25/05/2026
വിജയകരമായി സമാപിച്ച് ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ ക്യാമ്പ്; നെഞ്ചിലേറ്റിയ ഓർമ്മകളോടെ കുട്ടിക്കൂട്ടം മടങ്ങി ❤️
അറിവും വിനോദവും സർഗ്ഗാത്മകതയും ഒത്തുചേർന്ന രണ്ട് ദിനങ്ങൾ. കളന്തോട് MES ആർട്സ് & സയൻസ് കോളേജിൽ വെച്ച് ഏറെ ആവേശത്തോടെ സംഘടിപ്പിച്ച ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ ക്യാമ്പ് പ്രൗഢോജ്ജ്വലമായി സമാപിച്ചു. കുട്ടികളുടെ സർഗ്ഗവാസനകളെ തൊട്ടുണർത്തിയ, പുതുചിന്തകൾക്ക് തിരികൊളുത്തിയ രണ്ട് നാളുകൾ എല്ലാ അർത്ഥത്തിലും വലിയൊരു വിജയമായി മാറി എന്നതിൽ അതിയായ അഭിമാനമുണ്ട്.
ക്ലാസുകളിലും കളികളിലും സജീവമായി പങ്കെടുത്ത കുട്ടികൾക്കുള്ള ഊർജ്ജമായി, ക്യാമ്പിന്റെ പ്രൗഢമായ സമാപന സമ്മേളനം ബഹുമാനപ്പെട്ട കോഴിക്കോട് എം.പി ശ്രീ. എം. കെ രാഘവൻ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും ഭാവിഭാരതത്തിന്റെ ശില്പികളാകേണ്ട അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ക്യാമ്പംഗങ്ങൾക്ക് ഏറെ പ്രചോദനമേകുന്നതായിരുന്നു.
രണ്ടാം ദിനം
ക്യാമ്പിലെത്തിയ കുട്ടികൾക്ക് മറക്കാനാവാത്ത ഒരുപിടി നല്ല അനുഭവങ്ങളാണ് സമ്മാനിച്ചത്.
ഗാന്ധിജിയുടെ വേഷമണിഞ്ഞ് കുട്ടികൾക്കിടയിലേക്ക് കടന്നുവന്ന അസീസ്ക്ക ക്യാമ്പിന് വലിയൊരു സർപ്രൈസ് സമ്മാനമായി. സമാധാനത്തിന്റെയും ലാളിത്യത്തിന്റെയും വലിയൊരു പാഠം നേരിട്ടുകണ്ട അനുഭവമാണ് അത് കുട്ടികളിൽ ഉണ്ടാക്കിയത്.
തുടർന്ന് നടന്ന വിവിധ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകിയ പ്രിയപ്പെട്ട ശ്രീ. രമേശ് കാവിൽ, ശ്രീ. വിനോദ് പാലങ്ങാട്, ശ്രീ പ്രേമൻ,
ശ്രീ. ജോയ്, Dr. ഗോപി എന്നിവരുടെ സാന്നിധ്യവും ക്ലാസുകളും കുട്ടികളിലെ ചിന്തകൾക്ക് പുതിയ വെളിച്ചം പകർന്നു. വളരെ ലളിതമായും ആകർഷകമായും അവർ നയിച്ച സെഷനുകൾ കുട്ടികൾ ഹൃദയപൂർവ്വമാണ് നെഞ്ചിലേറ്റിയത്.
ഈ ജില്ലാ ക്യാമ്പ് ഇത്രയും മനോഹരവും വിജയകരവുമാക്കാൻ സഹകരിച്ച എല്ലാ സംഘാടകർക്കും, ക്യാമ്പ് ഭാരവാഹികൾക്കും, MES കോളേജ് അധികൃതർക്കും, കുട്ടികളെ ക്യാമ്പിലേക്ക് വിശ്വസിച്ചേൽപ്പിച്ച രക്ഷിതാക്കൾക്കും, എല്ലാത്തിലുമുപരി ക്യാമ്പ് ആവേശമാക്കി മാറ്റിയ നമ്മുടെ പ്രിയപ്പെട്ട കുട്ടിക്കൂട്ടത്തിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഭാരതത്തിന്റെ നാളത്തെ കരുത്തായി വളരാൻ ഈ ക്യാമ്പ് കുട്ടികൾക്ക് കരുത്താകട്ടെ!