Yuvamorcha Chalakudy Mandalam

Yuvamorcha Chalakudy Mandalam Yuvamorcha Chalakudy Official

ബിജെപി കൊരട്ടി മണ്ഡലം പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത അനീഷ് ചെന്താമരയ്ക്ക് യുവമോർച്ച ചാലക്കുടി മണ്ഡലത്തിൻ്റെ അഭിനന്ദനങ്ങൾ ❤❤...
14/03/2026

ബിജെപി കൊരട്ടി മണ്ഡലം പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത അനീഷ് ചെന്താമരയ്ക്ക് യുവമോർച്ച ചാലക്കുടി മണ്ഡലത്തിൻ്റെ അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹

നിങ്ങളറിഞ്ഞോ നാട്ടാരെ...
16/04/2024

നിങ്ങളറിഞ്ഞോ നാട്ടാരെ...

16/03/2024

തൃശൂർ ജില്ലയിലെ ചാലക്കുടി മോതിരക്കണ്ണിയിലെ തൊഴിലുറപ്പ് അംഗങ്ങൾ സിപിഐഎം പാർട്ടി യോഗത്തിന് വിളിച്ചിട്ട് ചെല്ലാത്തിരുന്നതിന് മേറ്റ് താരരവിയുടെ ഉപദേശം.. 😏

19/03/2022
ഫെബ്രുവരി 26വീർ സവർക്കർ സ്മൃതി ദിനംഎന്തിനാണ് സവർക്കറെ കുറിച്ച് പറയുമ്പോൾ ചിലർ പിന്നോട്ട് മാറുന്നത്..?അന്നത്തെ ഒറ്റുകാർ ഇ...
26/02/2022

ഫെബ്രുവരി 26
വീർ സവർക്കർ
സ്മൃതി ദിനം

എന്തിനാണ് സവർക്കറെ കുറിച്ച് പറയുമ്പോൾ ചിലർ പിന്നോട്ട് മാറുന്നത്..?
അന്നത്തെ ഒറ്റുകാർ ഇന്നദ്ദേഹത്തെ ഒറ്റുകാരനാക്കി ചിത്രീകരിക്കുമ്പോൾ നമ്മളെന്തിന് മൗനിയാവണം.?

നമ്മുടെ സ്‌കൂളുകളിലെ ചരിത്ര പാഠപുസ്തകങ്ങളിൽ ലോകത്തു ഏറ്റവും കൂടുതൽ ആളുകളെ കൂട്ടക്കൊല ചെയ്തിട്ടുള്ള മാവോയെ പോലെയുള്ള ആളെ പോലും മഹാന്മാരാക്കി പഠിപ്പിക്കുമ്പോൾ,
രാജ്യ സ്നേഹിയായിരുന്ന, സ്വാതന്ത്രസമര സേനാനിയായിരുന്ന, അതിന്റെ പേരിൽ ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷുകാരുടെ ഭീകര തടവറയായ കാലാപാനിയിൽ തടവിൽ കിടന്ന വീരസവർക്കറെ കുറിച്ച് നമ്മെ പഠിപ്പിക്കാതിരുന്നത് എന്തിന്....

ആരായിരുന്നു സവര്‍ക്കര്‍ എന്ന് നമ്മളെ പഠിപ്പിക്കാത്തത് ആരാണ്..?
എന്തിനാണ്..?

അഹിംസാ മാര്‍ഗ്ഗത്തിലൂടെ ഭാരതാംബയുടെ മോചനം സാധ്യമാകില്ല എന്ന് വിശ്വസിച്ചിരുന്ന, സായുധ വിപ്ലവം മാത്രമാണ് അതിനുള്ള ഏക മാര്‍ഗ്ഗം എന്നു വിശ്വസിച്ചിരുന്ന ഒരാളായിരുന്നു സവര്‍ക്കര്‍. ഇന്ത്യയുടെ ലക്ഷ്യം പൂർണ്ണമായ രാഷ്ട്രീയ സ്വാതന്ത്ര്യമാണെന്ന് 1900 ൽ ആദ്യമായി സധൈര്യം പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവാണ് അദ്ദേഹം.

