേയും അതിലേയ്ക് കയറ്റിവിടുക എന്ന സദുദ്ദേശം മാത്രം...

ഈ 'നല്ല ബന്ധം' എത്രത്തോളം പ്രാവർത്തികമാണ് എന്നത് മാത്രമാണ് എന്റെ ചോദ്യം... അത് സാധ്യമാണെന്നോ അല്ലെന്നോ എന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല... കാരണം ചില clarifications എന്റെ പക്കൽ ഇല്ല...

ഉദാഹരണത്തിന്...

അവരുടെ ഭൂതകാലം അവരെ എന്നും വേട്ടയാടില്ലേ...! ഭൂതകാലത്തിൽ പിരിയാനുണ്ടായ തിക്തകാരണങ്ങൾ haunt ചെയ്യില്ലേ... ?

നല്ല സുഹ്യത്തുക്കളായി തുടരാമെങ്കിൽ വിവാഹ ബന്ധം വേർപിരിയേണ്ട ആവശ്യം വരുമായിരുന്നോ..?

ഈ ചോദ്യം ശരിയായി തോന്നാമെങ്കിലും, അതിന് കുറേ അധികം excuse കൾ ഉണ്ടാകാം.. പ്രത്യേകിച്ചും സംഭവിച്ചുപോയ clash കളിലുള്ള പശ്ചാത്താപം കൊണ്ടും, നിലവിലെ ജീവിതത്തിലെ ഒറ്റപ്പെടലുകൊണ്ടും, കുട്ടികളുടെ കൊഞ്ചലിന്റെ തീ നെഞ്ചിൽ ഉണ്ടാക്കുന്ന എരിച്ചില് കൊണ്ടും... അങ്ങനെ അങ്ങനെ പലതും കാരണം എല്ലാം forgive ചെയ്യാം എന്ന് തോന്നുന്നതാകാം.

പക്ഷെ divorce ന് ശേഷമുള്ള അത്തരം സൌഹൃദം ഒരു Life mine അഥവാ കുഴിബോംബ് പോലെ ഏതു നിമിഷവും by mistake ആയി പോലും പൊട്ടിതെറിക്കാവുന്ന ഒരു അടിയറവ് അല്ലേ...?

എന്റെയൊരു സംശയം മാത്രമാണ് പറഞ്ഞത്. നിങ്ങളുടെ അഭിപ്രായമെന്താണ് ?

ഇതിന് പല മറുപടികൾ കേൾക്കാറുണ്ട്..

**വിവാഹബന്ധത്തിൽ ഒരു കടിഞ്ഞാൺ ഉണ്ട്.. അവൾക്ക് അവനും / അവന് അവളും മാത്രം എന്ന കുടുബബന്ധം ആണത്. സുഹൃത്ബന്ധത്തിന് ആ ദൃഢത ഉണ്ടാകില്ല...

** അങ്ങനെ ഒരു ബന്ധം സാധ്യമല്ല... ഉണ്ടെന്ന് പറയുന്നത് നാട്യമാണ്.. അസൻമാർഗ്ഗികം എന്നുവരെ വിശേഷിപ്പിക്കാവുന്ന അവസ്ഥ ആണത്..
വിവരവും പത്രാസും കൂടിയവരുടെ സ്ഥിരം തള്ള് ഡയലോഗ്കളാണ് ഇതൊക്കെ.. Divorce ആയി പിരിഞ്ഞവര് പിന്നീട് പരസ്പരം കാണുന്നതുപോലും ഇഷ്ടപ്പെടുന്നുണ്ടാകില്ല... അത്രയ്ക് വൈരാഗ്യം ഉണ്ടാകില്ലേ തമ്മിൽ...!!

** ഇനി അഥവാ പരസ്പരം കാണുന്നെങ്കിൽ, സ്ഥിരമായി കാണുന്നെങ്കിൽ ... ആ ബന്ധം സഭ്യമായിരിക്കില്ല...

** അവരുടെ ഭാര്യഭർതൃ ബന്ധത്തിൽ സൗഹൃദം കൊണ്ടു വരുവാൻ അവർക്ക് സാധിച്ചില്ല.. അതാണ് അവരുടെ ജീവിത പരാജയം.. എന്നിട്ടാണോ പിരിഞ്ഞുകഴിഞ്ഞ് സൌഹൃദം പൊട്ടിവിരിയുന്നത്.... !! വെറും തട്ടിപ്പ്...

