തൃക്കൊടിത്താനം നമ്മുടെ ഗ്രാമം

തൃക്കൊടിത്താനം നമ്മുടെ  ഗ്രാമം Landmark & historical place

 #ത്രിക്കൊടിത്താനം #ത്രിക്കൊടിത്താനംഗ്രാമപഞ്ചായത്ത് #കോട്ടയം #പ്രാദേശികതിരഞ്ഞെടുപ്പ് #പഞ്ചായത്ത്തിരഞ്ഞെടുപ്പ് #ജനവിധി #ജ...
13/12/2025

#ത്രിക്കൊടിത്താനം
#ത്രിക്കൊടിത്താനംഗ്രാമപഞ്ചായത്ത്
#കോട്ടയം
#പ്രാദേശികതിരഞ്ഞെടുപ്പ്
#പഞ്ചായത്ത്തിരഞ്ഞെടുപ്പ്
#ജനവിധി
#ജനാധിപത്യം
#വിജയം

24/07/2025
ഇന്ന് കുന്നുംപുറത്തുള്ള കടകളിൽ ആരോഗൃവകുപ്പു ഉദ്യോഗസ്ഥർ നടത്തിയ ബോധവൽക്കരണ പരിപാടിയിൽ നിന്ന്...
06/03/2018

ഇന്ന് കുന്നുംപുറത്തുള്ള കടകളിൽ ആരോഗൃവകുപ്പു ഉദ്യോഗസ്ഥർ നടത്തിയ ബോധവൽക്കരണ പരിപാടിയിൽ നിന്ന്...

11/02/2018

നമ്മുടെ ജനസംഖ്യയില്‍ മുതിര്‍ന്ന പൗരന്മാരുടെ അനുപാതം വര്‍ധിച്ചുവരികയാണ്. ഇപ്പോള്‍ 12 ശതമാനമാണത്. ആയുര്‍ദൈര്‍ഘ്യം കൂടുന്നതോടെ ഇനിയും അത് വര്‍ധിക്കും. 2025 ഓടെ അത് 20 ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്. ഇവരുടെ സംരക്ഷണവും സുരക്ഷയും സംസ്ഥാനത്തെ സംബന്ധിച്ച് സാമൂഹിക പ്രാധാന്യമുള്ളതാണ്. ഇതുമനസ്സിലാക്കിയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരും കേരള പോലീസും ആവിഷ്‌കരിച്ചിട്ടുണ്ട്. വേണ്ടത്ര പരിചരണമല്ലാതെ ദരിദ്രസാഹചര്യങ്ങളില്‍ കഴിയുന്നവര്‍, നല്ല ധനസ്ഥിതിയുണ്ടെങ്കിലും സഹായത്തിന് ഉറ്റവര്‍ കൂടെയില്ലാതെ ബഹുനില വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍, മക്കളാലും മറ്റും ഉപേക്ഷിക്കപ്പെട്ട് അവശനിലയില്‍ കഴിയുന്നവര്‍, അപകടകരങ്ങളായ സാഹചര്യങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങി പലതരത്തില്‍ വൈഷമ്യമനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ സംസ്ഥാനത്തുണ്ട്.

മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് പോലീസിന്‍റെ കടമയാണ്. ഇത് തിരിച്ചറിഞ്ഞ് നിരവധി പ്രവര്‍ത്തനങ്ങള്‍ കേരള പോലീസ് ആവിഷ്‌കരിച്ചുവരികയാണ്. എങ്കിലും അത് കുറച്ചുകൂടി ശക്തമാക്കേണ്ടതുണ്ട്. അതിനുള്ള കുറെ നിര്‍ദ്ദേശങ്ങള്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഞാന്‍ നല്‍കിയിട്ടുണ്ട്. ഇത്തരക്കാരുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് പോലീസിന്‍റെ കര്‍ത്തവ്യമാണ്.

ഓരോ പോലീസ് സ്റ്റേഷനും ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെ വിവരങ്ങള്‍ പോലീസ് സ്റ്റേഷന്‍ അടിസ്ഥാനത്തില്‍ ശേഖരിക്കുകയും അവരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും വേണം. പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ സ്റ്റേഷന്‍പരിധിയിലുള്ള ഇത്തരം മുതിര്‍ന്ന പൗരന്മാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണം. ഇടയ്ക്കിടെ അവരുടെ വീടുകള്‍ സന്ദര്‍ശിക്കണം. വാരാന്ത്യങ്ങളില്‍ ഇവര്‍ക്കായുള്ള വിവിധ പരിപാടികളും സംഘടിപ്പിക്കാവുന്നതാണ്. മുതിര്‍ന്ന പൗരന്മാരുടെ യോഗങ്ങള്‍ സംഘടിപ്പിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. പോലീസ് പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ മെച്ചപ്പെടുത്തുന്നതിന് അവരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും സ്വീകരിക്കണം. അടിയന്തരഘട്ടങ്ങളില്‍ പോലീസ് സ്റ്റേഷനുമായി വേഗത്തില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് ആ നിര്‍ദ്ദേശങ്ങള്‍.

തുടക്കമെന്ന നിലയില്‍ ഓരോ ജില്ലയിലും മുതിര്‍ന്ന പൗരന്‍മാര്‍ ധാരാളമായി താമസിക്കുന്ന സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് അവിടങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് എല്ലാവിഭാഗം ജനങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഫെബ്രുവരി 15 നകം പോലീസ് ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേഷന്‍ ഐ.ജി. ശ്രീ. പി.വിജയന്‍ IPS ന് [email protected] എന്ന ഇമെയിലില്‍ നല്‍കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

നമസ്കാരം...
29/12/2017

നമസ്കാരം...

01/12/2017

Address

Kunnumpuram
Changanacherry
686105

Telephone

+919847460909

Website

Alerts

Be the first to know and let us send you an email when തൃക്കൊടിത്താനം നമ്മുടെ ഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share