കോളേജ് വിദ്യാഭ്യാസ കാലത്ത് ലോകമാന്യ തിലകന്റെ നിര്‍ദ്ദേശാനുസരണം വിദേശ വസ്തുക്കള്‍ ബഹിഷ്‌കരിക്കുക എന്ന നയത്തിന്റെ ഭാഗമായി ആദ്യമായി വിദേശ വസ്ത്രങ്ങള്‍ കത്തിച്ചു കൊണ്ട് 1905 ഒക്ടോബര്‍ 7 ന് പൂനെയില്‍ പ്രതിഷേധം ആരംഭിച്ചത് സവര്‍ക്കര്‍ ആയിരുന്നു.
ഇതോടെ ഫെര്‍ഗൂസണ്‍ കോളേജില്‍ നിന്നും അദ്ദേഹം പുറത്തായി.

ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന, കോളനിവാസികളായ മുഴുവന്‍ വിദ്യാര്‍ഥികളും എടുക്കേണ്ടതായിരുന്ന ബ്രിട്ടീഷ് രാജ്ഞിയോടുള്ള അചഞ്ചലമായ കൂറും വിധേയത്വവും പ്രഖ്യാപിക്കുന്ന ‘ഓത് ഓഫ് അലീജിയന്‍സ്’ എന്ന പ്രതിജ്ഞയെടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഉന്നത വിജയം സ്വന്തമാക്കിയ ശേഷവും ഡിഗ്രിയും ഗാന്ധിക്കും നെഹറുവിനും ഒക്കെ കിട്ടിയ ബാരിസ്‌റ്റെര്‍ പദവിയും നിഷേധിക്കപ്പെട്ട ആദ്യ ഇന്ത്യൻ നിയമ വിദ്യാർത്ഥിയാണ് സവര്‍ക്കര്‍.

സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങിയത് കാരണം ഒരു ഇന്ത്യൻ യൂണിവേഴ്‌സിറ്റി ബിരുദം പിൻവലിച്ച ആദ്യ ബിരുദധാരിയാണ് സവർക്കർ. തൊട്ടു കൂടായ്‌മക്ക് അന്ത്യം കുറിച്ച ആദ്യ ഇന്ത്യൻ സാമൂഹിക പരിഷ്‌കർത്താവു കൂടിയാണ് അദ്ദേഹം. അതിനു വേണ്ടി മഹാരാഷ്ട്രയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രാര്‍ത്ഥിക്കാന്‍ വേണ്ടി ക്ഷേത്രം വരെ നിര്‍മ്മിച്ചു.

ജീവിതത്തിൽ രണ്ട് തവണ നാടുകടത്തപ്പെട്ട ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ തടവുകാരനാണ് സവർക്കർ. പ്രകാശനം ചെയ്യപ്പെടും മുമ്പ് നിരോധിക്കപ്പെട്ട, 1857 ലെ ഇന്ത്യൻ സാതന്ത്ര്യ സമരത്തെ കുറിച്ച് പുസ്തകമെഴുതിയ ആദ്യ ഇന്ത്യൻ ചരിത്രകാരനാണ് സവർക്കർ.