** പിരിഞ്ഞതിനു ശേഷമാണ് അവർക്ക് തെറ്റുകൾ മനസ്സിലാകുന്നത്.. അത് തിരിച്ചറിഞ്ഞപ്പോൾ പിന്നെ നല്ല കൂട്ടുകാർ ആകുന്നതിൽ തെറ്റു കാണണമോ...? കൈവിട്ടുപോയ ജീവിതം പറ്റുന്ന രീതിയിൽ തിരികെ എത്തിപിടിയ്കുന്നതിൽ തെറ്റെന്ത്..?

** ഭാര്യ, ഭർത്താവ് എന്ന നിലയിൽ ആകുമ്പോൾ സ്വാതന്ത്ര്യം കുറയും ഒപ്പം ഉത്തരവാദിത്തം കൂടും... നല്ല ഫ്രണ്ട് എന്ന് പറയുമ്പോൾ സ്വാതന്ത്ര്യം ഇഷ്ടപോലെ, ഉത്തരവാദിത്തം വളരെ കുറവ്... ഇത് നല്ലതല്ലേ രണ്ടുപേർക്കും..?

**പരസ്പരവൈര്യത്തിന് പകരം സൌഹൃദം പുലർത്തുന്നത് കുട്ടികളുടെ സംരക്ഷണത്തിനും അവരുടെ well being നും നല്ലതല്ലേ...?

ഇമ്മാതിരി നല്ലതും ചീത്തയും ആയ പല വിലയിരുത്തലുകൾ ഉണ്ട്... ഏതു വേണം, വേണ്ട എന്നത് വിഷമമേറിയ തീരുമാനമാണ്...

അതേപോലെ തന്നെ സുഖദു:ഖസമ്മിശ്രമാണ് ജീവിതവും...


ചരട്പൊട്ടാത്തജീവിതദിനാശംസകൾ

09/05/2026

എവിടെയോ വായിച്ച കഥയാണ്. എവിടെയാണെന്ന് ഓർമ്മയില്ല .

ഒരു മരംവെട്ടുകാരൻ മരം വെട്ടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് വലിയൊരു ഭൂമികുലുക്കമുണ്ടാകുന്നു. അയാൾ കോടാലി താഴെയിട്ടിട്ട് ഓടുന്നു. അയാൾ ഓടിയത് തന്റെ നാലാം ക്ലാസുകാരനായ കുഞ്ഞ് പഠിക്കുന്ന സ്കൂളിലേക്കായിരുന്നു. ഈറ്റ മേഞ്ഞ തന്റെ കുടിലിൽ ഭാര്യയും മറ്റ് മക്കളുമുണ്ടെങ്കിലും ആ കുടിൽ ഇടിഞ്ഞു വീണാൽ അവർക്ക് ഒന്നും സംഭവിക്കില്ല എന്ന് അയാൾക്കറിയാമായിരുന്നു.

ഓടിയോടി അയാൾ സ്കൂളിലെത്തുമ്പോൾ ഭയന്നത് സംഭവിച്ചിരുന്നു. സ്കൂള് ഇടിഞ്ഞു വീണിരിക്കുന്നു. രക്ഷപ്പെട്ട് പുറത്ത് നിന്ന കുട്ടികളുടെ കൂടെ അയാളുടെ മകൻ ഉണ്ടായിരുന്നില്ല. അയാൾ മറ്റൊന്നും നോക്കാതെ മറ്റാളുകളേയും കൂട്ടി ഇടിഞ്ഞു വീണ കല്ലുകളും സ്ലാബുകളും എടുത്തു മാറ്റിത്തുടങ്ങി. ജീവനോടെ ഇനി ആരെയെങ്കിലും രക്ഷിക്കാമെന്ന പ്രതീക്ഷ പലരുടെയും മുഖത്തുണ്ടായിരുന്നില്ല. പെട്ടെന്ന് ശക്തമായ മഴയും കാറ്റും വന്നു. ഇരുട്ടും വീണു തുടങ്ങി. പെരുമഴയും കൊടുങ്കാറ്റും കണ്ട് ഭയന്ന് കൂടെയുണ്ടായിരുന്നവർ ഓരോരുത്തരായി പിന്മാറിത്തുടങ്ങി.