1909 ജൂലൈ 1
സുഹൃത്തായ മദന്‍ ലാല്‍ ധീഗ്ര ബ്രിട്ടീഷ് ഓഫീസറായ കഴ്‌സണ്‍ വൈലിയെ വധിച്ചതോടെയാണ് സവര്‍ക്കര്‍ നിരീക്ഷണത്തിലായത്.
ഡിസംബര്‍ 21 നു നാസികിലെ സവര്‍ക്കറുടെ അഭിനവ് ഭാരതിലെ അംഗങ്ങള്‍ നാസിക് കളക്റ്റര്‍ ആയിരുന്ന എ എം റ്റി ജാക്‌സണെ കൂടി വധിച്ചതോടെ സവര്‍ക്കറെ അറസ്റ്റ് ചെയ്യാനും ഇന്ത്യയിലെത്തിച്ച് വിചാരണ നടത്തുവാനും ബ്രിട്ടീഷ് പോലീസ് തീരുമാനിച്ചു.
ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഭാരതത്തിലേയ്ക്ക് അയക്കാന്‍ ലണ്ടന്‍ കോടതി തീരുമാനിക്കുകയും ചെയ്തു. ഇന്ത്യയിലേക്ക്‌ കൊണ്ടു വന്നിരുന്ന കപ്പല്‍ മര്‍സെലീസില്‍ നങ്കൂരമിട്ടപ്പോള്‍ സവര്‍ക്കര്‍ കടലില്‍ ചാടി തീരത്തേക്ക് നീന്തി രക്ഷപ്പെട്ടെങ്കിലും അദ്ദേഹം പിടിക്കപ്പെടുകയും തുടർന്ന് ചുമത്തപ്പെട്ട അനേകം കേസുകളുടെ പേരിൽ അദ്ദേഹത്തിന് അമ്പതു വർഷത്തെ ജയിൽ ശിക്ഷ വിധിക്കുകയും ക്രൂരതക്ക് പേര് കേട്ട ആന്‍ഡമാനിലെ സെല്ലുലാർ ജയിലിലേക്ക് അയക്കുകയും ചെയ്തു.

1921ല്‍ സവര്‍ക്കര്‍ നിബന്ധനകളോടെ ജയില്‍ മോചിതനായെങ്കിലും അദ്ദേഹം വീട്ടു തടങ്കലില്‍ ആയിരുന്നു. പിന്നിട് രത്‌നഗിരിക്ക് പുറത്ത് പോകാനോ, പൊതുയോഗങ്ങളില്‍ പങ്കെടുക്കുവാനോ പാടില്ല എന്നാക്കി നിബന്ധന ആ ചുരുക്കി.

എന്നിട്ട് ആ സവര്‍ക്കര്‍ ജയിലിലായി മൂന്നാം മാസം തന്നെ മാപ്പപേക്ഷ കൊടുത്തു എന്ന് ക്വിറ്റ് ഇന്ത്യ സമരത്തെ പോലും ഒറ്റിയ ചരിത്രമുള്ളവരും, സ്വാതന്ത്ര്യ സമരത്തെ ജീവിതോപാധി ആക്കി നടന്നവരും പറയുമ്പോൾ നമ്മളെന്തിന് മിണ്ടാതെ ഇരിക്കണം.?

മാപ്പപേക്ഷ കൊടുത്തിട്ടും പിന്നെയും എന്തിനായിരുന്നു അദ്ദേഹത്തെ അതെ ജയിലിൽ തന്നെ പത്തു കൊല്ലം തുടർച്ചയായി തടവിലിട്ടത്, അതിനു ശേഷം എന്തിനായിരുന്നു വീട്ടു തടങ്കില്‍ ഇട്ടതു എന്ന് തിരിച്ചു ചോദിക്കണ്ടേ..?

എന്തിനാണ് അദ്ദേഹത്തെ ഇപ്പോഴത്തെ ഇത്തരത്തിലുള്ള 'പ്രബുദ്ധര്‍' എതിര്‍ക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ..?

എന്നും രാജ്യത്തിനും ദേശീയതക്കും എതിരെ നിലപാടെടുത്തവരാണ് സവർക്കറെ വിമർശിക്കാൻ വരുന്നത്.

ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, 1970 ജൂണ്‍ 28 നു സവര്‍ക്കറുടെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കിയപ്പോള്‍ സവര്‍ക്കറെന്ന ധീര ദേശാഭിമാനിയുടെ ജീവിതത്തെ അറിയാന്‍ 30 ലക്ഷം വിവരണ പത്രിക കൂടി അച്ചടിച്ചു രാജ്യത്ത് വിതരണം ചെയ്തിരുന്നു.
ദീര്‍ഘമായ ആ വിവരണ പത്രിക അവസാനിക്കുന്നത് ഇങ്ങിനെയാണ്‌.

'അദ്ദേഹത്തിന്റെ ഓര്‍മ്മ രാജ്യ സ്നേഹികളുടെ ഹൃദയത്തിലെന്നും പച്ചപിടിച്ചു നില്‍ക്കും. ആ തലമുറയിലെ മഹാത്മാക്കളുടെ ഗണത്തില്‍ രാജ്യമുള്ള കാലത്തോളം അദ്ദേഹം ഗണിക്കപ്പെടും "

ദ്വിരാഷ്ട്രവാദമുന്നയിച്ച മുസ്ലിം നേതാക്കളോട് സവര്‍ക്കര്‍ പറഞ്ഞത് ''നിങ്ങളുണ്ടെങ്കില്‍ നമുക്കൊന്നിച്ച്‌, നിങ്ങളില്ലെങ്കില്‍ നിങ്ങളെ കൂടാതെ, നിങ്ങള്‍ എതിര്‍ത്താല്‍ നിങ്ങളെ അവഗണിച്ചു ഇന്ത്യ സ്വാതന്ത്രം നേടുകതന്നെ ചെയ്യും'' എന്നാണ്.

1966 ൽ മരുന്നുകളും ഭക്ഷണവും ഉപേക്ഷിച്ച അദ്ദേഹം 'ഇത് ആത്മഹത്യയല്ല, ആത്മാർപ്പണമാണ്' എന്നായിരുന്നു അതിനെ കുറിച്ച് പറഞ്ഞത്.
അദ്ദേഹം പറഞ്ഞിരിക്കുന്നു. "ഒരുവന്റെ ജീവിത ദൗത്യം അവസാനിക്കുകയും സമൂഹത്തെ സേവിക്കാനുള്ള കഴിവ് ഇല്ലാതാവുകയും ചെയ്താൽ ജീവിതം അവസാനിപ്പിക്കുന്നതാണ് മരണത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതിലും നല്ലത്."
1966 ഫെബ്രുവരി 26-ന് തന്റെ 83ആം വയസ്സിൽ അദ്ദേഹം ദേഹവിയോഗം ചെയ്തു.
അദ്ദേഹത്തിന്റെ ധീര സ്‌മൃതികളിൽ രാഷ്ട്രത്തിന്റെ പ്രണാമം....

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി മലപ്പുറം കാവനൂരിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് യുവമോ...
25/02/2022

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി മലപ്പുറം കാവനൂരിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് യുവമോർച്ച ദേശീയ, സംസ്ഥാന വനിതാ കമ്മിഷനുകളെ സമീപിച്ചു...

ഇന്ന് ഹരിപ്പാടിനടുത്ത് കുമാരപുരത്ത് വച്ച് ശരത് ചന്ദ്രൻ എന്ന ഒരു ചെറുപ്പക്കാരൻ ക്രൂരമായി കൊലചെയ്യപ്പെട്ടു. അല്ല, അതൊരു സാ...
17/02/2022

ഇന്ന് ഹരിപ്പാടിനടുത്ത് കുമാരപുരത്ത് വച്ച് ശരത് ചന്ദ്രൻ എന്ന ഒരു ചെറുപ്പക്കാരൻ ക്രൂരമായി കൊലചെയ്യപ്പെട്ടു. അല്ല, അതൊരു സാധാരണ കത്തിക്കുത്തല്ല, അതൊരു അബദ്ധത്തിലെ കൊലപാതകമല്ല. പൂർണ്ണമായും പദ്ധതിയിട്ട കൊലപാതകമായിരുന്നു അത്. കൊന്നത് മയക്കുമരുന്ന് മാഫിയയാണ്.

കൊല നടത്തിയ മയക്കുമരുന്ന് മാഫിയയ്ക്ക് രാഷ്ട്രീയ അഭയം നൽകുന്നത് മാർക്സിസ്റ്റ് പാർട്ടിയാണ്.

വളരെ വ്യക്തമായി ആ വിവരങ്ങൾ നമ്മൾ അറിയേണ്ടതുണ്ട്. പ്രദേശത്ത് കഴിഞ്ഞ കുറേക്കാലമായി കഞ്ചാവ് മയക്കു മരുന്ന് സംഘങ്ങളുടെ വിളയാട്ടമാണ്. ആ പ്രദേശത്ത് മാത്രമല്ല, കേരളത്തിലെമ്പാടും കഞ്ചാവ് ലഹരിമരുന്ന് വിൽപ്പനസംഘങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ പൂണ്ടുവിളയാടുകയാണ്. പഞ്ചാബിലേത് പോലെ ഒരു തലമുറ മുഴുവൻ മയക്കു മരുന്നിന് അടിപ്പെട്ടുകൊണ്ടിരിക്കുന്ന ദുരന്തമാണ് നാം കാണുന്നത്.