പക്ഷേ ആ അച്ഛൻ മാത്രം മഴയും കാറ്റും ഇരുട്ടും വകവെയ്ക്കാതെ മുന്നേറിക്കൊണ്ടിരുന്നു. ഇടയ്ക്ക് വീണും കല്ലുകളുരഞ്ഞും ചോര പൊടിയുന്ന ശരീരവുമായി കെട്ടിടാവശിഷ്ടങ്ങൾ പെറുക്കി മാറ്റി അയാൾ തന്റെ മകന് വേണ്ടിയുള്ള തിരച്ചിൽ തുടർന്നുകൊണ്ടിരുന്നു. ഇരുളും വെളിച്ചവും മാറി മാറി വന്നു. ശക്തമായ കാറ്റും ഇടിയോടു കൂടിയ മഴയും അയാളെ വെല്ലുവിളിച്ചുകൊണ്ടിരുന്നു. അയാൾ തളർന്നില്ല.
കല്ലുകളും സ്ലാബുകളും ഓരോന്നായി വളരെ ശ്രദ്ധാപൂർവ്വം എടുത്തു മാറ്റി അയാൾ മുന്നേറി . കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ചതഞ്ഞു മരിച്ചു കിടന്ന ഓരോ കുഞ്ഞുങ്ങളെ കാണുമ്പോഴും അയാൾ വിങ്ങിപ്പൊട്ടിക്കൊണ്ടിരുന്നു.

നാലാം ദിവസം പുലർച്ചേ ചരിഞ്ഞ് നിലം പതിക്കാറായിരുന്ന ഒരു സ്ലാബ് അടർത്തിമാറ്റുമ്പോൾ അയാൾ പൊട്ടിക്കരഞ്ഞുകൊണ്ട് ആ കാഴ്ച കണ്ടു.

പാതി വീണ ഒരു ഭിത്തിക്കടിയിലെ നിലത്ത് തന്റെ മകനും മറ്റ് നാല് കുട്ടികളും ഒരു പോറൽ പോലുമേൽക്കാതെ സുരക്ഷിതരായിരിക്കുന്നു.

അയാൾ അവരെ അഞ്ചു പേരെയും പുറത്തെത്തിച്ചു.

എങ്ങനെയാണ് ഇത്രയും ദിവസം ആഹാരവും വെള്ളവുമില്ലാതെ പിടിച്ചു നിൽക്കാൻ കഴിഞ്ഞതെന്ന് ആ കുട്ടികളോട് ചോദിച്ചപ്പോൾ അവർ പറഞ്ഞതാണ് നിങ്ങൾ കേൾക്കേണ്ടത്.

മരം വെട്ടുകാരന്റെ മകൻ അവരുടെ എല്ലാവരുടെയും കൂടി കയ്യിലുണ്ടായിരുന്ന കുറച്ച് വെള്ളവും ബിസ്കറ്റും സൂക്ഷിച്ച് വെച്ച് കുറേശ്ശേ കുറേശെയായി വീതിച്ചു കൊടുത്തുകൊണ്ട് ആ ദിവസങ്ങളിലത്രയും അവരോട് ഒരു വാചകം ആവർത്തിച്ചാവർത്തിച്ച് പറഞ്ഞു കൊണ്ടേയിരുന്നു.

" ഈ ലോകത്തെവിടെയെങ്കിലും എന്റെയച്ഛൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ അച്ഛൻ വരും . എന്നെയും നിങ്ങളേയും അച്ഛൻ രക്ഷിക്കും "

അവന്റെ ആ വാക്കുകളാണ് അവരെ തളർന്നു പോകാതെ പിടിച്ചു നിറുത്തിയത്.

അത് അവന്റെ വിശ്വാസമായിരുന്നു. അവന്റെ അച്ഛനാൽ സംരക്ഷിക്കപ്പെട്ട വിശ്വാസം . പെരുമഴയേയും കൊടുങ്കാറ്റിനേയും അയാൾ വകവെക്കാതിരുന്നത് ആ വിശ്വാസം കാത്തുരക്ഷിക്കാനാണ്.

വിശ്വസിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടാവുകയും വിശ്വാസമർപ്പിക്കുന്നവരെല്ലാം വിശ്വാസം കാത്തുരക്ഷിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ ലോകം എത്ര മനോഹരമായേനേ.

Address

Changanacherry

Website

Alerts

Be the first to know and let us send you an email when ഉപേക്ഷിക്കപ്പെട്ട വയസ്സൻ നായ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share