നിങ്ങൾ ഫെയിസ്ബുക്കിൽ എത്ര ഒച്ച വച്ചാലും വേണ്ടില്ല, ആ മാഫിയയ്ക്ക് മിക്കയിടങ്ങളിലും രാഷ്ട്രീയാഭയം നൽകുന്നത് സി പി എം എന്ന സംഘടനയാണ്. ഇത് ബിജെപി എതിരാളികളെ താറടിക്കാൻ വെറുതേ പറയുന്ന വിവരമല്ല. എവിടെ നോക്കിയാലും അത് കാണാനാകും. രാഷ്ട്രീയ എതിരാളികൾക്കെതിരേയുള്ള വിമർശനമാണെങ്കിൽ ഡ്രഗ് മാഫിയയെ സംരക്ഷിക്കുന്നത് കോൺഗ്രസ്സാണേന്നോ സി പി ഐ ആണെന്നോ മുസ്ലിം ലീഗാണെന്നോ ഒന്നും പറഞ്ഞിട്ടില്ല.

സി പി എമ്മും പോപ്പുലർ ഫ്രണ്ടിന്റെ പല മുഖങ്ങളും ചേർന്ന കൂട്ടുമുന്നണിയാണ് ഇന്ന് കേരളത്തിലെ യുവാക്കളെ ലഹരിക്കടിപ്പെടുത്തുന്നവർക്ക് ഏറ്റവും വലിയ സംരക്ഷകരാവുന്നത്. ഭരിക്കുന്ന പാർട്ടിയുടെ ചില നേതാക്കൾക്ക് ആവശ്യമുള്ളത് കൊണ്ടാവണം സി പി എമ്മിന്റെ സജീവാംഗങ്ങളിൽ നിന്നും അണികളിൽ നിന്നും പോലും ശക്തമായ എതിർപ്പുയർന്നിട്ട് കൂടി മയക്കുമരുന്ന് മാഫിയയെ സി പി എം നയിക്കുന്ന ഭരണകൂടം സഹായിച്ചു നിൽക്കുന്നത്. മറ്റൊന്ന് പഴയതുപോലെ ബക്കറ്റ് പിരിവിന്റെ ആവശ്യമില്ല എന്നതാണ്. ഈ ലഹരിമരുന്ന് മാഫിയയാണ് ഇന്ന് സി പി എമിന്റെ ഫണ്ട് ചെയ്യുന്നത്. അത് പ്രാദേശികതലത്തിൽ മുതൽ സംസ്ഥാനതലത്തിൽ വരെ.

ഹരിപ്പാട് പ്രദേശത്ത് കഞ്ചാവിന്റേയും മറ്റ് മയക്കുമരുന്നുകളുടെയും വിൽപ്പന നടത്തുന്നതിനെ പരസ്യമായി എതിർത്ത് സകല രാഷ്ട്രീയകക്ഷികളിലുമുള്ള ഉൽപ്പതിഷ്ണുക്കളായ മനുഷ്യർ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. അവരിൽ കോൺഗ്രസ്സുകാരുണ്ട്, സി പി എം അംഗങ്ങളുണ്ട് ബിജെപ്പിക്കാരുണ്ട്, സ്വയംസേവകരുണ്ട്. അങ്ങനെ എല്ലാവരും ചേർന്ന ആ മുന്നണിയെ മുന്നിൽ നിന്ന് നയിച്ചവരിലൊരാളായിരുന്നു ശരത് ചന്ദ്രൻ. അയാളെയാണ് ഉത്സവസ്ഥലത്ത് വച്ച് നേരത്തേ പദ്ധതിയിട്ട് വന്ന പ്രകാരം കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ടത് ബി ജെ പിക്കാരനും സ്വയംസേവകനുമാണ്. സഹോദരനാണ്. കൊന്നത് ഡി വൈ എഫ് ഐ അംഗങ്ങളും സി പി എം സംരക്ഷിച്ചു നിർത്തിയിരിക്കുന്ന മയക്കുമരുന്ന് മാഫിയാ ക്രമിനലുകളുമാണ്.

കോടിയേരി ബാലകൃഷ്ണനെപ്പോലെ കള്ളം പറഞ്ഞ് രാഷ്ട്രീയ രക്തസാക്ഷികളെ ഉണ്ടാക്കുന്ന ശീലം ബിജെപ്പിക്കില്ലാത്തത് കൊണ്ടും മയക്കുമരുന്ന് മാഫിയാ വിഷയത്തിൽ സത്വര നടപടികൾ എടുക്കേണ്ടത് കൊണ്ടുമാവണം ഈ വിഷയത്തെ ബി ജെ പി നേതാക്കളാരും രാഷ്ട്രീയമായല്ല സമീപിച്ചിട്ടുള്ളതായി കാണുന്നത്. മയക്കു മരുന്ന് കേരളത്തെയാകമാനം പിടിമുറുക്കിയിരിക്കുകയാണ്. ഒരു തലമുറ മുഴുവൻ സോംബികളെപ്പോലെ നടക്കുന്ന അവസ്ഥയാണിന്ന്. സി പി എമ്മിന്റെ ആലപ്പുഴ സമ്മേളനത്തിൽപ്പോലും പാർട്ടിയിൽ പിടിമുറുക്കിയിരിക്കുന്ന മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കണം എന്ന് മനഃസാക്ഷി പൂർണ്ണമായും നശിച്ചിച്ചിട്ടില്ലാത്ത ചില സഖാക്കൾ തന്നെ ശക്തമായി ആവശ്യപ്പെട്ടെന്നും അതിൽ വിശദമായ ചർച്ചകൾ നടന്നെന്നും നിങ്ങളുടെ പാർട്ടി അംഗങ്ങൾ തന്നെ പറഞ്ഞുകേട്ടിരുന്നു.

നിങ്ങൾ അവിടെ ചർച്ച ചെയ്തത് ആത്മാർത്ഥമായാണെങ്കിൽ ചോദിക്കുമ്പോൾ ലക്ഷങ്ങൾ എടുത്തുതരും എന്നതുകൊണ്ട് മാത്രം ഈ രാജ്യദ്രോഹികളെ, ഈ സാമൂഹ്യദ്രോഹികളെ സംരക്ഷിക്കുന്ന നടപടിയിൽ നിന്ന് നിങ്ങൾ പിന്മാറണം. മയക്കുമരുന്ന് മാഫിയയേയും അതോടൊപ്പം അതിന്റെ മറപറ്റി വളരുന്ന ഭീകരതയേയും എതിരിടാൻ ഗവണ്മെന്റ് സംവിധാനങ്ങൾ പൂർണ്ണമായും ഉപയോഗിക്കാൻ സി പി എം തയ്യാറാവണം.

ഈ സാമൂഹ്യദ്രോഹികളെ, രാജ്യവിരുദ്ധരെ ശക്തമായി എതിരിട്ട് തുരത്താൻ ബി ജെ പി അതിശക്തമായ നടപടികളും സമരപരിപാടികളും ആസൂത്രണം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഒരു തലമുറ മുഴുവൻ ഭ്രാന്തന്മാരാവാതിരിക്കാൻ വേണ്ട ശക്തമായ മുന്നേറ്റം ഇതേത്തുടർന്നുണ്ടാകണം. അത് മുന്നിൽ നിന്ന് നയിക്കാൻ ബി ജെ പിക്ക് കഴിയും.

ശരത് ചന്ദ്രന് നൽകാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലി അത് തന്നെയാവും.

(ഈ കുറിപ്പിലെ വിവരങ്ങൾ പ്രദേശവാസികളായ ബന്ധുക്കളിൽ നിന്ന് ശേഖരിച്ചതാണ്. ശരിയെന്ന് ഉറപ്പുവരുത്തിയിട്ടുമുണ്ട്)

16/02/2022

Address

Chalakudi
680307

Alerts

Be the first to know and let us send you an email when Yuvamorcha Chalakudy Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share